Faisal K Abu

താൻ ഈ സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകം ചെയ്തു എന്ന് പറഞ്ഞു കൊണ്ടു ഒരു യുവതി ഇടുക്കിയിലെ പോലീസ് സ്റ്റേഷനിൽ എത്തുന്നതിൽ നിന്നും ആണ് സിനിമ ആരംഭിക്കുന്നത്. യുവതിയുടെ ആ വെളിപ്പെടുത്തൽ നയിക്കുന്നത് നാടകീയമായ പല സംഭവങ്ങളിലേക്കും അത് ഉയർത്തുന്ന ഒരു പാട് ചോദ്യങ്ങളിലേക്കും ആണ്… ആ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ആണ് ഇനി ഉത്തരം എന്ന സിനിമ പറയാൻ ശ്രമിക്കുന്നത്.

നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ഒരു ശരാശരി അനുഭവം ആയിട്ടാണ് എനിക്കു ഫീൽ ചെയ്തത്… സിനിമയുടെ മേൽപറഞ്ഞ വൺ ലൈൻ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ജിജ്ഞാസ തിരക്കഥയിലേക്ക് വന്നപ്പോൾ വേണ്ട രീതിയിൽ കാണികളെ ത്രിൽ അടിപ്പിക്കാതെ പോയി എന്നാണ് തോന്നിയത്… ഒരു പാട് ചോദ്യങ്ങൾ ഉയർത്തി അവസാനിക്കുന്ന ശരാശരിക്ക് മുകളിൽ നിൽക്കുന്ന ആദ്യപകുതി തന്നെ ആണ് സിനിമയിൽ മികച്ചു നിൽക്കുന്നത്… ആ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങളും ആയി വരുന്ന രണ്ടാം പകുതി പക്ഷേ പ്രതീക്ഷിച്ച ഒരു നിലവാരം പുലർത്തിയില്ല എന്നാണ് തോന്നിയത്… ക്ലൈമാക്സ് ഒക്കെ എങ്ങിനെ എങ്കിലും സിനിമ തീർക്കണം എന്നൊരു ഉദ്ദേശത്തോടെ ഫോഴ്സ് ചെയ്തു കൊണ്ടു വന്നത് പൊലെ തോന്നി…എന്നിരുന്നാലും ആകെ തുകയിൽ ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം തന്നെ ആണ് ഇനി ഉത്തരം.

എസ്പി ആയി എത്തുന്ന ഹരീഷ് ഉത്തമൻ്റെ പ്രകടനം ആണ് സിനിമയിൽ എടുത്ത് പറയേണ്ടത്… കുശാഗ്രബുദ്ധിയുള്ള, അവസരത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കെൽപ്പുള്ള ഒരു പോലീസുകാരൻ ആയി മികച്ചു നിൽക്കുന്നുണ്ട് ഹരീഷ്… ജാനകി ആയി എത്തുന്ന അപർണ ബാലമുരളി ആ കഥാപാത്രം ആയി ഓക്കെ ആയിരുന്നു എന്നതിന് അപ്പുറം ഒന്നും തോന്നിയില്ല… താൻ ഒരു സിനിമയിൽ അഭിനയിക്കുക ആണ് എന്നൊരു ഫീൽ നൽകുന്ന പോലേ ആയിരുന്നു അവരുടെ പ്രകടനം മൊത്തത്തിൽ…. സിഐ കരുണൻ ആയി ഷാജോൺ മികച്ചു നിൽക്കുന്നുണ്ട് എങ്കിലും ദൃശ്യം ഹാങ്ങ്ഓവർ നല്ല രീതിയിൽ നിഴലിക്കുന്നുണ്ട്, സിനിമയിലും ആ ആകസ്മികത അറിഞ്ഞു കൊണ്ടു ഉപയോഗിച്ചത് പോലെ തോന്നി… സംവിധായകൻ ജിത്തു ജോസഫിൻ്റെ ശിഷ്യൻ അയത് കൊണ്ടും കൂടി ആകാം.

അവതരണത്തിൽ ത്രില്ലർ സിനിമകളുടെ ക്ലീഷെ രീതി പിന്തുടർന്ന് കാര്യമായ ഇമോഷണൽ കണക്റ്റ് ഒന്നും ഇല്ലാതെ കഥ പറഞ്ഞു പോകുന്ന ഒരു ചിത്രം മാത്രം ആണ് ഇനി ഉത്തരം … ചിന്തിച്ചു നോക്കിയാൽ ഒരുപാട് ലൂപ് ഹോളുകൾ ഉള്ളൊരു കഥയെ പ്രേക്ഷകൻ എളുപ്പത്തിൽ ഉത്തരങ്ങൾ കണ്ടെത്തരുത് എന്നൊരു ചിന്തയോടെ ആവശ്യത്തിൽ കൂടുതൽ കുഴപിച്ച് അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും ഒരു പരിധിക്ക് അപ്പുറം ആ ശ്രമവും വിജയിക്കുന്നില്ല… ത്രില്ലർ സിനിമകൾ ഇഷ്ടം ഉള്ളവർക്ക് ഒന്നു കണ്ട് നോക്കാം എന്നെ പറയാൻ ഒള്ളൂ.

Leave a Reply
You May Also Like

പലര്‍ക്കും വഴങ്ങി കൊടുത്താലേ സിനിമയിൽ നിലനിൽക്കാൻ സാധിക്കൂ എന്ന് മിത്രാകുര്യൻ

മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യൻ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയാണ്.…

ലൂക്കിൻറെ പ്രണയം, സുജാതയുടെ പ്രണയം, ലൂക്കും സുജാതയും, റോഷാക് ഒരു ഫീൽ ഗുഡ് മൂവി ആയിരുന്നെങ്കിലോ..? 

പ്രണയം.. പ്രണയമാണഖിലസാരമൂഴിയിൽ..ലൂക്കിൻറെ പ്രണയം, സുജാതയുടെ പ്രണയം, ലൂക്കും സുജാതയും .റോഷാക് ഒരു ഫീൽ ഗുഡ് മൂവി…

കാണുന്ന എല്ലാ സ്ത്രീകൾക്കും സ്വന്തം ജീവിതവുമായി റിലേറ്റു ചെയ്യാൻ പറ്റുന്ന ലൈഫ് ആണ് ജയയുടേത്

സ്പോയ്ലർ ഉണ്ട് Anil Ashok കാണുന്ന എല്ലാ സ്ത്രീകൾക്കും സ്വന്തം ജീവിതവുമായി റിലേറ്റു ചെയ്യാൻ പറ്റുന്ന…

2 ഭാഷയിലായി 2 കാലഘട്ടങ്ങളിലായി യുവാക്കൾക്കിടയിൽ വലിയൊരു തരംഗം സൃഷ്‌ടിച്ച 2 പ്രണയനായകന്മാർ ഒരുമിച്ചു നാളെയെത്തുന്നു

Gladwin Sharun Shaji   2 ഭാഷയിലായി 2 കാലഘട്ടങ്ങളിലായി യുവാക്കൾക്കിടയിൽ വലിയൊരു തരംഗം സൃഷ്‌ടിച്ച 2…