Entertainment
ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Abi p Mahin സംവിധാനം നിർവഹിച്ച ‘ഇങ്ങനെയും ചിലർ’ എന്ന ഷോർട്ട് മൂവി ക്രൂശിക്കപ്പെട്ട നിരപരാധിയുടെ വിലാപങ്ങളുടെ കഥയാണ്. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സമൂഹത്തിന്റെ കഥയാണ്, കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പോലും നിരപരാധിയെ വേട്ടക്കാരനാക്കി ചിത്രീകരിച്ചു ഒരു കുടുംബത്തെ ഒന്നാകെ ഉന്മൂലനം ചെയ്യിപ്പിക്കുന്ന മാധ്യമവിചാരണകളുടെ കഥയാണ്, ആരെയും കുറ്റവാളിയാക്കി ചിത്രീകരിച്ചു പുലഭ്യം പറയുന്ന സോഷ്യൽമീഡിയ ദുരന്തങ്ങളുടെ കഥയാണ്.
vote for inganeyum chilar
നമുക്കറിയാം സമൂഹത്തിൽ നടക്കുന്ന പീഡനങ്ങൾ, ബലാത്സംഗങ്ങൾ, പോക്സോ കേസുകൾ , പീഡോഫീലിയ സംബന്ധമായ കുറ്റങ്ങൾ ഇവയിൽ പലതിലും നിരപരാധികൾ ആകാം ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ഒരുപക്ഷെ യഥാർത്ഥ പ്രതി പകൽമാന്യനായി സമൂഹത്തിൽ വിലസുന്നുണ്ടാകാം. ഇത്തരം വിഷയങ്ങൾ വരുമ്പോൾ അപരാധം ആരോപിക്കപ്പെട്ട നിരപരാധിയും അയാളുടെ കുടുംബവും അനുഭവിക്കുന്ന മനസികപീഡനത്തിന് എന്തെങ്കിലും തരത്തിൽ പ്രതിവിധി ചെയ്ത ചരിത്രം ഇവിടെ ഉണ്ടായിട്ടില്ല. കാരണം കുറ്റവാളി അല്ലെന്നു വിധിയെഴുതിയാലും കുറ്റാരോപണകാലത്തെ ദുരനുഭവങ്ങൾക്കു എന്ത് ചെയ്താലാണ് പരിഹാരം ഉണ്ടാകുക.
കുറെ നഷ്ടപരിഹാരമോ കുറെ മാപ്പുപറച്ചിലുകളോ കൊണ്ട് പരിഹരിക്കപ്പെടാവുന്ന കാര്യം അല്ല അത്. എന്താണിവിടത്തെ പ്രശ്നമെന്ന് ചോദിച്ചാൽ ഒരു കുറ്റം നടന്നു എന്ന് പറയുമ്പോൾ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുന്നതിൽ സംഭവിക്കുന്ന അനാസ്ഥയാണ് കാരണം. കുറ്റം ആരോപിക്കപ്പെട്ട ആളെ അറസ്റ്റ് ചെയ്താൽ തന്നെ കുറ്റം തെളിയിക്കുന്നതിന് മുൻപ് അയാളെ മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുന്നിലേക്ക് എറിഞ്ഞുകൊടുക്കാതിരിക്കുകയാണ് വേണ്ടത്. എന്നാൽ ഇവിടത്തെ സാഹചര്യം അതല്ല. മാധ്യമങ്ങൾക്കു മുന്നിൽ ഷൈൻ ചെയ്യാനുള്ള അവസരം പോലീസും കുറ്റാന്വേഷണ ഏജൻസികളും പാഴാക്കുന്നില്ല, ജനങ്ങൾക്ക് മുന്നിൽ ഷൈൻ ചെയ്യാനുള്ള അവസരം മാധ്യമങ്ങളും പാഴാക്കുന്നില്ല. തത്ഫലമായി അപരാധിയെന്നു കോടതി വിധിക്കുന്നതിനു മുൻപ് തന്നെ ഒരാൾ കുറ്റവാളിയെന്ന് സ്ഥാപിക്കപ്പെടുന്നു.
ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷപ്പെടരുതെന്ന ആപ്തവാക്യം ഇവിടെ അനുദിനം അപ്രസക്തമാകുകയാണ് . നിരപരാധികളുടെ വിലാപങ്ങൾ നമ്മൾ അറിയാറില്ല. കാരണം നമുക്ക് ആരും നിരപരാധികൾ ആയി ഇല്ല എന്നതാണ് സത്യം. മാധ്യമവിചാരണകൾക്കും മുൻപ് ജന്മനസുകൾ നിരപരാധികളെ പിച്ചിചീന്തിയിട്ടുണ്ടാകും. എന്നാൽ എത്രപേർ, ഒരാൾ നിരപരാധി എന്ന് തെളിഞ്ഞാൽ അയാളോട് മനസിൽ എങ്കിലും മാപ്പു ചോദിയ്ക്കാൻ തയ്യാറാകും ?
ഇത് ഇത്തരം കേസുകളിൽ മാത്രമല്ല…എല്ലാ സംഭവങ്ങളിലും തുടർക്കഥകൾ ആണ്. നമുക്ക് എത്രയോ അനുഭവങ്ങളാണ് ഉള്ളത് . നമ്പിനാരായണന്റെ അനുഭവം തന്നെ നോക്കൂ. അയാൾ എത്രകൊല്ലമാണ് ക്രൂരമായ വിചാരണയ്ക്കു ഇരയായത്. രാജ്യദ്രോഹിപ്പട്ടം എത്രകൊല്ലമാണ് അയാൾ ചുമന്നത് ? ചാരനെന്ന പേര് എത്രകൊല്ലം അയാൾ ഒരു ശാപം പോലെ കൊണ്ടുനടന്നു… രാജ്യസ്നേഹികൾ അയാളെ എത്രമാത്രം ആണ് ദ്രോഹിച്ചത് ? അയാളുടെ കുടുംബത്തെ എത്രമാത്രം ദോഹിച്ചു… താൻ നിരപരാധിയെന്ന് തെളിയിക്കാൻ മാത്രമായിരിക്കും ആ വയോവൃദ്ധൻ ആയുസിന്റെ പുസ്തകത്തിൽ ഫുൾസ്റ്റോപ്പ് ഇടാതെ ജീവിച്ചത്.
‘ഇങ്ങനെയും ചിലർ’ എന്ന ഷോട്ട് ഫിലിമിലെ അജയനും അതുപോലൊരാളാണ്. ഭിന്നശേഷിക്കാരിയായ ഒരു പെൺകുട്ടിയെ സഹായിച്ചു എന്ന കുറ്റമേ അയാൾ ചെയ്തിട്ടുള്ളൂ. സഹായത്തെ പീഡനം ആക്കുന്ന സമൂഹവും മാധ്യമങ്ങളും അയാളെ കൊല്ലാതെ കൊന്നു. സ്വന്തം കുടുംബം പോലും അയാളെ വെറുത്തു. ഒരു സാധാരണമനുഷ്യൻ ആത്മഹത്യാ ചെയ്യേണ്ട അവസ്ഥയിൽ വരെ അയാളെത്തി. എന്നാൽ മരിച്ചാൽ കുറ്റവാളിയായി തന്നെ മരിക്കേണ്ടിവരും. ജീവിച്ചിരുന്നാൽ മാത്രമേ തന്റെ നിരപരാധിത്വം സ്ഥാപിക്കാൻ സാധിക്കൂ എന്ന് അയാൾക്ക് ഉള്ളിൽ ബോധ്യമുണ്ടാകണം.

Dr Afsel K Aziz
ഒടുവിൽ അജയനെ സംബന്ധിച്ചടുത്തോളം ദൈവത്തിന്റെ ആ കണ്ണ് സഹായത്തിനെത്തുകയാണ്. അതുവരെ അയാളെ വിധിച്ചവർ പോലീസിൽ പഴിചാരുകയാണ് , അതുവരെ അയാളെ ക്രൂശിച്ചവർ നിയമവ്യവസ്ഥയിൽ പഴിചാരുകയാണ് . പരസ്പരം പഴിചാരുകയാണ് . അവർക്കൊക്കെ ആരെയെങ്കിലും പഴിചാരാതെ വയ്യത്രെ.
