അറിവ് തേടുന്ന പാവം പ്രവാസി

സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ സിംഗപ്പൂരിലെ അനന്ത വിശാലമായ നീന്തൽ കുളം ⭐

????ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വിലയേറിയ കസിനോ ആണ് സിംഗപ്പൂരിലെ Marina Bay Sands Hotel. അതിന്റെ ഏറ്റവും മുകളിലത്തെ നിലയായ സ്കൈ പാർക്കിൽ (Skypark) നിന്നുള്ള ഒരു ദൃശ്യമാണ് ഈ ചിത്രത്തിൽ കാണുന്നത് ! മാനം മുട്ടെ ഉയരത്തിൽ തുളുമ്പി നിറഞ്ഞൊഴുകുന്ന ഒരു ജലായശയം ! അതിൽ നീന്തി രസിക്കുന്ന ടൂറിസ്റ്റുകൾ .

ഇപ്പോൾ താഴെ പോകും എന്ന രീതിയിൽ അതിന്റെ അരികിൽ നിന്നും വിശാലമായ നഗരം വീക്ഷിക്കുന്ന ആളുകൾ ! ഒരു ഫോട്ടോഷോപ്പ് ട്രിക്ക് അല്ലേ എന്ന് നാം ചിന്തിച്ചു പോയേക്കാമെങ്കിലും സത്യം അതല്ല ! Infinity edge pool എന്ന് പേര് ചൊല്ലി വിളിക്കുന്ന എന്ജിനീയറിംഗ് നിർമ്മിതിയാണ്‌ നാം കാണുന്നത് ! ഒരു സാധാരണ നീന്തൽ കുളത്തെക്കാൾ എന്ത് പ്രത്യേകതയാണ് Infinity edge pool ന് ഉള്ളത് ? ഒന്നാമത്തെ പ്രത്യേകത നാം ഇവിടെ കാണുന്ന ഈ മായകാഴ്ച തന്നെയാണ് . ഒരു സാധാരണ കുളത്തിന് ഈ “അനുഭൂതി ” സൃഷ്ടിക്കുവാൻ സാധിക്കില്ല . പിന്നെ എങ്ങിനെയാണ് അനന്ത വിശാലത യിലേക്ക്‌ അലിഞ്ഞ് ചേരുന്ന ഈ സ്പെഷ്യൽ എഫെക്റ്റ് ഉണ്ടാക്കി എടുക്കുന്നത് എന്ന് നോക്കാം .

നാം കാണുന്ന സാധാരണ നീന്തൽ കുളങ്ങളിൽ ഒക്കെയും നിശ്ചലമായ ജലവിതാനം ആണ് ഉള്ളത് . അതിൽ ഒരു പുതുമ സൃഷ്ടിക്കുവാൻ ചിലർ ” നിറഞ്ഞൊഴുകുന്ന ” (deck level pool or overflow pool) കുളങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി . നിറഞ്ഞൊഴുകുന്ന ജലം, കുളത്തിന്റെ അതേ ഉയരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു അരിപ്പയിലേക്ക് വീഴുകയാണ് ചെയ്യുന്നത് ( നമ്മുടെ കുളിമുറി യിലെ വെള്ളം, മുറിയുടെ മൂലയ്ക്കുള്ള അരിപ്പയിൽ (Mesh ) ഒഴുകി വീഴുന്നത് പോലെ ). എന്നാൽ കടലിനോടു ചേർന്നും , ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിൽ ആകാശത്തോട് മുട്ടിയുരുമ്മിയും നീന്തൽ കുളങ്ങൾ നിർമ്മി ച്ചപ്പോൾ മറ്റൊരാശയം പൂവിട്ടു . നീന്തൽ കുളത്തിന്റെ അരിക് കടലിനോടും ആകാശ ത്തിനോടും ചേർന്ന് നിന്നാൽ .

നീന്തൽ കുളത്തിന് ഒരു അരിക് ഇല്ലാതായാൽ ….. കുളത്തിൽ നീന്തുന്നവർ കടലിൽ നീന്തുന്ന തായി തോന്നും !! ജലം ഒഴുകി ആകാശത്തിൽ ചേരുന്നതായി തോന്നും !!! അപ്പോൾ ഈ അരിക് എങ്ങിനെ ഇല്ലാതാകും എന്നായി ചിന്ത . മുൻപ് പറഞ്ഞ , “കവിഞ്ഞൊഴുകുന്ന ” overflow pool നു അരികില്ല . കാരണം അരികിൽ കൂടെ ജലം പുറത്തേക്ക് ഒഴുകുകയാണെല്ലോ ! പക്ഷെ അത് കഴിഞ്ഞ് ജലം ഒഴുകിയിറങ്ങുന്ന അരിപ്പ വെച്ചിട്ടുണ്ട് . അപ്പോൾ അത് കാഴ്ച്ചയെ തടസ പ്പെടുത്തും എന്ന് മനസ്സിൽ ആയി . കവിഞ്ഞൊഴു കുന്ന ജലത്തിന്റെ അതെ ഉയരത്തിൽ മറ്റൊന്നും കാണാൻ പാടില്ല . അപ്പോൾ അടുത്ത ആശയം ഉദിച്ചു . അരികിലുള്ള തടയണയുടെ (weir) മുകളിലൂടെ കവി ഞ്ഞൊഴുകുന്ന ജലം അരിപ്പയിലേക്ക് പോകേണ്ട , പകരം കുറച്ചു താഴെ മറ്റൊരു ചെറു കുളത്തിലേക്ക്‌ പോയാലോ (catch basin) ! (അവിടെ നിന്നും ജലം തിരികെ പമ്പ് ചെയ്തു കയറ്റുകയും ആവാം ).

