“ഗെയിം ഓഫ് ത്രോണ്സിലെ ഒരു രംഗമാണ്..ഇല്ലാത്തൊരു ഡ്രാഗണിനെ ഇത്രക്ക് ഒറീജിനാലിറ്റിയിൽ മറ്റുള്ളിടത്തു പറ്റുമ്പോ ഒരു ആനയെ പോലും VFX വഴി പക്കാ ഒറിജിനാലിറ്റിയിൽ എടുക്കാൻ ഇവിടുത്തെ ആർക്കും കഴിയുന്നില്ല..ബഡ്ജറ്റ് മാത്രമാണോ പ്രശ്നം.500 കോടിയൊക്കെ ബഡ്ജറ്റ് എന്നു പറയുമ്പോ ചെറിയ കാര്യമല്ലല്ലോ ..ക്വാളിറ്റി ടെക്നിക്കൽ വിങ് ഇല്ലാത്തതാണോ..ആണെങ്കിൽ വെളിയിൽ നിന്നും ഒരു ടീമിനെ ഇവിടേക്ക് എത്തിക്കാൻ പോലും ആർക്കും കഴിഞ്ഞിട്ടില്ലേ ഇതുവരെ..അവതാർ പോലെന്നൊന്നും പറയുന്നില്ല പക്ഷെ 30 വർഷം മുൻപ് അവർക്കുള്ള ജുറാസിക് പാർക്ക് പോലൊരെണ്ണം പോലും നമുക്കില്ല ന്ന് പറയുന്നത് നാണക്കേടല്ലേ ?”
മുകളിൽ പറയുന്നത് Aravind Krishna എന്ന സിനിമാ സ്നേഹിയുടെ അഭിപ്രായമാണ്. ഒന്നോർത്താൽ ശരിയാണ്. വലിയ ബഡ്ജറ്റിൽ ഉണ്ടാക്കുന്നു എന്ന് പറയപ്പെടുന്ന ഇന്ത്യൻ ചിത്രങ്ങൾ പോലും വിഎഫ്എക്സിൽ രു ദുരന്തമാണ്. അതിന്റെ ഉദാഹരണം ആദിപുരുഷ് നേടുന്ന ട്രോളുകളിൽ നിന്നും മനസിലാക്കാം. ഇന്ത്യൻ സിനിമകളിൽ ബിഗ്ബഡ്ജറ്റ് എന്ന് പറയുമ്പോൾ 500 കോടി എന്നാണു കണക്ക്. എന്നാൽ അതൊരു ചെറിയ സംഖ്യ അല്ലെങ്കിലും മേല്പറഞ്ഞ തുകയിൽ നിന്നും 200 കോടിയെങ്കിലും പ്രതിഫലം ആയാണ് പോകുന്നത്. താരങ്ങൾ അടിക്കടിയാണ് പ്രതിഫലം വർധിപ്പിക്കുന്നത്. അങ്ങനെ ആകുമ്പോൾ പിന്നെയുള്ള തുക കൊണ്ടുവേണം സിനിമയുടെ സാങ്കേതിക വശങ്ങൾ പൂർത്തീകരിക്കാൻ. അങ്ങനെയുള്ള ചിത്രങ്ങൾക്ക് സാങ്കേതിക മേന്മ എങ്ങനെ അവകാശപ്പെടാൻ സാധിക്കും.
