fbpx
Connect with us

ഇന്നിന്‍റെ ഒറ്റമൂലി

‘എന്‍റെ ചങ്ക് കരിഞ്ഞിരിക്കുന്നു, ശ്വാസം വലിക്കുമ്പോള്‍ വിസില്‍ അടിക്കുന്നു, എന്‍റെ തല ഇതാ ഇവിടെ കട്ടയായിരിക്കുന്നു, എനിക്ക് ഹാര്‍ട്ട്‌ അറ്റാക്ക്‌ വരുന്നുണ്ട് എന്ന് തോന്നുന്നു’

 163 total views

Published

on

physician‘എന്‍റെ ചങ്ക് കരിഞ്ഞിരിക്കുന്നു, ശ്വാസം വലിക്കുമ്പോള്‍ വിസില്‍ അടിക്കുന്നു, എന്‍റെ തല ഇതാ ഇവിടെ കട്ടയായിരിക്കുന്നു, എനിക്ക് ഹാര്‍ട്ട്‌ അറ്റാക്ക്‌ വരുന്നുണ്ട് എന്ന് തോന്നുന്നു’. എന്‍റെ മകന്‍ രാവിലെ തന്നെ അസിയോട്‌ രോഗങ്ങളുടെ കെട്ടഴിച്ചു.

അവന്‍റെ ഭാഷ ഒന്നു വേറെ തന്നെയാണ്. ഞങ്ങള്‍ പറയുന്നതൊന്നും അവന്‍ അംഗീകരിക്കാറില്ല, അവന്‍ പറയുന്നത് പലതും ഞങ്ങള്‍ക്ക് മനസ്സില്‍ ആകാറുമില്ല.

സംഗതി ഇവന് ചെറിയൊരു പനിയും, തണുപ്പ് കൊണ്ടു കുറച്ചു കഫവും ഉണ്ട്, ചെറിയ പൊടികൈ കൊണ്ടു രണ്ടു ദിവസത്തിനകം മാറാവുന്നതെ ഉള്ളൂ.

എന്‍റെ മക്കള്‍ കുറച്ചു ദിവസം എന്‍റെ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം മാത്രമാണ് സ്വതവേ ഒരു ഡോക്ടറെ കാണാന്‍ പോവുകയുള്ളൂ. പ്രധാന മരുന്ന് പച്ചവെള്ളം ആണ് പക്ഷെ ഇവന്‍ അതിന് നിന്നു തരില്ല, മാത്രമല്ല ഹാര്‍ട്ട്‌അറ്റാക്ക്‌ പോലുള്ള കട്ടിയായ രോഗങ്ങള്‍ പച്ചവെള്ളം കൊണ്ടു മാറുമോ എന്ന അവന്‍റെ ന്യായമായ ചോദ്യത്തിന് എനിക്ക് ഉത്തരവും ഇല്ല.

നിന്‍റെ വിചാരം ഡോക്ടര്‍ക്ക്‌ നിന്‍റെ രോഗങ്ങള്‍ എന്താണെന്ന് അറിയാമെന്നാണോ, പനിയാണെന്ന് പറഞ്ഞു ചെന്നാല്‍ അവര്‍ നിനക്ക് പാരാസിട്ടാമോള്‍ തരും, പനി മാറിയില്ലെങ്കില്‍ അവര്‍ കടുപ്പം കൂടിയ മറ്റൊരു മരുന്ന് തരും, ഇപ്പോള്‍ നിനക്ക് അവശ്യം വിശ്രമമാണ്, ഒരൊറ്റ ദിവസം തുണി നനച്ചിട്ടാല്‍ മാറാവുന്ന രോഗമേ നിനക്കുള്ളൂ.

Advertisement



രക്ഷയില്ല.. ഞാന്‍ പറഞ്ഞല്ലോ തന്തമാരുടെ അറിവ് ഒരു കാലത്തും മക്കള്‍മാര്‍ അംഗീകരിച്ചിട്ടില്ല..

നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..ഞാനും അവനും ഒരു ENTക്കാരന്‍റെ അടുത്തേക്ക്‌ തിരിച്ചു.

