Sajan Ramanandan
നാൽപ്പത്തിയെട്ടു മണിക്കൂർ കൊണ്ട് ഒരു കോടിയിൽ കൂടുതൽ സ്ട്രീമിങ് മിനിട്സ് നേടിയ സിനിമ എന്ന റെക്കോർഡ് നേടിയ സിനിമ. പേരിൽ ഉത്തരം ഉണ്ടെങ്കിലും സിനിമ കണ്ടപ്പോൾ ഉത്തരങ്ങളെക്കാൾ ചോദ്യങ്ങളാണ് അവശേഷിച്ചത്. നായിക കൈ കെട്ടി എയർ പിടിച്ചു നിൽക്കുന്ന കുറച്ചു ഷോട്ടുകൾ ആവർത്തിച്ചു വരുന്നുണ്ട്. അത്തരം നാടകീയതകളിലേയ്ക്ക് ഒതുങ്ങിപ്പോയി സിനിമ. തുടക്കം വളരെ കൗതുകകരമായതായിരുന്നു. ഒരു സ്ത്രീ പോലീസ് സ്റ്റേഷനിൽ വന്ന് അവർ ഒരു കൊലപാതകം ചെയ്തെന്ന് പറയുമ്പോൾ വളരെ ഉദ്വേഗം ജനിപ്പിക്കുന്ന ഒരു ത്രില്ലർ പ്രതീക്ഷിച്ചു.
പ്രകടനങ്ങളിൽ ഷാജോൺ, ഹരീഷ് ഉത്തമൻ തിളങ്ങി. ചന്ദുനാഥിന്റെ പോലീസ് വേഷം വളരെ സൂക്ഷ്മമായി ചെയ്തിട്ടുണ്ട്. സിദ്ധിഖ് കാര്യമായി ചെയ്യാനില്ലാത്ത റോൾ ആയിരുന്നു. നായികയായ അപർണയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഏറിയ പങ്കും പോകുന്നതെങ്കിലും ഒരു ഔട്ട്സ്റ്റാൻഡിങ് പ്രകടനം എന്ന് പറയാൻ സാധിക്കില്ല ഡോക്ടർ ജാനകി എന്ന വേഷം. സിദ്ധാർഥ് ചെയ്ത നായക വേഷവും അത്ര ആകർഷണീയമായതല്ല . രഞ്ജിത്ത് ഉണ്ണിയുടെ തിരക്കഥ പ്രെഡിക്റ്റബിൾ എന്ന പോരായ്മ പേറുന്നതായി അനുഭവപ്പെട്ടു. കഥയിലെ ട്വിസ്റ്റുകൾ കൂട്ടിച്ചേർത്തു ലൂപ്ഹോൾസ് ഇല്ലാത്ത ഒരു തിരക്കഥയുടെ പൂർണത നൽകാൻ അദ്ദേഹത്തിന് സാധിച്ചില്ല.
ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആയിരുന്ന സുധീഷ് രാമചന്ദ്രൻ ആണ് ഇനി ഉത്തരം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭം ആണ് ചിത്രം. രവിചന്ദ്രൻ ആണ് സിനിമാട്ടോഗ്രാഫി, ജിതിൻ എഡിറ്റിങ്, അരുൺ മോഹനൻ ആർട്ട്, ധന്യ ബാലകൃഷ്ണൻ costume, ഹേഷാം അബ്ദുൽ വഹാബ് സംഗീതം, വിനായക് ശശികുമാർ ലിറിക്സ്, മാഫിയ ശശി / അഷ്റഫ് ഗുരുക്കൾ സ്റ്റണ്ട്. നിർമ്മാണം A&V Entertainments ബാനറിൽ, അരുൺ രാജ് പിള്ള & വരുൺ രാജ് പിള്ള.