“ക്വാളിറ്റിയിൽ കൊമ്പ്രോമൈസ് ചെയ്യുന്ന ഒരു സ്വഭാവം പൊതുവെ ഇന്ത്യക്കാർക്ക് ഉണ്ട്. മികച്ച മറ്റൊരു പ്രോഡക്റ്റിനെക്കാൾ ഒരു പടി മുന്നിലെത്തിക്കുക എന്നതാണ് പലപ്പോഴും നമ്മുടെഗോൾ , അല്ലാതെ ഏറ്റവും ബെസ്റ് , അല്ലെങ്കിൽ അടുത്ത 5 വർഷം ആരും കടത്തി വെട്ടാത്ത ഒന്ന് എന്ന ചിന്തയൊന്നും ഇല്ല. പോരാത്തതിന് ബഡ്ജറ്റ് കൂടുമ്പോൾ അതിൽ നിന്ന് എങ്ങനെമാക്സിമം മുക്കാം എന്ന കണക്ക് കൂട്ടലിലായിരിക്കും എങ്ങനെ പ്രോഡക്റ്റ് നന്നാക്കാം എന്നതിനേക്കാൾ ഫോക്കസ് . ഇന്റർനാഷണൽ കമ്പനികൾക്ക് വേണ്ടി ഇന്ത്യക്കാർ ഉണ്ടാക്കുന്ന പ്രോഡക്റ്റിനു ഇന്റർനാഷണൽ ക്വാളിറ്റി ഉണ്ടാവാറുണ്ട്, പക്ഷെ അതേ പ്രോഡക്റ്റ് നമ്മൾ ഉണ്ടാക്കുമ്പോൾ പലപ്പോഴും ക്വാളിറ്റി കുറവാകാറാണ് പതിവ്.”
Shias Siddique ന്റെ മേല്പറഞ്ഞ അഭിപ്രായം വളരെ ശരിയാണ് . എന്നാൽ പണ്ടത്തെ പോലെ അല്ല ഇന്ത്യൻ പ്രേക്ഷകർ. അവർ ലോർഡ് ഓഫ് ദി റിങ്സും ഗെയിം ഓഫ് ത്രോണ്സും മാഡ് മാക്സും മാർവെൽ മൂവീസും ഇന്റർസ്റ്റെല്ലാറും കണ്ടു ശീലിച്ചവരാണ്. അവരുടെ മുന്നിലേക്കാണ് ഇവിടത്തെ ദുരന്തങ്ങൾ ഇറക്കിവിടുന്നത്. ഹോളിവുഡിന്റെ അത്രയും മേന്മയുള്ള ചിത്രങ്ങൾ വരണം എന്നൊന്നും അവകാശപ്പെടുന്നതിൽ അർത്ഥമില്ല എങ്കിലും സാങ്കേതികയിൽ കോമ്പ്രമൈസ് ചെയ്യാത്ത സിനിമകൾ നമുക്ക് ആവശ്യമാണ്. ഇല്ലെങ്കിൽ പിന്നെ ആശയത്തെ പ്രാധാന്യത്തോടെ നിലനിർത്തി മികച്ച മേക്കിങ് കൊണ്ട് ആളുകളെ കയ്യിലെടുക്കണം. രാജമൗലിയുടെ ഈഗ (ഈച്ച ) ഒക്കെ അതിനുദാഹരണമാണ്. നായകനടന്മാരുടെ മസിലോ പുരാണ, ചരിത്ര കഥകളോ സിനിമയാക്കിയാൽ ബ്രഹ്മാണ്ഡം ആകില്ല, സിനിമയുടെ മേക്കിങ്ങിൽ ആണ് കാര്യമെന്ന് ഇനിയെങ്കിലും മനസിലാക്കണം. നമുക്ക് കഴിയുന്ന രീതിയിൽ നിന്ന് മികച്ച സിനിമകൾ ഇറക്കാൻ ശ്രമിക്കുമായാണ് ആദ്യം ചെയ്യേണ്ടത്.