‘ചെറുതായി പനിക്കുന്നുട്, കഫം ഉണ്ട്, ഞാന്‍ ഒരു ഗുളികക്കും ആന്റിബയോട്ടിക്കിനും എഴുതുന്നുണ്ട്’ സ്റ്റേതോസ്കോപ് ഒരു സെക്കന്റ്‌ പോലും ഒരിടത്തും തികച്ചു പിടിക്കാന്‍ സമയമില്ലാതെ ഡോക്ടര്‍ വിധിയെഴുതി.

‘ഇപ്പെങ്ങനെ ഉണ്ട്’ എന്ന മട്ടില്‍ ഞാന്‍ മോനെ ഒന്നു നോക്കി.

Advertisement



‘വൈറല്‍ ഫീവര്‍ അല്ലെ ഡോക്ടര്‍ ആന്റിബയോട്ടിക് വേണോ’ എന്‍റെ കുഞ്ഞി ബുദ്ധിയില്‍ വന്ന അബദ്ധം ഞാന്‍ അറിയാതെ പുറത്തു ചാടി.

‘മലയാളിക്ക് മൊത്തത്തില്‍ ഒരു തോന്നല്‍ ഉണ്ട് ആന്റിബയോട്ടിക് എന്തോ മോശമാണ് എന്ന്. ആന്റിബയോട്ടിക്കിന് എന്താ കുഴപ്പം’ ഡോക്ടര്‍ കിട്ടിയ ചാന്‍സ് വിടാനുള്ള ഭാവമില്ല.

‘ആന്റിബയോട്ടിക് മാത്രമല്ല മരുന്ന് എന്ന പേരില്‍ നമ്മള്‍ ഉള്ളിലേക്ക് വിടുന്ന കെമിക്കലുകള്‍ അധികവും കുഴപ്പം പിടിച്ച സാധനങ്ങള്‍ തന്നെയാണ്’ ഞാനും ചാന്‍സ് വിടേണ്ട എന്ന് വെച്ചു.

‘എന്നാ പിന്നെ മരുന്ന് കഴിക്കാതെ ഇരിക്കാം.. അസുഖം എങ്ങനെ മാറും എന്നാ കരുതുന്നത്..’ അതിന് പച്ചവെള്ളം പോരെ എന്ന അബദ്ധം ഒന്നും എഴുന്നള്ളിക്കാതെ ഞാന്‍ തെറ്റുകാരനായി മൌനിയായി.

Advertisement



ഡോക്ടര്‍ ഒന്നു ശാന്തനായിരുന്നു എന്നിട്ട് പറഞ്ഞു ‘ആന്റിബയോട്ടിക്കിന് കുറച്ചു കാലം മുന്‍പ്‌ വരെ ചില ന്യൂനതകള്‍ ഉണ്ടായിരുന്നു, ഇന്ന് അങ്ങനെ ഒന്നുമല്ല വളരെ സേഫ് ആണ്. ആന്റിബയോട്ടിക്കിനേ കുറിച്ച് അനാവശ്യമായ ഒരു ഭയം വേണ്ടാ. ആന്റിബയോട്ടിക് രോഗാണുക്കളെ കൊന്ന് ശരീരത്തിനെ രോഗങ്ങളെ എതിരിടാന്‍ ശക്തമാക്കുകയാണ് ചെയ്യുന്നത്’.

‘എന്തിനും ആന്റിബയോട്ടിക് വേണം എന്ന് കരുതുന്ന ചില ഡോക്ടര്‍മാര്‍ കൂടി ചേര്‍ന്നാണ് ആന്റിബയോട്ടിക്കിന് ഇത്ര മോശമായ ഒരു ചിത്രം ഉണ്ടാക്കിയത്’ ഞാനും ഡോക്ടറുടെ സ്വന്തം ആളായി.

‘ഡോക്ടര്‍ കുറിച്ച് തരുന്ന മരുന്ന് കൊണ്ടു നാളെത്തന്നെ രോഗം മാറിയില്ലെങ്കില്‍ ഡോക്ടറെ കുറിച്ച് ഒരു മതിപ്പില്ലാത്ത ഒരുപാട് രക്ഷിതാക്കള്‍ ഉണ്ട്, ഞാന്‍ അവരില്‍ ഒരാളല്ല, എന്‍റെ മകന്‍ ഈ പനിയും വെച്ച് ഒരാഴ്ച്ച കൂടി നടന്നാല്‍ എനിക്ക് പ്രശ്നം ഒന്നുമില്ല’ ഞാന്‍ സത്യം വെട്ടിത്തുറന്നു.

