ഗോൾഡൻ പാപ്പൻ
എഴുതിയത് : രാഗീത് ആർ ബാലൻ
ഒരു സിനിമ കണ്ടിട്ട് നായകനേക്കാൾ ഉപരി ആ സിനിമയിലെ തന്നെ മറ്റൊരു കഥാപാത്രത്തിന്റെ കട്ട ഫാൻ ആയിട്ടുണ്ടെങ്കിൽ അത് ഇന്ത്യൻ റുപ്പി സിനിമയിലെ ജഗതി ചേട്ടന്റെ ഗോൾഡൻ പാപ്പനോട് ആണ്..The most underrated psycho. പിശുക്കൻ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.. അതിന്റെ എക്സ്ട്രീം വേർഷൻ ആണ് പാപ്പൻ..ജാഗ്വാർ കാറു ഒന്ന് വാങ്ങണമെങ്കിൽ മടി കുത്ത് ഒന്ന് തപ്പിയാൽ മതി പാപ്പന്.. കാശിനു മുകളിൽ ഉറങ്ങുന്ന മനുഷ്യൻ..പാപ്പന്റെ ഇൻട്രോ തന്നെ ഭയങ്കര രസമാണ്..സാധാരണ ഒരാൾ വണ്ടി പാർക്ക് ചെയ്യുന്നത് നല്ലൊരു പാർക്കിംഗ് കിട്ടുമ്പോൾ ആണ്.. പക്ഷെ പാപ്പൻ അങ്ങനെ അല്ല.. .. ഒരു ഷോപ്പിംഗ് മാളിന്റെ മുൻപിൽ ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും തന്റെ സ്കൂട്ടറുമായി വന്നു വട്ടമിട്ടു കറങ്ങുന്നുണ്ട് ആ മനുഷ്യൻ.. സ്കൂട്ടർ ഒന്ന് നിർത്തി സ്റ്റാൻഡ് ഇട്ടു വെക്കേണ്ടേ കാര്യമേ ഉള്ളു..മനസ്സിൽ എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് നടത്താതെ പാപ്പൻ വിടുകയില്ല..ആ ഒരൊറ്റ സീനിൽ ഒരുപാട് ഭാവ പ്രകടനങ്ങൾ അയാളുടെ മുഖത്തു കാണാൻ സാധിക്കും.. അവസാനം അയാളുടെ മനസിലെ ചില കണക്കു കുട്ടലുകൾക്ക് ശേഷം അയാൾ വണ്ടി നിർത്തി സ്റ്റാൻഡിൽ വെക്കുന്നു..ഈ ഒരൊറ്റ രംഗം കാണുമ്പോൾ തന്നെ കാണുന്നവർ വിലയിരുത്തും ഇയാൾ വേറെ ഒരു ഇനം ആണെന്നു..
പാപ്പന്റെ ഭാര്യ മരിച്ചിട്ട് അഞ്ച് വർഷത്തോളമായി.. മക്കൾ രണ്ടുപേരും പുറം രാജ്യത്ത് നല്ല നിലയിൽ കഴിയുന്നു.. എത്ര വലിയ കച്ചവടം ആണെങ്കിലും അയാൾ ഒരു മുദ്ര പത്രത്തിൽ പോലും എഴുതുകയും ഇല്ല ഒപ്പിടുകയും ഇല്ല അത് തെറ്റിക്കുന്ന ഒരാൾ അല്ല അയാൾ..പാപ്പനെ സംബന്ധിച്ചിടത്തോളം വാക്കിലാണ് അയാൾക്ക് വിശ്വാസം..ഉച്ചക്ക് ഗോതമ്പു കഞ്ഞിയൊക്കെ കുടിച്ചു എത്രത്തോളം ചെലവ് ചുരുക്കമോ അത്രത്തോളം ചുരുക്കി ജീവിക്കുന്ന മനുഷ്യൻ..കാശ് ആണ് അയാൾക്ക് എല്ലാം.റബ്ബർ ടാപ്പിംഗ് തൊഴിലാളി ആയ അപ്പന്റെ വിയർപ്പിന്റെ ഉപ്പിട്ട കഞ്ഞി കുടിച്ചു തുടങ്ങിയതാണ് പാപ്പന്റെ ജീവിതം.. ഇന്ന് അയാൾ വലിയൊരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് അയാളുടെ ചോരയുടെയും നീരിന്റെയും അയാൾ ഒഴുക്കിയ കണ്ണീരിന്റെയും വിലയാണ്..അങ്ങനെ ഉള്ള അയാൾക്ക് ഒരു പത്തു രൂപ നഷ്ടം വരുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്..
