fbpx
Connect with us

history

വിഭജനത്തിന്റെ മുറിവുകൾ, ഭൂട്ടാസിംഗിന്റേയും സൈനബിന്റെയും ഹൃദയഭേദകമായ പ്രണയകഥ

Published

on

വിഭജനത്തിന്റെ മുറിവുകൾ…

കടപ്പാട് : Pc Ashraff

1947, സെപ്തംബർ
അമ്പത്തിയഞ്ചുകാരനായ ഭൂട്ടാസിംഗ് 1947-ലെ ഒരു സെപ്തംബർ സായാഹ്നത്തിൽ വയലിൽ ജോലി ചെയ്ത് നിൽക്കവേ, തന്റെ പിന്നിൽ ഭയക്രാന്തമായ ഒരു നിലവിളി കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഒരു പെൺകുട്ടി അടുത്തേക്ക് പാഞ്ഞുവരുന്നതാണ്. ഒരു സിക്കുകാരൻ അവളെ പിന്തുടരുന്നുണ്ടായിരുന്നു. ആ പെൺകുട്ടി ഭൂട്ടാസിംഗിന്റെമേൽ വന്നുവീണ് യാചിച്ചു, ‘എന്നെ രക്ഷിക്കൂ,
എന്നെ രക്ഷിക്കൂ.’

ബൂട്ടാസിങ് ആ പെൺകുട്ടിക്കും അക്രമിക്കും ഇടയിൽ കയറിനിന്നു. സംഭവിച്ചതെന്താണെന്ന് അദ്ദേഹത്തിന് ഉടൻ മനസ്സിലായി. അതുവഴി കടന്നുപോയ ഒരു അഭയാർത്ഥി നിരയിൽ നിന്നും സിക്കുകാരൻ തട്ടിയെടുത്ത പെൺകുട്ടി മുസ്ലിമായിരുന്നു. തന്റെ കൃഷിസ്ഥലത്തേക്കു സംസ്ഥാനത്തിന്റെ യാതനകൾ തികച്ചും അപ്രതീക്ഷിതമായി ഇങ്ങനെ കടന്നു വന്നത്, തന്റെ ഏറ്റവുമധികം അലട്ടുന്ന ഏകാന്തതയുടെ പ്രശ്നം പരിഹരിക്കാനുള്ള ദൈവദത്തമായ അവസരമായി ബൂട്ടാസിങ് കരുതി. ലജ്ജാശീലനായ ആ മനുഷ്യൻ വിവാഹം കഴിച്ചിരുന്നില്ല. അദ്ദേഹത്തിന് ഒരു ഭാര്യയെ സമ്പാദിച്ചുകൊടുക്കാൻ കുടുംബത്തിനു കഴിയാതെ പോയി എന്നതാണ് ഒന്നാമത്തെ കാരണം. മറ്റൊന്ന് ജന്മനാ ഉള്ള അദ്ദേഹത്തിന്റെ സങ്കോചവും.
“എത്ര പണം വേണം?” അക്രമിയോട് അദ്ദേഹം ചോദിച്ചു.
“1500 രൂപ” മറുപടി കിട്ടി.

Advertisement

ബൂട്ടാസിങ് വിലപേശിയതുപോലുമില്ല. അദ്ദേഹം തന്റെ കുടിലിലേക്കു പോയി ഒരു കെട്ടു മുഷിഞ്ഞ നോട്ടുമായി തിരിച്ചെത്തി. ആ കറൻസിനോട്ടുകൾ കൊണ്ട് വാങ്ങിയ പെൺകുട്ടിക്കു 17 വയസ്സായിരുന്നു, അദ്ദേഹത്തെക്കാൾ 38 വയസ്സു കുറവ്. സെനിബ് എന്നായിരുന്നു അവളുടെ പേർ. രാജസ്ഥാനിലെ ഒരു ചെറുകിട കർഷകന്റെ പുത്രിയായിരുന്നു അവൾ. പ്രായംചെന്ന, ഏകാകിയായ, ആ സിക്കുകാരന് അവൾ ഇഷ്ടപ്പെട്ട കളിപ്പാട്ടമായിത്തീർന്നു. പകുതി പുത്രി; പകുതി കാമുകി. അവളുടെ അത്ഭുതകരമായ സാന്നിധ്യം പൂർണമായും അദ്ദേഹത്തിന്റെ ജീവിതഗതി മാറ്റി. മറ്റാരുടെമേലും ചൊരിയാൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ സ്നേഹം സെനിബിന്റെമേൽ അണപൊട്ടിയൊഴുകി. ഒന്നിടവിട്ട ദിവസങ്ങളിലെല്ലാം അവൾക്കുവേണ്ടി എന്തെങ്കിലും വാങ്ങാനായി ബൂട്ടാസിങ് തൊട്ടടുത്ത അങ്ങാടിയിലേക്കു പോകും. ഒരു സാരി, ഒരു കട്ട സോപ്പ്, ചിത്രവേലകൾ ചെയ്ത ഒരു ജോഡി ചെരുപ്പ്… അങ്ങനെയങ്ങനെ.

