ഇന്ത്യക്കാർക്ക് ലൈംഗിക ഉത്തേജനത്തിന് നഗ്നത തന്നെ വേണമെന്നില്ല !

0
550

Thattan Bhaskaran 

ചർച്ച ചെയ്ത് പഴക്കം ചെന്ന ടോപിക്ക് ആണ്. ഇന്ത്യയും, സ്ത്രീകളുടെ വസ്ത്രധാരണവും.

നിങ്ങളുടെ ഭാര്യ/കാമുകി യെ നോക്കി ഒരാൾക്ക് ലൈംഗിക ഉത്തേജനം ലഭിച്ച്, അയാൾ സ്വയംഭോഗം ചെയ്യുക ആണെങ്കിൽ എന്തായിരിക്കും നിങ്ങൾക്കുണ്ടാകുന്ന മനോവികാരം. ഒരു കുഴപ്പവുമില്ല എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ, വായന ഇവിടെ നിർത്താം, കാരണം ഇത് നിങ്ങളെ സംബന്ധിക്കുന്ന പോസ്റ്റല്ല. എന്നാൽ ഭൂരിഭാഗം ഇന്ത്യക്കാരും അങ്ങനെയല്ല, എന്റെ ഭാര്യ – എന്റെ സ്വത്ത്, എനിക്ക് മാത്രം ഉള്ളത് എന്ന സങ്കൽപ്പം ഉള്ളവരാണ്.

പല അന്താരാഷ്ട്ര പഠനങ്ങളും, സൂചിപ്പിക്കുന്നത് ഇന്ത്യക്കാർക്ക് ലൈംഗിക ഉത്തേജനത്തിന് (Arousal) നഗ്നത തന്നെ വേണമെന്നില്ല. അൽപസ്ത്രധാരിയായ സ്ത്രീകൾ, വെട്ട് (cleavage), A good shaped breasts/butts, നല്ല ശരീര ആകൃതിയുള്ള സ്ത്രീകൾ തുടങ്ങിയവ തന്നെ ധാരാളം എന്നാണ്. ഇതിന് പ്രധാന കാരണം ഇന്ത്യയിലെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്.

ഇനി വികസിത രാജ്യങ്ങളുടെ കാര്യത്തിലേക്ക് വരാം.ചെറിയ വസ്ത്രങ്ങൾ, വെട്ട് കാണുന്നത് ഒന്നും ഒരു വലിയ കാര്യമല്ല. അത് കൊണ്ട് തന്നെ ഇതൊക്കെ കണ്ട് അവർക്ക്, ഒന്നും പൊങ്ങുകയുമില്ല, അഥവാ പൊങ്ങിയാൽ അതൊക്കെ ശമിപ്പിക്കാൻ ഉള്ള മാർഗ്ഗങ്ങളും ഉണ്ട്. ഏകദേശം 15 വയസ്സ് മുതൽ തന്നെ ലൈംഗിക അനുഭവങ്ങൾ ലഭിച്ച് വളരുന്നവരുമാണ് ഭൂരിഭാഗവും.

അതേ രീതിയിൽ ഉള്ള വസ്ത്രധാരണം എങ്ങനെയാണ് ഇന്ത്യയിൽ ഉചിതമാകുക. പറുദ കഴിഞ്ഞാൽ ബിക്കിനി എന്ന കോയ ലൈനിനെ കുറിച്ചല്ല ഇവിടെ പറയുന്നത്. ഇതിനിടയിൽ വരുന്ന പല body exposive വസ്ത്രങ്ങൾ പോലും പലരിലും ലൈംഗിക ഉത്തേജനം ഉണ്ടാക്കാറുണ്ട്, കാരണം അത്ര വലുതാണ് ഇന്ത്യയിലെ ലൈംഗിക ദാരിദ്ര്യം. അപൂർവ്വം ചിലപ്പോഴെങ്കിലും ഈ ദാരിദ്ര്യം അതിന്റെ മലീനസമായ രീതിയിൽ മനുഷ്യന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് ചാടപ്പെടുന്നു (rape/molestation).

എന്ത് വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും, ആ വസ്ത്രത്തിൽ സ്ത്രീകളെ കാണുന്ന സമൂഹത്തിന്റെ ബലഹീനത/പ്രശ്നം കൂടെ പരിഗണിച്ചുള്ള വസ്ത്രധാരണമല്ലെ കുറച്ച്കൂടി നല്ലത്.

നബി: 3 ഉം 4 ഉം വയസ്സുള്ള കുട്ടികൾ / വൃദ്ധർ ഒക്കെ പീഡിപ്പിക്കപ്പെടുന്ന കാര്യം കമന്റരുത്. അതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത് എന്ന് വായിച്ചു നോക്കുമ്പോൾ മനസ്സിലാകും.