ഇന്ത്യന്‍ ഭരണഘടന സ്ഥാപിതമായ ദിനം ഏതെന്ന് ചോദിച്ചപ്പോള്‍ 1942 ഉത്തരം. റിപ്പബ്ലിക് ദിനത്തിന്റെ ഹിന്ദി പേരെന്തെന്ന് ചോദിച്ചപ്പോള്‍ ഉടനെ ഉത്തരം കിട്ടി, സ്വതന്ത്രതാ ദിവസ്. മറ്റൊരാള്‍ പറഞ്ഞതാണ് അതിനെക്കാള്‍ രസകരം, ജന്‍ തന്ത്ര ദിവസ്. ഇനി നമ്മുടെ ദേശീയഗാനം രചിച്ചതാരെന്നു ചോദിച്ചപ്പോള്‍ ഉടനെ കിട്ടി ഉത്തരം, സരോജിനി നായിഡു. മറ്റൊരാള്‍ പറഞ്ഞത് സുഭാഷ്‌ചന്ദ്രബോസെന്ന്. തമ്മില്‍ ഭേദം തൊമ്മന്‍ പറഞ്ഞ ഉത്തരം ബങ്കിം ചന്ദ്ര ഉപാദ്ധ്യായയെന്നു.

നാളെയുടെ വാഗ്ദാനം എന്നും പറഞ്ഞു കൊണ്ട് നമ്മളെല്ലാം പുകഴ്ത്തുന്ന നമ്മുടെ ജ്വലിക്കുന്ന യുവതയുടെ രാജ്യത്തെ കുറിച്ചുള്ള അറിവാണ് മുകളില്‍ കണ്ടത്. മുകളില്‍ കാര്യം അവസാനിച്ചിട്ടില്ല, അടുത്ത ചോദ്യം മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയതെന്നാണ്. അതിനും അവര്‍ക്ക് ഉത്തരം ഉണ്ടായിരുന്നു. 1947 ലെന്നു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന പിള്ളേരോട് ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ക്കുള്ള അറിവാണ് മുകളില്‍ കൊടുത്തത്. ഡല്‍ഹിയിലും മുംബൈയിലും ആണ് ഈ സര്‍വേ നടന്നത്.

ഈ വീഡിയോ യുട്യൂബില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. അപ്‌ലോഡ് ചെയ്ത് ഒരു ദിവസത്തിനകം രണ്ടു ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ രാജ്യത്തെ അഴിമതിയും രാഷ്ട്രീയക്കാരുടെ കൊള്ളരുതായ്മയും പുതിയ മാറ്റവും ചര്‍ച്ച ചെയ്ത് വിപ്ലവം കാത്തിരിക്കുന്നവര്‍ ആത്മ പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ക്വിസില്‍ ഡല്‍ഹിയെ മുംബൈ തോല്‍പ്പിച്ചെങ്കിലും ഇവിടെ സത്യത്തില്‍ ആരാണ് തോല്‍ക്കുന്നത് എന്നും നമ്മള്‍ മനസ്സിലാക്കേണ്ട കാര്യമാണ്. രാജ്യം തന്നെയാണ് തോല്‍ക്കുന്നത്.

ഇനിയും ഉണ്ട് ഇത്തരം കുറെ വീഡിയോകള്‍. ഇന്ത്യന്‍ യുവത്വം ചരിത്ര ബോധം ഇല്ലാത്തവരായി മാറുകയാണോ ?

You May Also Like

പ്രവാസികളുടെ ശ്രദ്ധയ്ക്ക് , ഖത്തറിലും “ഷീ ടാക്സി”

ഖത്തറില്‍ സ്വകാര്യത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായാണു ഷീ ടാക്‌സികള്‍ ആരംഭിക്കുന്നത്

മുട്ട കൊണ്ട് ഇതാ ഒരു പുതിയ അടിപൊളി വിഭവം

മുട്ടക്കറി, മുട്ട റോസ്റ്റ്, മുട്ട വറുത്തത്, ഓംലറ്റ്, ബുള്‍സ് ഐ, ബുര്‍ജി, മുട്ട പുഴുങ്ങിയത്, മുട്ട വാട്ടിയത്….. ഇതാ ആ നിരയിലേയ്ക്ക് ഒരു പുതിയ അംഗം കൂടി എത്തുന്നു. ഇവന്റെ പേരാണ് ബ്രൂലി. ബ്രൂസ്‌ലി അല്ല കേട്ടോ, ബ്രൂലി.

ആയുഷ്മാൻ ഖുറാന മുന്തിയ നടനൊന്നുമല്ല, പക്ഷെ അയാൾ കൈകാര്യം ചെയുന്ന വിഷയങ്ങൾ മുന്തിയതാണ്

Praseed Sankaradas വയസ്സ് 37. ഫീൽഡിൽ വന്നിട്ട് 10 വര്ഷം. അഭിനയിച്ചത് 17 ചിത്രങ്ങൾ. അത്…

അയല്‍ക്കാരുമായുള്ള തര്‍ക്കം – യുവതിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, വീഡിയോ പുറത്ത്..

കയറുപയോഗിച്ച് തൂണില്‍ കൈകാലുകള്‍ ബന്ധിച്ചശേഷം നിരവധിപ്പേര്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം.