Firaz Abdul Samad
ബൈസൈക്കിൾ തീവ്‌സ് എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം സംവിധായകൻ ജിസ് ജോയിയുടേതായി എത്തിയ ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗ്ഗീസ്, റേബ മോണിക്ക തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി സോണി ലിവിൽ റിലീസ് ആയ ഇന്നലെ വരെ എന്ന ചിത്രം. ഒരു സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം പറയുന്നത് ആദി എന്ന സിനിമാ താരത്തെയും, അയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില സംഭവങ്ങളെയും കുറിച്ചാണ്.
ജിസ് ജോയിയുടേതായി അവസാനം ഇറങ്ങിയ രണ്ടു ചിത്രങ്ങളും അത്ര കണ്ട് ഇഷ്ടപ്പെടാത്ത ഒരു വ്യക്തി എന്ന നിലയിലും, സ്ഥിരം ജിസ് ജോയ് ഫീൽ ഗുഡ് റ്റെമ്പ്ലേറ്റിൽ നിന്ന് വേറിട്ട് നിൽക്കുന്ന ചിത്രമെന്ന നിലയിലും, സാമാന്യം നല്ലൊരു സിനിമാനുഭവമായിരുന്നു ഇന്നലെ വരെ. തിരക്കഥയിലെ പോരായ്മകളെയും, ലൂപ്പ് ഹോളുകളെയും, പ്രഡിക്ടബിലിറ്റിയെയുമൊക്കെ സംവിധായകൻ തന്റെ മേക്കിങിലൂടെ ചിത്രത്തിൽ മറികടക്കുന്നുണ്ട്. കഥയുടെ പോക്ക് പലയിടത്തും ഊഹിച്ചെടുക്കാമെങ്കിൽ കൂടി, ആദ്യാവസാനം മടുപ്പുളവാക്കാത്ത രീതിയിൽ തന്നെയാണ് ചിത്രം കഥ പറഞ്ഞു പോകുന്നത്.
ചിത്രത്തിന്റെ പ്രധാന പോസിറ്റീവുകളിൽ ഒന്നായി പറയാവുന്നത്, ബാഹുൽ രമേശ് കൈകാര്യം ചെയ്ത ചിത്രത്തിന്റെ ക്യാമറയാണ്. ബാഹുലിന്റെ അസാമാന്യ ഫ്രേയ്മുകൾക്ക് വ്യക്തമായ ഗ്രേഡിങ്ങും, ഫ്രയിം വാർക്കും നൽകാൻ രതീഷ് രാജിന്റെ എഡിറ്റിംഗിന് സാധിച്ചു. ഒപ്പം 4 മ്യൂസിക്കിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്നു.കഥയുടെ ഗതിയെ മാറ്റി മറിക്കുന്ന ട്വിസ്റ്റുകൾ ചിത്രത്തിൽ ഉണ്ടെങ്കിൽ കൂടി, അവസാനത്തോടടുത്തപ്പോൾ സംവിധായകൻ ചിത്രത്തെ നിർത്തിയ രീതി അതിന്റെ അത് വരെയുള്ള പോക്കിന് അനുയോജ്യമായി തോന്നിയില്ല.
പ്രകടനങ്ങളിലേക്ക് വരുമ്പോൾ, ആസിഫ് അലി എന്ന നടന്റെ അതിഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. കുറച്ചു നാളുകൾക്ക് ശേഷം കാണുന്ന ആസിഫിന്റെ മികച്ച പെർഫോമൻസ് ആണ് ചിത്രത്തിലുള്ളത്. നിമിഷയും, ആന്റണിയും തങ്ങളുടെ റോൾ സാമാന്യം നല്ല രീതിയിൽ ചെയ്തിട്ടുണ്ടെങ്കിലും, അവരുടെ കാലിബറിനെ അളക്കുന്ന ഒന്നും തന്നെ ചിത്രത്തിൽ ഉണ്ടായില്ല. റേബ, റോണി, അതുല്യ തുടങ്ങിയവരുടെ പ്രകടനങ്ങൾ നന്നായിരുന്നു.ആകെമൊത്തം നോക്കുമ്പോൾ, ഒരു തവണ കണ്ടിരിക്കാവുന്ന, നല്ല രീതിയിൽ മേക്ക് ചെയ്തിരിക്കുന്ന, കണ്ടിരിക്കുന്ന പ്രേക്ഷകനെ മടുപ്പിക്കാത്ത ഒരു ത്രില്ലർ അനുഭവമായിരുന്നു ഇന്നലെ വരെ. ഇന്നലെ വരെ എന്ന ചിത്രത്തിന് മൂവി മാക് നൽകുന്ന റേറ്റിങ്- 7/10..
