യാത്രാപ്രിയനായ ഇന്ദ്രജിത് 2017 ൽ ജപ്പാനിൽ പോയപ്പോൾ കൊയോട്ടോ എന്ന സ്ഥലത്തുവച്ചുള്ള അപൂർവ്വ അനുഭവമാണ് പങ്കുവയ്ക്കുന്നത്. അവിടെ സുഹൃത്തുക്കൾക്കൊപ്പം ഗോൾഡൻ പവലിയൻ എന്ന ഉദ്യാനത്തിൽ എത്തി വാഹനം നിർത്തി ഇറങ്ങുമ്പോൾ എതിർവശത്തു നിന്ന് ഒരാൾ റോഡ് മുറിച്ചു കടന്നുവരുന്നു. നല്ല മുഖപരിചയം തോന്നി. മുകേഷ് അംബാനിയുടെ നല്ല ഛായ .
അദ്ദേഹം ഏകദേശം തന്റെ അടുത്തെത്തിയപ്പോൾ മുകേഷ് അംബാനി തന്നെയെന്ന് ഉറപ്പിച്ചതായും ഇന്ദ്രജിത് പറയുന്നു. അദ്ദേഹം തന്നെ നോക്കിയപ്പോൾ ഇന്ത്യക്കാരൻ എന്ന് മനസിലായപ്പോൾ ചിരിച്ചതായും കുറച്ചുനേരം സംസാരിച്ചു ഒന്നിച്ചു ഫോട്ടോ എടുക്കുകയും ചെയ്തു. അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം ഗോൾഡൻ പവലിയൻ കാണാൻ വന്നതായിരുന്നു. നാട്ടിൽ ആയിരുന്നെങ്കിൽ ഒരിക്കലും അദ്ദേഹത്തോടൊപ്പം ഇങ്ങനെ ചിലവഴിക്കാൻ സാധിക്കില്ലായിരുന്നു എന്ന് ഇന്ദ്രജിത് പറയുന്നു.
**