ഇന്ദുചൂഡൻ ഒരു ഭീരുവാണ് (രസകരമായ കുറിപ്പ് )

0
225

Nawas Huzyn

ഇന്ദുചൂഡൻ ഒരു ഭീരുവാണ്

നരസിംഹം എന്ന സിനിമയിൽ ലാലേട്ടൻ അവതരിപ്പിച്ച ഇന്ദുചൂഡനെന്ന കഥാപാത്രം അടിസ്ഥാനപരമായി ഒരു ഭീരുവാണ്.
മണപ്പള്ളി പവിത്രൻ അയാളുടെ അച്ഛന്റെ ചിതാഭസ്മം നദിയിൽ ഒഴുക്കാൻ വരുന്ന സമയത്ത് ആണല്ലോ ഇന്ദുചൂഡൻ അവതരിക്കുന്നത്. അതും ഒരു ഉത്സവപ്പറമ്പിൽ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ആളുകളുമായിട്ട്. അങ്ങനെ ആളെക്കൂട്ടി വന്നാൽ പവിത്രൻ എതിർക്കില്ലെന്ന് ഇന്ദുചൂഡന് നന്നായി അറിയാം. ആ ബലത്തിൽ അരമണിക്കൂർ നേരം പവിത്രനെയും ടീമിനെയും വെയിലത്ത് നിർത്തി പേജ് കണക്കിന് ഡയലോഗുകൾ കാച്ചുന്ന ഇന്ദുചൂഡൻ കിട്ടിയ അവസരം ശരിക്കും ArtStation - commissioned illustrations for MOHANLAL malayalam ...മുതലെടുത്തു. മറിച്ച് ഒറ്റയ്ക്ക് വന്നിരുന്നേൽ അവിടെവെച്ചുതന്നെ തന്റെ കട്ടേം പടോം മടങ്ങുമെന്ന് അയാൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. മറ്റൊരു കാര്യം, ശരീരത്തിലാകെ വെള്ളം നനച്ചു വന്ന ഇന്ദുചൂഡന് വെയിൽ ഒരു പ്രശ്‌നമായിരുന്നില്ല. പവിത്രനും സംഘവും വെയിലേറ്റ് തളർന്നതും ഇന്ദുചൂഡന് ഗുണകരമായി.

ഭാസ്ക്കരനോട്‌ ഏറ്റുമുട്ടിയാൽ തോൽക്കുമെന്ന് അറിയാമായിരുന്ന ഇന്ദുചൂഡൻ അയാളെ മാനസികമായി തകർക്കാൻ വേണ്ടി നാട്ടുകാരുടെ മുന്നിൽ വെച്ച് ‘ഡ്രൈവിംഗ് സ്കൂൾ’ കഥ പറയുന്നു. കുട്ടിക്കാലത്ത് തന്നെ അമ്മയെ നഷ്ടപ്പെട്ട ഭാസ്ക്കരനെ വളർത്തി വലുതാക്കിയത് അച്ഛൻ പെങ്ങൾ കാർത്തു ആയിരുന്നല്ലോ. അവരെയാണ് ഇന്ദുചൂഡൻ അധിക്ഷേപിച്ചത്. തളർന്നു പോയി ആ പാവം. അതുകൊണ്ട് മാത്രമാണ് ഭാസ്ക്കരൻ അന്ന് പരാജയപ്പെട്ടത്. അല്ലായിരുന്നുവെങ്കിൽ ഭാസ്ക്കരന്റെ കൈ ഒരു ഫിക്സഡ് ഡിപ്പോസിറ്റായി ഇന്ദുചൂഡന്റെ ശരീരത്ത് കിടന്നേനെ.

പവിത്രൻ തോക്ക് ചൂണ്ടി നെഞ്ചിന്റെ ആഴം അളക്കുന്നോ എന്ന് ചോദിക്കുന്ന സമയത്ത് ഇന്ദുചൂഡൻ ചെറിയ പിള്ളേരൊക്കെ ചെയ്യുന്ന പോലെ ‘പവിത്രാ’ എന്നുറക്കെ വിളിച്ച് പവിത്രന്റെ ശ്രദ്ധ തിരിച്ച് അയാളുടെ തോക്ക് കൈക്കലാക്കുന്നു. കലിപൂണ്ടു നിൽക്കുന്ന പവിത്രൻ എങ്ങാനും വെടി വെച്ചാലോ എന്നൊരു പേടി സത്യത്തിൽ മ്മടെ ഇന്ദുചൂഡന് ഉണ്ടായിരുന്നു.
സിനിമയിൽ പവിത്രൻ ജയിച്ചു, ഇന്ദുചൂഡൻ തോറ്റു. മണപ്പള്ളിക്കാരോട് കളിച്ചപ്പോൾ ഇന്ദുചൂഡന് അയാൾ ആഗ്രഹിച്ചിരുന്ന ജോലി നഷ്ട്ടപ്പെട്ടു, അഞ്ചാറ് വർഷം അകത്തായി, പെങ്ങൾ കൊല്ലപ്പെട്ടു. അച്ഛൻ അറസ്റ്റ് ചെയ്യപ്പെട്ടു. കോടതി കേറി നിരങ്ങേണ്ടി വന്നു. ഒടുവിൽ അച്ഛൻ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു. പവിത്രന്റെ നഷ്ടം ഒടിഞ്ഞ ഏതാനും എല്ലുകളാണ്. അത് അയാൾ ചികിത്സിച്ചു മാറ്റിക്കോളും. മറ്റൊരു നഷ്ടം കിട്ടാതെ പോയ ഏതാനും നഖങ്ങളാണ്. അതുകൊണ്ടെന്താ ഏതാനും ചന്ദനമുട്ടികൾ ലാഭിച്ചില്ലേ പവിത്രൻ.