അജയനെ രക്ഷിച്ച ദൈവത്തിന്റെ കണ്ണ് എന്താണ് ? അജയൻ നിരപരാധി ആയതു എങ്ങനെയാണ് ? ഈ ഷോർട്ട് മൂവി കണ്ടുതന്നെ അറിയുക. ഈ ലോകത്തു ക്രൂശിക്കപ്പെട്ട നിരപരാധികൾക്കു മുന്നിൽ ഈ ചിത്രം സമർപ്പിക്കുക തന്നെ വേണം. ഇതിന്റെ അണിയറപ്രവർത്തകർക്ക് എല്ലാവിധ ആശംസകളും…
‘ഇങ്ങനെയും ചിലർ’ ഷോർട്ട് മൂവിയുടെ അസോസിയേറ്റ് ഡയറക്ടറും ഒന്നുരണ്ടു ഷോർട്ട് മൂവീസ് സംവിധാനം ചെയ്തിട്ടുള്ള കലാകാരനും ഒരു ഡോക്ടറുമായ അഫ്സൽ കെ അസീസ് ബൂലോകം ടീവിയോട് സംസാരിക്കുന്നു
“ഞാനൊരു ഡോകട്ർ ആണ്. ഒരു ദന്തിസ്റ്റ് ആണ്. ഞാൻ അഞ്ചെട്ടുവര്ഷം മുൻപ് രണ്ടുമൂന്നു ഷോർട്ട് മൂവീസ് ചെയ്തിട്ടുണ്ട്. അതിനുശേഷം എന്റെ തിരക്കുകൾ കാരണം ഇങ്ങനെയുള്ള പരിപാടികൾ മാത്രമേ പറ്റുന്നുള്ളൂ. നമ്മുടെയൊരു കൂട്ടായ്മയിൽ ഉണ്ടായ സാധനമാണ് ‘ഇങ്ങനെയും ചിലർ’. അതിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുക മാത്രമേ എനിക്ക് സാധിക്കുകയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് അസോസിയേറ്റ് ആയി നിന്നത്. ഉടനെ ഒരു സ്വതന്ത്ര വർക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്. അതിന്റെ എഴുത്തും പരിപാടിയും ഒക്കെ നടക്കുകയാണ്.
അഭിമുഖത്തിന്റെ ശബ്ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Dr Afsel K Aziz” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/ingane-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
ഇങ്ങനെയും ചിലർ എന്ന ഷോർട്ട് മൂവി സമകാലിക സംഭവങ്ങളെ ആസ്പദമാക്കിയാണ്. ആ മൂവിയെ കുറിച്ചുള്ള അനുഭവം വായനക്കാർക്കുവേണ്ടി പങ്കുവയ്ക്കുമോ ?
ഈയൊരു മൂവിയുടെ ആശയം തന്നെ എന്റെയൊരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്നൊരു സംഭവമാണ്. അത് വലിയൊരു ഇഷ്യു ആയിരുന്നു. നമ്മുടെ കേരളക്കരയൊക്കെ ആഘോഷിച്ചോരു ഇഷ്യു ആയിരുന്നു. . വാർത്തകളിൽ വന്നപ്പോൾ അത് വലിയൊരു രീതിയിൽ വന്നു. സമൂഹമാധ്യമങ്ങൾ ഒക്കെ ശരിക്കും അതിനെ ആഘോഷിച്ചു..അടിപൊളിയായി കൊണ്ടാടി. അതിനുശേഷം ഈ വാർത്തയുടെ പൊരുൾ അറിഞ്ഞു കഴിഞ്ഞപ്പോഴും ഒത്തിരി പ്രശ്നങ്ങളിലൂടെ ആണ് പുള്ളിയുടെ ലൈഫ് പൊക്കോണ്ടിരിക്കുന്നത്. അങ്ങനെയുള്ളൊരു മൂലകഥ ഇതിൽ ഉണ്ട്. അതിനെ ബേസ് ചെയ്തൊരു കഥയാണ്. ഓരോരുത്തർക്കും ഇത്തരം ചില കഥകൾ പറയാനുണ്ടാകും.
ഈ കഥ സമൂഹത്തിനു ഡൈജസ്റ്റ് ആകാനുള്ള ആ ശ്രമം എന്തായിരുന്നു ?