പലായനം ചെയ്യുന്നതിനുമുമ്പ് തല്ലുകൊണ്ട് അവശയാവുകയും ബലാൽസംഗത്തിനിരയാവുകയും ചെയ്ത സെനിബിനാകട്ടെ, വൃദ്ധനും ഏകാകിയുമായ ആ സിക്കുകാരന്റെ സഹാനുഭൂതിയും സ്നേഹവും അമ്പരപ്പിക്കുന്നതും അത്രതന്നെ അപ്രതീക്ഷിതവുമായിരുന്നു. സ്വാഭാവികമായും അവളുടെ പ്രതികരണം കൃതജ്ഞതാനിർഭരമായ സ്നേഹത്തിന്റേതായിരുന്നു. വളരെവേഗം, ബൂട്ടാസിങ്ങിന്റെ ജീവിതം കറങ്ങുന്ന തിരിക്കുറ്റിയായിത്തീർന്നു അവൾ. പകലെല്ലാം വയലിൽ അവൾ അദ്ദേഹത്തോടൊപ്പമുണ്ടാവും. വെളുപ്പിന് അദ്ദേഹത്തിന്റെ എരുമകളെ അവൾ കറക്കും. രാത്രി അദ്ദേഹത്തോടൊപ്പം കിടക്കും. അവരുടെ കുടിലിൽ നിന്ന് 16 മൈൽ ദൂരെ, ട്രങ്ക് ഗ്രാൻഡ് ഹൈവേയിലൂടെ അപ്പോഴും അങ്ങോട്ടുമിങ്ങോട്ടും അഭയാർത്ഥികൾ ഗതികെട്ടൊഴുകിക്കൊണ്ടിരുന്നു. വിദ്വേഷം നിറഞ്ഞൊഴുകുന്ന മഞ്ഞുപാളിയിൽനിന്ന് തെന്നിത്തെറിച്ച് ഉറപ്പു നേടിയ മഞ്ഞു കട്ടയായിത്തീർന്നു ബൂട്ടാസിങ്ങിന്റെ 12 ഏക്കർ ഭൂമി.

ആ ശരത്കാലത്ത് ഒരു ദിവസം, നേരം വെളുക്കുന്നതിനു മുമ്പ്, പാരമ്പര്യമനുസരിച്ച് സവിശേഷമായ ഓടക്കുഴൽ സംഗീതം നിരത്തിലൂടെ ബൂട്ടാ സിങ്ങിന്റെ വീട്ടിലേക്ക് ഒഴുകിവന്നു. ഗായകരുടെയും പന്തങ്ങൾ കത്തിച്ചുപിടിച്ച അയൽവാസികളുടെയും നടുവിൽ വീരാളിപ്പട്ടും കങ്കണങ്ങളുംകൊണ്ടലങ്കരിച്ച കുതിരപ്പുറത്ത് ബൂട്ടാസിങ് സഞ്ചരിച്ചിരുന്നു. മുഷിഞ്ഞ കറൻസിനോട്ടുകെട്ട് കൊടുത്തു വാങ്ങിയ മുസ്ലിം പെൺകുട്ടിയെ വിവാഹം ചെയ്യാൻ തന്റെ സ്വന്തം വീട്ടിലേക്കു പോവുകയായിരുന്നു അദ്ദേഹം.
സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായ ഗ്രന്ഥസാഹിബ് വഹിച്ചുകൊണ്ട് ഒരു ഗുരു വീട്ടിനകത്തേക്ക് അദ്ദേഹത്തെ അനുഗമിച്ചു. അവിടെ അദ്ദേഹം വാങ്ങിക്കൊടുത്ത പുതിയ സാരിയുടുത്ത് സെനിബ് വിറയലാർന്നു കാത്തിരുന്നിരുന്നു. തലയിൽ പുതിയൊരു ചെമപ്പു തലപ്പാവുമായി, സന്തോഷത്താൽ ജ്വലിച്ചുകൊണ്ട് ബൂട്ടാസിങ് തന്റെ വീട്ടിൽ നിലത്ത് സെനിബിനടുത്തായി ഇരുന്നു. ദാമ്പത്യ ജീവിതത്തിന്റെ ബാധ്യതകൾ പുരോഹിതൻ അവർക്കു വിശദീകരിച്ചു കൊടുത്തു. പിന്നീട് വിശുദ്ധഗ്രന്ഥത്തിൽനിന്നു പുരോഹിതൻ പാരായണം ചെയ്ത വാക്യങ്ങൾ അവിടെ കൂടിയവരെല്ലാം ഏറ്റുചൊല്ലി.

