shanmubeena

സാധാരണയായി കണ്ടുവരുന്ന സ്വകാര്യ ഭാഗത്തെ അണുബാധകളെ കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്‌… ഞാൻ ഇടുന്ന പോസ്റ്റുകൾ ചിലർക്കെങ്കിലും ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം…. നിങ്ങൾക്ക് വിശദമായി ഇതുപോലെ അറിയേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞാൽ ഞാൻ അത് പോസ്റ്റായി ഇടാൻ ശ്രമിക്കാവുന്നതാണ്….

സ്വകാര്യ ഭാഗത്തെ അണുബാധകൾ

അസാധാരണമായ യോനീസ്രവവും അസ്വസ്ഥതകളും അണുബാധയുടെ ലക്ഷണമാണ്. 75 ശതമാനം സ്ത്രീകൾക്കും ജീവിതത്തിൽ ഒരു തവണയെങ്കിലും അണുബാധ ഉണ്ടാവാറുണ്ട്. യോനിക്ക് സഹജമായ നനവ് നൽകുന്ന വെളുത്ത സ്രവങ്ങളുണ്ട്. എന്നാൽ അണുബാധയുണ്ടാകുമ്പോൾ ഈ സ്രവത്തിന് നിറം മാറ്റവും ദുർഗന്ധവും ഉണ്ടാകും. ചിലർ ഇതിനെ അസ്ഥി ഉരുകി പോകുന്നതാണെന്ന് പറയും. ഇതിന് അസ്ഥിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഓർക്കുക.

1. Yeast Infection/കാൻഡിഡിയായിസ്

സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു അണുബാധയാണ് Yeast ഇൻഫെക്ഷൻ. ഒരുതരം ഫംഗൽ ഇൻഫെക്ഷൻ ആണിത്. പ്രധാനമായും സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതെങ്കിലും ലൈംഗികബന്ധത്തിലൂടെ പുരുഷന്മാരിലേക്കും ഈ ഫംഗസ് പകരാനുള്ള സാധ്യതയുണ്ട്. യീസ്റ്റ് വാഗിനൈറ്റിസ്, കാൻഡിഡൽ വാഗിനൈറ്റിസ് അല്ലെങ്കിൽ കാൻഡിഡൽ വൾവോവാജിനിറ്റിസ് എന്നെല്ലാം വിളിക്കുന്ന കാൻഡിഡ ഫംഗസിന്റെ സ്വകാര്യ ഭാഗങ്ങളിലെ അമിത വളർച്ച മൂലമാണ് സാധാരണയായി ഇത് ഉണ്ടാകുന്നത്.വലിയ രീതിയിൽ അപകടസാധ്യതകൾ വരുത്തിവയ്ക്കുന്ന ഒന്നല്ലെങ്കിൽ പോലും ഇത് തികച്ചും അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്.മിക്ക ആളുകളിലും ഇത് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുക മാത്രമല്ല, ഒരു വ്യക്തിയുടെ ദൈനംദിന ജോലികളെ ബുദ്ധിമുട്ടിലാക്കി തീർക്കുകയും ചെയ്യുന്നു. അസഹനീയമായ ചൊറിച്ചിൽ, പ്രകോപനങ്ങൾ, വീക്കം, തൈരുപോലെയുള്ള സ്രവം, യോനിഭാഗത്ത് പെട്ടെന്നുണ്ടാവുന്ന ചുവപ്പ് നിറം, ദുർഗന്ധം എന്നിവയെല്ലാം ഈ അണുബാധ ഉണ്ടാക്കുന്ന അസ്വസ്ഥതകളാണ്.യോനീഭാഗത്ത് ഈ അണുബാധ ഉണ്ടാകുവാൻ ഉള്ള കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

*അലർജി
*മറ്റ് അണുബാധകൾ
*സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ കുറവ്
*സുഗന്ധമുള്ള സോപ്പ്, യോനി സ്പ്രേകൾ, വാഷുകൾ തുടങ്ങിയ ഉത്പന്നങ്ങളുടെ അമിത ഉപയോഗം
*ലൈംഗിക ബന്ധത്തിലൂടെ
ട്രീറ്റ്മെന്റ് എങ്ങനെയാണെന്ന് നോക്കാം.
മെഡിസിൻ ഇതിനു വേണ്ടി ഉപയോഗിക്കുന്നത് antifungal വജൈനൽ ഓയിന്മെന്റ്, antifungal വജൈനൽ സപ്പോസിറ്ററി, antifungal ക്യാപ്സുൾസ് എന്നിവയാണ്… ഇവയോടൊപ്പം വജൈനൽ പ്രോബയോട്ടിക്സും നൽകാറുണ്ട്…
ആരോഗ്യകരമായ ഭക്ഷണ പദ്ധതി ആവിഷ്കരിക്കുക, ശരിയായ വ്യക്തി ശുചിത്വം പാലിക്കുക, ദഹനം മെച്ചപ്പെടുത്തുക എന്നിവയെല്ലാം ഈ ഘട്ടത്തിൽ ആവശ്യമായ കാര്യങ്ങളാണ്.

