ഏറ്റവും പ്രിയപ്പെട്ടവൻ ചാക്കോ മാപ്പിള

രാഗീത് ആർ ബാലൻ

എപ്പോൾ കാണുമ്പോഴും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു സിനിമയും അതിലെ ഒരു വൈകാരികമായ രംഗവും ആണ് മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് സിനിമയിലെ ചാക്കോ മാപ്പിളയുടെയും റെജിയുടെയും ബസ് യാത്ര..ഒരു ബസ് യാത്ര എന്നതിലുപരി ആ രംഗത്തിലെ സംഭാഷണം കൊണ്ടും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയും വളരെ ഏറെ ചിന്തിപ്പിക്കുന്നതും ഒരുപാട് മനസ്സിനെ വേട്ടയാടുകയും ചെയ്യുന്നതാണ്. നമുക്ക് ചുറ്റും കണ്ണൊന്നു പായിച്ചാൽ പല രൂപത്തിലും ഭാവത്തിലും ചാക്കോ മാപ്പിളമാരെ കാണാൻ സാധിക്കും.. റെജിയെ ചാക്കോയുടെ കൈകളിൽ ഏല്പിച്ചു അയാളുടെ ഭാര്യ മരിക്കുമ്പോൾ റെജിക്ക് ആറു വയസ്സായിരുന്നു.. അവരെ ചാക്കോ കല്യാണം കഴിക്കുമ്പോൾ പലരും പറഞ്ഞത് കുരങ്ങന്റെ കയ്യിലാ പൂമാല കൊടുക്കുന്നെന്നു ആണ്.

ചാക്കോയുടെയും റെജിയുടെയും ആ ബസ് യാത്ര ശെരിക്കും ഒരുപാട് തിരിച്ചറിവുകളും വേദനകളും എല്ലാം പങ്ക് വെക്കപ്പെട്ട ഒരു യാത്രയാണ്..ആ ഒരു രംഗം കാണുമ്പോൾ പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്..നമ്മുടെയൊക്കെ ജീവിതം എന്നതും അർഹിക്കാത്തത് ഒക്കെ തന്നിട്ട് വിചാരിക്കാത്ത നേരത്തു തിരിച്ചെടിക്കുന്ന പോലെ തന്നെ ആണ് എന്ന്..ചാക്കോ മാപ്പിള റെജിയോട് പറയുന്നുണ്ട്
“അർഹിക്കാത്തത് ഒക്കെ തരിക എന്നിട്ടു വിചാരിക്കാത്ത നേരത്തു തിരിച്ചെടുക്കുക…നിന്റെ അമ്മച്ചി പോയപ്പോ എനിക്ക് ജീവിക്കാൻ നീ ഉണ്ടായിരുന്നു.. അപ്പനങ്ങു ചത്ത് പോയാൽ നീ ആർക്കു വേണ്ടി ജീവിക്കുമെടാ….”
നമുക്കൊക്കെ വേണ്ടപ്പെട്ടവർ അങ്ങ് മറഞ്ഞു പോയാൽ പിന്നെ നമ്മളൊക്കെ ആർക്കു വേണ്ടിയാണു ജീവിക്കുന്നത്??….

എന്റെ വീട്ടിലെ അതിഥിയെന്നും, സുഹൃത്തെന്നുമൊക്കെയാണ് ക്യാന്‍സറിനെ ഇന്നസെന്റ് ചേട്ടൻ വിശേഷിപ്പിച്ചത്. ക്യാന്‍സര്‍ വന്നപ്പോള്‍ അതിനെ ചെറു ചിരിയോടെയാണ് ഇന്നസെന്റ് ചേട്ടൻ സ്വികരിച്ചതും.തന്റെ വീട്ടില്‍ 8 വര്‍ഷത്തോളമായി ഒരു അതിഥിയുണ്ടെന്നായിരുന്നു ഇന്നസെന്റ് ക്യാന്‍സറിനെ കുറിച്ച് പറഞ്ഞത് പോലും..അദ്ദേഹം ജീവൻ നൽകിയ കഥാപാത്രങ്ങൾ ഒന്നും എങ്ങും പോയിട്ടില്ല.. അതെല്ലാം നമുക്ക് ചുറ്റും കാല കാലങ്ങളോളം ഉണ്ടാകും….. ശരീരം മാത്രമാണ് പോയിരിക്കുന്നത്.. അനുശോചനങ്ങളും കണ്ണീരും എല്ലാം ഈ ദിവസം കൊണ്ട് പോയി മറയും.. പക്ഷെ അദ്ദേഹത്തിൽ നിന്ന് പിറന്ന കഥാപാത്രങ്ങൾ സിനിമ ഉള്ളയിടത്തോളം കാലം ഇവിടെയൊക്കെ തന്നെ ഉണ്ടാകും….

*

Leave a Reply
You May Also Like

ഞങ്ങൾ അന്നും ഇന്നും; ചിത്രങ്ങൾ പങ്കുവെച്ച് അഹാന കൃഷ്ണ.

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബം തന്നെയാകും കൃഷ്ണ കുമാറിൻറെത്.സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിൻ്റെത്.

വർക്ക് ഔട്ട് ലുക്കിൽ ഗ്ലാമർ താരം റിതിക സിംഗ്

ഹിന്ദി , തെലുങ്ക് , മലയാളം ഭാഷാ ചിത്രങ്ങൾക്ക് പുറമേ തമിഴ് സിനിമകളിലും പ്രധാനമായും പ്രത്യക്ഷപ്പെടുന്ന…

ഡിജിറ്റൽ മീഡിയ ലോകത്ത് സൗന്ദര്യത്തിന്റെയും സാഹസികതയുടെയും യഥാർത്ഥ ആൾരൂപമായി സ്കാർലറ്റ് നിലകൊള്ളുന്നു

ഡിജിറ്റൽ മീഡിയ ലോകത്ത്, സ്കാർലറ്റ് സൗന്ദര്യത്തിന്റെയും സാഹസികതയുടെയും യഥാർത്ഥ ആൾരൂപമായി നിലകൊള്ളുന്നു. അവളുടെ ചുവന്ന മുടിയും…

മമ്മൂട്ടി – മോഹൻലാൽ സൗഹൃദം കാണുമ്പോൾ ‘അങ്ങനെ’ തോന്നാറേയില്ല !

Ajith Krishnan ” ഒരു കാര്യം എനിക്കുറപ്പാണ് എല്ലാ മത്സരങ്ങള്‍ക്കും ബഹളങ്ങള്‍ക്കും അവസാനം..കൂടെ നില്‍ക്കുന്ന ഒരാള്‍…