ആ ചടങ്ങു തീർന്നപ്പോൾ ബൂട്ടാസിങ് എഴുന്നേറ്റുനിന്നു. ചിത്രവേല ചെയ്ത ഒരു ഉത്തരീയത്തിന്റെ ഒരറ്റം അദ്ദേഹവും മറ്റേ അറ്റം സെനിബും പിടിച്ചു. വിശുദ്ധഗ്രന്ഥത്തെ പ്രദക്ഷിണം വെച്ചുകൊണ്ട് നാലു പ്രാവശ്യം അങ്കണത്തിൽ അവൾ അദ്ദേഹത്തിനു പുറകെ ചുറ്റി. നാലാമത്തെ പ്രദക്ഷിണം അവസാനിച്ചതോടെ അവർ വിവാഹിതരായി. പുറത്ത്, അവരുടെ വയലുകൾക്കു നേരെ സൂര്യൻ ഉയർന്നുപൊങ്ങിക്കഴിഞ്ഞിരുന്നു.
ഏതാനും ആഴ്ചകൾക്കു ശേഷം തന്റെ നാട്ടുകാരായ മറ്റു പഞ്ചാബികൾക്ക് അത്രയേറെ ഭയവും കഷ്ടപ്പാടും പ്രദാനംചെയ്ത കാലഘട്ടം ബൂട്ടാസിങ്ങിനുമേൽ അവസാനത്തെ അനുഗ്രഹവും അർപ്പിച്ചു. ഒരിക്കലും ഉണ്ടാവുകയില്ലെന്ന് അദ്ദേഹം കരുതിയിരുന്ന അനന്തരാവകാശിയെ താൻ ഗർഭം ധരിച്ചിട്ടുള്ളതായി അദ്ദേഹത്തിന്റെ പത്നി അറിയിച്ചു. ദൈവാനുഗ്രഹത്തിന് ആ വയോധികനായ സിക്കുകാരനും മുസ്ലിം പെൺകിടാവും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടതുപോലായിരുന്നു അത്. പക്ഷേ, യാഥാർത്ഥ്യം അതായിരുന്നില്ല. ദശലക്ഷക്കണക്കിനു ജനങ്ങൾക്ക് വിഭജനത്തിന്റെ കൊടും തിന്മയിലൂടെ അനുഭവപ്പെട്ട സുദീർഘവും ക്രൂരവുമായ പീഡകൾ, ആ അപൂർവദമ്പതിമാരെ പില്ക്കാലത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞു പതിനൊന്നു മാസത്തിനുശേഷം ബൂട്ടാസിങ്ങിനും 1500 രൂപയ്ക്ക് അയാൾ വാങ്ങിയ ഭാര്യയായ സെനിബിനും ഒരു പുത്രി ജനിച്ചു. സിക്കുകാരുടെ ആചാരപ്രകാരം, ബൂട്ടാസിങ് വിശുദ്ധഗ്രന്ഥമായ ‘ഗ്രന്ഥ സാഹിബ്’ എടുത്തു പകുത്തുനോക്കി, അതിന്റെ പേജിൽ ആദ്യം കാണുന്ന വാക്കിന്റെ ആദ്യത്തെ അക്ഷരത്തിലാരംഭിക്കുന്ന പേര് അയാളുടെ മകൾക്കു നൽകാനായി. ‘ത’ ആയിരുന്നു ആ അക്ഷരം. അതിനാൽ തന്റെ ‘തൻവീർ’ എന്ന പേര് അയാൾ സ്വീകരിച്ചു. ‘ആകാശത്തിലെ അദ്ഭുതം’ എന്നർത്ഥം.

