ഇന്ത്യയിലെ ആദ്യ നൂറു കോടീശ്വരന്മാരെ മാറ്റി നിർത്തിയാൽ നമ്മുടെ ആളോഹരി വരുമാനം ബംഗ്ളാദേശിന്റെ മാത്രമല്ല ആഫ്രിക്കൻ രാജ്യങ്ങൾക്കും പിറകിലായിരിക്കും

0
284

അംബാനി, അദാനിമാരുടെ വരുമാനം കൂടി ചേർത്ത് വച്ചാണ് ആളോഹരി വരുമാനം കണക്കാക്കുന്നത് എന്നതോർക്കുക. ഇന്ത്യയിലെ ആദ്യ നൂറു കോടീശ്വരന്മാരെ മാറ്റി നിർത്തിയാൽ നമ്മുടെ ആളോഹരി വരുമാനം ബംഗ്ളാദേശിന് മാത്രമല്ല ആഫ്രിക്കൻ രാജ്യൾക്കും പിറകിലായിരിക്കും. സംഘ്പരിവാർ എന്നല്ല വെറുപ്പിന്റെ പ്രത്യേയ ശാസ്ത്രം അത് ഏതായാലും ആ നാടിന്റെ നാശത്തിനാണ്. RSS ഭരണം തുടങ്ങി അഞ്ചു വർഷത്തിനുള്ളിൽ പട്ടിണി നിരക്കിൽ ഇന്ത്യ ഏറെ മുന്നേറി എന്നാണ് കണക്കുകൾ പറയുന്നത്. 2014ൽ 55)o റാങ്കിൽ ഉണ്ടായിരുന്ന രാജ്യം ഇന്ന് 119ൽ എത്തി നിൽക്കുന്നു. അതായത് ഇന്ത്യയിൽ പട്ടിണിക്കാരുടെ എണ്ണം 10 കോടിയിൽ നിന്നും 30 കോടിയായി ഉയർന്നു. ഭ്രാന്തൻ ദേശീയതും വെറുപ്പും അല്ലാതെ രാജ്യത്തെ എങ്ങനെ മുന്നോട്ട് നയിക്കണമെന്ന പദ്ധതി ബിജെപി യുടെ കയ്യിലില്ല. അത് കൊണ്ട് തെരെഞ്ഞെടുപ്പ് കാലത്ത് അവർ മതവും ജാതിയും ദേശീയതയുമായി വരുന്നു. പ്രതിപക്ഷ പാർട്ടികൾക്ക് പോലും അവരുടെ കെണിയിൽ വീഴേണ്ടി വരുന്നു. മുൻ തെരെഞ്ഞെടുപ്പുകളിലെ പോലെ മനുഷ്യരുടെ അടിസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന രീതി ഇപ്പോൾ പാടെ മാറി. കേരളത്തിൽ പോലും ശബരിമല മാത്രമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്തത് എന്നോർക്കുക. അതിന്റെ ഗുണ ഫലങ്ങളാണ് സംഘപരിവാർ അനുകൂലികൾ പോലും ഇന്നനുഭവിക്കുന്ന സാമ്പത്തിക തകർച്ച. പരസ്പര വിശ്വാസത്തോട് കൂടി ജീവിക്കുന്ന ജനങ്ങളെ തമ്മിൽ അടിപ്പിച്ചു രാജ്യം നശിപ്പിക്കുന്നവരെക്കാൾ വലിയ രാജ്യദ്രോഹികൾ ഇല്ലെന്നതും മനസ്സിലാക്കുക. അന്ന് ബ്രിട്ടീഷ്കാർ ചെയ്ത കുതന്ത്രം ഇന്ന് ബിജെപി ചെയ്യുന്നു. താൽക്കാലിക ലാഭത്തിനായി ബിജെപി ചെയ്യുന്ന കുതന്ത്രം അവർക്ക് വോട്ടുകളും അധികാരവും നേടി കൊടുക്കാം. പക്ഷെ പരസ്പര വിശ്വാസം നഷ്ട്ടപ്പെട്ടു മനസ്സിൽ വെറുപ്പുമായി വളർന്നു വരുന്ന തലമുറ തെരുവിൽ തമ്മിലടിച്ചു മരിക്കും. അതിൽ നാം ഉണ്ടാവാം.. നമ്മുടെ മക്കളുണ്ടാവാം.

*

India set to slip below Bangladesh in 2020 per capita GDP, says IMF

https://bit.ly/3iXdclM