2.ബാക്ടീരിയൽ വജൈനോസിസ്

വെളുത്തതോ ചാരനിറത്തോട് കൂടിയതോ ആയ ദുർഗന്ധമുള്ള സ്രവമാണ് ഇതിന്റെ ആദ്യ ലക്ഷണം. യോനി ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന തരം സ്രവമായിരിക്കും ഇത്. ചെറുപ്രായത്തിലേയുള്ള ലൈംഗികബന്ധം, പുകവലി, ഗർഭ നിരോധന മാർഗങ്ങളുടെ ഉപയോഗം, ഒന്നിലധികം ലൈംഗിക പങ്കാളികൾ, ആർത്തവ സമയത്തെ ലൈംഗിക ബന്ധം എന്നിവയാണ് കാരണങ്ങൾ. അണുബാധ വന്നുകഴിഞ്ഞാൽ വീര്യം കൂടിയ സോപ്പ് ഉപയോഗിച്ച് യോനീഭാഗം കഴുകുന്നവരുണ്ട്. ഇത് രോഗം കൂടാൻ കാരണമാകും. ലൈംഗികബന്ധത്തിലൂടെ പകരുന്നതല്ലാത്തതിനാൽ പങ്കാളിക്ക് ചികിത്സ വേണ്ട.
ട്രീറ്റ്മെന്റ്
ആന്റിബയോട്ടിക്‌ ട്രീറ്റ്മെന്റ് ആണ് ഇതിനു സാധാരണയായി കൊടുക്കുന്നത്…

3.ട്രൈക്കോമോണാസ് വജൈനാലിസ്

ഗർഭാശയമുഖം, യോനീഭാഗം എന്നിവ ചുവന്ന നിറത്തിലാകുന്നതാണ് ലക്ഷണം. മഞ്ഞകലർന്നപച്ച സ്രവത്തിന് ദുർഗന്ധവും ഉണ്ടാകും. യോനീഭാഗത്ത് ചൊറിച്ചിലും വേദനയും ഉണ്ടാകാറുണ്ട്. പകരാൻ ഇടയുള്ള രോഗമായതിനാൽ ഇത്തരം അണുബാധയിൽ നിർബന്ധമായും പങ്കാളിയെക്കൂടി പരിശോധനയ്ക്ക് വിധേയമാക്കണം.ഗർഭിണികളിൽ ട്രൈക്കോമോണിയാസിസ് വന്നാൽ, മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത കൂടുതലാണ്.

ട്രീറ്റ്മെന്റ്

ഓറൽ ആന്റിബയോട്ടിക്‌സ് ആണ് സാധാരണ കൊടുക്കുന്നത്… അണുബാധ പകർന്നിട്ടുണ്ടെങ്കിൽ പങ്കാളിയും ട്രീറ്റ്മെന്റ് എടുക്കേണ്ടതാണ്.

4. UTI

യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ അഥവാ മൂത്രാശയ അണുബാധ ഏറ്റവും കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണ്. വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉൾപ്പെടെയുള്ള മൂത്രനാളിയിലെ ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (UTI) അഥവാ മൂത്രനാളിയിലെ അണുബാധ.കുടലിൽ നിന്നുള്ള ബാക്ടീരിയകളാണ് യുടിഐയുടെ ഏറ്റവും സാധാരണ കാരണം. എന്നാൽ, ഫംഗസ്, വൈറസ് എന്നിവയും അണുബാധയ്ക്ക് കാരണമാകും. ഇത് കൂടാതെ ശരീരത്തിൽ ജലാംശം കുറയുന്നതും UTI ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്. മൂത്രനാളിയിലെ അണുബാധ ആരെയും ബാധിക്കാമെങ്കിലും, സ്ത്രീകൾക്കാണ് ഈ അണുബാധ ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ. കാരണം, മൂത്രസഞ്ചിയിൽ നിന്ന് മൂത്രം പുറന്തള്ളുന്ന ട്യൂബായ യുറേത്രക്ക് പുരുഷന്മാരേക്കാൾ സ്ത്രീകളിൽ നീളം കുറവാണ്. ഇത് ബാക്ടീരിയകൾക്ക് എളുപ്പത്തിൽ അകത്ത് പ്രവേശിച്ച് മൂത്രസഞ്ചിയിൽ എത്തുന്നത് എളുപ്പമാക്കുന്നു. വിവാഹം കഴിഞ്ഞ സമയങ്ങളിൽ സ്ത്രീകളിൽ UTI വരാനുള്ള സാധ്യത കൂടുതലാണ്. വിവാഹത്തിന്‍റെ തുടക്കത്തിൽ അവരുടെ സെക്സ് ലൈഫ് വളരെ ആക്ടീവാകുന്നു. മാത്രമല്ല കൂടുതൽ പ്രാവശ്യം സെക്സിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇതേത്തുടർന്ന് വജൈനൽ ഏരിയയിൽ സമ്മർദ്ദം കൂടുന്നതിനാൽ കൂടുതൽ മൃദുലമാകുന്നു. ഇവിടെ ചുവന്നു തടിക്കാനും സാദ്ധ്യതയുണ്ട്. ഗർഭാശയത്തോട് ചേർന്നാണ് മൂത്രസഞ്ചി സ്ഥിതി ചെയ്യുന്നത്. അതിനാൽ അവിടെയും സമ്മർദ്ദം സംഭവിച്ച് കൂടെക്കൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടായേക്കാം. മൂത്രം പരിശോധിച്ചിട്ട് അണുബാധ കാണുന്നില്ല, എന്നാൽ ലക്ഷണങ്ങൾ ഉണ്ട് എങ്കിൽ ഹണിമൂൺ സിസ്റ്റയ്സിസ് എന്ന അവസ്ഥ ആയേക്കാം.

UTIയുടെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
*മൂത്രമൊഴിക്കുമ്പോൾ പൊള്ളുന്നത് പോലുള്ള അസ്വസ്ഥത അനുഭവപ്പെടുക.
*പതിവായി മൂത്രമൊഴിക്കുക
*ഇരുണ്ട നിറത്തിലുള്ള മൂത്രം
*രൂക്ഷമായ ദുർഗന്ധമുള്ള മൂത്രം
*ബ്ലാഡർ പൂർണ്ണമായും ശൂന്യമാക്കപ്പെട്ടിട്ടില്ല എന്ന തോന്നൽ
*പെൽവിക് പ്രദേശത്ത് വേദന

ട്രീറ്റ്മെന്റ്

UTI ചികിത്സിക്കാൻ ആൻറിബയോട്ടിക്കുകൾ ആണ് പൊതുവെ ഉപയോഗിക്കുന്നത്. ചില കേസുകളിൽ ഈ അണുബാധ വീണ്ടും വരുന്നത് തടയുവാനായി കുറഞ്ഞ അളവിൽ ആന്റിബയോട്ടിക്കുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നു.പ്രോബയോട്ടിക്സ് ഒറ്റയ്ക്ക് കഴിക്കുകയോ അല്ലെങ്കിൽ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ അതിന്റെ കൂടെ കഴിക്കുന്നതോ മൂത്രനാളിയിലെ അണുബാധയെ തടയാൻ സഹായിക്കും.ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് ബാക്ടീരിയയുടെ വ്യാപനം തടയുന്നതിലൂടെ മൂത്രനാളിയിൽ അണുബാധ ഉണ്ടാവുന്നതിനുള്ള അപകടസാധ്യത കുറയ്ക്കും.കൂടുതൽ നേരം മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കുന്ന സ്വഭാവം നിർത്തേണ്ടത് പ്രധാനമാണ്. ഇത് ബാക്ടീരിയകൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം, അതിലൂടെ ഇത് അണുബാധയ്ക്ക് കാരണമാകുന്നു.ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ, നിങ്ങൾ മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക. പുറകിൽ നിന്ന് മുന്നിലേക്ക് തുടയ്ക്കുന്നത് ബാക്ടീരിയകൾ മൂത്രനാളിയിലേക്ക് വ്യാപിക്കുന്നതിനും യുടിഐകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശ്രെദ്ധിക്കുക… രോഗനിർണയത്തിന് വിദഗ്ധ പരിശോധനയും യോനി സ്രവത്തിന്റെ മൈക്രോസ്കോപിക് പരിശോധനയും ആവശ്യമാണ്.മറ്റു ചില കാര്യങ്ങൾ കൂടെ പറഞ്ഞ് പോവുകയാണ്… ചിലപ്പോൾ ഉപകാരപ്പെട്ടേക്കാം…