പല കൊല്ലങ്ങൾക്കുശേഷം(1956-ൽ) ബൂട്ടാസിങ്ങിന്റെ സ്വത്തുനേടാനുള്ള അവസരം നഷ്ടപ്പെടുന്നതിൽ രോഷാകുലരായ രണ്ട് അനന്തരവന്മാർ, അഭയാർത്ഥി പ്രവാഹത്തിന്റെ കാലത്തു തട്ടിക്കൊണ്ടുപോയ സ്ത്രീകളെ കണ്ടുപിടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന അധികാരികളെ സെനിബിന്റെ സാന്നിധ്യം അറിയിച്ചു. സെനിബിനെ ബൂട്ടാസിങ്ങിൽനിന്നു പിടിച്ചെടുത്ത് ഒരു ക്യാമ്പിലാക്കിയിട്ട്, പാകിസ്ഥാനിൽ അവളുടെ കുടുംബം എവിടെയാണെന്നു കണ്ടുപിടിക്കാൻ അധികാരികൾ ശ്രമിച്ചു. നിരാശാഭരിതനായ ബൂട്ടാസിങ് ഡൽഹിയിൽ പാഞ്ഞെത്തി അവിടത്തെ വലിയ മുസ്ലിം പള്ളിയിൽ വെച്ച് ഒരു സിക്കുകാരനു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രയാസമേറിയ കർമം നിർവഹിച്ചു. അയാൾ മുടി മുറിച്ച് മുസ്ലിമായി. ജമീൽ അഹമ്മദ് എന്ന പേരും സ്വീകരിച്ചു. പാകിസ്ഥാൻ ഹൈക്കമ്മിഷണറുടെ ഓഫീസിൽ ബൂട്ടാ സിങ് നേരിട്ടു ഹാജരായി തന്റെ ഭാര്യയെ തിരിച്ചുതരണമെന്നാവശ്യപ്പെട്ടു. നിഷ്ഫലമായ നടപടിയായിരുന്നു അത്.
തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രീകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നു രണ്ടു രാജ്യങ്ങളും കരാർ ചെയ്തിരുന്നു. വിവാഹിതരാണെങ്കിലും അല്ലെങ്കിലും അവരെ ബലാല്ക്കാരമായി വേർപെടുത്തപ്പെട്ട കുടുംബങ്ങളിലേക്കു തിരിച്ചയയ്ക്കണം.

ആറു മാസക്കാലം ബൂട്ടാസിങ് എന്നും തടങ്കൽ ക്യാമ്പിൽച്ചെന്ന് ഭാര്യയെ സന്ദർശിച്ചുപോന്നു. അവൾക്കടുത്തിരുന്നു നഷ്ടപ്പെട്ട ഭാഗ്യസ്വപ്നങ്ങളെയോർത്ത് അയാൾ മൂകമായി കരഞ്ഞു. ഒടുക്കം, അവളുടെ കുടുംബം എവിടെയാണെന്നു കണ്ടുപിടിക്കപ്പെട്ടതായി അയാൾ അറിഞ്ഞു. ആ ദമ്പതികൾ കണ്ണീരൊഴുക്കിക്കൊണ്ട് ആശ്ലേഷബദ്ധരായി വിടപറഞ്ഞു. അയാളെ ഒരിക്കലും മറക്കുകയില്ലെന്നും കഴിയുന്നത് വേഗം അയാളുടെയും മകളുടെയും അടുത്തേക്കു തിരിച്ചുവരുമെന്നും സെനിബ് പ്രതിജ്ഞചെയ്തു.

