കോവിഡാശുപത്രികളിൽ കാണാതാകുന്ന രോഗികളുടേയും അനാഥശവമാക്കി മറവുചെയ്യപ്പെടുന്ന രോഗികളുടേയും കണക്ക് ചിത്രഗുപ്തന്റെ കൈയ്യിൽപോലും ഇല്ല

63

Indiraa Kumud

മുമ്പ്…
നേരിയ പനി, ജലദോഷം, ചുമ, തൊണ്ടവേദന.. അറിയാവുന്ന ഏതെങ്കിലും ഡോക്ടറെ വിളിക്കുന്നു.. രണ്ടു ദിവസം പാരസിറ്റമോൾ, കഫ് സിറപ്പ്, വീട്ടുവൈദ്യം.. പനിയും ചുമയും കുറയുന്നില്ലെങ്കിൽ കോവിഡ് ടെസ്റ്റ്.. നെഗറ്റീവ് ആണെങ്കിൽ ആശ്വാസംകൊണ്ട് അടുത്ത നിമിഷം തന്നെ രോഗം മാറുന്നു.കഷ്ടകാലത്തിന് പോസിറ്റീവ് ആയാൽ മുൻസിപ്പാലിറ്റിക്കാർ അന്വേഷിച്ചുവരും. താമസസ്ഥലത്തിനുപുറത്ത് contaminated area യുടെ വലിയ ബോർഡ് തൂക്കും. രോഗിയെ ആമ്പുലൻസിൽ കയറ്റി കോവിഡ് സെന്റർ എന്ന കോൺസെൻ്ട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോകും. അവിടുത്തെ സൗകര്യങ്ങളുടെ ആധിക്യം കാരണം lightly infected ആയ രോഗിയുടെ രോഗം മൂർച്ഛിച്ച് മുൻസിപ്പാലിറ്റി ആശുപത്രി എന്ന സെല്ലിലേക്ക് മാറ്റും.. പിന്നെ ഒരു കുലുക്കിക്കുത്തലാണ്.. വേഗം തട്ടിപ്പോകുന്നവർ ഭാഗ്യവാൻമാർ.. ശ്വാസംമുട്ടിമരിക്കണമെങ്കിൽ അന്തസ്സായി സ്വന്തം വീട്ടിൽ ഫാനിൽ തൂങ്ങി മരിച്ചൂടായിരുന്നോന്ന് സ്വയം ചോദിച്ചുപോകും.. ഇത് ഞാൻ പറഞ്ഞതല്ല. മാറിവന്ന ഒരു കൂട്ടുകാരി പറഞ്ഞതാണ്…

ഇന്ന്..
“ഭാഭീ.. സിർ ദർദ് ഹോ രഹാ ഹെ.. ഥോഡീ സീ ഖാസി ഓർ ബുഖാർ ഭി ഹെ.. (ചേട്ടത്തീ.. കുറേശ്ശെ പനിയും തലവേദനയുംചുമയും ഉണ്ട്)”പാഗൽ ചുപ് ബൈഠോ.. കോയീ ഭീ ഗോളി ഖാ.. കാഡാ പീയോ.. ആരാം കരോ.. കീസികൊ ബോൽനാ മത് ബുഖാർ ഹെ”(പ്രാന്തി.. മിണ്ടാതിരി.. ഏതെങ്കിലും ഗുളിക കഴിക്ക്.. പനിക്കഷായം കുടിച്ച് വിശ്രമിക്ക്.. പനിയുള്ള കാര്യം ഒരാളോടും മിണ്ടരുത്)
ഇപ്പനിപിടിച്ചയാൾക്ക് സാധാരണ പനി ആണെങ്കിൽ രക്ഷപ്പെടും.. കോവിഡാണെങ്കിൽ ശവംപോലും കണ്ടുപിടിക്കാനാകില്ല.. കാരണം  കോവിഡാശുപത്രികളിൽ കാണാതാകുന്ന രോഗികളുടേയും അനാഥശവമാക്കി മറവുചെയ്യപ്പെടുന്ന രോഗികളുടേയും കണക്ക് ചിത്രഗുപ്തന്റെ കൈയ്യിൽപോലും ഇല്ല.