ചില അഭിപ്രായങ്ങൾ കൂടി
Amal Ps
“ഇവിടെ പലപ്പോഴും വലിയ വിഎഫ്എക്സ് ദൃശ്യങ്ങൾ എന്ന് തോന്നിപ്പിക്കാൻ വേണ്ടി ചെയ്യുന്ന സ്ഥിരം പരിപാടി ജെയിന്റ് ആയിട്ടുള്ള കൊട്ടാരങ്ങളും ശിൽപ്പങ്ങളും ഭീകര രൂപങ്ങളും കാണിക്കുക എന്നതാണ്.വലുപ്പമുള്ള സംഭവങ്ങൾ cgi ചെയ്യാനും വളരെ ചെറിയൊരു സാധനം ഡീറ്റൈൽ ആയി ചെയ്യാനും തുല്യ എഫേർട്ട് ആണ്. നമ്മൾ പഠിക്കേണ്ടത് detailing and rendering ആണ്.അത്രയും ബഡ്ജറ്റും മേക്കിങ് ക്വാളിറ്റിയും ഉള്ള വിക്രത്തിലെ building explosion പോലും മോശം ആയിരുന്നു. Ra one ഇൽ കൊള്ളം എങ്കിലും cgi ആണെന്ന് ആർക്കും മനസിലാക്കാം. മോളിവുഡ് explosion പറയണ്ടല്ലോ നാടോടി മന്നൻ ക്ലൈമാക്സ്. RRR comparitively നല്ല quality ആയിരുന്നു. അതിലെ ആ ടൈഗർ ചില ഷോട്സിൽ മോശവും ചിലതിൽ പൊളിയും ആയിരുന്നു. കടുവയെ നിർമ്മിച്ചെടുത്ത രീതി മനഃപൂർവ്വം കുറച്ച് unreal ആക്കിയതാണ് കുഴപ്പം. (അത് നായകന്റെ പവർ കാണിക്കാൻ ആണ്.)എങ്കിലും ടൈഗർ വാ പൊളിച്ചു നിൽക്കുന്ന സീനിൽ രോമത്തിലും വായക്കകത്ത് നാക്കിലും ആ wetness ഉം ഒക്കെ superb ആണ്. But പിന്നീട് മൃഗങ്ങളെ കൂട്ടമായി വിട്ട് ആക്രമിപ്പിക്കുന്ന സീനിൽ quality കുറഞ്ഞു. ഒരുപാട് എണ്ണം ഉള്ളത്കൊണ്ട്, സീനിന്റെ ഇമ്പാക്ട് മൂലവും ഓഡിയൻസ് കാര്യമാക്കില്ല എന്ന് കരുതി കാണും.”
Surjith Kr
“500 cr പടത്തിനു ലീഡ് റോൾ ചെയ്യുന്നവന് 100- 150 സാലറി, പിന്നെ 2 ഹീറോയിൻ ബാക്കി മെയിൻ ആക്ടർസ് ബാക്കിൽ നിന്ന് ഡാൻസ് കളിക്കാൻ ഉള്ള 1000 പേർ ഇവരുടെ ഒക്കെ സാലറി ഒരു 80 cr പിന്നെ 5 songs അതിനു ഒരു 50 cr പിന്നെ പ്രൊമോഷൻ എഡിറ്റിംഗ് ക്യാമറാമാൻ ബാക്കി techi ടീം നു ഒക്കെ ഒരു 100 cr വരും ബാക്കി വല്ലതും മെച്ചം ഉണ്ടേൽ അത് വെച്ച് പിടിക്കുന്ന സിനിമക്ക് അത്രേം ക്വാളിറ്റി ഒക്കെ പ്രതീക്ഷിച്ച മതി”
Hari Krishnan G
“ചർച്ചചെയ്യാൻ പോയാൽ തീരാത്ത ഒരു മേഖലയാണ് VFX . പക്ഷെ എല്ലാരും പറയുന്നത് പോലെ കുറെ പൈസ മുടക്കിയാൽ മാത്രം ഒരു നല്ലത് ഉണ്ടാവില്ല. കുറെ കാര്യങ്ങൾ ഒരുമിച്ചു വരുമ്പോളാണ് ഒരു മികച്ച VFX ഷോട്ട് ഉണ്ടാവുന്നത്. അതിൽ സമയത്തിന് വലിയ ഒരു പങ്ക് ഉണ്ട്. കുറെ budget ഇറക്കി ചെയ്യാൻ സമയം ഇല്ലാതെ പോയാൽ എന്താവും എന്ന് കാണിച്ചു തന്ന ഒരു സീരീസ് ആണ് She-Hulk . അതിൽ work ചെയ്തവർ ആരും മോശക്കാർ അല്ല, മറിച്ചു കൃത്യം ആയ സമയം കിട്ടാത്തത് ഒരു പ്രശനം തന്നെ ആയിരുന്നു🤢”