Advertisement

ഹതാശനായ ബൂട്ടാസിങ്, ഒരു മുസ്ലിം എന്ന നിലയിൽ പാകിസ്ഥാനിലേക്കു കുടിയേറിപ്പാർക്കാനുള്ള അവകാശത്തിന് അപേക്ഷിച്ചു. അപേക്ഷ നിരസിക്കപ്പെട്ടു. പാകിസ്ഥാനിലേക്കു പോകാൻ ഒരനുവാദപത്രത്തിനയാൾ അപേക്ഷിച്ചു. അതും നിരസിക്കപ്പെട്ടു. ഒടുക്കം, സുൽത്താന എന്ന പേരു മാറ്റിയ മകളെയും കൂട്ടി അയാൾ നിയമവിരുദ്ധമായി അതിർത്തി കടന്നു. മകളെ ലാഹോറിൽ നിറുത്തിയിട്ട്, സെനിബിന്റെ കുടുംബം കുടിപാർക്കുന്ന ഗ്രാമത്തിലേക്കയാൾ പോയി. അവിടെ ചെന്നപ്പോൾ ക്രൂരമായ ഒരു ഞെട്ടലാണയാൾക്കുണ്ടായത്. ഇന്ത്യയിൽ നിന്ന് ആ ഗ്രാമത്തിൽ തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിൽ ബൂട്ടാസിങ്ങിന്റെ ഭാര്യയെ ഒരു മച്ചുനൻ പുനർവിവാഹം കഴിച്ചു. ‘എന്റെ ഭാര്യയെ തിരിച്ചുതരു’ എന്നു പറഞ്ഞു കരഞ്ഞ ആ സാധു മനുഷ്യനെ സെനിബിന്റെ സഹോദരന്മാരും മച്ചുനന്മാരും ചേർന്നു ക്രൂരമായി മർദിച്ചു: പിന്നെ നിയമവിരുദ്ധമായി പാകിസ്ഥാനിൽ കടന്നതിന് അയാളെ പോലീസിൽ ഏല്പിക്കുകയും ചെയ്തു.

വിചാരണയ്ക്ക് കൊണ്ടുചെന്നപ്പോൾ, താനൊരു മുസ്ലിം ആണെന്നും തന്റെ ഭാര്യയെ തിരിച്ചുതരാൻ കല്പിക്കണമെന്നും ബൂട്ടാസിങ് ജഡ്ജിയോട് അപേക്ഷിച്ചു. ഭാര്യയെ കാണാനും തന്റെയും മകളുടെയും കൂടെ ഇന്ത്യയിലേക്കു വരുമോ എന്നവളോടു ചോദിക്കാനുമുള്ള അവകാശം അനുവദിച്ചുകിട്ടിയാൽ താൻ സംതൃപ്തനാകുമെന്ന് അയാൾ ജഡ്ജിയെ അറിയിച്ചു. അയാളുടെ അഭ്യർത്ഥനയിൽ അലിവുതോന്നി ജഡ്ജി സമ്മതിച്ചു. ഒരാഴ്ചയ്ക്കു ശേഷം കോടതിമുറിയിൽ വെച്ച് ആ കണ്ടുമുട്ടൽ നടന്നു. ഈ കേസ് സംബന്ധിച്ചു പത്രവാർത്തകൾ ഉണർത്തിവിട്ട കൗതുകത്താൽ കോടതിമുറി കാണികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. കോപാകുലരും പ്രക്ഷുബ്ധരുമായ ഒരു സംഘം ബന്ധുജനങ്ങളുടെ അകമ്പടിയോടെ ഭയവിഹ്വലയായ സൈനിബിനെ ആ മുറിയിലേക്കു കൊണ്ടുവന്നു. ജഡ്ജി ബൂട്ടാസിങ്ങിനെ ചൂണ്ടിക്കാണിച്ചു ചോദിച്ചു: “ഈ മനുഷ്യനെ നിങ്ങൾ അറിയുമോ?” വിറയ്ക്കുന്ന ആ സ്ത്രീ മറുപടി നല്കി. ”അത് ബൂട്ടാസിങ്ങാണ്. അറിയും, എന്റെ ആദ്യഭർത്താവ്.” പിന്നെ, വൃദ്ധനായ ആ സിക്കുകാരന്റെ അടുത്തുനില്ക്കുന്ന മകളെയും സെനിബ് തിരിച്ചറിഞ്ഞു. “അയാളോടൊന്നിച്ച് ഇന്ത്യയിലേക്കു തിരിച്ചുപോകാൻ നിങ്ങൾ ആഗ്രഹി ക്കുന്നുണ്ടോ?” ജഡ്ജി ചോദിച്ചു. തന്റെ ജീവിതത്തിൽ അത്രമാത്രം സന്തുഷ്ടിയണച്ച ആ യുവതിയുടെ നേർക്കു ബൂട്ടാസിങ് അപേക്ഷാഭാവം കലർന്ന കണ്ണുകളോടെ നോക്കി. സെനിബിന്റെ പിന്നിൽ, മറ്റു കണ്ണുകൾ അവളുടെ വിറയ്ക്കുന്ന ശരീരത്തിനു നേർക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. കാഴ്ചക്കാരുടെ തിളങ്ങുന്ന നിരവധി കണ്ണുകളും അവളെ ശ്രദ്ധിച്ചു:

