Infinity pool
2023/English
Vino John
ഡിസ്ട്രബിങ് ഹൊറർ, ബോഡി ഹൊറർ തുടങ്ങിയ ജേർണർ പടങ്ങൾ കാണുമ്പോൾ ആദ്യം ഓർമ്മ വരുന്നത് വിഖ്യാത സംവിധായകൻ david Cronenberg എന്ന മനുഷ്യനെ ആണ്. അദ്ദേഹം ഉണ്ടാക്കി വച്ച ഒരു തട്ട് ഉണ്ട്, ആ ഫ്ലോറിന്ന് പടികൾ ഇടുകയായിരുന്നു കഴിഞ്ഞ 10-12 വർഷം ആയി അദ്ദേഹത്തിന്റെ മകൻ Brandon Cronenberg. 2012 antiviral നിന്ന് ഇന്ന് ഇവിടെ എത്തുമ്പോൾ Brandon ന്റെ പടങ്ങൾ ഫോളോ ചെയ്യുന്നവർക്കായി ഈ സിനിമയെ വിശേഷിപ്പിക്കാൻ ഒറ്റ വാചകം മതി. A Brandon Cronenberg film, നവ സിനിമകളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന സിനിമപ്രേമികളെ നിങ്ങൾക്ക് ഉള്ളതാണ് ഈ ചിത്രം.
എഴുത്തുകാരനായ ജെയിംസും അദ്ദേഹത്തിന്റെ ഭാര്യയും ഒരു വെക്കേഷന് ബീച്ചുകൾ നിറഞ്ഞ ഒരു രാജ്യത്തു ഉല്ലസിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അങ്ങനെ അടിച്ചുപൊളിച്ചു നടക്കുന്നതിനിടയിൽ അവര് മറ്റൊരു ദമ്പതികളെ പരിചയപെടുന്നു,തുടർന്ന് ഇരു സംഘവും ഒന്നിച്ചാകുന്നു നടുചുറ്റൽ,എന്നാൽ തങ്ങുന്ന റിസോർട് അധികൃതർ പണക്കാരായ തങ്ങളുടെ ഗസ്റ്റ്നോട് ഒരു കാരണവശാലും അവരുടെ കോമ്പൗണ്ട് വിട്ട് പോകരുത്, നാട്ടുകാര് ഒന്നും അത്ര വെടിപ്പല്ല എന്ന നിർദേശവും നൽകുന്നുണ്ട്,പക്ഷെ പണത്തിന്റെ കൊഴുപ്പ് ആവോളം ഉള്ള അവർക്ക് അതൊക്കെ എങ്ങനെ മനസിലാകാൻ,അവര് വീണ്ടും പുറത്ത് ഇറങ്ങുന്നു രഹസ്യമായി, അങ്ങനെ പുറത്ത് പോയ അവര് ഒരു അപകടത്തിൽ പെടുന്നു,അവിടുന്ന് അങ്ങോട്ട് ജെയിംസിന്റെ ജാതകം തന്നെ കീറി വലിച്ചു എറിയുന്ന കാഴ്ചയാണ് സിനിമ പറയുന്നത്.
ഇത്രേയും കേൾക്കുമ്പോൾ ഒരു സാധാരണ പ്ലോട്ട് അല്ലെ എന്ന് നിങ്ങൾക്ക് തോന്നാം, എന്നാൽ സംഗതി അതല്ലാ,നമ്മുടെ ചിന്തകളെ തലകീഴായി മറക്കുന്ന പലതിലേക്കും കഥ എത്തിച്ചേരുകയാണ്, ljp യുടെ “ചുരുളി ” പോലെ അനന്തമായ ഒരു കെണിയിലേക്ക് നായകനോപ്പം നമ്മളും സഞ്ചരിക്കുന്നത്.ഉത്തരമില്ലാത്ത അല്ലേൽ നമ്മൾ പ്രേക്ഷകർ കണ്ടെത്തേണ്ടതായ പലതിലേക്കും പിടിച്ചു മുക്കി വെള്ളം കുടിപ്പിക്കുവാണ് “ഇൻഫിനിറ്റി പൂൾ”.
