Feb 14, ഇന്ത്യൻ രാഷ്ട്രീയം പുൽവാമ ആക്രമണത്തിന് മുൻപും ശേഷവും

0
149
Rajil P R
Feb 14
ഇന്ത്യൻ രാഷ്ട്രീയം പുൽവാമ ആക്രമണത്തിന് മുൻപും ശേഷവും..
2019 ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നു. അനിൽ അംബാനിയുടെ ഇനിയും തറക്കല്ലിടാത്ത സ്ഥാപനത്തിന് റാഫേൽ ജെറ്റ് നിർമ്മാണകരാർ (സകല ഏവിയേഷൻ ചട്ടങ്ങളും ലംഘിച്ച്) നൽകിയത് വഴി ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിക്കണക്കിൽ പെട്ട് വിയർത്തു നിൽക്കുന്നു മോഡിയും പരിവാരങ്ങളും. ‘ദി ഹിന്ദു’ പത്രം ഓരോദിവസവും പുതിയ പുതിയ അഴിമതിക്കണക്കുകൾ പുറത്ത് കൊണ്ടു വരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ വിഷയം ശക്തമായി ഏറ്റെടുക്കുന്നു. റാഫേൽ അഴിമതിയെ എങ്ങിനെ പ്രതിരോധിക്കണം എന്നറിയാതെ ഭരണകൂടം നിന്നു വിയർക്കുന്നു. പിടിച്ചു നിൽക്കാൻ സുപ്രീം കോടതിയിൽ തെറ്റായ വിവരങ്ങൾ പോലും കേന്ദ്ര സർക്കാർ നൽകുന്നു . അതിന്റെ പേരിൽ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നു. ഗോദി മീഡിയ വിഷയം divert ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഏൽക്കുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടന്ന രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ തിരിച്ചു വരവ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമോ എന്ന് ബിജെപി വൃന്ദങ്ങൾ നന്നായി ഭയപ്പെടുന്നു.
February 14: പുൽവാമ ആക്രമണം… 40 CRPF ജവാന്മാർ കൊല്ലപ്പെടുന്നു.
ഇന്ത്യൻ സുരക്ഷാ സേനയുടെ ഭാഗത്ത് നിന്നുമുണ്ടായ വൻവീഴ്ച! ആക്രമണം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിട്ടും എന്തുകൊണ്ട് ജവാന്മാരെ കരമാർഗ്ഗം കൊണ്ടുപോയി എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം അധികാരികൾ നല്കിയിട്ടില്ല. അതിലും പ്രാധാന്യമേറിയ ചോദ്യം 80kg RDx ഇത്രയും സുരക്ഷാ പ്രാധാന്യമുള്ള ഏരിയയിൽ (most militarised zone on earth) എങ്ങനെ എത്തപ്പെട്ടു എന്നതാണ്. ഇപ്പോഴും അതിനുള്ള ഉത്തരം അധികാരികൾ നൽകിയിട്ടില്ല.
പുൽവാമ ആക്രമണം പൊടുന്നനെ ഇന്ത്യൻ രാഷ്ട്രീയാന്തരീക്ഷം മാറ്റി മറിച്ചു. ഒറ്റ ദിവസം കൊണ്ട് ദേശീയ-അന്തർദേശീയ മാധ്യമശ്രദ്ധ റാഫേൽ അഴിമതിയിൽ നിന്നും പുൽവാമായിലേക്ക് തിരിഞ്ഞു. ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് എങ്ങനെ ഇതുപോലൊരു വലിയ വീഴ്ച സംഭവിച്ചു എന്ന് ചർച്ച ചെയ്യേണ്ടതിനു പകരം ബിജെപിയും മാധ്യമങ്ങളും വിഷയം ‘ഇന്ത്യാ-പാക് വൈരം’ എന്ന രീതിയിലേക്ക് വിദഗ്ദമായി തിരിച്ചു വിട്ടു. ദേശീയ വികാരം ആളിക്കത്തിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിന്നവർ പൊടുന്നനെ ദേശീയ വികാരത്തിന്റെ വക്താക്കളായി.
പാകിസ്ഥാനെ തിരിച്ചാക്രമിച്ചു 400ലധികം തീവ്രവാദികളെ ഇന്ത്യൻ സൈന്യം ഒറ്റയടിക്ക് കൊന്നൊടുക്കി എന്ന വാർത്ത ദേശീയ മാധ്യമങ്ങൾ ആഘോഷമാക്കി. എന്നാൽ ഇന്ത്യൻ ആക്രമണത്തിൽ ഏതാനും പൈൻ മരങ്ങൾ നശിച്ചതല്ലാതെ യാതൊരു ആളപായവും പാക് വശത്ത് സംഭവിച്ചിട്ടില്ല എന്ന് അവിടെ നേരിട്ട് പോയി റിപ്പോർട്ട് ചെയ്ത റോയിട്ടേഴ്‌സ്, ദി ഗാർഡിയൻ തുടങ്ങിയ അന്തർദേശീയ മാധ്യമങ്ങൾ വ്യക്തമാക്കി. എന്തായാലും പഠിപ്പും വിവരവുമില്ലാത്ത ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക് അന്തർദേശീയ മാധ്യമങ്ങളെക്കാൾ പൊടിപ്പും തൊങ്ങലും വെച്ച് ദേശീയ വികാരം ആളിക്കത്തിച്ചു കൊണ്ടിരുന്ന ഇന്ത്യൻ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടിങിനോട് ആയിരുന്നു പഥ്യം.ഒടുവിൽ ലോക്സഭാ ഇലക്ഷൻ അടുത്തെത്തി. Demonitization scam, Rafael Scam ഇതെല്ലാം ജനങ്ങൾ പാടേ മറന്നു പോയി. Hot item പുൽവാമയും ദേശീയതയും ആയിരുന്നു.. അത് പരമാവധി ചൂഷണം ചെയ്തവർ ഒടുവിൽ കപ്പും കൊണ്ടു പോയി.