രക്തബന്ധത്തിന്റെ നിർദേശം നിരാകരിക്കാൻ ശ്രമിക്കുന്നതിനെതിരായി താക്കീതു ചെയ്യുംവിധം അവളുടെ സമൂഹത്തിലെ പുരുഷന്മാരുടെ കണ്ണുകളും അവളുടെ മേൽ പതിച്ചു. ക്രൂരമായ ഒരു സംഘർഷാവസ്ഥ ആ കോടതിമുറിയെ ഗ്രസിച്ചു. തനിക്കനുകൂലമായിരിക്കുമെന്നു തീർച്ചയുള്ള മറുപടിക്കായി കാത്തുകൊണ്ട് സാഹസികമായ ഒരു പ്രത്യാശ പ്രസന്നമാക്കിയ ചുളിവുകൾ വീണ മുഖവുമായി ബൂട്ടാസിങ് അവളുടെ ചുണ്ടുകളിലേക്കുതന്നെ ഉറ്റുനോക്കി നിന്നു. ദുസ്സഹമാംവിധം നീണ്ട ഒരു നിമിഷത്തേക്കു കോടതിമുറി നിശ്ശബ്ദമായിരുന്നു.

സെനിബ് തല കുലുക്കി. ”ഇല്ല”, അവൾ മന്ത്രിച്ചു. ബൂട്ടാസിങ്ങിൽനിന്നു തീവ്രവേദനയുടെ ഒരു നെടുവീർപ്പുയർന്നു. പിന്നിലെ അഴികളിലേക്കയാൾ ചാരി. സമചിത്തത വീണ്ടുകിട്ടിയപ്പോൾ, മകളുടെ കൈ പിടിച്ചുകൊണ്ട് അയാൾ മുറിക്കു കുറുകെ നടന്നു. “എനിക്കു നിന്റെ മകളെ നഷ്ടപ്പെടുത്താൻ സാധ്യമല്ല, സെനിബ്”, അയാൾ പറഞ്ഞു. “അവളെ ഞാൻ നിനക്കു വിട്ടുതരുന്നു?” കീശയിൽനിന്ന് ഒരുകൂട്ടം ചെക്കുകൾ എടുത്ത് അയാൾ മകളോടൊപ്പം ഭാര്യയുടെ നേർക്കു നീട്ടി. “എന്റെ ജീവിതം ഇപ്പോൾ അവസാനിച്ചു”, അയാൾ തുറന്നു പറഞ്ഞു.മകളെ അധീനത്തിൽ വിടാമെന്ന നിർദേശം സ്വീകരിക്കാനാഗ്രഹിക്കുന്നുണ്ടോ എന്നു ജഡ്ജി സെനിബിനോടു ചോദിച്ചു. വീണ്ടും വേദനാനിർഭരമായ മൂകത കോടതിമുറിയിൽ നിറഞ്ഞു. തങ്ങളുടെ ഇരിപ്പിടങ്ങളിലിരുന്ന് സെനിബിന്റെ ബന്ധുക്കളായ പുരുഷന്മാർ, കോപത്തോടെ തല കുലുക്കി, അവരുടെ ചെറിയ സമൂഹത്തെ സിക്കുരക്തം കൊണ്ടു മലിനപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല. നൈരാശ്യം നിറഞ്ഞ കണ്ണുകളോടെ സെനിബ് മകളുടെ നേരെ നോക്കി.

