ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റു കാർ എങ്ങനെയാണ് പ്രവർത്തിച്ചത് ?

0
290

Harihara Kurup

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകാർ എങ്ങനെയാണ് പ്രവർത്തിച്ചത്?

കമ്മ്യൂണിസ്റ്റു പാർട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആവുമായിരുന്നില്ല. അവർ പ്രവർത്തിച്ചത് കോൺഗ്രസിനോടൊപ്പം ആയിരുന്നു. എന്നാൽ 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിന് ശേഷം 1945 ൽ രണ്ടാം ലോക മഹായുദ്ധം തീർന്നതിനു ശേഷവും ബ്രിട്ടൻ സ്വാതന്ത്ര്യം തരുന്നതിനുള്ള നിലപാട് ആയിരുന്നില്ല. കോൺഗ്രസ് ക്വിറ്റ് ഇന്ത്യ സമരത്തിന് ശേഷം കാര്യമായ യാതൊന്നും ചെയ്തില്ല.

രണ്ടാം ലോകമഹാ യുദ്ധത്തിൽ ജർമനിയുടെ ബോംബാക്രമണം ബ്രിട്ടന്റെ നട്ടെല്ല് തകർക്കുക തന്നെ ചെയ്തു. ബോബെയിലെ നാവിക കലാപവും പുന്നപ്ര –വയലാർ സംഭവങ്ങളും ഇന്ത്യ ഒട്ടാകെ കമ്മ്യൂണിസ്റ്റുകാർ നടത്തിയ പോരാട്ടങ്ങളും ബ്രിട്ടന്റെ ഇന്ത്യയിലെ നിലനിൽപ്പ്‌ ബുദ്ധിമുട്ടിലാക്കി. എന്നാൽ ബ്രിട്ടനിൽ ലേബർ കക്ഷി അധികാരത്തിൽ വന്നതും രണ്ടാം ലോക മഹാ യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ നേടിയ ഗംഭീര വിജയവും ഹങ്കറി; പോളണ്ട്; ചെക്കോസ്ലോവാക്യ; ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ളിക്ക് തുടങ്ങിയ രാജ്യങ്ങളും ആഗോള നിലവാരത്തിൽ കോളനികൾക്കെതിരെ ഉള്ള ചിന്താഗതിയ്ക്കു ഇടയാക്കി.

ഇതെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ സഹായിച്ച ഘടകങ്ങൾ ആണ്. ഏതായാലും ബ്രിടീഷു കാർക്ക് പാദ സേവ ചെയ്ത സംഘപരിവാറിന്റെ കുഴലൂത്തിനെക്കാൾ അഭിമാനത്തോടെ ചെങ്കൊടി ഉയർത്തിപ്പിടിക്കാൻ ഉള്ള അവകാശം കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ട്.