Vani Jayate

പ്രവചനീയമായ ഒരു ക്ളൈമാക്സ് ഉള്ള, അതെ സമയം വളരെ എൻഗേജിങ് ആയി പറഞ്ഞു പോവുന്ന ഒരു സീരീസ് ആണ് ഇൻസ്‌പെക്ടർ ഋഷി. 10 എപ്പിസോഡുകളിൽ ഒരു പാട് കാര്യങ്ങൾ ജെ നന്ദിനി പറയാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കുറെയേറെ സമയം സൈഡ് ട്രാക്കുകൾക്കും ബിൽഡ് അപ്പിനും ആയി ചിലവിടുന്നുണ്ട്. അപ്പോഴും ആ ഡിസ്ട്രാക്ഷനുകൾ ബോറടിപ്പിക്കുന്ന തരത്തിലേക്ക് നീങ്ങുന്നുവെന്ന് തോന്നുന്ന അതെ നിമിഷം തിരികെ മുഖ്യ പ്രമേയത്തിലേക്ക് പിടിച്ചിടാനുള്ള കൃതഹസ്തതയും കാണിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആസ്വാദനത്തിൽ നിമ്നോന്നതങ്ങൾ കൊണ്ട് സമൃദ്ധമായ ഒരു സീരീസ് തന്നെയാണ് ഇൻസ്‌പെക്ടർ ഋഷി. ഒരു സംവിധായിക എന്ന നിലയിൽ നന്ദിനിക്ക് തീർച്ചയായും അഭിമാനിക്കാവുന്ന ഒന്നായിരിക്കും.

മുഖ്യ വിഷയവുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത പ്രോഗ്രസീവ് ആയ പല സന്ദേശങ്ങൾക്കും ഇടം കൊടുക്കാൻ ശ്രമിച്ചത് കൊണ്ടായിരിക്കണം ആറോ ഏഴോ എപ്പിസോഡുകളിൽ ഒതുക്കാവുന്ന സീരീസ് പത്ത് എപ്പിസോഡുകളായി നീണ്ടത്. അപ്പോഴും ആമസോണിൽ തന്നെ സ്ട്രീം ചെയ്യുന്ന തമിഴ് സീരീസുകളായ ചുഴലും, വാദന്തിയുമൊക്കെ പോലെ തന്നെ മികച്ച ഒരു കാഴ്ച്ചാനുഭവം തന്നെയാണ് ഇൻസ്‌പെക്ടർ ഋഷി. വിചിത്രമായ രീതിയിൽ തുടർന്ന് വരുന്ന കൊലപാതകങ്ങളുടെ അന്വേഷണമാണ് മുഖ്യ ത്രെഡ് എങ്കിലും, ഓരോ കഥാപാത്രങ്ങളിലൂടെ നിരവധി സെന്സിറ്റിവ് ആയ വിഷയങ്ങളെ പരാമർശിച്ചു പോവാൻ ശ്രമിച്ചിട്ടുണ്ട്. അങ്ങിനെ പ്രതിപാദിക്കുന്ന വിഷയങ്ങളിൽ ഒരിടത്തും പ്രീച്ചി ആവാതെ പോവാനുള്ള കരുതലോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

വാനരച്ചി എന്ന ഒരു മിത്തിന്റെ ചുറ്റുമാണ് ഈ അന്വേഷണങ്ങളെ തുന്നി ചേർത്തിട്ടുള്ളത്. കോയമ്പത്തൂരിന് അടുത്തുള്ള തേങ്കാട് എന്ന ഒരു സാങ്കല്പിക വനപ്രദേശമാണ് പശ്ചാത്തലം. അവിടെ നടക്കുന്ന വിചിത്രമായ ചില മരണങ്ങളും, ആ മരണങ്ങളിൽ ഇരയായവരുടെ ദേഹങ്ങൾ ചിലന്തി വലയിൽ കുരുക്കിയ രീതിയിൽ പ്രദർശിപ്പിക്കുന്ന ഒരു രീതിയാണ് അവ പരസ്പര ബന്ധിതമാണെന്ന് എന്ന നിരീക്ഷണങ്ങളിൽ എത്തുന്നത്. വനം വകുപ്പും, പോലീസ് അന്വേഷണത്തിനായി എത്തുന്ന ഋഷിയും ടീമും തമ്മിൽ വലിയ ഘർഷണങ്ങൾ കൂടാതെ സഹകരിച്ചു കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്.