Advertisement

അവളെ സ്വീകരിച്ചാൽ, ദുരിതമയമായ ഒരു ജീവിതത്തിനവൾ വിധിക്കപ്പെടും. ഭയങ്കരമായ ഒരു രോദനം അവളുടെ ശരീരത്തെ വിറപ്പിച്ചു. “ഇല്ല”, അവൾ പറഞ്ഞു. അവളുടെ മുഖത്തിന്റെ മങ്ങിയ ചിത്രം തന്റെ മനസ്സിൽ എന്നേക്കുമായി ഉറപ്പിക്കാൻ ശ്രമിക്കുന്നതുപോലെ, ബൂട്ടാസിങ് കവിഞ്ഞൊഴുകുന്ന കണ്ണീരോടെ ഒരു നീണ്ട നിമിഷം, കരയുന്ന ആ ഭാര്യയെ നോക്കിനിന്നു. പിന്നെ അയാൾ വാത്സല്യത്തോടെ മകളുടെ കൈ പിടിച്ച് തിരിഞ്ഞുനോക്കാതെ, കോടതിമുറി വിട്ടുപോയി.

ആശയറ്റ ആ മനുഷ്യൻ മുസ്ലിം വിശുദ്ധനായ ദത്താഗംഗ് ബക്ഷിന്റെ ശവകുടീരത്തിൽ കരഞ്ഞും പ്രാർത്ഥിച്ചും ആ രാത്രി കഴിച്ചുകൂട്ടി; മകൾ അടുത്തൊരു തൂണിനരികിൽ കിടന്ന് ഉറങ്ങി. പിറ്റേന്ന് 1957 ഫെബ്രുവരു 19-ന് രാവിലെ അയാൾ ആ പെൺകുട്ടിയെ അടുത്തുള്ള കമ്പോളത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. തലേന്നാൾ, ഭാര്യയ്ക്ക് നല്കാൻ തുനിഞ്ഞ പണം ഉപയോഗിച്ച് മകൾക്ക് ഒരു പുതിയ കുപ്പായവും സ്വർണക്കസവു തുന്നിപ്പിടിപ്പിച്ച ചെരിപ്പുകളും വാങ്ങിക്കൊടുത്തു. പിന്നീട് ആ വൃദ്ധനായ സിക്കുകാരനും മകളും പരസ്പരം കൈകോർത്തുപിടിച്ച് അടുത്തുള്ള മാദരാ റെയിൽവേസ്റ്റേഷനിലേക്കു നടന്നു. അവിടെ പ്ലാറ്റ്ഫോറത്തിൽ, തീവണ്ടി വരാൻ കാത്തുനിന്നപ്പോൾ വീണ്ടും അമ്മയെ കാണാൻ കഴിയുകയില്ലെന്ന്, ബൂട്ടാസിങ് കരഞ്ഞുകൊണ്ടു മകളോടു പറഞ്ഞു.
അകലെ ഒരു തീവണ്ടിയുടെ ചൂളംവിളി ഉയർന്നു. ബൂട്ടാസിങ് വാത്സല്യ പൂർവം മകളുടെ കരം ഗ്രഹിക്കുകയും അവളെ ചുംബിക്കുകയും ചെയ്തു. തീവണ്ടി, സ്റ്റേഷനിലേക്കു കുതിച്ചു പാഞ്ഞെത്തിയപ്പോൾ, അച്ഛന്റെ കൈകൾ തന്നെ ചുറ്റിപ്പിടിച്ചിരിക്കയാണെന്ന് ആ കൊച്ചു പെൺകുട്ടിക്കു തോന്നി. അപ്പോൾ പെട്ടെന്ന് അവൾ മുന്നോട്ടു തെറിച്ചുവീണു. പാഞ്ഞുവരുന്ന തീവണ്ടിയുടെ പാളത്തിലേക്കു ബൂട്ടാസിങ് കുതിച്ചുചാടി. ചൂളംവിളിയുടെ അലർച്ച. തന്റെ കരച്ചിലിനോടിടകലർന്ന് ആ പെൺകുട്ടി കേട്ടു; പിന്നെ അവൾ തീവണ്ടിക്കടിയിലെ ഇരുട്ടിലായി.