അതുപോലെ പാപ്പന്റെ ചിന്തകൾ ഒക്കെ വേറെ ലെവൽ ആണ്..ഒരു മനുഷ്യൻ ചിന്തിക്കുന്നതിലും അപ്പുറമാണ് അയാളുടെ സഞ്ചാരം..പ്രിത്വിരാജിന്റെ കഥാപാത്രമായ ജെപിയും ടിനി ടോമിന്റെ കഥാപാത്രവുമായ സിഎച്ചും പാപ്പാനെ കാണാൻ അയാളുടെ വീട്ടിൽ രാത്രി ചെല്ലുന്ന ഒരു രംഗമുണ്ട്. ചെല്ലുമ്പോൾ വീടിനകത്തു മുഴുവൻ ഛർദിൽ ആണ്.. ഇവർ വീട്ടിൽ വീട്ടിൽ കയറി ചെല്ലുമ്പോൾ കാണുന്ന കാഴ്ച പാപ്പൻ ഛർദിൽ കോരി കളയുന്നതാണ്.. അയാളുടെ തൊട്ടരികിൽ പണിക്കാരൻ എൽദോ ബോധമില്ലാതെ കിടപ്പുണ്ട്..ഇവരെ കണ്ടതും പാപ്പൻ പറയും
” വളു വെച്ച് കഴിഞ്ഞാൽ പിന്നെ എൽദോസിനെ നോക്കേണ്ട.. ഇവൻ പൊങ്ങുന്നത് വരെ ഈ ഛർദിൽ ഇങ്ങനെ ഇട്ടേക്കാൻ പറ്റുമോ? ”
സി എച് : ഛർദിക്കുന്ന് അറിയാങ്കിൽ പാപ്പൻ ചേട്ടൻ എന്തിനാ ഇയാൾക്ക് സ്മാൾ കൊടുക്കുന്നത്?
പാപ്പൻ : അയ്യോ ഇവൻ നിരപരാധിയാ..ഞാൻ ഇവന്റെ കൊരവള്ളിയിൽ തള്ളവിരൽ താഴ്ത്തി കുടിപ്പിക്കുന്നതാ..ഇവന് മദ്യത്തിന്റെ സ്മെല്ലേ ഇഷ്ടമല്ല.
ജെപി : അല്ല ഇത്ര കഷ്ടപ്പെട്ട് എന്തിനാ പാപ്പൻ ചേട്ടാ കുടിപ്പിക്കുന്നത്?
പാപ്പൻ : രണ്ടെണ്ണം ചെന്നാൽ ഇവൻ ചില ദുഃഖ കവിതകൾ പാടും “അമ്മേ പൊറുക്കുക
ഈ നഷ്ട ജന്മത്തിന്റെ വ്യതിഥമാം വ്രണിതമോഹങ്ങളെ ചുംബിച്ചുണർത്തായ്ക നെറുകയിൽ ഒരു മാത്ര മറക്കം ഈ നഷ്ട ജാതകത്തിൻ പൊരുൾ”.. എനിക്ക് ഈ കൂതറ കവിതകൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാ.. അത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര കോമഡിയാ..
ജീവിതത്തിന്റെ കയ്പ്പേറിയ കാലം നൽകിയ അനുഭവങ്ങൾ ആകാം അയാളെ ഇങ്ങനെയൊക്കെ പെരുമാറാനും ചിന്തിക്കാനും എല്ലാം പഠിപ്പിച്ചത്..The most underrated psycho…അതാണ് ഗോൾഡൻ പാപ്പൻ..