പടത്തിന്റെ തുടക്കംമൊക്കെ ഒരു ഫാമിലി റോഡ് മൂവി പോലെ മനോഹരമായ വിഷ്വൽസ് ആണേലും വല്ലാത്തൊരു ഹൊറർ ബിജിഎം ബാക്ക് ഗ്രൗണ്ടിൽ നൽകി എന്തോ ഒന്ന് വരാൻ ഉണ്ടെന്ന ആകാംഷ സമ്മാനിച്ചു ഒടുവിൽ കണ്ടു നിൽക്കുന്നവന്റെ കിളി പറത്തുന്നുണ്ട് സംവിധായകൻ.ഇടയിൽ കുറെയേറെ ലൈറ്റിങ്ങും കളർ ഗ്രേഡും സീനുകൾ കടന്നു വരുന്നുണ്ട്, അതിൽ മിയ ഗോത്ന്റെ ഒരു സെക്സ് സീൻ ഉണ്ട്,ഏതാണ്ട് ഒരു അഞ്ചു മിനിറ്റോളം വരുന്ന ആ സീൻ കളറിങ് കൊണ്ട് ചറപറാന്ന് വരുന്ന കട്ട് ഷോട്ടുകൾ കൊണ്ടും കണ്ടിരിക്കുന്നവന്റെ തലച്ചോർ ഇളക്കുന്ന വിധം അവതരിപ്പിച്ചിരിക്കുന്നത്,വലിയ സ്‌ക്രീനിൽ നല്ല ഓഡിയോ എഫക്റ്റോടെ കണ്ടാൽ തല പെരുത്ത് പോകും എന്നതിന് സംശയം വേണ്ട.
ഇനി പെർഫോമൻസിലേക്ക് കടന്നാൽ കഴിഞ്ഞ വർഷം വന്ന X, pearl തുടങ്ങിയ ചിത്രങ്ങളിൽ ഞെട്ടിച്ച മിയ ഗോത് ന്റെ ഞെട്ടിക്കുന്ന മറ്റൊരു പെർഫോമൻസാണ് ഇവിടെയും കാണാം, അവരോട് കട്ടക്ക് നിൽക്കുന്നതോ കഴിഞ്ഞ വർഷം വന്ന The northman ലെ അപാര സ്ക്രീൻ പ്രെസെൻസ് കൊണ്ട് Amleth ആയി ജീവിച്ച Alexander Skarsgård ആണ്. അങ്ങേരുടെ ആ ട്രാൻസ്‌ഫോർമേഷൻ, ആ ആറടി പൊക്കവും സൈസും വച്ചു അദ്ദേഹം ജെയിംസിൽ ആറാടുകയായിരുന്നു എന്ന് തന്നെ പറയാം.
മൊത്തത്തിൽ ടെക്നിക്കൽ അസ്‌പെക്ട് കൊണ്ടും പെർഫോമൻസ് കൊണ്ടും A24 ന്റെ Men ന്ന് ശേഷം വരുന്ന ബെസ്റ്റ് ഹോളിവുഡ് സാധനം, കുറച്ചു കുഴപ്പിക്കുന്നത് ആണ് കഥപറച്ചിൽ അതുകൊണ്ട് എല്ലാർക്കും പറ്റിയത് അല്ല, ഡിസ്ട്രബിങ് ഹൊറർ പടങ്ങൾ താല്പര്യം ഉള്ളർക്ക് ഒപ്പം കോംപ്ലക്സ് സ്റ്റോറി ടെല്ലിങ് പടങ്ങൾ താല്പര്യം ഉള്ളവരും തീർച്ചയായും കാണുക,പൂർണ്ണമായും സംഗതി കിട്ടാത്തവർക്കായി യൂട്യൂബിൽ എക്സ്പ്ലനേഷൻ കാത്തിരിക്കുന്നു,അപ്പോൾ കാണാത്തവർ കണ്ടു നോക്ക്.സെക്സ് കണ്ടന്റ് ഉണ്ട്. 🔞