കൈവിരലുകൾ ദാനം ചെയ്യുന്ന ദാനികൾ
അറിവ് തേടുന്ന പാവം പ്രവാസി
👉തങ്ങളുടെ ബന്ധുക്കളുടെ മരണത്തിൽ കൈവിരലുകൾ മുറിച്ച് മാറ്റുന്ന ഒരു സമൂഹം ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട് എന്നത് നമുക്ക് അത്ഭുതകരമായിരിക്കും. ഇൻഡോനേഷ്യ ഗിനിയ ദ്വീപിലെ ന്യൂഗിനിയ പ്രവശ്യയിലെ ഒറ്റപ്പെട്ട് കിടക്കുന്ന ആദിവാസി സമൂഹങ്ങളിലാണ് ഇത്തൊരമൊരു ആചാരം നിലനിൽക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവുമധികം ഒറ്റപ്പെട്ട് കിടക്കുന്ന ആദിവാസികളാണ് ‘ദാനി’ ജനസമൂഹം. ദാനി വിഭാഗത്തിൽ, തങ്ങളുടെ ബന്ധുക്കൾ മരണപ്പെട്ടാൽ കുടുംബത്തിലെ സ്ത്രീകൾ തങ്ങളുടെ കൈവിരലുകൾ വെട്ടി മാറ്റുന്ന ആചാരം ലോകത്തിൽ തന്നെ അപൂർവ്വമാണ്. പ്രിയപ്പെട്ടവരുടെ മരണത്തിലെ ദുഃഖത്തിന്റെ ആഴം പ്രകടമാക്കാനും, അവരുടെ നഷ്ടത്തിൽ അനുഭവപ്പെടുന്ന വേദന പ്രതീകപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു ആചാരം ഈ സമൂഹം കൊണ്ട് നടക്കുന്നത്. അൽപമാത്ര വസ്ത്രധാരണവും, പ്രച്ഛന്നവേഷക്കാരെ പോലെ അണിഞ്ഞൊരുങ്ങളും ദാനി കളുടെ പ്രത്യേകതയാണ്. ശ്രദ്ധ പിടിച്ച് പറ്റുന്ന വേഷവിധനങ്ങൾക്ക് പുറമേ പുരുഷന്മാർ തങ്ങളുടെ ലൈംഗീകവയവത്തെ ഒരു പ്രത്യേകതരം മുള കൊണ്ടുണ്ടാക്കിയ ഉറ കൊണ്ട് മറക്കുക എന്നതും ദാലി സമൂഹത്തിലെ രീതികളിലൊന്നാണ്.