ഇന്ത്യയിലെ ആദ്യത്തെ മാരുതി 800 കാറിന്റെ ഇന്നത്തെ അവസ്ഥ !

771

new

ഹര്‍പാല്‍ സിംഗിനും ഭാര്യ ഗുല്‍ഷന്‍ബീറും. ഇവരെ ഒരു കാലത്ത് ഇന്ത്യക്കാര്‍ ആരാധനയോടെയാണ് കണ്ടിരുന്നത്. കാരണം എന്താണ് എന്ന് അറിയാമോ? ഇന്ത്യയില്‍  ആദ്യം ഓടിയ മാരുതി 800 ന്റെ ഉടമകള്‍ ഇവരാണ്.

അന്ന് അവര്‍ സ്വന്തമാക്കിയ ആ മാരുതി കാര്‍ ഇന്ന് എവിടെയാണ്?

ഒരു കാലത്ത് രാജകീയ പ്രൗഢിയോടെ വാണിരുന്ന ഈ കാര്‍ 2010 ല്‍ ഹര്‍പാല്‍ സിങ് മരിച്ചതോടെ ആര്‍ക്കും വേണ്ടാതായി. 2012ല്‍ ഭാര്യയും മരിച്ചതോടെ കാര്‍ ഡല്‍ഹിയിലെ അവരുടെ വസതിയായ ഗ്രീന്‍ പാര്‍ക്ക് റസിഡന്‍സിന് പുറത്ത് ആരാലും ശ്രദ്ധിക്കാതെ തുരുമ്പെടുത്ത് കിടക്കുകയാണ്.

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് 1983 ഡിസംബര്‍ 14ന് ഈ കാറിന്റെ താക്കോല്‍ദാനം നടത്തിയത്. രാജീവ് ഗാന്ധിയും അന്ന് ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കാറിന്റെ ഇന്നത്തെ അവസ്ഥയില്‍ തങ്ങള്‍ക്കും ഏറെ ദുഃഖമുണ്ട്. പാരിസ്ഥിതിക നിയമങ്ങള്‍ കാരണം തങ്ങള്‍ക്കും ഇത് ഓടിക്കാനാകില്ലെന്നും ഹര്‍പാലിന്റെ മരുമകന്‍ തെജീന്ദര്‍ പറയുന്നു. ആദ്യകാലത്ത് എട്ട് പേര് വരെ കാറില്‍ യാത്ര ചെയ്യുമായിരുന്നു. ഈ ചെറിയ കാറിന് ഇത്രയും പേരെ എങ്ങനെ ഉള്‍ക്കൊളളാനാകുന്നുവെന്നത് തങ്ങള്‍ക്ക് ഏറെ അതഭുതമായിരുന്നെന്നും തെജീന്ദര്‍ പറയുന്നു.

ഈ കാര്‍’ ചരിത്ര വസ്തുവിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പലവട്ടം തങ്ങള്‍ മാരുതിക്കെഴുതിയെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഇത് തിരിച്ചെടുക്കണമെന്നാണ് കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയാറാണെന്നും കമ്പനി വക്താവ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്

first maruti

maruti

maruti3

maruti4

image post