ഡോക്ടര്‍ ഒരു നിമിഷം നിശബ്ദനായി എന്നിട്ട് പറഞ്ഞു ‘നിങ്ങള്‍ ഈ മരുന്ന് വാങ്ങി തിരിച്ചു വരൂ..ഞാന്‍ വിവരിച്ചു തരാം.. പുറത്തു വെയിറ്റ് ചെയ്യണ്ട നേരെ അകത്തേക്ക് വന്നോളൂ’.

Advertisement



ഇന്‍ഷുറന്‍സ് ഉള്ള രോഗികളെ കാണുന്ന ടെസ്റ്റുകള്‍ എല്ലാം എടുത്തും കാണുന്ന മരുന്നുകള്‍ക്ക്‌ എല്ലാം എഴുതിയും ഹോസ്പിറ്റലിനു ലാഭം ഉണ്ടാക്കാനും കൂട്ടത്തില്‍ കമ്മിഷന്‍ അടിക്കണം എന്നും ഉള്ളതൊഴിച്ചു പാവം ഡോക്ടര്‍ക്ക്‌ എന്‍റെ മകന് ആരോഗ്യം നഷ്ടപ്പെടുത്തിയിട്ട് എന്തു നേടാനാണ്.

ഡോക്ടര്‍ക്ക് വന്ന സ്വരമാറ്റത്തില്‍ നിന്നും അയാള്‍ സഹകരിക്കുന്നുണ്ട് എന്ന് ബോധ്യമായതോടെ ഞാന്‍ പെട്ടെന്ന് തന്നെ മെഡിക്കല്‍ഷോപ്പില്‍ നിന്നും മരുന്നുകള്‍ വാങ്ങി തിരിച്ചു വന്നു. (നിങ്ങള്‍ വായനക്കാരന്‍ വിദേശത്തുള്ള ആള് ‍അല്ലെങ്കില്‍ മരുന്ന് വാങ്ങാന്‍ എനിക്കെന്താ വട്ടാണോ എന്ന് സ്വാഭാവികമായും സംശയിക്കും. അതെന്താ എന്ന് വെച്ചാല്‍ ഇവിടെ എല്ലാം ഇന്‍ഷുറന്‍സ് കവര്‍ ചെയ്യും, അതുകൊണ്ട്‌ ഡോക്ടര്‍ക്ക്‌ ഒരു അറപ്പും ഇല്ലാതെ മുറിക്കാം, മുറിയുന്നത്‌ ഇന്‍ഷുറന്‍സ് കമ്പനി ആയതുകൊണ്ട് നമുക്ക് വിരോധവും ഇല്ല..)

ഡോക്ടര്‍ പറഞ്ഞു ‘ഇത് പനിക്കുള്ള ഗുളികയാണ്, ചെറിയ പനിയെ ഉള്ളൂ, കൂടുകയാണെങ്കില്‍ മാത്രം കൊടുത്താല്‍ മതി.., ഇത് കഫത്തിനും മറ്റുമുള്ളതാണ് ഇത് കഴിച്ചാല്‍ കുഴപ്പമൊന്നുമില്ല.., ഇത് ആന്റിബയോട്ടിക് രണ്ടു ദിവസം കഴിഞ്ഞും മാറ്റമൊന്നുമില്ല എങ്കില്‍ മാത്രം കൊടുത്താല്‍ മതി’.

എന്‍റെ മനസ്സില്‍ മുന്‍പ് വായിച്ച ഒരു ഫലിതം ഓര്‍മ്മ വന്നു. ഒരാള്‍ ഡോക്ടറെ കാണാന്‍ പോയി, കണ്ടു കുറിപ്പടി വാങ്ങി, മെഡിക്കല്‍ഷോപ്പില്‍ പോയി മരുന്നും വാങ്ങി എന്നിട്ടത് ദൂരെ കളഞ്ഞു അത് കണ്ടു ആരോ ചോദിച്ചു പിന്നെ നീയെന്തിനാ ഡോകടറെ കാണാന്‍ പോയത്‌..അത് പിന്നെ ഡോക്ടര്‍ക്ക്‌ ജീവിക്കണ്ടേ നമ്മള്‍ ചെല്ലാതെ അയാള്‍ക്ക് കാശ് കിട്ടോ..പിന്നെ നീ എന്തിനാ മരുന്ന് വാങ്ങിയത്..അത് പിന്നെ മരുന്ന് ഷാപ്പുകാരന് ജീവിക്കണ്ടേ നമ്മള്‍ വാങ്ങാതെ അയാള്‍ക്ക് കാശ് കിട്ടോ..പിന്നെ നീ എന്തിനാ മരുന്ന് ദൂരെ കളഞ്ഞത്..അതു പിന്നെ എനിക്ക് ജീവിക്കണ്ടേ ഈ മരുന്നെല്ലാം കുടിച്ചാല്‍ ഞാന്‍ ബാക്ക്യാവോ..’