ചില പൊടിക്കൈകൾ മാത്രം വശമുണ്ടായിരുന്ന ശ്രീ ഇന്ദുചൂഡൻ എതിരാളികളെ നോക്കി നാക്കിട്ടടിച്ചും മാനസികമായി തളർത്തിയുമാണ് പലയിടത്തും വിജയം കണ്ടത്. ഒരു ഉദാ:- പുള്ളി ഇടയ്ക്കിടെ മുഷ്ടി ചുരുട്ടി പറയുന്ന “നീ പോ മോനേ ദിനേശാ” എന്നത്.
ശരിക്കും അങ്ങനെ പറയുന്നത് അടികൂടാൻ വേണ്ടി വരുന്നവരെ നൈസായിട്ട് ഒഴിവാക്കാൻ വേണ്ടിയിട്ടാണ്. (അല്ലെങ്കിൽ ഏതോ ഒരു ദിനേശന്റെ കയ്യിൽ നിന്നും പണ്ടെങ്ങോ കണക്കിന് കിട്ടിയിട്ടുണ്ട്. തല്ലാൻ വരുന്നവരെയൊക്കെ അന്നത്തെ ദിനേശനായിട്ട് തോന്നുന്ന ഒരു തരം മാനസിക രോഗവുമുണ്ട് ഈ ഇന്ദുചൂഡന്)
പുള്ളി കൊണ്ടുവരുന്ന വക്കീൽ നന്ദന്റെ അവസ്ഥയും ഏറെക്കുറെ സമമാണ്. സിറ്റിങ്ങിന് ലക്ഷങ്ങൾ മേടിക്കുന്ന (തള്ളി തള്ളി എങ്ങോട്ടാ) വക്കീൽ കേസ് ജയിക്കാൻ എടുക്കുന്ന അടവുകൾ നോക്കൂ. ഇംഗ്ലീഷിൽ ഉള്ള നാക്കിട്ടടിയും കുഴമ്പും തൈലവുമാണ് വക്കീലിന്റെ കയ്യിൽ ആകെയുള്ള ഐറ്റംസ്. ഇന്ദുചൂഡന്റെ ചങ്ങാതിയല്ലേ, സ്വാഭാവികം..!

ഇന്ദുചൂഡൻ വീണ്ടും ആയിരക്കണക്കിന് ആളുകളുമായി വരുമെന്നുള്ള ചിന്തയും മണപ്പള്ളിക്കാരുടെ ഇടയിൽ ഉണ്ടായിരുന്നതുകൊണ്ട് അവരും അവരുടെ ശിങ്കിടികളും വല്ലാതെ ഭയപ്പെട്ടു എന്നതാണ് സത്യം. യഥാർത്ഥത്തിൽ ഊതി വീർപ്പിച്ച ഒരു ബലൂൺ മാത്രമായിരുന്നു ഇന്ദുചൂഡൻ. ഒരുകാലത്ത് ഓടിച്ചിട്ട് തല്ലുന്നതിൽ വിദഗ്ദനായിരുന്ന ശങ്കരനാരായണൻ ഒക്കെ നല്ലോണം പെരുമാറിയിരുന്ന ഇന്ദുചൂഡന് ഇപ്പോൾ ആകെ അറിയാവുന്ന കാര്യം നന്നായി ഡയലോഗടിച്ച് ആളുകളെ മാനസികമായി തളർത്തി വിടാനും വെള്ളത്തിൽ എത്രനേരം വേണേലും മുങ്ങിക്കിടക്കാനുമാണ്. ഇതൊക്കെ ഇന്ദുചൂഡൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചപ്പോൾ പറ്റിയ ഒരു അബദ്ധമായി മാത്രം കണ്ടുകൊണ്ട് നിർത്തുന്നു..