വിവര’മില്ലാത്തവരുടെ രാജ്യങ്ങളുടെ പട്ടികയിൽ 2016 നു ശേഷം ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തേക്ക്

655

അഡ്വ ശ്രീജിത്ത് പെരുമന

‘വിവര’മില്ലാത്തവരുടെ രാജ്യങ്ങളുടെ പട്ടികയിൽ 2016 നു ശേഷം ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എന്ന് സൂചനകൾ.

ലണ്ടൻ ആസ്ഥാനമായ മാർക്കറ്റ് റീസെർച് സ്ഥാപനം 2016 Ipsos MORI Perils of Perception സർവേയിലാണ് പൗരത്വവുമായി ബന്ധപ്പെട്ട നിയമഭേദഗതി ഉൾപ്പെടെ പരിഗണിച്ച് ഇന്ത്യ വീണ്ടും ലോകത്തെ വിവരമില്ലാത്ത ആളുകളുടെ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് വരിക എന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ മുസ്ലീങ്ങളോടുള്ള സമീപനവും, ബീഫിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളും, സമ്പത് വ്യവസ്ഥയെക്കുറിച്ചുള്ള അജ്ഞതയും, സ്ത്രീകൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതും, ജോലി ചെയ്യുന്നതും സംബന്ധിച്ച വിഡ്ഢിതപരമായ നിലപാടുകളും, മതവിശ്വാസത്തിലെ അന്ധവിശ്വാസങ്ങളുമാണ് ഇന്ത്യയെ ഒന്നാം സ്ഥാനത്തേക്ക് നയിക്കുന്നത്.

2015 ൽ മെക്സിക്കോ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാംസ്ഥാനത്തും ആയിരുന്നെങ്കിൽ 2016 ൽ ലോകത്തിലെ ത്വുവാരമില്ലാത്തവരുടെ രാജ്യങ്ങളിലൂടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ സാധിച്ചിരുന്നു. 2020 എത്തുമ്പോൾ ഇന്ത്യയിലെ മുസ്‌ലിം ജനസംഘ്യ ഇരട്ടിയാകും (28 %) എന്നരീതിയിലാണ് സർവേയിൽ പങ്കെടുത്തവർ തെറ്റിദ്ധാരണയോടെ പ്രതികരിച്ചത്. മുസ്‌ലിം ജനസംഘ്യ വർധനവിനെതിരെയുള്ള വിഡ്ഢിത്തപരമായ നിലപാടാണ് അന്ന് ഇന്ത്യക്ക് മെക്സികോയെ തോൽപ്പിക്കാൻ സഹായിച്ചത്.

ഇന്ത്യയിലെ സാമ്പത്തിക സാഹചര്യത്തെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയും, സ്ത്രീകൾ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതും ജോലി ചെയ്യുന്നതും സംബന്ധിച്ച അഭിപ്രായങ്ങളും, മത വിശ്വാസികളിലുള്ള അന്ധവിശ്വാസങ്ങളും പരിഗണിച്ചാണ് ലോകത്തിലെ വിവരമില്ലാത്തവരുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തിനായി പോരാടുന്നത്.

വാൽ : കേരളത്തിൽ നിന്നും നാമജപക്കാരും മുൻ ഡീജിപിയും സർവ്വേയിൽ പങ്കുടുത്തിട്ടുണ്ടാകും എന്നാണ് എന്റെ ഒരു ഇത്.