സ്നേഹത്തോടെ, മാക്.
****
Ajmal NisHad
ഒരു ത്രില്ലെർ സിനിമക്ക് വേണ്ടത് ത്രില്ലിംഗ് എലമെന്റ് തന്നെയാണ്, അങ്ങനെ ഉള്ള സീനുകൾ പരമാവധി ഒളിപ്പിച്ചു വെക്കുക എന്നൊരു പരിപാടി കാല കാലങ്ങളിൽ ആയി ഈ വിഭാഗത്തിൽ സിനിമ ഇറക്കുന്നവർ ചെയുന്നുണ്ട്, എന്തോ അതിൽ നിന്ന് വ്യത്യസ്തമാകണം എന്ന ശ്രമം കൊണ്ടാണോ എന്നറിയില്ല ഒളിച്ചു വെക്കേണ്ട സീനുകൾ ഒന്നും ഈ സിനിമയിൽ ഒളിപ്പിക്കുന്നില്ല, അക്കരണത്താൽ തന്നെ ത്രില്ലിംഗ് എലമെന്റ് ന്റെ ഒരു ഇമ്പക്ട് നന്നേ കുറവ് ആണ്, പിന്നെ ആകെ ഉള്ളൊരു പോസിറ്റീവ് ബോർ അടിയില്ല എന്നത് ആണ്.
പേഴ്സണലി ജിസ് ജോയ് സിനിമകൾ ഇഷ്ടമുള്ള ഒരാൾ എന്നാ നിലയിൽ ഈ സിനിമയും കണ്ടിരിക്കാം. പക്ഷെ ത്രില്ലെർ എന്നാ വിഭാഗത്തിനോട് സിനിമ നീതി പുലർത്തിയോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ബൈ സൈക്കിൾ പോലെ ഓരോ 10 – 20 മിനുട്ട് വെച്ച് കിടിലൻ ട്വിസ്റ്റുകൾ വരുന്ന എന്റർടൈൻമെന്റ് സിനിമ ഒരുക്കിയ ജിസ് ജോയ്ക്ക് പക്ഷെ ഇവിടെ ത്രില്ല് അടിപ്പിക്കാൻ കഴിയുന്നില്ല എന്ന് തന്നെ പറയേണ്ടി വരും
എന്താണ് ക്ലൈമാക്സ് എന്നും അതെങ്ങനെ ഒക്കെ ആകും എന്നും വളരെ നേരത്തെ തന്നെ ഊഹിക്കാൻ കഴിയുന്ന എന്നാൽ അത്യാവശ്യം ബോർ അടിയില്ലാത്ത ഒരു സിനിമ അനുഭവം. സിനിമയിൽ ഏറ്റവും ഡിസ്റ്റർബ് ആയി എനിക്ക് തോന്നിയത് നായിക കഥാപാത്രങ്ങളുടെ ശബ്ദം ആയിരുന്നു, എന്ത് കൊണ്ടാണ് എന്നറിയില്ല പക്ഷെ ഭയങ്കര ഡിസ്റ്റാർബൻസ് ആയി ഫീൽ ചെയ്തു റെബേയുടെയും നിമിഷയുടെയും ഡബിങ്
പെർഫോമൻസ് വൈസ് കിടിലൻ എന്ന് ആരെയും തോന്നിയില്ല എങ്കിലും പ്രധാന കഥാപാത്രം അവതരിപ്പിച്ച ആരും മോശമാക്കിയില്ല, ഇർഷാദ് ഇക്ക ചെയ്ത റോൾ കുറച്ചേ ഉള്ളായിരുന്നു എങ്കിലും ഇഷ്ടമായി. ആകെ തുക ഒരു ആവറേജ് അനുഭവം. ത്രില്ലെർ പ്രതീക്ഷിച്ചു കണ്ടാൽ ചിലപ്പോൾ നിരാശ ആയിരിക്കാം ഫലം.
