ശങ്കർ-കമൽ ഹാസൻ കൂട്ടുകെട്ടി പിറന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ’ ഒരു ചരിത്ര സംഭവമായിരുന്നു. ഇന്നും ആ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചിട്ടില്ല. കമൽ ഹാസന്റെ രണ്ടു വ്യത്യസ്തമായ മേക്കോവറുകൾ ആണ് ഇന്ത്യൻ സിനിമയുടെ പ്രധാന ആകർഷണം. ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു എങ്കിലും ചില തടസങ്ങൾ മൂലം നിർത്തി വച്ചിരുന്നു. കോവിഡ് പ്രതിസന്ധിയും ക്രെയിൻ വീണു അണിയറപ്രവർത്തകർ കൊല്ലപ്പെട്ടതും സാമ്പത്തിക പ്രതിസന്ധിയും എല്ലാം കാരണം 200 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രവർത്തങ്ങൾ നിർത്തി വച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ ഡബ്ബിംഗ് പുരോഗമിക്കുന്നു എന്ന അപ്ഡേറ്റാണ് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ചിത്രത്തിലെ നായകനായ കമല്‍ ഹാസന്‍ ഡബ്ബിംഗ് നടത്തുന്ന ദൃശ്യങ്ങള്‍ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടിട്ടുണ്ട്.

സംവിധായകന്‍ ഷങ്കറും ദൃശ്യങ്ങളിലുണ്ട്. അനിരുദ്ധാണ് ഇന്ത്യന്‍ 2വിന് സംഗീതം നല്‍കുന്നത്.90 വയസ്സുള്ള സേനാപതി എന്ന കഥാപാത്രമായിട്ടാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്. 1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണസ്വാമി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്.

You May Also Like

ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’; ആദ്യ ഗാനം റിലീസായി, ത്രം ഡിസംബർ 8ന് തിയേറ്ററിലേക്ക് എത്തും

*ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’; ആദ്യ ഗാനം റിലീസായി, ചിത്രം ഡിസംബർ 8ന്…

താരദമ്പതികൾക്ക് വിവാഹ ആശംസകളുമായി കോണ്ടം കമ്പനി

ബോളിവുഡ് താര ലോകം കാത്തിരുന്ന വിവാഹം ആയിരുന്നു സിനിമയും ആലിയയുടെയും. എല്ലാവരും ഈ താരവിവാഹം തകർത്ത് ആഘോഷിച്ചു. സോഷ്യൽമീഡിയയിലും വാർത്തകളിലും എല്ലാം ഈ വിവാഹം നിറഞ്ഞുനിന്നു.

എസ്‌ഐ രാജ്‌കുമാറിൽ എവിടേയും മുൻപ് അദ്ദേഹം ചെയ്ത ഒരു കഥാപാത്രത്തിന്റെയും ഛായ വന്നിട്ടില്ല

Remya Raj ആദ്യ ചിത്രമായ നേരം മുതൽ 2018 ൽ പുറത്തിറങ്ങിയ ആദി വരെ ഏതാണ്ട്…

‘ദി എക്സ്പയറി ഡേറ്റ് ഓഫ് ലവ്’ റിലീസായി

‘ദി എക്സ്പയറി ഡേറ്റ് ഓഫ് ലവ്’ റിലീസായി മലയാള സിനിമാ ഗാന രചയിതാവ് നേഹ ഖയാൽ…