ചരിത്രത്തിലെ ഇന്ത്യ

0
181

Shanavas

ചരിത്രത്തിലെ ഇന്ത്യ

ഭാരത ചരിത്രത്തിലെ ഈ നൂറ്റാണ്ടു കൈവരിച്ച ഏറ്റവും വലിയ നേട്ടം എന്ത് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ-സിന്ധു നദിതട സംസാകാരത്തെ കുറിച്ചുള്ള അറിവ്. സിന്ധുവും അതിന്റെ പോഷക നദികളും ഒഴുകുന്ന പ്രദേശത്തെ മണ്ണിന്റെ അടിയിൽനിന്നും പല അടരുകളിൽനിന്നും പ്രാചീനമായ ഒരു നാഗരികതയുടെ നഷ്ടപെട്ട അവശിഷ്ടങ്ങൾ പുറത്തു വന്നു. അതുവരെ കരുതിപോന്നത് ഭാരതത്തിന്റെ സംസാകാരത്തിന് പഴക്കം വൈദിക കാലത്തോളം എന്നായിരുന്നു; വൈദിക സംസ്കാരം പുറത്തുനിന്നും വന്ന ആര്യന്മാർ എന്ന ഒരുവർഗ്ഗം കൊണ്ടുവന്നതാണ് എന്നും. സിന്ധുനദി തടങ്ങളിൽനിന്നും കിട്ടിയ തെളിവുകളിൽ, വൈദിക സംസ്കാരണത്തെക്കാൾ പഴക്കമേറിയ ഒരു നാഗരികതയെകുറിച്ചുള്ള അറിവ് തെളിയാൻ തുടങ്ങി. ആ നാഗരികത ഇവിടെത്തന്നെ തെഴുത്തു വന്നതാണ് എന്നും തെളിവായി.അതോടെ ഈജിപ്തിലെ നീലനദി തടവും(നയിൽ)മെസോപാട്ടോമായിലെ യൂഫ്രട്ടീസ്.ടൈഗ്രീസ് നദിതടവും പോലെ സിന്ധു നദിതടവും മനുഷ്യസംസാകാരത്തിന്റെ കളിത്തൊട്ടിലായി കണക്കാക്കപ്പെട്ടു. ഇന്ത്യ യുടെ ചരിത്രം ഒരായിരം കൊല്ലംകൂടി പുറകോട്ടു പോകുകയും ചെയ്തു.

സിന്ധുനദിതടസംസ്കാരത്തിന് ഈജിപ്ത്തിലെയും മെസപട്ടോമിയായിലെയും നദിതടസംസ്കാരങ്ങളുമായി പല വെറുകൂറുകളും മുണ്ടു. കാർഷിക സമൃദ്ധിയും അതിനെ ആശ്രയിച്ചുള്ള കാരകൗശലവിദ്യകളുംമാണ് ഇവയുടെ പൊതുവായ ഘടകം.അകന്നപ്രദേശകളിൽ വികാസം നേടിയ ഈ ആദിമ സംസ്കൃതികൾ തമ്മിലുള്ള വിനിമയ ബന്ധവും ഉണ്ടായിരുന്നു. സിന്ധുനദിതടങ്ങളിലെ ചിലവസ്തുക്കൾ മെസപട്ടോമിയൻ സംസ്കാരത്തിന്റെ കേന്ദ്രത്തിൽ നിന്നും കിളച്ചു കിട്ടിയിട്ടുണ്ട് ഗിൽഗമേഷ് എന്ന പുരാതന വീരനെക്കുറിച്ചുള്ള ഐതിഹ്യ കഥകളെപ്പോലെ ചിലതു ഈ സംസ്കൃതികൾ പങ്കിട്ടു.

ഈജിപ്തിലേയും മെസപട്ടോമിയായിലെയുംസാംസ്കാരങ്ങളെ കുറിച്ചു പഠിക്കാനുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്നു അവിടുത്തെ പ്രാചീന ലിഖിതങ്ങളാണ്. കഥകളും വിവരണങ്ങളും മറ്റുമായി ഒട്ടനവധി ലിഖിത പ്രമാണങ്ങൾ കിട്ടാനുമുണ്ട്. അവയിൽ പലതും രണ്ടും അതിലധികം ലീപികളിലും ഭാഷകളിലും എഴുതിവച്ചതാണ് അവയലേതെങ്കിലും ഒന്നറിഞ്ഞാൽ ലിഖിത രേഖ വായിക്കാം അറിയുന്ന പാഠത്തിൽ നിന്നും അറിയാത്തതിലേക്ക് പ്രവേശിക്കാം.സിന്ധു തടങ്ങളിൽ നിന്നും കിട്ടിയ ലിപികളെ കുറിച്ചും അവയിലെ ഭാഷയെ പറ്റിയും വിഷാദമായൊന്നും അറിവായിട്ടില്ല.രേഖപെട്ട ലിഖിതങ്ങൾ നോക്കിയാൽ വളരെ ചെറുതുമാണ്.

