ഇന്ത്യൻ സിനിമ സോവിയറ്റ് യൂണിയനിൽ. Gopal Krishnan (ആർ.ഗോപാലകൃഷ്ണൻ )എഴുതുന്നു
——————
പഴയ സോവിയറ്റ് യൂണിയനിൽ ഇന്ത്യൻ സിനിമ വളരെ ജനപ്രിയമായിരുന്നു… സോവിയറ്റ് പ്രേക്ഷകർക്ക് ഇടയിൽ ഇന്ത്യൻ സിനിമകൾ പോലെ തന്നെ നമ്മുടെ സിനിമാ താരങ്ങളും വൻതോതിൽ പ്രചാരം നേടിയിരുന്നു… വിശേഷിച്ചും സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിനു ശേഷം…
ഈ വിശദമായ സാമൂഹ്യ-സാംസ്കാരിക പ്രതിഭാസത്തിന്റെ ആദ്യ ചരിത്രം കുറിക്കുന്നത് 1950-കളോടെയാണ്; സോവിയറ്റ് യുഗത്തിന്റെ അന്ത്യം വരെ അത് നീണ്ടു നിന്നു… ജവഹര്‍ലാല്‍ നെഹ്റുവിനു ശേഷം സോവിയറ്റ് യൂണിയൻ ആരാധിച്ച ഇന്ത്യൻ ഹീറോ രാജ് കപൂർ ആയിരുന്നു….
എന്നാൽ, ഈ ബന്ധങ്ങൾക്ക് ഒരു ഫ്ളഷ് – ബാക്ക് ഉണ്ട്…. അന്ന് ‘സോവിയറ്റ് യൂണിയൻ’ ഇന്നത്തെപ്പോലെ റഷ്യയാണ്:
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, പരമ്പരാഗതമായ, നൂറ്റാണ്ടുകൾ പഴക്കമുള്ള, ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുണ്ടായിരുന്നത്. ഈ സാംസ്കാരികബന്ധങ്ങളുടെ പശ്ചാത്തലം പരിശോധിച്ചാൽ അത് 15‐ാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച റഷ്യൻ വ്യാപാരി ‘അഫനാസി നിതി കിനി’ലേക്കും 1840-ൽ ഇവിടെ എത്തിച്ചേർന്ന റഷ്യൻ യാത്രികനും കലാകാരനുമായ അലക്സി സൾട്ടിക്കോവ് രാജകുമാരനിലേക്കും നിക്കൊളായ് റോറിച്ചിനെയും വാസിലി വെരെഷ് ചാഗിനെയുംപോലുള്ളവരുടെ കലാപരമായ

പര്യവേക്ഷണങ്ങളിലേക്കും പ്രബോധോദയത്തിലേക്കും, മുപ്പതുകളുടെ തുടക്കത്തിൽ രവീന്ദ്രനാഥ് ടാഗോറിന്റെയും ജവാഹർലാൽ നെഹ്റുവിന്റെയും റഷ്യാസന്ദർശനത്തിലേക്കും മഹാത്മാഗാന്ധിജിയും ലിയോ ടോൾസ്റ്റോയിയും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ കത്തിടപാടുകളിലേക്കും രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിൽ രൂപംകൊണ്ട സോവിയറ്റ് യൂണിയൻ സുഹൃദ്മിതിയുടെ സ്ഥാപനത്തിലേക്കും ചെന്നെത്തും. ഇവയൊക്കെയും ഇന്തോ‐റഷ്യ ചരിത്രത്തിലെ സുവർണാധ്യായങ്ങളിലെ തിളങ്ങിനിൽക്കുന്ന നാഴികക്കല്ലുകളാണ്.
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഷോ മാനായിരുന്ന രാജ് കപൂറിൻ്റെയും ദേവ് ആനന്ദിൻ്റെയും ‘ആവാര’യും (1951-‘ഊരുതെണ്ടി ‘) ‘റഹി’യും (1952-‘വഴിപോക്കൻ’)പോലുളള സിനിമകളുടെ എണ്ണൂറു പ്രിന്റ് പ്രിൻ്റുകൾ വീതം എടുത്തു 15 സോവിയറ്റ് റിപ്പബ്ലിക്കുകളിലെ എല്ലാ ഭാഷകളിലും പുറത്തിറങ്ങിയിരുന്നു.
‘മേരാം നാം ജോക്കർ’ ഒരു റഷ്യൻ നായിക കൂടി ഉള്ള സിനിമയാണ്. രാജ് കപൂറിറിന്റെ ‘മേരാം നാം ജോക്കറി’ലെ സര്‍ക്കസ് കലാകാരിയായ കഥാപാത്രമാണ് മറീന. റഷ്യന്‍ സുന്ദരിയായ കെസ്നിയ റയാബിന്കിനയാണ് മറീനയായി മാറിയത്. 1970 ല്‍ മേരാ നാം ജോക്കര്‍ റിലീസാകുമ്പോള്‍ കെസിനിയക്ക് പ്രായം ഇരുപത്തിയഞ്ച്. കെസ്നിയയെയാണ് രാജ്കപൂര്‍ തന്റെ സിനിമയിലെ മൂന്ന് നായികമാരില്‍ ഒരാളാക്കിയത്. ആദ്യ പ്രണയതിരസ്കാരത്തിന്റെ നൊമ്പരവുമായി ജീവിക്കുന്നതിനിടെ സര്‍ക്കസ് കൂടാരത്തില്‍ രാജ് (രാജ്കപൂര്‍) കണ്ടു മുട്ടുന്ന ട്രപ്പീസ് താരം മറീനയായി വേഷമിട്ട കെസ്നിയ ഇന്ത്യയിലെയും റഷ്യയിലെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. നീല തടാകം പോലെ വശ്യവും ശാന്തവുമായ കണ്ണുകളുളള രാജ്കപൂര്‍ താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മാന്യനും ദയാലുവുമായ മനുഷ്യനായിരുന്നെന്ന് കെസ്നിയ പറഞ്ഞിട്ടുണ്…
ഒരു ഇന്ത്യക്കാരന് മരിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന് അയാള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയതായി കേട്ടിട്ടുണ്ടോ…? ‘ദി ഗ്രേറ്റസ്റ്റ് ഷോ മാൻ’ എന്ന് ലോകം വിശേഷിപ്പിക്കുന്ന രാജ് കപൂറിനു വേണ്ടി മാത്രമാണ്…
– ആർ. ഗോപാലകൃഷ്ണൻ | 23/03/2019