ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ നമസ്ക്കരിച്ചിരുന്നത് തെറ്റായ ദിശയില്‍

192

call-to-prayerലോകത്തേറ്റവും കൂടുതല്‍ ഇസ്ലാം മതവിശ്വാസികള്‍ അധിവസിയ്ക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ നമസ്ക്കരിച്ചിരുന്നത് തെറ്റായ ദിശയില്‍ ആയിരുന്നു

ലോകമൊട്ടുക്കുമുള്ള മുസ്ലീം മതവിശ്വാസികള്‍ നമസ്ക്കരിയ്ക്കുന്നത് മക്കയിലെ വിശുദ്ധ കഅബയ്ക്ക് അഭിമുഖമായാണ്. എന്നാല്‍ ഇന്തോനേഷ്യയിലെ ഇസ്ലാം മതവിശ്വാസികള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് അഭിമുഖമായാണ് നമസ്ക്കരിച്ചിരുന്നത്.

ഭൂമിശാത്രപരമായി ഇന്ത്യോനേഷ്യയുടെ പടിഞ്ഞാറു ഭാഗത്താണു മക്ക. എന്നാല്‍ ഇതുവരെ വടക്ക് പടിഞ്ഞാറു ദിശയിലേക്കു നോക്കിയാണ് ഇവിടെ നമസ്‌കാരം നടന്നിരുന്നത്.

പിശക് മനസിലാക്കിയ പണ്ഡിതര്‍ ഇനി മുതല്‍ പടിഞ്ഞാറോട്ട് അഭിമുഖമായി നമസ്‌കരിക്കണമെന്നു നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നമസ്‌കാര ദിശ സംബന്ധിച്ചു നടത്തിയ വിദഗ്ധ പഠനത്തില്‍ ഇപ്പോള്‍ സോമാലിയ, കെനിയ രാഷ്ടങ്ങള്‍ക്ക് അഭിമുഖമായായിരുന്നു ഇന്തോനേഷ്യക്കാരുടെ നമസ്‌കാരമെന്നു പറയുന്നു. മനുഷ്യര്‍ക്കു സംഭവിച്ച പിശക് ദൈവത്തിനു മനസിലാകും. അതിനാല്‍ തെറ്റ് പൊറുക്കും. എല്ലാം അറിയുന്ന ദൈവം പ്രാര്‍ത്ഥന കേട്ടിട്ടുണ്ടാവുമെന്നും പണ്ഡിതര്‍ ആശ്വസിപ്പിയ്ക്കുന്നു.

Previous articleമഴക്കാല വേഷം
Next articleമലയാള ബ്ലോഗിങ്ങ് പുതിയ ചരിത്രത്തിലേക്ക്
ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്ക്കാരികതലസ്ഥാനമായ പൂരങ്ങളുടെ സ്വന്തം നാടായ ത്യശൂരിലെ മിനി ഗള്‍ഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്‌ എന്റെ വീട്. ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറുള്ളത്. പത്രപ്രവര്‍ത്തകന്‍ , പൊതു പ്രവര്‍ത്തകന്‍ , എഞ്ചിനിയര്‍ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടില്‍ കറങ്ങിത്തിരിയുന്നതിനിടയില്‍‍ ഈന്തപഴം വിളയുന്ന മണലാരണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന രാജ്യത്തെ ദോഹയില്‍ 2002 ആഗസ്റ്റ്‌ 28 ആം തിയതിയാണ്‌ ഞാന്‍ പ്രവാസിയായത്. ഇവിടെ ഒരു കണ്‍സല്‍ട്ടിങ്ങ്‌ കമ്പനിയില്‍ പ്രോജക്റ്റ്‌ എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എഴുതാറ്. എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോള്‍ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.കൂടാതെ പാഥേയം (www.paadheyam.com) ഓണ്‍ലൈന്‍ മാഗസിന്റെ എഡിറ്ററാണ്‌ ഇപ്പോള്‍ .