Indian Predator: The diary of a serial killer
Spoiler ahead;
“He’s not a man, but a vaspire”

റാൻഡമായി ആളുകളെ കൊന്ന്, തലച്ചോർ പുറത്തെടുത്ത് അത് വേവിച്ചു സൂപ്പായി കുടിക്കന്ന രാജാ കൊലന്തർ എന്ന നരഭോജിയായ സീരിയൽ കില്ലറെ പറ്റിയുള്ള നെറ്റ്ഫ്ലിക്സ് ട്രൂ ക്രൈം ഡോക്യുമെൻ്ററി സീരീസാണ് ഇന്ത്യൻ പ്രെഡേറ്റർ: ദ് ഡയറി ഓഫ് എ സീരിയൽ കില്ലർ. അലഹബാദിലെ ഒരു പത്രപ്രവർത്തകനായ ധീരേന്ദ്ര സിങിൻ്റെ തിരോധാനം അന്വേഷിച്ചു തുടങ്ങുന്ന ഉത്തർ പ്രദേശ് പോലീസിൻ്റെ അന്വേഷണം എത്തിനിൽക്കുന്നത് ഒരു ഡയറിയിലാണ്. “Raja’s diary” എന്ന് പേരിട്ടിരിക്കുന്ന ആ ഡയറിയുടെ ഓരോ താളുകൾക്കും പറയാനുള്ളത് ഓരോ മരണത്തിൻ്റെ കഥകളാണ്.

സിവിലിയൻ ഡിപ്പാർട്ട്മെൻ്റിൽ തൻ്റെ സഹപ്രവർത്തകനായിരുന്ന കാളിപ്രസാദ് ശ്രീവാസ്തവ മുതൽ ധീരേന്ദ്ര സിംഗ് വരെ പതിനാല് പേരുകൾ ഡയറിയിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും കോടതി കൊലന്തർ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ച ധീരേന്ദ്ര സിംഗിൻ്റെയും, ടാറ്റാ സുമോ മോഷ്ടിക്കാൻ വേണ്ടി നടത്തിയ മറ്റ് രണ്ട് കൊലപാതകങ്ങളുടെയും അന്വേഷണങ്ങളെ പറ്റിയെ സീരീസിലും ഉള്ളൂ. ഈ ഡോക്യുസീരീസിൻ്റെ പ്രധാന ആകർഷണമായി പറയാവുന്നത് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്കും, ഇരകളുടെയും, കൊലന്തറിൻ്റെയും ബന്ധുക്കൾക്കും, പുറമേ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു ഉന്നാവോ ജയിലിൽ കഴിയുന്ന രാജാ കൊലന്താർ തന്നെ പുള്ളിയുടെ ഭാഗം പറയാനായി നേരിട്ട് പ്രത്യക്ഷപ്പെടുന്നുണ്ടെന്നതാണ്. രാജാ കൊലെന്തർ നടത്തിയ ക്രൈമിനേക്കാൾ രാജാ കൊലെന്തർ എന്ന ക്രിമിനലിനെ രൂപപ്പെട്ടുത്തിയത്തിയ രാഷ്ട്രീയവും, സാമുദായികവും, ആത്മീയവുമായ സംഗതികളെ പറ്റിയുള്ള അന്വേഷണമാണ് സീരീസിൽ നടക്കുന്നത്.

താൻ വരുന്ന കോല എന്ന ട്രൈബൽ കമ്യൂണിറ്റിയുടെ രാജാവ് എന്നർത്ഥം വരുന്ന രാജാ കൊലന്തർ എന്ന പേര് സ്വയം സീകരിക്കുന്ന രാം നിരഞ്ജൻ ഭാര്യ മുഖേനെ രാഷ്ട്രീയത്തിലും തൻ്റെ ഭാഗ്യപരീക്ഷണം നടത്തുന്നുണ്ട്. ബഹുജൻ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ കൊലന്തർ ഭാര്യയെ കൊണ്ട് ഫൂലൻ ദേവി എന്ന പേര് അതിനായി സ്വീകരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് പോലെ കൊലന്തരുടെ മൂന്ന് മക്കളുടെ പേരും അല്പം കൗതുകം നിറഞ്ഞതാണ്. യഥാക്രമം കോടതിയെന്നും, ജാമ്യമെന്നും, പ്രതിഷേധമെന്നും അർത്ഥം വരുന്ന അദാലത്തെന്നും, ജമാനത്തെന്നും, ആന്തോളനെന്നുമാണ് അവരുടെ പേരുകൾ.

