നമ്മുടെ റയിൽവേ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു; ലോകത്തിലാദ്യം എന്നുതന്നെ പറയാം

59

Arun Somanathan

കേന്ദ്രസർക്കാരിന്റ് ഗ്രീൻ ഇൻഡ്യാ ഇനിഷ്യേറ്റീവിന്റെ ഫലമായ് നമ്മുടെ റയിൽവേ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.. ഹൈ റൈസ് OHE ലൈനിനു കീഴിലൂടെ ഡബിൾ സ്റ്റാക്ക് കണ്ടെയിനറുകൾ ഓടിക്കുക. ലോകത്തിലാദ്യം എന്നുതന്നെ പറയാം.. പുതിയൊരു വേൾഡ് റെകോർഡ്.റയിൽ പാളത്തിനു മുകളിലൂടെ വലിച്ചിരിക്കുന്ന കറന്റ് കമ്പിയെയും അനുബന്ധ ഉപകരണങ്ങളെയും ചേർത്താണ് ഓവർഹെഡ് എക്വിപ്മെന്റ് അഥവാ OHE എന്നുപറയുന്നത്.. സാധാരണ ഇതിലെ കോണ്ടാക്റ്റ് വയറിന്റ് അതായത് എഞ്ചിന്റ് പാന്റോഗ്രാഫ് കോണ്ടാക്റ്റ് വരുന്ന വയറിന്റ് ഉയരം എന്നത് ഏകദേശം 5.6 മീറ്റർ ആണ്. അതിനെയാണ് 2മീറ്റർ അടുപ്പിച്ച് ഉയരം കൂട്ടി ഉദ്ദേശം 7.57 മീറ്ററിലേക്കുയർത്തി ഹൈ റൈസ് OHE സാദ്ധ്യമാക്കിയത്.

അതിനർത്ഥം 2 മീറ്റർ ഉയരം കൂടുന്നതിന്റ് സ്വാതന്ത്ര്യം പലവിധത്തിലിനി വിനിയോഗിക്കാം എന്നാണ്. ഗുജറാത്തിലെ പാലൻപൂർ-ബോടാദ് സ്റ്റേഷനുകൾക്കിടയിലാണ് ആദ്യത്തെ High-Rise OHE കമ്മീഷൻ ചെയ്തിരിക്കുന്നത്. സാധാരണയിൽ കൊണ്ടുപോകുന്നതിന്റ് ഇരട്ടിയോളം ഗുഡ്സ് മൂവ്മെന്റാണ്‌ ഇതിലൂടെ സാദ്ധ്യമാകുന്നത്. ഇതിന്റ് വിജയകരമായ പരീക്ഷണം രാജ്യത്ത് കൂടുതൽ ഹൈ റൈസ് OHE സെക്ഷനുകളുടെ പരിവർത്തനത്തിനും തന്മൂലം കൂടുതൽ ചിലവുകുറഞ്ഞ, എന്നാൽ മലിനീകരണം കുറഞ്ഞ ഒരു ചരക്കുഗതാഗത സംസ്കാരത്തിനും ആണ് വഴിതുറന്നിരിക്കുന്നത്.

മാത്രമല്ല യാത്രാട്രയിനുകളിലും ഈ ഉയരസ്വാതന്ത്ര്യം നാം ഭാവിയിൽ വിനിയോഗിച്ചേക്കാം. നോർമൽ സെക്ഷനുകളിൽ ഇപ്പോഴേ ഡബിൾ ഡെക്കർ LHB ട്രയിനുകൾ നാം ഓടിക്കുന്നുണ്ട്. ഹൈ റൈസ് OHE കളുടെ അവതരണം കൂടുതൽ സ്പേഷ്യസ് ആയ ഡബിൾ ഡക്കർ യാത്രാകോച്ചുകളുടെ നിർമ്മാണത്തിന് വഴിയൊരുക്കിയേക്കാം. എന്തായാലും ഇതിന്റ് വിജയം ഇന്ത്യൻ റയിൽവേയെത്തന്നെ മാറ്റിമറിക്കുന്ന ഒന്നാകും എന്നകാര്യം ഉറപ്പാണ്. ഇന്ത്യൻ എഞ്ചിനീയറിംഗ് രംഗത്തിന് അഭിമാനിക്കാനാവുന്നതും കൂടുതൽ ഇന്നവേഷനുകൾ രാജ്യത്തിനായ് ചെയ്യാൻ യുവതലമുറയെ പ്രചോദിപ്പിക്കുന്നതും ആയ ഒന്നാണിതെന്ന കാര്യത്തിൽ സംശയമില്ല.