തൈര്

പ്രകൃതിദത്തമായ പ്രോബയോട്ടിക് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തൈരിലെ നല്ല ബാക്ടീരിയകൾ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും PH ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു. ഇത് യോനി പ്രദേശത്തെ ബാക്ടീരിയ അല്ലെങ്കിൽ യീസ്റ്റിന്റെ വളർച്ച തടയുകയും ചെയ്യുന്നു. ശരീരത്തിന് പ്രകൃതിദത്ത ഗുണങ്ങൾ നൽകുന്നതിനുള്ള സ്വാഭാവികസ്ഥിതി പുന:സ്ഥാപിക്കുകയും ചെയ്യുന്നു. വീട്ടിൽ തന്നെ തയ്യാറാക്കിയ തൈര് നേരിട്ട് ബാധിത പ്രദേശങ്ങളിൽ പുരട്ടുക. അല്ലെങ്കിൽ തൈരിലേക്ക് ഒരു ടാംപോൺ മുക്കിയെടുത്ത് 20-30 മിനിറ്റ് നേരം ഇത് ധരിക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക. മികച്ച ഫലങ്ങൾക്കായി ദിവസത്തിൽ രണ്ടു തവണയെങ്കിലും ഇത് ചെയ്യുക.

അടിവസ്ത്രങ്ങൾ

ഇന്‍റിമേറ്റ് ഏരിയ വൃത്തിയായിരിക്കാൻ സഹായിക്കുന്ന തരത്തിലുള്ള അടിവസ്ത്രങ്ങൾ ധരിക്കേണ്ടത് പ്രധാനമാണ്. സ്വകാര്യഭാഗങ്ങൾ വൃത്തിയോടെ സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. അടിവസ്ത്രം കോട്ടൺ മെറ്റീരിയലിന്‍റെ ആവുന്നതാണ് നല്ലത്. വാഷ് റൂം പോകുന്ന വേളയിലെല്ലാം വെള്ളം ഉപയോഗിച്ച് സ്വകാര്യഭാഗം വൃത്തിയാക്കുക. തുടർന്ന് അവിടെ നനവില്ലാത്ത വിധം സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ ഇൻഫെക്ഷൻ ഉണ്ടാകുന്നത് ഒരു പരിധി വരെ തടയാം

Leave a Reply
You May Also Like

ഹണിമൂൺ – ആദ്യ മുപ്പതു ദിവസങ്ങളിൽത്തന്നെ പങ്കാളികൾ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾ

ഡോ. പി ബി എസ് ചന്ദ് സെക്സോളജിസ്റ്റ്. മണിയറ— സങ്കൽപ്പങ്ങൾ ഇവിടെ അവസാനിക്കുകയും യാഥാർത്ഥ്യങ്ങൾ ഇവിടെയാരംഭിക്കുകയും…

കള്ളം പറയുന്നവര്‍ക്കിനി രക്ഷയില്ല.

കള്ളം കണ്ടുപിടിക്കാന്‍ ലൈ ഡിറ്റക്ടര്‍ ഉണ്ടെങ്കിലും അതിനെല്ലാം ഒരു പരിധി ഉണ്ട്. നല്ല രീതിയില്‍ കള്ളം പറയാന്‍ അറിയാവുന്നവര്‍ക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയും. ശ്വാസം നിയന്ത്രിക്കുകയും മുഖഭാവം വ്യത്യാസം വരുത്താതെ സൂക്ഷിക്കുകയും മറ്റും ചെയ്യുക വഴി ഒരു വിധത്തിലുള്ള എല്ലാ പരീക്ഷണങ്ങളെയും ഒരു നല്ല കള്ളനോ കള്ളിക്കോ അതിജീവിക്കുവാന്‍ കഴിയും.

ആയുസ്സിനും ആരോഗ്യത്തിനും ‘മത്തി’ കഴിക്കുക

ഒരു മീന്‍ വില്‍പ്പനക്കാരന്‍ കൂവിയാര്‍ത്ത് സൈക്കളില്‍ വന്ന് ബ്രേക്കിട്ടു. മീന്‍ വാങ്ങാന്‍ നിന്ന വീട്ടമ്മ എത്തിനോക്കി ചോദിച്ചു. വേറെ ഒന്നുമില്ലേ?

ലൈംഗീകതയെ പവിത്രതയോടെ കാണാൻ നമ്മളോരോരുത്തരും ശീലിക്കുന്നത് നന്നായിരിക്കും

Biji Mohan പുരുഷൻ എന്ന വാക്കിനെ ഒന്നു വിശകലനം ചെയ്തു നോക്കിയാൽ…പൗരുഷം ഉള്ളവൻ എന്നും …സമാസമൊപ്പിച്ച്…