ബ്രഹ്മാണ്ഡ സംവിധായകന് ശങ്കറും ഉലകനായകന് കമല്‍ഹാസനും ഒന്നിച്ച ചിത്രമായിരുന്നു 1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ. അനീതികൾക്കെതിരെ പോരാടുന്ന കമൽഹാസന്റെ വൃദ്ധകഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്ത്യൻ സിനിമയിലെ അത്ഭുതങ്ങളിൽ ഒന്നായാണ് ഈ ചിത്രത്തെ നിരൂപകർ വിലയിരുത്തുന്നത്. അച്ഛനായും മകനായും കമൽഹാസൻ ഡബിൾ റോളിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഇന്ത്യൻ.. ഈ ചിത്രത്തിലെ അഭിനയത്തിന് കമല്ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ്
ഇന്ത്യൻ 2വിന്റെ ഏറ്റവും പുതിയ ഫസ്റ്റ്ലുക്ക് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് .
സേനാപതിയായി എത്തുന്ന കമൽഹാസന്റെ ലുക്ക് ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. കമൽഹാസന്റെ പിറന്നാളിനോടനുബന്ധിച്ചാണ് സ്പെഷൽ റിലീസ്.കാജൽ അഗർവാൾ ആണ് ഇന്ത്യൻ 2വില്‍ നായിക. രാകുൽ പ്രീത്, സിദ്ധാർഥ് എന്നിവരാണ് മറ്റുതാരങ്ങൾ.‘ഇന്ത്യൻ’ സിനിമയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 200 കോടിയാണ് സിനിമയുടെ തുടർഭാഗത്തിന്റെ ബജറ്റ്. സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്, രവിവര്മന് തുടങ്ങിയ പ്രമുഖര്‍ ആണ് ഇന്ത്യന്‍ 2വിന്റെ സാങ്കേതിക വിദഗ്ധർ. നിർമാണം ലൈക പ്രൊഡക്ഷൻസ്.