അങ്ങിനെ ആയാൽ നീന്തുന്നവർക്കു കുളത്തിന്റെ അരിക് ദൃശ്യ മാവുകയുമില്ല , ജലം അനന്തമായ കടലിലെക്കോ ആകാശത്തെക്കോ ലയിച്ച് ചേരുന്ന പ്രതീതി ഉളവാകുകയും ചെയ്യും ! അരികില്ലാതെ അന്ത ന്തമായി ” പരന്നൊഴുകുന്ന ” ഇത്തരം കുള ങ്ങൾക്കു പറയുന്ന പേരാണ് Infinity edge pool എന്നത് . ലോകത്തിലെ ഏറ്റവും നീളമേ റിയ Infinity edge pool ആണ് ചിത്രത്തിൽ കാണുന്ന Marina Bay Sands Hotel ലെ മട്ടുപ്പാവിലെ നീന്തൽ കുളം ! കവിഞ്ഞൊഴുകുന്ന ഇതിന്റെ അരികിന് 146 മീറ്റർ ആണ് നീളം . നിലത്തു നിന്നും 191 മീറ്റർ ഉയരത്തിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത് .ഇൻഫിനിറ്റി പൂളിന് negative edge, zero edge,infinity pool, disappearing edge, vanishing edge pool എന്നിങ്ങനെ അനേകം പേരുകൾ ഉണ്ട് . ഇതിന്റെ ഏറ്റവും വലിയ പോരായ്മ്മ , ഇത് നിർമ്മിക്കുവാനുള്ള ഭീമമായ ചെലവ് തന്നെ ആണ് . മാത്രവുമല്ല നാം ഉദ്യേശിക്കുന്ന എഫക്റ്റ് കിട്ടണമെങ്കിൽ കടൽ തീരത്തോ , ബഹുനില കെട്ടിടങ്ങളുടെ മുകളിലോ ആണ് ഇത് പണിയേണ്ടത് . വനത്തിനുള്ളിലെ ചില റിസോർട്ടുകളിലും ഇത് നിർമ്മിച്ചിട്ടുണ്ട് ( negative edge) .

ചുറ്റുവട്ടവുമായി ലയിക്കുവാൻ , പരിസരങ്ങളിലെ നിറം തന്നെ കുളത്തിന് നല്കുകയും വേണം ( കാട്ടിനുള്ളിൽ പച്ച , മലമുകളിൽ നീല …). 1600 കളിൽ പാരിസിലെ Palace of Versailles ൽ നിർമ്മിച്ച “Stag Fountain” ആണ് എല്ലാ ഇൻഫിനിറ്റി പൂളുകളുടെയും അമ്മ . ഇത്തരം പൂളുകൾ മനുഷ്യൻ മാത്രമല്ല , പ്രകൃതിയും നിർമ്മിച്ചിട്ടുണ്ട് . പ്രശസ്തമായ വിക്ടോറിയ ജലപാതത്തിന് മുകളിലെ ഡെവിൽസ് പൂൾ ഇതിന് ഉദാഹര ണമാണ് . ലാവോസിലെ Tat Kuang Si (Luang Prabang) ജലപാതവും ഇത്തരം ഒന്നാണ് . കടൽതീരങ്ങളിലെ പാറയിടുക്കുകളിൽ കടൽ വെള്ളം കെട്ടി നിന്ന് ഉണ്ടാവുന്ന ചില റ്റൈട് പൂളുകളും (Tide pool) നാച്ചുറൽ ഇൻഫിനിറ്റി കുളങ്ങൾ ആണ് ( ഉദാ : North Narrabeen Tidal Pool – Sydney).

Leave a Reply
You May Also Like

നൂറുകിലോയിൽ നിന്ന് ഇന്ത്യൻ യുവാക്കളുടെ ക്രഷായ നടി ഭൂമി പെഡ്‌നേക്കറുടെ അത്ഭുത വിജയകഥ

വിവരങ്ങൾക്ക് കടപ്പാട് 100 കിലോ ഭാരമുള്ള പെൺകുട്ടിയിൽ നിന്ന് ദശലക്ഷക്കണക്കിന് യുവാക്കളുടെ ക്രഷ് വരെ എത്തി…

ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലം മുതൽ സുഹൃത്തായ പത്തനംതിട്ട സ്വദേശി ജെറിന്‍ ആണ് വരന്‍. മസ്‌കറ്റിലെ…

വമ്പൻ സിനിമകൾക്കൊപ്പം തിയേറ്റർ നിറയ്ക്കാൻ കഴിയുന്നത് തന്നെ വലിയ കാര്യമെന്ന് ലാൽജോസ്

അനൂപ് മേനോൻ നായകനായെത്തിയ സിനിമയാണ് 21 ഗ്രാംസ് . ഒരുപക്ഷെ അനൂപ് മേനോന്റെ കരിയറിൽ വഴിത്തിരിവായേക്കാവുന്ന…

മമ്മൂട്ടി-വൈശാഖ്-മിഥുൻ മാനുവൽ ചിത്രം ‘ടർബോ’ ! ഫസ്റ്റ് ലുക്ക് നാളെ വൈകീട്ട് 5 മണിക്ക്

മമ്മൂട്ടി-വൈശാഖ്-മിഥുൻ മാനുവൽ ചിത്രം ‘ടർബോ’ ! ഫസ്റ്റ് ലുക്ക് നാളെ വൈകീട്ട് 5 മണിക്ക് മിഥുൻ…