ഇന്ത്യയുടെ ആദ്യ റിപബ്ലിക് ദിനം ഒരു ബഡാ സംഭവമായിരുന്നു

738

6

68 വര്‍ഷങ്ങിള്‍ക്കിപ്പുറം മറ്റൊരു റിപബ്ലിക് ദിനം നമ്മുടെ രാജ്യം ആഘോഷിക്കുകയാണ്. അബുദാബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്യാനെ പ്രധാന അതിഥിയായി ക്ഷണിച്ച് മോഡി ചരിത്രം രചിക്കുമ്പോള്‍ നമ്മുടെ ആദ്യ റിപബ്ലിക് ദിനം എങ്ങനെയായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയണ്ടേ?. ഇതാ നമ്മുടെ ആദ്യത്തെ റിപബ്ലിക് ദിന കാഴ്ച്ചകളിലേക്ക്

1.ആദ്യ റിപബ്ലിക് ദിനത്തിന് അന്നായിരുന്നു നമ്മുടെ ആദ്യ പ്രസിഡന്റ്‌ ആയി രാജേന്ദ്രപ്രസാദ്‌ സത്യപ്രതിക്ഞ്ഞ ചെയ്യുന്നത്. രാഷ്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ ആയിരുന്നു ആ ചരിത്ര മുഹുര്‍ത്തം.

1

2.ആദ്യ റിപബ്ലിക് ദിനത്തില്‍ 31 ഗണ്ണ്‍ സലൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു.

2

3.ഇന്നത്തെ പോലെ ബുള്ളറ്റ് പ്രൂഫ്‌ വാഹനത്തില്‍ അല്ല അന്ന് സലൂട്ട് സ്വീകരിച്ചിരുന്നത്. തുറന്ന കുതിരവണ്ടിയായിരുന്നു അന്നത്തെ ഔദ്യോഗിക വാഹനം.

3

4.ആദ്യ റിപബ്ലിക് ദിനം ആഘോഷിച്ചത് ഇന്നത്തെ നാഷണല്‍ സ്റ്റേഡിയം ആയി മാറിയ അന്നത്തെ ഇര്‍വിന്‍ സ്റ്റേഡിയത്തില്‍ ആണ്.

4

 

5. ആദ്യ വിശിഷ്ട അതിഥിയായി ഇന്ത്യ ക്ഷണിച്ചത് ആദ്യ ഇന്തോനേഷ്യന്‍ പ്രസിഡന്റ്‌ ആയ സുകേര്‍ണോയെ ആയിരുന്നു.

5

6.രണ്ട് ദിവസത്തെ ദേശിയഅവധിയും ആദ്യ റിപബ്ലിക് ദിനത്തില്‍ നല്‍കുകയുണ്ടായി.

6

7. രാജ്പഥില്‍ പരേഡ് നടക്കുന്നതിനു പകരം ആംഫിതീയറ്ററില്‍ ആണ് പരേഡ് നടന്നത്. 15000 ആള്‍ക്കാര്‍ ഇതിന് സാക്ഷ്യം വഹിക്കാന്‍ വന്നു.

7a

8.പട്ടാളക്കാരുടെ പ്രകടനങ്ങള്‍ അല്ലാതെ ഇന്നത്തെ പോലെ മറ്റൊരു ആഘോഷചടങ്ങും ആദ്യ റിപബ്ലിക് ദിനത്തില്‍ ഉണ്ടായിരുന്നില്ല.

8

9.റിപബ്ലിക് ദിനത്തിനെതിരായി രാജ്യത്ത് പലയിടത്തുമായി ആക്രമങ്ങള്‍ ഉണ്ടാവുകയും, ബംഗാളില്‍ പോലീസ് സ്റേഷന്‍ ആക്രമിക്കപ്പെടുകയും ചെയ്തു.

9

10. 4 തലയുള്ള സിംഹവും, അശോകസ്തൂപവും ദര്‍ബാര്‍ഹാളില്‍ സ്ഥാപിച്ചതും ആദ്യ റിപബ്ലിക് ദിനത്തില്‍ ആയിരുന്നു.

10

Advertisements