മെൽവിൻ പോൾ
സിനിമയിൽ മാത്രമല്ല, കഥാപുസ്തകത്തിലുമുണ്ടായിരുന്നു ഒരു Secret Agent വിക്രം! അമർ ചിത്രകഥയിലാണ് ‘വിക്രം’ ആദ്യം വന്നത്. പിന്നീട്, മലയാളത്തിന്റെ സ്വന്തം ‘പൂമ്പാറ്റ’യിലും വിക്രം തന്റെ സാഹസിക കൃത്യങ്ങളുമായി കുട്ടികളുടെ മനസ്സ് കവർന്നു. നീളൻ കൃതാവും, stylish suit-ഉം ഒക്കെ ചേർന്ന് ഒരു ‘ചുള്ളൻ’ തന്നെയായിരുന്നു കഥയിലെ വിക്രം. ശരിക്കും ഒരു പരാക്രമി!
വിക്രം (1986) തീയ്യേറ്ററിൽക്കണ്ട ഓർമ്മ എനിക്കില്ല. എന്റെ ഓർമ്മയിലെ ആദ്യത്തെ R&AW Agent ‘ശ്രീധർ പ്രസാദ്’ ആണ്. നിങ്ങൾക്കറിയില്ലെ അയാളെ? ജയരാജ് സംവിധാനം ചെയ്ത ഹൈവേ (1995) എന്ന Blockbuster ചലച്ചിത്രത്തിലാണ് സുരേഷ് ഗോപി R&AW Agent ശ്രീധർ പ്രസാദായി വേഷമിട്ടത്. പിന്നീട് ഒരു ഹിന്ദി ചലച്ചിത്രത്തിൽ ഞാനൊരു R&AW Agent-നെ കണ്ടു. Ek Tha Tiger (2012) എന്ന ചലച്ചിത്രത്തിൽ സൽമാൻ ഖാൻ അവതരിപ്പിച്ച ‘അവിനാഷ് ‘ടൈഗർ’ റാത്തോർ’.തൊട്ടടുത്ത വർഷം കമൽഹാസൻ R&AW Agent വിശ്വനാഥ് ആയി വേഷമിട്ട ‘വിശ്വരൂപം’ വന്നു. ഈ വർഷം വിജയ് R&AW Agent ആയി അഭിനയിച്ച Beast പുറത്തിറത്തിറങ്ങി. ഇതിനെല്ലാമിടയിൽ പല ഭാഷകളിലുമായി നിരവധി R&AW Agent-മാർ ഇനിയുമുണ്ട്! ഞാൻ കാണാത്ത R&AW Agent-മാർ ഇനിയും സിനിമകളിൽ ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞു തരുമല്ലോ.
അമേരിക്കയുടെ CIA (Central Intelligence Agency),
റഷ്യയുടെ FIS (Foreign Intelligence Service),
ചൈനയുടെ MSS (Ministry of State Security),
ഇസ്രയേലിന്റെ Mossad,
ബ്രിട്ടന്റെ SlS (Secret Intelligence Service) – MI6 എന്നും അറിയപ്പെടുന്നു,
ഇവയെല്ലാം പോലെ ഭാരതത്തിന്റേതായ രഹസ്യാന്വേഷണ-ചാര സംഘടനയാണ് R&AW (Research and Analysis Wing)
1968-ൽ ആണ് R&AW സ്ഥാപിതമായത്. വിദേശരഹസ്യങ്ങൾ (രാജ്യസുരക്ഷയെ സംബന്ധിച്ചത്), തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങൾ, ദേശവിരുദ്ധശക്തികളുടെ ഉയർച്ചയ്ക്ക് തടയിടൽ തുടങ്ങിയവയാണ് ഈ Agency-യുടെ പ്രാഥമിക കർത്തവ്യങ്ങളിൽ ചിലത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിന് കീഴിലാണ് R&AW എന്ന Agency.ശരിക്കുമുള്ള R&AW-യിലെ ഏറ്റവും പ്രശസ്തനായ ഒരു Under Cover Agent-നെക്കുറിച്ച് കൂടി പറഞ്ഞിട്ട് ഞാൻ നിർത്താം.
രവീന്ദ്ര കൗഷിക് (1952-2001) എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പക്ഷെ, Black Tiger എന്ന പേരിലാണ് അയാൾ അറിയപ്പെട്ടത്. പാകിസ്താനിൽ പോയി, പാക് സായുധസേനയുടെ ഉയർന്ന Rank-കളിൽ ഉള്ള ഉദ്യോഗസ്ഥരുടെ office-കളിൽ നിന്നു പോലും വിലപ്പെട്ട വിവരങ്ങൾ ചോർത്തിയെടുത്ത ചാരവീരനായിരുന്നു രവീന്ദ്ര കൗഷിക്! ഇരുട്ടിനോട് ഇരുട്ടായി ചേർന്ന് പതുങ്ങി നിന്നു കൊണ്ട്, ഇരയെ വേട്ടയാടിയ അയാൾക്ക് Black Tiger എന്നല്ലാതെ എന്ത് ഓമനപ്പേരിട്ട് വിളിക്കും, അല്ലെ? 2003-ൽ പുറത്തിറങ്ങിയ The Hero എന്ന ഹിന്ദി ചലച്ചിത്രത്തിന് പ്രചോദനമായത് രവീന്ദ്ര കൗഷികിന്റെ ജീവിതമായിരുന്നുവത്രെ! സണ്ണി ഡിയോൾ ആയിരുന്നു നായക വേഷത്തിൽ.