ബൂട്ടാസിങ് തൽക്ഷണം മരിച്ചു; പക്ഷേ, എന്തോ അദ്ഭുതത്താൽ മകൾ ഒരു പരിക്കും പറ്റാതെ രക്ഷപ്പെട്ടു. വൃദ്ധനായ ആ സിക്കുകാരന്റെ ഛിന്നഭിന്നമായ ശരീരത്തിൽ തന്നെ നിരാകരിച്ച യുവഭാര്യയ്ക്കായുള്ള രക്തത്തിൽ കുതിർന്ന ഒരു അന്ത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു, അതിൽ ഇങ്ങനെ എഴുതിയിരുന്നു:
”എന്റെ പ്രിയപ്പെട്ട സെനിബ്, നീ ജനക്കൂട്ടത്തിന്റെ ശബ്ദമാണു കേട്ടത്. പക്ഷേ, ആ ശബ്ദം ഒരിക്കലും ആത്മാർഥതയുള്ളതല്ല. ഇപ്പോഴും, എന്റെ അന്ത്യാഭിലാഷം നിന്നോടൊത്തു കഴിയണമെന്നാണ് . ദയവായി, നിന്റെ ഗ്രാമത്തിൽ എന്നെ കുഴിച്ചിടണം. ഇടയ്ക്കിടെ, ആ കുഴിമാടത്തിൽ ഒരു പൂവു കൊണ്ടു വയ്ക്കാൻ നീ വരണം.”
ബൂട്ടാസിങ്ങിന്റെ ആത്മഹത്യ, പാകിസ്ഥാനിൽ വികാരത്തിന്റെ ഒരു തിര ഇളക്കുകയുണ്ടായി. അയാളുടെ സംസ്കാരം ദേശീയ പ്രാധാന്യമുള്ള ഒരു സംഭവമായിത്തീർന്നു. എന്നിരുന്നാലും മരണത്തിൽപ്പോലും ആ വൃദ്ധനായ സിക്കുകാരൻ പഞ്ചാബ് കത്തിയെരിഞ്ഞ ഭീകരദിനങ്ങളുടെ ഒരു പ്രതീകമായി വർത്തിച്ചു. സെനിബിന്റെ കുടുംബവും അവരുടെ ഗ്രാമത്തിലെ ആളുകളും ആ ഗ്രാമത്തിലെ ശ്മശാനത്തിൽ ബൂട്ടാസിങ്ങിനെ അടക്കം ചെയ്യാൻ അനുവദിച്ചില്ല. സെനിബിന്റെ രണ്ടാം ഭർത്താവിന്റെ നേതൃത്വത്തിൽ ഗ്രാമത്തിലെ പുരുഷന്മാർ, 1957 ഫെബ്രുവരി 22-ാം തീയതി ആ ശവപ്പെട്ടി ഗ്രാമത്തിലേക്കു കടത്തുന്നതിനെ തടഞ്ഞു.

ഒരു ലഹളയ്ക്ക് കാരണമുണ്ടാക്കേണ്ടെന്നു നിശ്ചയിച്ച്, ശവപ്പെട്ടിയും ബൂട്ടാസിങ്ങിന്റെ പ്രവൃത്തിയിൽ ഹൃദയമലിഞ്ഞ് അതിനെ പിന്തുടർന്നിരുന്ന ആയിരക്കണക്കിനു പാകിസ്ഥാനികളും ലാഹോറിലേക്കു മടങ്ങാൻ അധികാരികൾ കല്പിച്ചു. അവിടെ, പുഷ്പങ്ങളുടെ ഒരു മലയ്ക്കു കീഴിൽ, ബൂട്ടാസിങ്ങിന്റെ അവശിഷ്ടങ്ങൾ അടക്കം ചെയ്തു. പക്ഷേ, ബൂട്ടാസിങ്ങിന്റെ നേർക്കു പ്രകടിപ്പിക്കപ്പെട്ട ബഹുമതിയിൽ രോഷാകുലമായിത്തീർന്ന സെനിബിന്റെ കുടുംബം, ആ ശവകുടീരം കടപുഴക്കി കളഞ്ഞു വികൃതമാക്കാനായി ഒരു സംഘം ആളുകളെ ലാഹോറിലേക്കയച്ചു. ഈ കാട്ടാളത്തം, ആ നഗരത്തിലെ ജനങ്ങളിൽ ഗണ്യമായൊരു പ്രക്ഷോഭം ഇളക്കി വിട്ടു. പുഷ്പങ്ങളുടെ മറ്റൊരു മലയുടെ കീഴിൽ ബൂട്ടാസിങ്ങിനെ വീണ്ടും അടക്കം ചെയ്തു.

Advertisement

(കടപ്പാട്: Freedom at midnight)

 636 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment9 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment9 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment10 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment10 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment10 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment11 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment11 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment11 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment12 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment12 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »