മരിച്ചവരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ നാട്….!
അറിവ് തേടുന്ന പാവം പ്രവാസി
👉മരണത്തിന് ശേഷമുള്ള ജീവിതം സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ എന്നിങ്ങനെ പല തരത്തിലുള്ള കുറിപ്പുകളും കണ്ടിട്ടുണ്ട്. അത്തരമൊരു ജീവിതം ഉണ്ടോ ?ഇല്ലെയോ? എന്ന് ആരും ചിന്തിച്ച് തല പുകയ്ക്കാറില്ല. എന്നാല്‍ ഇവിടെ ഒരു നാട്ടില്‍ മരണാനന്തര ജീവിതം ആഘോഷമാക്കുന്ന ഒരു ജനതയുണ്ട്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ആളുകള്‍ തങ്ങളുടെ പൂര്‍വ്വികര്‍ക്കായി ഈ ലോകത്തു തന്നെ മരണാനന്തര ജീവിതം ഒരുക്കുകയാണ്.
Family members put on a new set of clothing on the preserved body of their relative during a traditional ritual called “Ma’nene” in Indonesia. The ritual is held once every few years when family members gather to clean the graves and change the clothes of their deceased relatives to honor their spirits.
മൃതദേഹം മമ്മിഫൈ ചെയ്താണ് അവര്‍ സംസ്‌കരിക്കുന്നത്. ഫോര്‍മാല്‍ഡിഹൈഡും, വെള്ളവും സമ്മിശ്രമായി ചേര്‍ത്ത ലായനി ഉപയോഗിച്ചാണ് ഇവിടെ മൃതദേഹം മമ്മിയാക്കുന്നത്. കുഴിമാടം മാന്തി പൂര്‍വ്വികരുടെ അസ്ഥികൂടം പുറത്തെടുത്ത് അവരെ വസ്ത്രങ്ങളും, ആഭരണങ്ങളുമെല്ലാം അണിയിക്കും.മാത്രമല്ല, അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണവും പാകം ചെയ്ത് അവര്‍ക്ക് കഴിക്കാന്‍ നല്‍കും. അവരെ സ്വന്തം വീട്ടിനുള്ളിലെ കസേരയിൽ ഇരുത്തുകയും ഒരു സാധാരണ കുടുംബാംഗമെന്ന നിലയ്ക്ക് ഒപ്പം ഒരു മേശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയും ആടുകയും, പാടുകയും ഒക്കെ ചെയ്യും.
കുടുബത്തിലെ കല്യാണമോ ,വീടു പാലുകാച്ചോ പോലുള്ള ചടങ്ങുകളിലൊക്കെ വിശേഷാതിഥിയാക്കി പങ്കെടുപ്പിക്കും. ആ നാട്ടിൽ വരുന്ന ടൂറിസ്റ്റുകള്‍ക്ക് അസ്ഥികൂടങ്ങള്‍ക്കൊപ്പം നിന്ന് ചിത്രമെടുക്കാനുള്ള അവസരം നല്‍കും. അവസാനമായി മരിച്ചവര്‍ക്കുള്ള ആദരമെന്നോണം ഒരു പോത്തിനെ ബലി നല്‍കും. അതിന് ശേഷം മൃതദേഹം തിരിച്ച് കുഴിച്ചിടുകയും ചെയ്യും.ഈ അസ്ഥികൂടങ്ങൾ കാണുമ്പോൾ ആളുകൾക്കോ, എന്തിനേറെ കൊച്ചുകുട്ടികൾക്ക് പോലും പേടിതോന്നുന്നില്ലെന്നതാണ് മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം.
**