കുട്ടികൾക്കുള്ള (18 വയസ്സിനു താഴെയുള്ളവർ) പാസ്സ്പോർട്ടും നിബന്ധനകളും

633

കുട്ടികൾക്കുള്ള (18 വയസ്സിനു താഴെയുള്ളവർ) പാസ്സ്പോർട്ടും നിബന്ധനകളും

കുട്ടികൾക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക/ഉറപ്പ് വരുത്തുക.

1. മാതാപിതാക്കൾ രണ്ടുപേരും അവരവരുടെ പാസ്സ്പോർട്ടുമായി (ഉണ്ടെങ്കിൽ) കുട്ടിയോടൊപ്പം പാസ്സ്പോർട്ട് സേവാ കേന്ദ്രത്തിൽ ഹാജരാകണം. ഒരാൾക്ക് വരാൻ കഴിയില്ലെങ്കിൽ വരുന്നയാൾ രണ്ടുപേരുടെയും പാസ്സ്പോർട്ട് കൊണ്ടുവരണം.

2. മാതാപിതാക്കളിൽ ഒരാൾക്കോ അല്ലെങ്കിൽ രണ്ടുപേർക്കും പാസ്സ്പോർട്ട് ഇല്ലെങ്കിലും കുട്ടിയ്ക്ക് പാസ്സ്പോർട്ട് ലഭിക്കും.

3. ഒരാളുടെ എങ്കിലും പാസ്സ്പോർട്ടിൽ spouse name ചേർത്തിട്ടില്ല എങ്കിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ) കൂടി ഹാജരാക്കുക.

4. ജനനതീയതി തെളിയിക്കുന്ന ഏതെങ്കിലും ഐഡി വേണം. (ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആധാർ). ആധാർ നിർബന്ധമല്ല.

5. അഡ്രസ്‌ പ്രൂഫായി മാതാപിതാക്കളുടെ ഏതെങ്കിലും ഐഡി ( പാസ്സ്പോർട്ട് ഉൾപ്പെടെ) സ്വീകരിക്കും. അവരുടെ പാസ്സ്പോർട്ടിലെ അഡ്രസ്‌ തന്നെ വേണമെന്നില്ല.

6. തത്ക്കാൽ സൗകര്യം വേണമെങ്കിൽ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്‌കൂൾ/കോളേജ് ഐഡി, റേഷൻ കാർഡ് ഇവയിൽ ഏതെങ്കിലും 2 എണ്ണം വേണ്ടിവരും.

7. അഡ്രസ്‌, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾക്കൊപ്പം, മാതാപിതാക്കൾ അവരുടെ സമ്മതപത്രം (Annexure-D മാതൃകയിൽ) കൂടി നൽകണം.

8. ഏതെങ്കിലും കാരണവശാൽ ഒരാളുടെ സമ്മതം കിട്ടുന്നില്ലായെങ്കിൽ അപേക്ഷിക്കുന്ന മാതാവ്/പിതാവ് അക്കാരണം രേഖപ്പെടുത്തിയ സത്യവാങ്മൂലം (Annexure-C മാതൃകയിൽ) കൂടി നൽകണം.

9. മാതാപിതാക്കളിൽ ഒരാൾ വിദേശത്താണെങ്കിൽ നാട്ടിലുള്ളയാൾക്ക് അപേക്ഷിക്കാം. പക്ഷെ വിദേശത്തുള്ളയാളുടെ സമ്മതം അറിയിക്കുന്ന Annexure-D യോ സമ്മതം കിട്ടുന്നില്ലായെങ്കിൽ Annexure-C കൂടിയോ ഹാജരാക്കണം.

10. മാതാപിതാക്കൾ രണ്ടുപേരും വിദേശത്താണെങ്കിൽ അവർക്ക് നാട്ടിലുള്ള മുത്തച്ഛനെയോ മുത്തശ്ശിയെയോ അടുത്ത ബന്ധുക്കളെയോ കുട്ടിക്ക് വേണ്ടി അപേക്ഷിക്കാൻ ചുമതലപ്പെടുത്താം. അതിനായി ചുമതലപ്പെടുത്തിക്കൊണ്ടുള്ള കത്തും Annexure-D യും നാട്ടിലേക്ക് അയച്ചുകൊടുക്കണം. മറ്റു ബന്ധുക്കളാണ് അപേക്ഷിക്കുന്നതെങ്കിൽ ബന്ധുവിനെയും കുട്ടിയെയും നേരിട്ടറിയാവുന്ന മറ്റു 2 പേർ വെള്ളക്കടലാസിൽ നൽകിയ സാക്ഷ്യപത്രം കൂടി വേണം

11. മേൽപ്പറഞ്ഞ കത്തും Annexure-D യും വെള്ളകടലാസ്സിൽ മതി. മാത്രമല്ല എംബസി അറ്റസ്റ്റ് ചെയ്യേണ്ടതുമില്ല.

12. കുട്ടികളുടെ പാസ്സ്പോർട്ടിന്റെ കാലാവധി 5 വർഷമോ അല്ലെങ്കിൽ അവർക്ക് 18 വയസ്സാകുന്നതുവരെയോ ഏതാണ് കുറഞ്ഞത് അതാണ് നൽകുന്നത്.

13. പക്ഷെ 15 വയസ്സു തികഞ്ഞവർക്ക് 10 വർഷം കാലാവധിയുള്ള പാസ്സ്പോർട്ടിനും അപേക്ഷിക്കാം. അതിനായി ഫുൾ ഫീസ് ആയ 1500 രൂപ തന്നെ അടക്കണം. മാത്രമല്ല എമിഗ്രഷൻ ക്ലീയറൻസിനുള്ള (Non- ECR/ECNR) തെളിവും കൊണ്ടുവരണം.

14. പതിനെട്ട് വയസ്സുവരെ കാലാവധിയുള്ള പാസ്സ്പോർട്ടിന് അപേക്ഷിക്കുമ്പോൾ Non-ECR പ്രൂഫ് ആവശ്യമില്ല. പക്ഷെ അതിനുശേഷം പുതുക്കുമ്പോൾ Non-ECR പ്രൂഫ് നൽകേണ്ടി വരും.

ഈ വിവരം പരമാവധി ഷെയർ ചെയ്യുക.

(പ്രശാന്ത് ചന്ദ്രൻ
റീജണൽ പാസ്സ്പോർട്ട് ഓഫീസർ, കൊച്ചി
9447731152)

Advertisements