ഈയൊരു കഥയുടെ ചിന്തകൾ തുടങ്ങിക്കഴിഞ്ഞപ്പോൾ നമ്മൾ ആലോചിച്ചത് ഈയൊരു വിഷയത്തെ ഇന്നത്തെ സമൂഹത്തിനു ഡൈജസ്റ്റ് ആകുന്നരീതിയിൽ എങ്ങനെ കൊടുക്കാൻ സാധിക്കും എന്നതായിരുന്നു. അങ്ങനെയുള്ള ചിന്തയിൽ നിന്നാണ് അതിൽ ഒരു യു ട്യൂബറിന്റെ കാഴ്ചപ്പാടിലൂടെ പറയാൻ ശ്രമിച്ചത്. അങ്ങനത്തെ ആംഗിളിൽ കാണിച്ചുകഴിഞ്ഞാൽ ഇപ്പോഴത്തെ ആളുകൾക്ക് അത് ഡൈജസ്റ്റ് ആകാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ അതാണല്ലോ ഒരു ട്രെൻഡ്. അതുകൊണ്ടാണ് മറുനാടനെ തോന്നിപ്പിക്കുന്ന ആ രീതിയിൽ പറഞ്ഞതും ആ സംഭവത്തെ അങ്ങനെ എക്പ്ലൈൻ ചെയ്തതും ലാസ്റ്റ് അയാളുടെ വേറൊരു ആംഗിളിലൂടെ ആ പ്രശ്നത്തെ സമീപിച്ചതും എല്ലാം. ആ വാർത്തയുടെ മാറ്റം തന്നെയാണ് അവിടെ ഉദ്ദേശിച്ചത്. അങ്ങനെ നമ്മുടെ തന്നെ അനുഭവത്തിൽ വന്ന കാര്യങ്ങളിൽ നിന്നാണ് അതിന്റെ തുടക്കം.
ഭിന്നശേഷിക്കാരിയെ ഉപയോഗിക്കാനുണ്ടായ സാഹചര്യം ?
ചൈൽഡ് എന്ന ഫാക്റ്ററിലേക്കു എത്തിയപ്പോഴാണ് … ഇങ്ങനെ ഒരു വൈകല്യമുള്ള കുട്ടി ആകുമ്പോൾ കുറച്ചുകൂടെ ഒരു ഇമ്പാക്റ്റ് ഉണ്ടാകും എന്നുള്ള ചിന്ത വന്നതും. അപ്പോൾ അതിനുവേണ്ടി പിന്നെ വർക്ക് ചെയ്തു. വൈകല്യമുള്ള കുട്ടി ആകുമ്പോൾ വളരെ കെയർ ചെയ്താണല്ലോ വളർത്തുന്നത്. അപ്പോൾ അങ്ങനെയൊരു സാഹചര്യത്തിൽ വളർന്ന കുട്ടി ആകുമ്പോൾ കൂടുതൽ ഉചിതമെന്നു തോന്നി.
നിരപരാധികൾക്കു വേണ്ടി ഇത്തരം സമയങ്ങളിൽ വാദിക്കാൻ നമുക്ക് സാധിക്കാറില്ല..അല്ലെ ?
എന്റെ സുഹൃത്തിന്റെ അനുഭവം എന്ന് പറഞ്ഞല്ലോ.. ശരിക്കും അയാളെ കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ പോലും അയാൾക്ക് രക്ഷപെടാമായിരുന്നു. പക്ഷെ നമ്മൾ പിന്നോട്ട് വലിഞ്ഞു നിൽക്കുകയാണ്., കാരണം ആ സാഹചര്യം അങ്ങനെ ആയിരുന്നു. നമ്മളത് പറയാൻ നിൽക്കുമ്പോൾ പലരും നമ്മളോട് പറയും.. അങ്ങനെ പറയരുത്..അത് അങ്ങനെയല്ല…. എന്നൊക്കെ. കാരണം അമ്മാതിരി വാർത്തകൾ ആണ് അനുദിനം പടച്ചുവിടുന്നത്. ആ സമയത്തു കുറ്റാരോപിതന്റെ കൂടെ ആരൊക്കെ എതിരുണ്ടോ അവരെല്ലാം വന്നു അയാളെ അറ്റാക്ക് ചെയുന്ന അവസ്ഥയുണ്ടാകുന്നു. ഇപ്പോൾ അറ്റാക്കിങ് നേരിട്ടുള്ള രീതിയില് അല്ലല്ലോ…സാമൂഹ്യമാധ്യമങ്ങളിലൂടെ ആണല്ലോ.
ഇത്തരമൊരു കഥ എല്ലാര്ക്കും പറയാനുണ്ടാകും അല്ലെ ?
ഈ കഥയെ ഞങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ അതിന്റെ പ്രീ പ്രൊഡക്ഷൻ വർക്ക് നടക്കുമ്പോൾ മുതൽ പലർക്കും ഇങ്ങനെയുള്ള കാര്യങ്ങൾ, അനുഭവങ്ങൾ പറയാനുണ്ടായിരുന്നു. അതായതു അവർക്കു പരിചയമുള്ളവർക്ക് സംഭവിച്ച കാര്യങ്ങൾ. ഞാൻ നേരത്തെ പറഞ്ഞ സുഹൃത്തിന്റെ കാര്യം ..അത് വലിയൊരു ഇഷ്യു ആയിരുന്നു. ഞങ്ങൾ ഇതുവരെ പുള്ളിയുടെ കൂടെ കോൺടാക്റ്റ് ചെയ്തിട്ടില്ല. കാരണം അത് പിന്നെ വലിയൊരു ഇഷ്യു ആയേക്കാം.