ഇതിൽ നിന്നൊക്കെ “മെറ്റാഫറുകളിലും, ഇമാജിനെഡ് റിയാലിറ്റിയിലും ജീവിക്കുന്ന ഒരു ക്രിമിനൽ” എന്ന നരവംശ ശാസ്ത്രജ്ഞനായ ബദ്രി നാരായണൻ്റെ നിരീക്ഷണമാണ് കൊലന്തറുമായി കൂടുതൽ ചേർന്നുപോവുക എന്ന് തോന്നുന്നു.ജാതീയവും മറ്റുമായ ചില അടിച്ചമർത്തലുകളാണ് പുള്ളിയെകൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്ന് നേരിട്ട് പറയുന്നില്ലെങ്കിലും അങ്ങനെ ഒരു ചിന്ത പ്രേക്ഷകനിലേക്ക് ഇടാൻ സീരീസ് ശ്രമിക്കുന്നുണ്ട്. അത്പൊലെ ഇപ്പോ പൂർണ്ണമായും ആത്മീയപാതയിൽ ആണെന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും ചെയ്തതിലൊന്നും ഒരു കുറ്റബോധവുമില്ലാത്ത മനുഷ്യനെയാണ് കൊലന്തറിൽ കാണാൻ കഴിഞ്ഞത്. അത്രത്തോളം തെളിവുകളും, സാക്ഷികളും എതിരായി ഉണ്ടായിട്ടും പോലീസും, മീഡിയയും ചേർന്ന് തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ഒരു മടിയുമില്ലാതെ പുള്ളി ഇപ്പോഴും ആവർത്തിക്കുന്നുണ്ട്.

ഒരു പോരായ്മയായി തോന്നി എന്ന് പറയാവുന്നത് കോടതിയിൽ തെളിയിക്കപ്പെട്ട കേസുകളെ പറ്റിയല്ലാതെ മറ്റു കൊലപാതകങ്ങളിലും തിരോധാനങ്ങളിലും എന്താണ് സംഭവിച്ചതെന്നതിനെ ചെറിയ ഒരു ഡീറ്റെയിലിങ്ങും തരുന്നില്ല എന്നതാണ്.ബുരാറി ഡെത്ത്സും, ബച്ചർ ഓഫ് ഡൽഹിയും പോലുള്ള ഇന്ത്യൻ ട്രൂ ക്രൈം ഡോക്യുമെൻ്ററി സീരീസുകളോട് താല്പര്യം തോന്നിയവർക്ക് ഒന്ന് കണ്ട് നോക്കാവുന്ന സീരീസ് തന്നെയാണ് ഇന്ത്യ ടുഡേ ഗ്രൂപ്പ് നിർമ്മിച്ചു ധീരജ് ജിൻഡാൽ സംവിധാനം ചെയ്ത ഇന്ത്യൻ പ്രഡേറ്റർ; ദ് ഡയറി ഓഫ് എ സീരിയൽ കില്ലറും.

Leave a Reply
You May Also Like

കാലങ്ങളായി പർവതത്തിൽ ഉറങ്ങി കിടന്ന ഒരു ട്രോൾ ഉണർന്നു വന്ന് ഓസ്‌ലോ നഗരത്തെ നശിപ്പിക്കുന്നു

ട്രോൾ (Troll) Muhammed Sageer Pandarathil 2022 ഡിസംബർ 1 ആം തിയതി മുതൽ നെറ്റ്ഫ്ലിക്സിൽ…

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. 27 വയസ്സുണ്ടായിരുന്ന ലക്ഷ്മിക  ഷാർജയിൽ വച്ച്  ഹൃദയാഘാതത്തെ തുടർന്ന് ഇന്ന്…

വീറും വാശിയും ചങ്കൊറപ്പുമൊക്കെ ആ ചങ്ങാതിമാരുടെ പിൻബലങ്ങളായിരുന്നു

‘ആർ.ഡി എക്സ്’ ഇരുപത്തിയഞ്ചിന് പവർ ആക്ഷൻ മൂവി എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രമാണ് ആർ.ഡി.എക്സ്.…

പ്രണയത്തിനും ലൈംഗീകതയ്ക്കും ഒരു സ്ഥാനവും ഇല്ലാത്തൊരു സൗഹൃദത്തിന്റെ കഥ

Thulasi Gonginikariyil അമ്മയും മകനും തമ്മിലും, അച്ഛനും മകളും തമ്മിലും ഉള്ള ബന്ധങ്ങളിൽ ലൈംഗീകത ഒരു…