മക്കയിലെ ക്ളോക്ക് ടവറിനു മുകളിലെ ചന്ദ്രക്കലക്കുള്ളിൽ എന്താണുള്ളത് ?

അറിവ് തേടുന്ന പാവം പ്രവാസി

ലോകത്തെ ഏറ്റവും വലിയ ക്ളോക്ക് ആയ മക്ക ക്ളോക്ക് ടവറിലെ ഭീമൻ ക്ളോക്കിനു മുകളിലുള്ള ചന്ദ്രക്കലക്കുള്ളിൽ എന്താണു ള്ളത് എന്ന് നോക്കാം.നിരവധി റെക്കോർഡുകൾ തകർത്ത ഭീമൻ ക്ളോക്കിന്റെ മുകളിലെ ചന്ദ്രക്കലക്കുള്ളിൽ ഫ്‌ളാഷ് ലൈറ്റ്, എയർ കണ്ടീഷനിംഗ് സിസ്റ്റം, ഗ്രീൻ ലേസർ ലൈറ്റ്, വിമാനങ്ങൾക്കുള്ള വാണിംഗ് ലൈറ്റ്, ഇടിമിന്നൽ സംരക്ഷണ ദണ്ഡ്, മെയിൻ്റനൻസ് ക്രെയിൻ, നമസ്ക്കാര സ്ഥലവും ഓഫീസും, സ്പൈറൽ സ്റ്റെയർകേസ് എന്നിവയാണു പ്രധാനമായുമുള്ളത്.

ക്ളോക്ക് ടവറിലെ ഭീമൻ ക്ളോക്കിന്റെ മിനുട്ട് സൂചിയുടെ നീളം 23 മീറ്ററും, മണിക്കൂർ സൂചിയുടെ നീളം 17 മീറ്ററുമാണ് എന്നത് തന്നെ ക്ളോക്കിന്റെ ആകാരം സൂചിപ്പിക്കുന്നു.98 ടൺ ഗ്ളാസ് മൊസൈക് ടൈൽസ്, 24 ക്യാരറ്റ് സ്വർണ്ണപ്പാളികൾ, 20 ലക്ഷം എൽ ഇ ഡി ബൾബുകൾ തുടങ്ങി വിവിധ പ്രത്യേകതകൾ നിറഞ്ഞ ക്ളോക്കിന്റെ ഓരോ വശത്തിനും 43 മീറ്റർ വീതം വ്യാസമുണ്ട്.

2004 ൽ ആരംഭിച്ച ക്ളോക്ക് ടവറിന്റെ നിർമ്മാണം 2011 ലായിരുന്നു പൂർത്തിയായത്. നിർമ്മാണം പൂർത്തിയായ പ്പോഴേക്കും ലോകത്തെ 30 ലധികം റെക്കോർഡുകളായിരുന്നു മക്ക ക്ലോക്ക് ടവർ തകർത്തത്.601 മീറ്റർ നീളമുള്ള ക്ളോക്ക് ടവർ ലോകത്തെ ഏറ്റവും ഉയരം കൂടിയ ചുരുക്കം കെട്ടിടങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 15 ബില്യൺ യു എസ് ഡോളർ മുടക്കി നിർമ്മിച്ച ക്ളോക്ക് ടവർ ലോകത്തിലെ ഏറ്റവും നിർമ്മാണ ച്ചെലവേറിയ കെട്ടിടമാണ്. 90 മില്യൺ യു എ ഇ ദിർഹമാണ് ചന്ദ്രക്കലയുടെ മാത്രം നിർമ്മാണച്ചെലവ്.

You May Also Like

മരണമില്ലാത്ത ജീവികൾ ഉണ്ടോ?

ജനിച്ചാൽ മരിക്കാത്ത ജീവികൾ ഉണ്ടെന്നാണ് ജീവശാസ്ത്രജ്ഞർ പറയുന്നത്. ഇവിടെ നമ്മുടെ സങ്കൽപത്തിലുളള ജനനത്തിനും മരണത്തിനും വ്യത്യാസങ്ങളുണ്ട്.

ഒരു പൂച്ചയ്ക്ക് അതിന്റെ മീശ കൊണ്ട് എന്തെല്ലാം ഉപകാരങ്ങൾ ഉണ്ട് ?

ഒരു പൂച്ചയ്ക്ക് അതിന്റെ മീശ കൊണ്ട് എന്തെല്ലാം ഉപകാരങ്ങൾ ഉണ്ട് ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…

ഗ്ലാസ് തിന്നുന്ന ആസിഡ്

ഗ്ലാസ് തിന്നുന്ന ആസിഡ് ആണ് ഹൈഡ്രോഫ്ലൂറിക് ആസിഡ് (HF) . അതുകൊണ്ട് ഈ ആസിഡിനെ ഗ്ലാസ്…

ലോകത്ത് ഏറ്റവും കൂടുതൽ ഇരട്ടകൾ പ്രസവിക്കപ്പെടുന്നത് എവിടെ ?

ബിബിസി യുടെ ഒരു ലേഖകൻ ഇഗ്ബോ ഒരയിലെ സ്കൂളിൽ അസംബ്ലിയിൽ പങ്കെടുത്തു .. ഇരട്ടകളോട് കൈ ഉയർത്താൻ ആവശ്യപ്പെട്ടപ്പോൾ അവിടെ ഉള്ള കുട്ടികളിൽ പകുതിയും കൈ ഉയർത്തിയതായി എഴുതിയിട്ടുണ്ട്