ഒരു സംവിധായകൻ എന്നാ നിലയിൽ ഒരേ രീതിയിൽ പോകാതെ ഇടക്കൊക്കെ വെറൈറ്റി പിടിക്കാൻ ശ്രമികുക എന്നത് അഭിനന്ദികേണ്ട കാര്യമണ്, ആ കാര്യത്തിൽ ജിസ് ജോയ് ക്ക് കൈയടി. Ott പ്രോഡക്റ്റ് എന്നാ നിലയിൽ ആണ് സിനിമ ഇറക്കിയത് എന്ന് തോന്നുന്നു എന്നാലും നല്ല രീതിയിൽ തന്നെ അദ്ദേഹം ഈ സ്ക്രിപ്റ്റ് നെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ വൻ ലൈൻ പക്ഷെ ഗംഭീരം ആണെന്ന് പറയാതെ വയ്യ.ആവറേജ് അനുഭവം “ഇന്നലെ വരെ ” – മലയാളം (2022).
***
Sharan Vs
Jis Joy,Bobby-Sanjay കൂട്ടുകെട്ടിൽ വന്ന Mohan Kumar Fans നല്ലൊരു അനുഭവമല്ല തന്നത്. Bobby-Sanjay കൂട്ടുകെട്ടിന്റെ ഈ അടുത്ത കാലത്ത് വന്ന തിരക്കഥകളും എനിക്കത്ര തൃപ്തി സമ്മാനിച്ചിട്ടില്ലായിരുന്നു. Feel good track ഒന്ന് മാറ്റി പിടിച്ച് Jis Joy Bobby-Sanjay കൂട്ടുകെട്ട് “ഇന്നലെ വരെ” എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോൾ നല്ലൊരു Comeback പ്രതീക്ഷിച്ചിരുന്നു.മികച്ചൊരു തിരിച്ചുവരവ് എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും ഇവരുടെ ഇതുവരെയുള്ള സിനിമകൾ വെച്ച് നോക്കുമ്പോൾ “ഇന്നലെ വരെ” എന്ന സിനിമ നല്ലൊരു തൃപ്തി നൽകിയിട്ടുണ്ട്.
Synopsis
————-
സിനിമ നടനായ Aadi Shankar(Asif Ali) Personal life-ലും തന്റെ Film career-ലും തിരിച്ചടികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. അങ്ങനെയിരിക്കെ ഒരാളുടെ വീട്ടിൽ പൊയ്കൊണ്ടിരിക്കുമ്പോൾ അയാളുടെ car കേടാകുന്നു. ഒരു പെൺകുട്ടി (Nimisha Sajayan) അയാൾക്ക് Lift കൊടുക്കുന്നു. പിന്നെ നടക്കുന്ന സംഭവങ്ങൾ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നു.
Overview
————
രണ്ടേകാൽ മണിക്കൂറാണ് സിനിമ. എന്നാൽ ഒരിക്കൽ പോലും Lag തോന്നിയില്ല. അത്യാവശ്യം Engaging ആയി തന്നെ കഥ പോകുന്നുണ്ട്. അനാവശ്യമായ പാട്ടുകളോ സീനുകളോ ഇല്ല എന്നത് നല്ലൊരു കാര്യമായി തോന്നി. സിനിമയുടെ theme കണ്ടു പരിചയിച്ച ഒന്നാണ്. എന്നാൽ അതിൽ ഉൾപ്പെടുത്തിയ കഥാപാത്രങ്ങൾ, situations, ചില technologies ഒക്കെ variety ആയി തോന്നി.സിനിമയിലെ ട്വിസ്റ്റുകൾ ഒക്കെ Predictable ആയിരുന്നു.
അഭിനയത്തിലേക്ക് വരുമ്പോൾ Asif Ali ആണ് Show Stealer. മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. Nimisha-യും കിടിലൻ പ്രകടനം കാഴ്ച്ച വെച്ചു.Antony Varghese aka Pepe-യുടെ അഭിനയം തരക്കേടില്ല. അവിടെ ഇവിടെ ചില കുറവുകൾ ഉണ്ടായിരുന്നു.Irshad,Rony David,Reba Monica എന്നിവരും നന്നായിരുന്നു.Final Word- മുൻപുള്ള സിനിമകളെ വെച്ച് നോക്കുമ്പോൾ Jis Joy, Bobby-Sanjay ഈ സിനിമയിലൂടെ നല്ലൊരു തിരിച്ചു വരവ് നടത്തി എന്ന് തന്നെ പറയാം. A Watchable Engaging film…
***