Advertisement



അത് പോലെ ഞാന്‍ ആ മരുന്നെല്ലാം ദൂരെ കളഞ്ഞു അവന് വീട്ടില്‍ ഉണ്ടായിരുന്നു ജലദോഷത്തിനുള്ള ഹോമിയോ മരുന്ന് കൊടുത്തു, രണ്ടു ദിവസം കൊണ്ടു ചങ്കും ശരിയായി, വിസില്‍ അടിയും നിന്നും, ഹാര്‍ട്ട്‌അറ്റാക്കും പോയി.

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഇന്നത്തെ ഡോക്ടര്‍മാരുടെ ഈ ഒറ്റമൂലി ഇല്ലേ, സേഫ് ആയ ആന്റിബയോട്ടിക് – അവന്‍ എന്താണ് എന്ന് എനിക്കറിയുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം

എനിക്കറിയുന്നതിലും മോശമാണ് കക്ഷി എന്ന് വ്യംഗ്യം.

ആന്റിബയോട്ടിക് നിസ്സംശയമായും ഒരു പ്രാധാന്യം നിറഞ്ഞ ഔഷധം തന്നെയാണ് പക്ഷെ അതെല്ലാര്‍ക്കും വാരിക്കോരി കൊടുക്കാന്‍ ഉള്ളതല്ല, അതാണ് പക്ഷെ ഇന്ന് ഡോക്ടര്‍മാര്‍ ചെയ്യുന്നത്.

Advertisement



ആന്റിബയോട്ടിക്കിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്.

നമ്മുടെ ശരീരത്തില്‍ രോഗങ്ങള്‍ വരുത്തുന്നത് ബാക്ടീരിയയും വൈറസും ആണ്.

ആന്റിബയോട്ടിക് ബാക്ടീരിയ (രോഗാണുക്കള്‍) കാരണം ഉണ്ടാവുന്ന രോഗങ്ങള്‍ക്ക്‌ ഉപയോഗപ്രദമാണ്.

ആന്റിബയോട്ടിക് വൈറസ്‌ കാരണം പകരുന്ന രോഗങ്ങളെ മാറ്റില്ല. അതായതു ചുമ, പനി, ജലദോഷം, തൊണ്ടവേദന, വയറിളക്കം തുടങ്ങി വൈറസ്‌ പരത്തുന്ന രോഗങ്ങള്‍ മാറാന്‍ ആന്റിബയോട്ടിക് കുടിച്ചിട്ട് ഒരു കാര്യവും ഇല്ല എന്ന് മാത്രമല്ല അത് ദോഷകരവും ആണ്. ഇത് അറിയാവുന്ന ഡോക്ടര്‍ പക്ഷെ ആദ്യം എഴുതുന്നത് പനിക്ക്‌ ആന്റിബയോട്ടിക് ആണ്.

Advertisement



ബാക്ടീരിയ അഥവാ അണുക്കള്‍ അത്ര കുഴപ്പക്കാര്‍ അല്ല എന്ന് മാത്രമല്ല സത്യത്തില്‍ നമ്മുടെ സുഹ്രുത്താണ്. നമ്മുടെ ശരീരത്തില്‍ ദഹനം പോലുള്ള ചില പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇവരാണ്.

രോഗാണുക്കള്‍ എന്ന പ്രയോഗംതന്നെ തെറ്റാണ്, രോഗം വന്ന അണുക്കള്‍ എന്നാണ് ശരിക്കും പറയേണ്ടത്. ആന്റിബയോട്ടിക്കിന് കണ്ണും മൂക്കും ഇല്ല ആശാന്‍ കൊല്ലുന്നത് രോഗാണുക്കളെ അല്ല എല്ലാ അണുക്കളെയും ആണ്. എലിയെ പേടിച്ചു ഇല്ലം ചുടക എന്ന് കേട്ടിട്ടില്ലേ അത് പോലെ ഒരു ഏര്‍പ്പാട്..

