International
ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ നമസ്ക്കരിച്ചിരുന്നത് തെറ്റായ ദിശയില്‍
ലോകത്തേറ്റവും കൂടുതല്‍ ഇസ്ലാം മതവിശ്വാസികള്‍ അധിവസിയ്ക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ നമസ്ക്കരിച്ചിരുന്നത് തെറ്റായ ദിശയില്‍ ആയിരുന്നു.
ലോകമൊട്ടുക്കുമുള്ള മുസ്ലീം മതവിശ്വാസികള്‍ നമസ്ക്കരിയ്ക്കുന്നത് മക്കയിലെ വിശുദ്ധ കഅബയ്ക്ക് അഭിമുഖമായാണ്. എന്നാല്‍ ഇന്തോനേഷ്യയിലെ ഇസ്ലാം മതവിശ്വാസികള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് അഭിമുഖമായാണ് നമസ്ക്കരിച്ചിരുന്നത്.
113 total views

ലോകത്തേറ്റവും കൂടുതല്‍ ഇസ്ലാം മതവിശ്വാസികള്‍ അധിവസിയ്ക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ നമസ്ക്കരിച്ചിരുന്നത് തെറ്റായ ദിശയില്‍ ആയിരുന്നു
ലോകമൊട്ടുക്കുമുള്ള മുസ്ലീം മതവിശ്വാസികള്‍ നമസ്ക്കരിയ്ക്കുന്നത് മക്കയിലെ വിശുദ്ധ കഅബയ്ക്ക് അഭിമുഖമായാണ്. എന്നാല്‍ ഇന്തോനേഷ്യയിലെ ഇസ്ലാം മതവിശ്വാസികള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് അഭിമുഖമായാണ് നമസ്ക്കരിച്ചിരുന്നത്.
ഭൂമിശാത്രപരമായി ഇന്ത്യോനേഷ്യയുടെ പടിഞ്ഞാറു ഭാഗത്താണു മക്ക. എന്നാല്‍ ഇതുവരെ വടക്ക് പടിഞ്ഞാറു ദിശയിലേക്കു നോക്കിയാണ് ഇവിടെ നമസ്കാരം നടന്നിരുന്നത്.
പിശക് മനസിലാക്കിയ പണ്ഡിതര്‍ ഇനി മുതല്‍ പടിഞ്ഞാറോട്ട് അഭിമുഖമായി നമസ്കരിക്കണമെന്നു നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നമസ്കാര ദിശ സംബന്ധിച്ചു നടത്തിയ വിദഗ്ധ പഠനത്തില്‍ ഇപ്പോള്‍ സോമാലിയ, കെനിയ രാഷ്ടങ്ങള്‍ക്ക് അഭിമുഖമായായിരുന്നു ഇന്തോനേഷ്യക്കാരുടെ നമസ്കാരമെന്നു പറയുന്നു. മനുഷ്യര്‍ക്കു സംഭവിച്ച പിശക് ദൈവത്തിനു മനസിലാകും. അതിനാല്‍ തെറ്റ് പൊറുക്കും. എല്ലാം അറിയുന്ന ദൈവം പ്രാര്‍ത്ഥന കേട്ടിട്ടുണ്ടാവുമെന്നും പണ്ഡിതര്‍ ആശ്വസിപ്പിയ്ക്കുന്നു.
114 total views, 1 views today