മണ്ണിനുമുകളിൽ ഉയർന്നു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങളും പിരമിഡുകൾകൾ പോലെ യുളള കുടീരങ്ങളും സിന്ധു നദിതടത്തിൽ ഇല്ല. പകരം മണ്ണാടിഞ്ഞ നഗരങ്ങളുടെ നഗര അവശേഷിപ്പു മാത്രമേ ഉളളൂ. നഗരങ്ങൾ യൂഫ്രട്ടീസ്, ടൈഗ്രിസ്, തടങ്ങളിലെ സുമേറിയൻ സംസ്കരിതയിലും ഉണ്ടായിരുന്നു. എന്നാൽ അവ ആസൂത്രണം അറിഞ്ഞവയല്ല തഞ്ജത്തിനും തരത്തിനും മൊത്തു കാലത്താൽ വളർന്നു വികസിച്ചവയാണ്; വലുപ്പം കൂടിയവയുമാണ്. ഭാരതത്തിലെ പ്രാചീന നഗരങ്ങൾ താരതമ്യേന വലിപ്പം കുറഞ്ഞവയാണ്. വിദഗതമായ ആസൂത്രണത്തിന്റെ അടയാളം പതിഞ്ഞവയാണ് മികച്ച ഒരു ഒഴിവുചാൽ പദ്ധതി സിന്ധുതട നാഗരങ്ഗളുടെ ഒരു സവിശേഷത യായിട്ടാണ് പുരാതത്വജൻമ്മാർ കരുതുന്നത്.
മറ്റാമില്ലായ്മയാണ് സിന്ധുതട നാഗരികതയുടെ ഒരു മുഖ്യ സ്വഭാവം. നഗര സംവിധാനവും അധിവാസരീതിയും അടക്കം ആ നാഗരികതയുടെ ഘടകങ്ങൾ മിക്കതും ആയുഷ്കാലമത്രയും പരിവർത്തനരഹിതമായി നിലനിന്നു എന്നത് അത്ഭുതം തന്നെ ചുടു കട്ടകളുടെ അളവിൽ പോലും നീണ്ട കാലത്തേക്ക്മാറ്റമില്ല.

സാങ്കേതിക വിദ്യയിലും പടിഞ്ഞാറൻ സംസ്കൃതികൾക്കും ഗുണപരമായി മെച്ചമുണ്ടെന്നാണ് നടപ്പുള്ള അഭിപ്രായം.പലഭരണ വംശങ്ങളുടെഉദയാസ്തമായങ്ങളുടെ സാക്ഷ്യം വഹിച്ച ആ വിദൂര സംസ്‌കൃതികൾ രണ്ടായിരത്തിലേറെ കൊല്ലം നിലനിന്നു. സിന്ധുതടപരിഷ്‌കൃതി യാവട്ടെ, ഏതാണ്ടൊരു നൂറ്റാണ്ടിന്റെ ആയുസ്സ് മാത്രമാണ് ഉള്ളത്.

അൽപ്പയുസ്സായിപ്പോയ ആ സംസ്‌കൃതിയുടെ കാലമേതന കാര്യത്തിൽ പല അഭിപ്രായങ്ങൾ ഉണ്ട്. എല്ലാം കണക്കിലെടുത്തു കൊണ്ടു bce2600നും 1800നും ഇടക്കുള്ള കാലത്താണ് ഈ നാഗരികതയുടെ ആയുഷ്കാലം എന്നുഗവേഷകർ കരുതുന്നു. ഇക്കാലത്തു പൂർണ വളർച്ച നേടിയ പരിഷ്‌കൃതി bce 1800ഓട് കൂടി ക്ഷയോന്മുഖമായി. ആ നിലയിൽ കുറച്ചുകാലം കൂടി തുടർന്നിരിക്കാം. ഒടുവിൽ ആ നഗരങ്ങൾ ആളൊഴിഞ്ഞു അനാഥങ്ങളായി പുറംനാടുകളുമായുള്ള കൊല്ലാകൊടുക്കലുകൾ നില്ച്ചു- അന്നത്തെ എഴുത്തു സമ്പ്രദായം പോലെ ഓർമയിൽ നിന്നും മങ്ങിപോയി. എല്ലാം വിസ്‌മൃതിയുടെ പാടുതക്കപ്പുറത്തേക്കു മറഞ്ഞു. എന്തായാലും ഈ നഗരികതയെ കുറിച്ചുള്ള അനേഷണങ്ങൾ വിസ്തരിച്ചു നടന്നുകൊണ്ടിരിക്കുന്നു