ഈ മരണങ്ങൾ നടക്കുന്നതിനോട് സംബന്ധിച്ചുള്ള സാഹചര്യങ്ങളിൽ പലയിടത്തും ‘വനരച്ചി’ എന്ന വിചിത്ര രൂപിയായ ഒരു ‘യക്ഷിയെ’ പലരും കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഗ്രാമീണർ ഭയചകിതരാണ്. ഇൻവെറ്റിഗേഷൻ ടീമിലുള്ള ഋഷിയ്ക്കും, അയ്യനാർക്കും, ചിത്രയ്ക്കും അവരുടേതായ ജീവിത സമരങ്ങളും പ്രതിസന്ധികളും സമാനമായി നടക്കുന്നുണ്ട്. അതുപോലെ തന്നെ ഫോറസ്ട്രി ടീമിൽ നിന്നുള്ള സത്യയ്ക്കും, കാതറീനും അടക്കമുള്ളവർക്കും… ഈ അന്വേഷണം അവരെ എവിടെയെല്ലാം എത്തിക്കും എന്നുള്ളതാണ് പത്ത് എപ്പിസോഡുകളിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇൻസ്‌പെക്ടർ ഋഷിയെ വെറുമൊരു ക്രൈം ത്രില്ലർ മാത്രമായി കാണേണ്ട ഒന്നല്ല. അതിലുമേറെ പലതും സംവദിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ കാണാൻ കഴിയും.

മികച്ച മേക്കിങ് ക്വാളിറ്റി ഉള്ള ഒരു സീരീസ് ആണ്. ചുരുക്കം ചില പരിചിത മുഖങ്ങൾക്കപ്പുറമുള്ള കാസ്റ്റിംഗ് ഗംഭീരമായിട്ടുമുണ്ട്. ഇൻസ്‌പെക്ടർ ഋഷിയായി വന്ന നവീൻ ചന്ദ്രയും, സത്യയുടെ വേഷത്തിൽ വന്ന ശ്രീകൃഷ്ണ ദയാലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ബീറ്റ് റേഞ്ചർ കാതറീന്റെ വേഷത്തിൽ വന്ന സുനൈനയ്ക്ക് തുടക്കം മുതൽ ഒടുക്കം വരെ ഒരു ‘പ്രണയാതുരമായ’ ഭാവമാണ്. ഋഷിയുടെ ഇൻവെസ്റ്റിഗേഷൻ ടീമിലെ എസ് ഐ മാരായി വേഷമിട്ട കണ്ണരവിയും, മാലിനി ജീവരത്നവും അവരുടെ വേഷങ്ങളോട് പരമാവധി നീതി പുലർത്തിയിട്ടുണ്ട്. മാലിനിയുടേത് വേഷം കൂടുതൽ ചാലഞ്ചിങ് ആയത് കൊണ്ട് ആ പ്രകടനം കൂടുതൽ ശ്രദ്ധേയമായി തോന്നി. ബാക്കിയുള്ള ഘടകങ്ങൾ ഒക്കെ കൃത്യമായി ചേർന്ന് പോവുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ബിഞ്ച് വാച്ചിന് പ്രേരിപ്പിക്കുന്ന ഒരു സീരീസ് തന്നെയാണ് ഇൻസ്‌പെക്ടർ ഋഷി. ആമസോൺ പ്രൈം വീഡിയോവിൽ സ്ട്രീം ചെയ്യുന്നുണ്ട്

You May Also Like

എക്കാലത്തെയും ഹോട്ട് ഗോസ്റ്റായി സണ്ണി ലിയോൺ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് സണ്ണി ലിയോൺ. ‘ഓ മൈ ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി…

ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഒരു കൃതഞ്ജതയുടെ കഥ

The story of great gratitude ✍️K Nandakumar Pillai ലോകകപ്പ് പുരസ്‌കാര വിതരണ വേദിയിൽ…

“2018 – ൽ മുസ്ലീങ്ങളുടെയും ഗവൺമെന്റിന്റെയും പ്രവർത്തനങ്ങളെ ബോധപൂർവ്വം അവഗണിച്ചു”, കുറിപ്പ് വായിക്കാം

2018 – പള്ളീലച്ചൻ കൂട്ടമണിയടിച്ചതോണ്ട് മാത്രം രക്ഷപെട്ട കേരളം Shoukath Ali ജൂഡ്…. നിങ്ങൾ സ്ക്രീനിനു…

സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോളിന്റെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌

ഒരുകാലത്തു ബോളിവുഡിൽ ശക്തമായ ആക്ഷൻ ഹീറോ നായകവേഷങ്ങൾ ചെയ്ത സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോളിന്റെ…