ഐ.ജി വിജയനായി മോഹൻലാൽ.ഇന്ത്യൻ മണി ഹീസ്റ്റ് സിനിമയാകുന്നു
അയ്മനം സാജൻ
കേരള പോലീസിനെ വട്ടം കറക്കിയ ഇന്ത്യൻ മണി ഹീസ്റ്റ് സിനിമയാകുന്നു. ഐ ജി വിജയനായി മോഹൻലാൽ അഭിനയിക്കുമ്പോൾ, കവർച്ചാ തലവനായി ഫഹദ് ഫാസിൽ വേഷമിടുന്നു.എല്ലാ ഭാഷകളിലും നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചർച്ചകൾ ചെന്നൈയിൽ പുരോഗമിക്കുന്നു. ഫഹദ് ഫാസിലിൻ്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. അനിർബൻ ഭട്ടാചര്യ രചിച്ച ഇന്ത്യയുടെ മണി ഹീസ്റ്റ് ദി ചെലബ്ര ബാങ്ക് റോബറിയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ മോഹൻലാലും, പി.വിജയനും പങ്കെടുത്തിരുന്നു. അന്നേ മോഹൻലാലിൻ്റെ മനസിൽ സിനിമയുടെ ബീജം കിളിർത്തിരുന്നു.
പതിനഞ്ചു വർഷം മുമ്പ് കേരളത്തെ നടുക്കിയ ബാങ്ക് കവർച്ചയിലെ പ്രതികളെ തേടി കേരള പോലീസ് 56 ദിവസം നടത്തിയ സാഹസിക അന്വേഷണം. പതിനാറാം പോലീസ് സംഘത്തിൻ്റെ ഉറക്കമില്ലാ രാത്രികൾ. രാജ്യത്തെ അഞ്ചു് നഗരങ്ങളിലെ തിരച്ചിൽ. അന്വേഷണ സംഘത്തിലെ അംഗങ്ങളുടെ മാറ്റങ്ങൾ. അന്വേഷണ സംഘത്തലവൻ്റെ നിശ്ചയദാർഡ്യവും, സഹപ്രവർത്തകരുടെ സാഹസികതയും വിജയം കണ്ടു. സിനിമകഥയെ വെല്ലുന്ന ആ സംഭവങ്ങൾ സിനിമയാകുകയാണ്. അന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഐ.ജി വിജയനായി മോഹൻലാൽ എത്തുമ്പോൾ, കവർച്ചാത്തലവൻ ബാബുവായി ഫഹദു ഫാസിലും എത്തും. സൈബർ അന്വേഷണം ശൈശവാവസ്ഥയിലായിരുന്ന സമയത്ത് 20 ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിക്കാൻ അന്വേഷണ സംഘം സ്വന്തമായി സോഫ്റ്റ് വെയർ വികസിപ്പിച്ച സാഹസികകഥകൾ സിനിമയാകുമ്പോൾ അത് പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരിക്കും