ജീവിതവിജയം നേടിയ അസാമാന്യപ്രതിഭകള്‍ – ഇന്ത്യക്കാരായ 5 പേര്‍..

Downloads2

സ്വപ്നം കാണാത്തവര്‍ നമുക്കിടയില്‍ വളരെ കുറവാണ്. പക്ഷെ നാം കാണുന്ന സ്വപ്നങ്ങളിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍ വളരെ ചുരുക്കവും. നാം കാണുന്ന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുംപോലെ നമുക്ക് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കൂ. അത്തരത്തില്‍ ജീവിതവിജയം നേടി, ഉയരങ്ങളില്‍ എത്തപെട്ട 10 സാധാരണക്കാരായ ഇന്ത്യക്കാരെയാണ് നിങ്ങള്‍ക്ക് ഇന്ന് പരിചയപ്പെടുത്താന്‍ പോകുന്നത്.

1. ഗോവിന്ദ് ജൈസ്വാല്‍

22 ആം വയസ്സില്‍ ഗോവിന്ദ് നേടിയെടുത്തത് മറ്റൊന്നുമല്ല, സിവില്‍ സര്‍വീസ് പരീക്ഷയില്‍ 48ആം റാങ്ക്. ഒരുപക്ഷെ ഇത് സാധാരനമായിരിക്കാം, പക്ഷെ നിങ്ങള്‍ ബാക്കി കൂടി കേള്‍ക്കണം. അദ്ദേഹം വെറുമൊരു റിക്ഷാ വലിക്കാരന്റെ മകനായിരുന്നു. തന്റെ അച്ഛന്‍ റിക്ഷ വലിച്ചുകിട്ടുന്ന തുച്ചമായ തുകയില്‍ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്.

2. കാര്‍ത്തിക് സൌഹേനി

ജന്മനാ അന്ധനായ കാര്‍ത്തിക്, സ്കൂളുകളില്‍ മികച്ച വിജയം കാഴ്ച്ചവെച്ചുകൊണ്ട് തന്റെ ഉന്നത പഠനത്തിനായി ഐ ഐ ടി എക്സാം എഴുതാന്‍ ചെന്നു. പക്ഷെ കാഴ്ച്ചവൈകല്യമുള്ളവരെ ഐ ഐ ടി പോലുള്ള ടെക്നിക്കല്‍ വിദ്യാഭ്യാസത്തില്‍ പങ്കാളിയാക്കാന്‍ കഴിയില്ലെന്ന ഇന്ത്യന്‍ വിദ്യാഭ്യാസ നിയമത്തില്‍, അദ്ദേഹത്തിനു പ്രവേശനം നിഷേദ്ധിക്കപ്പെട്ടു. പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേര്‍‌സിറ്റികളില്‍ ഒന്നായ സാന്‍ഫോര്‍ഡ് യൂണിവേര്‍‌സിറ്റി അദ്ദേഹത്തിന് എങ്ങിനീയറിങ്ങിന് പ്രവേശനം അനുവദിച്ചു.

3.ബാബര്‍ അലി

 

ഒരുപക്ഷെ ബാബര്‍ അലിയായിരിക്കും ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനാധ്യാപകന്‍. കാരണം ബാബര്‍ തന്റെ ഗ്രാമത്തിലെ 800ഓളം കുട്ടികളെ പഠിപ്പിക്കുന്നു. 12 ആം തരത്തില്‍ പഠിക്കുന്ന ഈ വിദ്യാര്‍ഥി തന്റെ സ്കൂള്‍ കഴിഞ്ഞാല്‍ ബാക്കിയുള്ള സമയം തന്റെ ഗ്രാമത്തിലെ കുട്ടികളുടെ പഠനത്തിനായി മാറ്റിവെക്കുന്നു. വെസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍ ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ രീതിയെയും സ്കൂളിനെയും അംഗീകരിക്കുകയും, ഇവിടെ നിന്നിറങ്ങുന്ന കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം തുടരാന്‍ മറ്റുസ്കൂളികളില്‍ അവസരമൊരുക്കുകയും ചെയ്യുന്നു.

4.സാലുമാരദ തിമ്മക്ക

തന്റെ ജീവിത ചക്രത്തിലെ മുഴുവന്‍ സമയവും, പ്രകൃതിക്കും മരങ്ങള്‍ക്കും വേണ്ടി മാറി വെച്ച തിമ്മക്ക എന്നാ വനിതാ, ഇത്രയും നാളുകൊണ്ട് വളര്‍ത്തി വലുതാക്കിയത് 284 വമ്പന്‍ ആള്‍ മരങ്ങളാണ്. പ്രകൃതിയില്‍ മനുഷ്യന് ഓക്സിജന്‍ ധാരാളമായി നല്‍കാന്‍ കഴിയുന്ന ഒരേയൊരു വൃക്ഷമാണ് ആല്‍മരം. ഇവരുടെ സമഗ്രമായ സംഭാവന കണക്കിലെടുത്ത് ഇന്ത്യ ഗവണ്മെന്‍റ് നാഷണല്‍ സിറ്റിസണ്‍ ഓഫ് ഇന്ത്യ അവാര്‍ഡ് നല്‍കി തിമ്മക്കയെ ആദരിച്ചു. മാത്രമല്ല യുഎസില്‍ തിമ്മക്കയുടെ പേരില്‍ തന്നെ ഒരു ഓര്‍ഗനൈസേഷന്‍ വരെ സ്ഥാപിതമായി.

5.കല്‍പ്പന സരോജ്

തന്റെ 10ആം വയസില്‍ തന്നെക്കാള്‍ 12 വയസുമൂത്ത ഒരാളെ വിവാഹം കഴിക്കാന്‍ നിര്‍ഭന്ധിതായായ കല്‍പ്പന, ഒളിച്ചോടി എത്തിപ്പെട്ടത് മുംബൈയില്‍ ആയിരുന്നു. തന്റെ കഠിനാധ്വാനം കൊണ്ട് അവര്‍ നഷ്ട്ടത്തില്‍ ഓടിക്കൊണ്ടിരുന്ന കമാനി ട്യൂബ്സ് എന്ന മെറ്റല്‍ കമ്പനി ഏറ്റെടുക്കുകയും, ഏകദേശം 60 കോടിയുടെ വിറ്റുവരവുള്ള ഒരു വലിയ സംരംഭമാക്കി മാറ്റുകയും ചെയ്തു.

Advertisements