ഭിന്നശേഷിക്കാരിയായ കുട്ടിയെ അവതരിപ്പിച്ച കലാകാരി ആരാണ് ?
ഇതിലെ ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് സത്യത്തിൽ യാതൊരു കുഴപ്പവുമില്ല. നമ്മൾ ആ കുട്ടിയെ അങ്ങനെ അവതരിപ്പിച്ചതാണ്. ഞാൻ ദന്തിസ്റ്റ് ആയതുകൊണ്ടുതന്നെ പല്ലൊക്കെ അങ്ങനെ വച്ചുപിടിപ്പിച്ചതാണ്. ശരിക്കും ആ കുട്ടി അതിൽ മെയിൻ കാരക്റ്റർ ചെയ്ത ആളിന്റെ, അതായത് തെറ്റിദ്ധരിക്കപ്പെട്ട ആളിന്റെ മകൾ തന്നെയാണ്. കലാപരമായി ഒത്തിരി കഴിവുകൾ ഉള്ള കുട്ടിയാണ് ഡാൻസ് ചെയ്യാനും പാടാനും കഴിവുള്ള കുട്ടിയാണ്. ആ കുട്ടിക്ക് നമ്മൾ ഒരു ഭിന്നശേഷിക്കാരിയുടെ മാനറിസങ്ങളുടെ ഒരു റഫറൻസ് കൊടുത്തിരുന്നു. ഷോർട്ട് ഫിലിമുകളായും ചിത്രങ്ങളായും ഒക്കെ. അങ്ങനെ അഭിനയിപ്പിച്ചു ട്രയൽ പോലെ നോക്കിയപ്പോൾ നമുക്ക് വേണ്ട രീതിയിൽ ചെയ്യാൻ സാധിക്കും എന്ന് മനസിലായി. അങ്ങനെ പിന്നെ ഒന്നുരണ്ടുദിവസത്തെ ക്ളാസുകൾ ഒക്കെ നൽകി. ഒരു ഭിന്നശേഷിക്കാരിയുടെ അപ്പിയറൻസ് , ഷേപ്പ് ഒക്കെ നോക്കിയപ്പോൾ അതിലൊക്കെ കോമൺ ആയി തോന്നിയ ചില മാനറിസങ്ങൾ ആണ് നൽകിയത്. ഉദാ അവരുടെ കണ്ണാടി എപ്പോഴും വള്ളിയോടുകൂടി വരുന്നതായിരിക്കും .കാരണം താഴെവീണു പൊട്ടാതിരിക്കാൻ. പല്ലു നമ്മൾ വച്ചുപിടിപ്പിച്ചതാണ്. അങ്ങനെയൊക്കെ കുറെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. നാലഞ്ചുപേരെ നമ്മൾ റിഹേഴ്സൽ ചെയ്തു നോക്കി ബെറ്റർ ഔട്ട് പുട്ട് നൽകിയ ആളെ നമ്മൾ സെലക്റ്റ് ചെയ്തു.
Inganeyum Chilar (the evil side of humanity) malayalam short film 2021
Written and directed by – Abi P Mahin
Produced by – Aju Malayil
Project design – Shinu shalu
Story – Abina
Camera – Sreejith Mundakkayam, Faizal Malikaveedu, Sasi Kumar.
Music Director- Erik Jhonson.
Edited by – Pranavu, Sajo Ranni.
Production Controller- Jameesh Jose.
Associate Directors – Ebin Kanjiram, Dr Afsel K Aziz
Production Design- Dream Homes
Make up – Dharman Pampady.
Art Director- Rizal Concepts.
Associate art director- Monish Punarjani.
Dubbing Studio- Down Town Tijo
Production Manager- Ismail M M.
Poster Design- Shijo Buffar
Colouring : Sooraj NT Gradarc motions
Actors- Shinu Shalu, Shalu Mol, Unni Muttath, Jameesh Jose, Ismail M M, Biji Kalyani, Monish Punarjani, Santhosh Shilpakala, ,Meenu Reji,Bismi Shaheen, Sulthan, Nowfel,Sandeep,Appu, Afsel, Jaffer, Anitha Kalyani,Sheeba dibayin
****
3,072 total views, 4 views today