“അതുപോലെ തന്നെ ഒരു കാര്യം ആണ് കൃത്യം ആയി ചെയ്യാൻ പ്ലാൻ ചെയ്യുന്നത്. ഇവിടെ കണ്ടുവരുന്ന ഒരു കാര്യം എന്തേലും കുറെ ഷൂട്ട് ചെയ്തിട്ട് അവസാനം VFX-ൽ Fix ചെയ്യാം എന്ന ഒരു approach ആണ്, പക്ഷെ മാറിവരുന്നുണ്ട് അത്. Hollywood-നെ സംബന്ധിച്ചു അവര്ക് VFX ഒരു ടൂൾ മാത്രം ആണ്, അതിൽ അവരുടെ കഥക്ക് ആവിശ്യമായ അഥവാ ഷൂട്ട് ചെയ്യാൻ പറ്റുന്ന മാക്സിമം ഷൂട്ട് ചെയ്തു അതിനെ enhance വേണ്ടി തന്നെ ആണ് VFX use ചെയ്യുന്നതും. അതുകൊണ്ട് തന്നെ അവരുടെ ഔട്ട്പുട്ട് എങ്ങനെ വരണം എന്ന ബോധ്യം ഷൂട്ട് ചെയ്യുമ്പോൾ തന്നെ ഉണ്ട്, അതുകൊണ്ട് തന്നെ പിന്നീട് VFX ചെയ്യാൻ എളുപ്പത്തിനു വേണ്ടി തന്നെ പ്ലാൻ ചെയ്ത ആണ് ഷൂട്ട് ചെയ്യാറും.”
“പിന്നെ ഏറ്റവും മുഖ്യമായ ഒരു കാര്യം QC(Quality Control) തന്നെ ആണ്. അത് തന്നെ ആണ് നമ്മുടെ VFX outputs Hollywood-നെ അപേക്ഷിച്ചു മുഴച്ചു നിൽക്കുന്നതും. അവിടുത്തെ സ്റ്റുഡിയോയിൽ Client-ന്റെ ഭാഗത്തു നിന്ന് ഒരു footage കിട്ടിയാൽ തിരിച്ചു കൊടുക്കുമ്പോൾ ഒരു pixel difference ഇല്ലാതെ ആണ് കൊടുക്കുന്നത്. അതിനായി തന്നെ custom ആയ toolsets ഒക്കെ മിക്ക major സ്റ്റഡിയിലും ഉണ്ട്. ഇന്ത്യൻ സ്റ്റുഡിയോസ് എത്രപേർ ഇങ്ങനെ ഒകെ ചെയ്യാറ് ഉണ്ടെന്നു അറിയില്ല, പക്ഷെ ചെയ്യുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്😍”
“MPC Studio ഒക്കെ ആണേൽ ഒരു മുടി പോലും കളയാതെ കിട്ടുമെങ്കിൽ അങ്ങനെ ആണ് QC ചെയ്യുന്നത്. കേവലം നമ്മൾ പറയുന്ന പോലെ Blue/green Matte Replace ചെയ്യണേല് അതിന്റെ വർക്കിലിനെക്കാളും കൂടുതൽ QC ചെക്ക് ഉണ്ടെന്നു പറയാം. അങ്ങനെ quality compromise ചെയ്യാതെ ഒരു ഷോട്ട് leads, Sups, client sups പോലെ ഉള്ളവരുടെ QC കഴിഞ്ഞു എത്തുമ്പോഴേക്കും ഒരു quality output ആയി മാറുന്നു, അതൊക്കെ തന്നെ ആണ് നമ്മളും അവരും തമ്മിൽ ഉള്ള വത്യാസം”.
**