ആന്റിബയോട്ടിക് മറ്റു മരുന്നുകള്‍ പോലെ അസുഖം ഭേദമായി എന്ന് തോന്നിയാല്‍ നിര്‍ത്താവുന്ന ഒരു മരുന്നല്ല. അത് മുഴുവനായും ഉപയോഗിച്ചില്ലെങ്കില്‍ അത് എല്ലാ ബാക്ടീരിയകളെയും നശിപ്പിക്കില്ല, അപ്പോള്‍ ബാക്കിയാവുന്ന രോഗാണുക്കള്‍ കൂടുതല്‍ കരുത്ത്‌ ആര്‍ജിക്കുകയും പിന്നെ അവയെ നശിപ്പിക്കാന്‍ കൂടുതല്‍ ശക്തമായ മരുന്നുകള്‍ വേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കുകയും ചെയ്യും.

അപ്പോ നമ്മുടെ വിദഗ്ദ്ധനായ ഭിഷഗ്വരന്‍ എന്നാ ചെയ്യും..കുറച്ചു കൂടുതല്‍ ഡോസ് ഉള്ള ആന്റിബയോട്ടിക്(സേഫ് ആയ!!) അങ്ങ് തരും..അതിലും മാറിയില്ലെങ്കിലോ..അപ്പോ അതിലും സ്ട്രോങ്ങ്‌ സൂപ്പര്‍ സ്ട്രോങ്ങ്‌ അങ്ങ് തരും..എന്നിട്ടും മാറിയില്ലെങ്കിലോ..അപ്പോ അവര്‍ അങ്ങ് സുല്ലിടും..ഇനി നിങ്ങള്‍ വല്ല പ്രകൃതിക്കാരനെയോ, ഹോമിയോക്കാരനെയോ കാണിച്ചു നോക്ക് എന്ന് പറയും..

Advertisement



നിങ്ങള്‍ കേട്ടിട്ടുണ്ടോ CDC എന്ന്. അങ്ങ് അമേരിക്കയിലുള്ള Centers for Disease Control and Prevention എന്ന ഫെഡറല്‍ ഏജന്‍സി ആണ് ഈ ഡോക്ടര്‍മാരുടെ ഒക്കെ വകയില്‍ ഒരു അപ്പനായി വരും. ജനങ്ങളുടെ (അവര്‍ കൊല്ലാതെ വിടുന്ന) ആരോഗ്യം ഞങ്ങള്‍ ശരിയാക്കിത്തരാം എന്നാണ് മൂപ്പരുടെ മുദ്രാവാക്യം. ആ CDCയാണ് പറയുന്നത്  ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് (സൂപ്പര്‍ സൂപ്പര്‍ സ്ട്രോങ്ങ്‌ ആന്റിബയോട്ടിക്കിനെ ഞൊണ്ടി കളിക്കുന്ന  – ഇവര്‍ മരുന്ന് കൊടുത്തു കൊടുത്തു വളര്‍ത്തിയ മുട്ടന്‍ ബിന്‍ലാദന്‍ രോഗാണുക്കള്‍ ഉണ്ടെന്ന സത്യം) ഇന്ന് ലോകത്തിലെ പ്രഥമ പരിഗണന അര്‍ഹിക്കുന്ന ആരോഗ്യ പ്രശ്നം ആണെന്ന്.

എന്നിട്ട് ‘മലയാളിക്ക് മൊത്തത്തില്‍ ഒരു തോന്നല്‍’ ഉള്ളതില്‍ പരിഹസിക്കുന്ന ഇവനെയെല്ലാം ക്ഷ,ജ,ഞ,ഝ എന്ന് എഴുതിപ്പിക്കാന്‍ കഴിയാത്ത പ്രതികരണ കലയിലെ ആഗ്രകണ്യന്‍മാര്‍ ആയ എന്നെയും നിങ്ങളെയും എന്നതാ ചേട്ടായി വിളിക്കേണ്ടത്..

 164 total views,  1 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment9 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment9 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy9 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment9 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment10 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment11 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured11 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized14 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment14 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment15 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment16 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment18 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement