Inshallah A Boy
Director : Amjad Al Rasheed
Year : 2023 ‧
Genre : Drama/Narrative
Duration : 1h 53m
Country : Jordan
Language : Arabic
My Rating : Excellent
Musafir Adam Musthafa

ദൈവീക നിയമങ്ങൾ എന്ന് അവകാശപ്പെടുന്ന ഇസ്ലാമിക നിയമങ്ങൾ പലതും ഗോത്രീയവും കലഹരണപെട്ടതുമാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാൽ ആ നിയമങ്ങൾക്ക് മുന്നിൽ ദൈവീകം എന്ന വാക്കുള്ളത് കൊണ്ട് അത് പരിഷ്കരിക്കപ്പെടാൻ പലരും ഭയപ്പെടുന്നു. വോട്ട് ബാങ്കിനെ ഭയപ്പെട്ട് ജനാധിപത്യ രാജ്യങ്ങളിൽ പോലും ഈ കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌ക്കരിക്കപ്പെടുന്നില്ല എന്നതാണ് സത്യം. അക്കാരണത്താൽ തന്നെ അതിന്റെ ദുരിതം അനുഭവിക്കുന്നത് പലപ്പോഴും സ്ത്രീകളാണ്.

ഇസ്ലാമിക നിയമപ്രകാരം ഭർത്താവ് മരണപെട്ട സ്ത്രീക്ക് ആൺകുട്ടികൾ ഇല്ലങ്കിൽ ഭർത്താവിന്റെ സ്വത്ത് മുഴുവനായി ഭാര്യക്കും പെണ്മക്കൾക്കും ലഭിക്കില്ല, അതിന്റെ ഒരു ഭാഗം മരണപ്പെട്ട ഭർത്താവിന്റെ സഹോദരങ്ങൾക്കും അവകാശപ്പെട്ടതാണ്, എനാൽ ഒരു ആണ്കുട്ടിയെങ്കിലും ഉണ്ടങ്കിൽ ആ സ്വത്ത് മുഴുവനായി ആ അമ്മയ്ക്കും മക്കൾക്കും ലഭിക്കും. ഈ നിയമം ഉണ്ടാക്കിയ 1600 വർഷങ്ങൾക്കിപ്പുറം കുടുംബം, സമൂഹം അതിന്റെ സാമൂഹിക ഘടനയിൽ ഒക്കെ ഏറെ പുരോഗമിച്ചെങ്കിലും ഈ നിയമം ഇപ്പോഴും പരിഷ്‌ക്കരിക്കപ്പെടാതെ തുടരുന്നു എന്നതാണ് ദുരാവസ്ഥ. ഇത് കേരളത്തിലെയോ ഇന്ത്യയിലെയോ മുസ്ലിം സ്ത്രീകളുടെ മാത്രം വിഷയമല്ല, ലോക മുസ്ലിം സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നമാണ്.
Inshallah A Boy എന്ന ജോർദാനിൽ നിന്നുള്ള അറബിക് സിനിമ ഈ ഒരു സാമൂഹിക അനീതിയെ കുറിച്ചാണ് സംസാരിക്കുന്നത്..

ഭർത്താവും ഒരു മോളും അടങ്ങുന്നതാണ് നൂറയുടെ കുടുംബം. അവർക്ക് സ്വന്തമായി ഒരു അപ്പാർറ്റ്മെന്റ് ഉണ്ട്. ഭർത്താവിന്റെ സമ്പാദ്യത്തോടൊപ്പം നൂറയുടെ കൈയിലുള്ള സ്വർണവും അവളുടെ ശമ്പളവും എല്ലാം അത് വാങ്ങാൻ വേണ്ടി ഉപയോഗിച്ചതാണ്. പെട്ടന്ന് ഒരു ദിവസം നൂറയുടെ ഭർത്താവ് മരണപ്പെടുന്നു. ഇസ്ലാമിക നിയമത്തെ മുൻനിർത്തി ഭര്ത്താവിന്റ സഹോദരൻ അവരുടെ അപ്പാർട്മെന്റിൽ അവകാശം ഉന്നയിക്കുന്നു, അവൾ അതിന് തയ്യാറാകാതിരിക്കുമ്പോൾ അയാൾ കോടതിയിൽ പോകുന്നു ജോർദാൻ ഈ ഇസ്ലാമിക നിയമം പിന്തുടരുന്നതിനാൽ നൂറക്ക് വീട് നക്ഷ്ട്ടപ്പെടുന്ന അവസ്ഥ ഉണ്ടാവും എന്ന് അവൾ തിരിച്ചറിയുന്നു. അതോടെ അവളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.

വീട് പെട്ടന്ന് നക്ഷ്ട്ടപെടാതിരിക്കാൻ നൂറ ഗര്ഭിണിയാണെന്ന് കോടതിയിൽ നുണ പറയുന്നു. അങ്ങനെയെങ്കിലും നൂറ പ്രസവിക്കുന്നത് വരെ കോടതി നടപടികൾ നിർത്തിവെക്കും, കാരണം, ജനിക്കുന്നത് ആൺ കുട്ടിയാണെങ്കിൽ ആ അപ്പാർട്മെന്റിൽ പൂർണ്ണ അവകാശം നൂറക്കും മക്കൾക്കും ആയിരിക്കും. അങ്ങനെ ഒരു നുണയും തുടർന്നുണ്ടാകുന്ന കാര്യങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

Abortion, illicit sexual relationship, അങ്ങനെ പല വിഷയങ്ങൾ സിനിമ ചർച്ച ചെയ്യുനുണ്ട്. ഒരു ലോ ബഡ്ജറ്റ് സിനിമ ആണെങ്കിലും മേക്കിങ്ങിൽ വലിയ കോംപ്രമൈസ് ഒന്നും നടത്തിയിട്ടില്ല. ഗൾഫ് മേഖലയിൽ നിന്ന് വരുന്ന സിനിമകൾക്ക് വലിയ മാർക്കറ്റ് ഇല്ലാത്തതുകൊണ്ട് മിക്ക സിനിമകളും ചെറിയ ബഡ്ജറ്റിലാണ് നിർമിക്കാറ്. അതുകൊണ്ട് തന്നെ പിക്ചർ ക്വാളിറ്റിയെ ഒക്കെ പലപ്പോഴും അത് ബാധിക്കാറുണ്ട്. ഇവിടേയും അത്തരം പ്രശ്‌നങ്ങൾ ഉണ്ടങ്കിലും അത് നമ്മുടെ ആസ്വാദനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. എല്ലാ അർത്ഥത്തിലും കണ്ടിരിക്കേണ്ട സിനിമ.

You May Also Like

പണ്ട്..പണ്ട് … വിലങ്ങുകൾക്ക് ഡിമാന്റ് ഉള്ളൊരു കാലമുണ്ടായിരുന്നു

അറിവ് തേടുന്ന പാവം പ്രവാസി പണ്ട് അടിമക്കപ്പലുകളിൽ ഒരാളുടെ വലതുകാല്‍ അടുത്തുള്ളയാളിന്റെ ഇടതു കാലുമായി വിലങ്ങിട്ടായിരുന്നു…

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

2000 ത്തിന് ശേഷം തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ footfalls അഥവാ ടിക്കറ്റ് സെയിൽസ് വന്ന…

മോഹൻലാലിന് കിട്ടേണ്ട നാഷണൽ അവാർഡ് ആട്ടിമറിക്കപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി സിബി മലയിൽ !

മോഹൻലാലിന് കിട്ടേണ്ട നാഷണൽ അവാർഡ് ആട്ടിമറിക്കപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി സിബി മലയിൽ .!! പി.ടി.കുഞ്ഞുമുഹമ്മദ് രചനയും…

ബിസിനസ് പൊട്ടിയപ്പോൾ പെട്ടെന്ന് പണക്കാരാവാൻ ബി ഗ്രേഡ് സിനിമ പിടിക്കാനിറങ്ങിയ ചെറുപ്പക്കാരുടെ കഥ

ഹരിപ്പാട് സജിപുഷ്ക്കരൻ നവാഗത സംവിധായകനായ വിജു ജോസഫ് കഥയെഴുതി സംവിധാനം ചെയ്ത 2018ലെ ചിത്രമായിരുന്നു റോസാപ്പൂ.ബിജുമേനോൻ,നീരജ്…