ഇന്ത്യക്കാര്‍ക്ക് രഹസ്യങ്ങളില്ല…!!!

662

0531_fb_india_630x420

സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ രഹസ്യങ്ങള്‍ ഇല്ലാത്തവര്‍ നാം ഇന്ത്യക്കാരാണ്. നമുക്ക് ആരോടും ഒന്നും മറച്ചു വയ്ക്കാനില്ല. എല്ലാം ഓപ്പണ്‍..!!!

സ്വാകര്യത എന്നകാര്യം പലപ്പോഴും ഉപേക്ഷിച്ചാണ് ഇന്ത്യക്കാര്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വിലസുന്നത്. എവിടെ ചെന്ന് എന്തും നോക്കുന്ന ഇന്ത്യന്‍ ജനത ഒന്നും രഹസ്യമാക്കി വയ്ക്കില്ല. എത്ര വലിയ രഹസ്യവും അവര്‍ ‘ഷെയര്‍’ ചെയ്‌തെന്നു വരാം, എന്ത് കൂതറ പോസ്റ്റും അവര്‍ ‘ലൈക്കും’ ചെയ്യും..!!!

ഇന്ത്യക്കാരുടെ മറ്റൊരു പ്രതേകത അവര്‍ക്ക് ഈ ഫേസ് ബുക്കില്‍ കേറുമ്പോള്‍ വല്ലാത്ത ഒരു മടി പിടിപെടും. അത്‌കൊണ്ട് തന്നെയാണ് 62 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ ഫേസ്ബുക്ക് പാസ് വേര്‍ഡ് ഒരിക്കലും മാറ്റാത്തത്..!!! ഇതില്‍ തന്നെ 33 ശതമാനം ആളുകളും ഒരിക്കല്‍ പോലും ഫേസ്ബുക്കിലെ ‘പ്രൈവസി സെറ്റിംഗ്‌സ്’ തുറന്നുപോലും നോക്കിയിട്ടില്ല..!!!

ഈ രംഗത്തെ വിപത്തുക്കളെ പറ്റി അറിയാത്തത് കൊണ്ടാണോ, അതോ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന തോന്നലാലോ ഇതിനു കാരണമെന്നു അറിയില്ല, എങ്കിലും വെറുതെ വഴിയെ കൂടെ പോകുന്ന ആളുകളെ വിളിച്ചു സ്വന്തം അക്കൌണ്ടില്‍ കേറ്റി പണി ഇരന്നു വാങ്ങുന്നതിന് പകരം , ചില ചില്ലറ മാറ്റങ്ങള്‍ ഇടയ്ക്കിടെ വരുത്തി നിങ്ങളുടെ പ്രൈവസി കാത്തു സൂക്ഷിക്കുന്നത് വളരെ നല്ലതാണ്..!!!