‘ഇന്ത്യൻ 2’ വരികയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
273 VIEWS

ഉലകനായകൻ കമൽ ഹാസന്റെ ‘ഇന്ത്യൻ’ എന്ന സിനിമ അക്കാലത്തു സൃഷ്ടിച്ച തരംഗം അന്നത്തെ തലമുറയ്ക്ക് ഓര്മയുണ്ടാകും. ഷങ്കർ ആണ് സംവിധാനം നിർവഹിച്ചത്. എന്നാലിപ്പോൾ ഇന്ത്യൻ 2 തുടങ്ങിവച്ചിരിക്കുകയാണ് ഷങ്കർ. എന്നാൽ ചില പ്രശ്നങ്ങളിൽ പെട്ട് ഇതിന്റെ ഷൂട്ടിംഗ് നിന്ന് പോയിരുന്നു. എന്നാലിപ്പോൾ ഇന്ത്യൻ 2 പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. കാജല്‍ അഗര്‍വാളാണ്‌ ഈ ചിത്രത്തിലെ നായിക. എന്നാൽ ചിത്രം വീണ്ടും ആരംഭിക്കുമ്പോൾ കാജൽ മാറി അതിനു പകരം ദീപിക പദുക്കോൺ എത്തുമെന്ന് ചില വാർത്തകൾ വന്നിരുന്നു. പക്ഷെ അതിനു അവസാനമിട്ടു കൊണ്ട്, ഇതിൽ കാജൽ അഗർവാൾ തന്നെയാണ് നായികയെന്നത് സ്ഥിതീകരിച്ചിരിക്കുകയാണ്. കാജൽ തന്നെയാണ് ഈ വിവരം സ്ഥിതീകരിച്ചത്. നടി നേഹ ധൂപിയയുമായുള്ള ഇന്‍സ്റ്റാഗ്രാം ലൈവിനിടെയാണ് കാജല്‍ ഇക്കാര്യം പുറത്തു വിട്ടത്. മാത്രമല്ല, അടുത്ത മാസം പതിമൂന്നു മുതൽ ഇതിന്റെ ചിത്രീകരണമാരംഭിക്കുമെന്നും കാജൽ വെളിപ്പെടുത്തി. രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ് എന്നിവരും ഇതിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇരുനൂറ് കോടി രൂപ മുതൽ മുടക്കിലാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നാണ് സൂചന.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.