പാമ്പുകളിലെ കൗതുക വിശേഷങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി

വിഷമില്ലാത്ത ചില പാമ്പിനങ്ങൾ ശത്രുക്കളെ തെറ്റിദ്ധരിപ്പിച്ചു രക്ഷപ്പെടാൻ, തന്റെ ആവാസ വ്യവസ്ഥയിൽ തന്നെ ഉള്ള വിഷമുള്ള പാമ്പുക ളുടെ നിറം പാറ്റേൺ മുതലായവ പ്രകൃത്യാ പരിണമിച് അനുകരിക്കുന്ന രീതിക്കാണ് (batesian mimicry) എന്ന് പറയപ്പെടുന്നത് : ബ്രിട്ടീഷ് പ്രകൃതിശാസ്ത്രകാരനായ Henry Walter Bates ആണ് ഈ പ്രതിഭാസം കണ്ടു പിടിച്ചു നിർവചിച്ചത് .

ഉദാ : വെള്ളിക്കെട്ടനെ (Common krait) അനുകരിക്കുന്ന വിഷമില്ലാത്ത വെള്ളിവരയൻ (Indian wolf snake) പാമ്പുകളുടെ വളര്‍ച്ചക്ക് അനുസരിച്ച് അവയുടെ പുറം കുപ്പായം വളരില്ല. അതുകൊണ്ട് ഇടയ്ക്കിടെ ഈ പുറം കുപ്പായം അതിനു ഊരി മാറ്റേണ്ടി വരുന്നു. ഇതിനെ പടം പൊഴിക്കല്‍,ഉറ ഊരല്‍ (Moulting,Squammation) എന്നൊക്കെ പറയാറുണ്ട്‌. വളര്‍ച്ച പെട്ടെന്നുണ്ടായാല്‍ പടം പൊഴിക്കലും പെട്ടെന്ന് ഉണ്ടാകും, വളര്‍ച്ച മെല്ലെ ആയാല്‍ പടം പൊഴിക്കലും വൈകും. ഭക്ഷണത്തിന്റെ ലഭ്യതയാണ് പടം പൊഴിക്കലിന്റെ നിരക്കിനെ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഘടകം എന്ന് സാരം. ജനിച്ചു വീഴുന്ന പാമ്പിന്‍ കുഞ്ഞുങ്ങള്‍ പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ പടം പൊഴിചേക്കാം എങ്കിലും വലുതായിക്കഴിഞ്ഞാ ല്‍ രണ്ടോ, മൂന്നോ മാസത്തില്‍ ഒരിക്കലെ ഇത് സംഭവിക്കുകയുള്ളൂ. പടം പൊഴിയാറായ പാമ്പ് ഭക്ഷണം പോലും കഴിക്കാതെ ഉഷാറൊക്കെ നഷ്ടപ്പെട്ടു ഏതെങ്കിലും മാളത്തില്‍ വിശ്രമത്തില്‍ ഏര്‍പ്പെടും. ആ സമയത്ത് അതിന്റെ കണ്ണ് പാല്‍ നിറമാകുകയും ചെയ്യും.

പാമ്പുകളില്‍ സസ്യാഹാരികള്‍ ഇല്ല. ജീവനുള്ള മാംസാഹാരമാണ് കഴിക്കുന്നത്‌. കടിച്ചു ചവച്ചു തിന്നാനോ ,വലിച്ചു കുടിക്കാനോ പറ്റുന്ന രീതിയിലല്ല അവയുടെ വായയുടെ ഘടന. അത് കൊണ്ട് തന്നെ അവ പാല് കുടിക്കുമെന്ന് പറയുന്നതും ,മുട്ട കൊത്തിക്കുടിക്കുമെന്നു ള്ളതും തെറ്റാണ്. അവ മുട്ട വിഴുങ്ങുകയാണ് ചെയ്യുക .ഇങ്ങനെ വിഴുങ്ങുന്ന മുട്ടയുടെ തോട് അവ പുറത്തേക്ക് തുപ്പിക്കളയും.ഇരയുടെ തല മുതലാണ്‌ പാമ്പ് വിഴുങ്ങുക.നഖം തുടങ്ങിയ കൂര്‍ത്ത ഭാഗങ്ങള്‍ തട്ടി അന്ന നാളം മുറിയാതിരിക്കാനും ഇര തിരിഞ്ഞു കടിക്കാതിരിക്കാനുമൊക്കെ വേണ്ടിയാണ് അവ ഇങ്ങനെ ചെയ്യുന്നത്. ഒരിക്കല്‍ വയറു നിറഞ്ഞാല്‍ പിന്നെ കഴിച്ച ഭക്ഷണം ദഹിച്ചു കഴിഞ്ഞു മാത്രമേ അവ ഭക്ഷണം കഴിക്കൂ. ഇതിനു ചിലപ്പോള്‍ ആഴ്ചകളോ, മാസങ്ങളോ എടുത്തേക്കാം. വിഷപ്പാമ്പുകള്‍ ഇരയെ വിഷം കുത്തിവെച്ചു കൊന്നു വിഴുങ്ങുന്നു. വിഷമില്ലാത്ത പാമ്പുകള്‍ പലപ്പോഴും ഇരയെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു കൊന്നു തിന്നുന്നു. എങ്കിലും ചിലപ്പോള്‍ പാമ്പുകള്‍ ഇരയെ ജീവനോടെയും അകത്ത്താക്കാറുണ്ട്. സാധാരണ ഇരകള്‍ പല്ലി,ഓന്ത്,തവള,പക്ഷി തുടങ്ങിയവ ആണെങ്കിലും രാജ വെമ്പാല, വെള്ളിക്കെട്ടന്‍,പവിഴപ്പാമ്പ് തുടങ്ങിയവ പാമ്പുകളെതന്നെ ആഹാരമാക്കാറുണ്ട്.

ഒരു പക്ഷെ ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് പാമ്പുകളുടെ ഇണ ചേരല്‍. ഒരു വര്‍ഗത്തില്‍ പെട്ട പാമ്പുകള്‍ തമ്മിലെ ഇണ ചേരൂ. മൂര്‍ഖന്‍ ആണും, ചേര അതിന്റെ പെണ്ണും ആണെന്നൊക്കെ പല സ്ഥലത്തും ഉള്ള വിശ്വാസം അടിസ്ഥാന രഹിതവും അബദ്ധവും ആണ്. മൂര്‍ഖന്‍ മൂര്ഖനോടെ ഇണ ചേരൂ, ചേര ചേരയോടും.നാം പലപ്പോഴും പാമ്പുകളുടെ ഇണ ചേരല്‍ എന്ന് പറയാറുള്ളത് അവ തമ്മിലുള്ള പ്രവിശ്യാ യുദ്ധത്തെ ആണ്.ഇണ ചേരല്‍ സമയത്ത് അവ തമ്മില്‍ പിണഞ്ഞു തല ഉയര്‍ത്തി ബല പരീക്ഷണം നടത്താറില്ല.വളരെ ശാന്തരായി ഒരിടത്ത് കിടന്നാണ് അവര്‍ ആ കര്‍മ്മം നിര്‍വഹിക്കുക.ഇണ ചേരല്‍ കാലത്ത് പെണ്‍ പാമ്പുകളുടെ ഗന്ധ ഗ്രന്ഥി (Musk Gland) ഉല്‍പ്പാദിപ്പിക്കുന്ന ഫിറമോണിൻറെ മണം വളരെ ദൂരെ പോലും എത്തുകയും ആണ്‍ പാമ്പുകളുടെ വോമെറോ നേസല്‍ അവയവ ത്തിലെ സ്തരം ഈ മണം തട്ടുമ്പോള്‍ ഉത്തെജിതമാകുകയും അങ്ങനെ ആൺ പാമ്പുകള്‍ പെൺ പാമ്പുകള്‍ ഉള്ള സ്ഥലം തിരിച്ചറിഞ്ഞു അങ്ങോട്ട്‌ എത്തുകയും ചെയ്യും.

ഒരു പാമ്പിനു താമസിക്കാന്‍ ഒരു പ്രത്യേക പ്രവിശ്യ ഉണ്ടായിരിക്കും.അവിടുത്തെ ഏകാധിപതി ആയിരിക്കും അവന്‍.അവന്റെ സാമ്രാജ്യത്തിലേക്ക് മറ്റൊരു ആണ്‍ പാമ്പ് കടന്നു വന്നാല്‍ അവര്‍ തമ്മില്‍ വഴക്കുണ്ടാകും. ഒരു പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം മാതൃകാപരം എന്നൊക്കെ വേണമെങ്കില്‍ പറയാവുന്ന തരം വഴക്ക്. രണ്ടാളും ചുറ്റിപ്പിണഞ്ഞു തല നിലത്തു നിന്ന് ആവുന്നത്ര ഉയര്‍ത്തി പിടിക്കും.എന്നിട്ട് എതിരാളിയുടെ തല നിലത്തു മുട്ടിക്കാന്‍ പരസ്പരം തള്ളും. ആരുടെ തല ആദ്യം നിലത്തു മുട്ടുന്നോ അയാള്‍ പരാജയം സമ്മതിക്കും, എന്നിട്ട് പുതിയൊരു താമസ സ്ഥലം തേടി പോകും. പല ജീവികളിലും കാണുന്ന ഈ പ്രവിശ്യാ യുധ്ധത്തെയാണ് നാം പലപ്പോഴും പാമ്പിന്റെ ഇണ ചേരല്‍ എന്ന് തെറ്റിദ്ധരിക്കുന്നത്. അത് കണ്ടാല്‍ കാണുന്നവന്റെ കണ്ണ് പൊട്ടുമെന്നും, മൈലുകളോളം പിന്തുടര്‍ന്നെത്തി പാമ്പുകള്‍ അത് കണ്ട ആളിനെ കടിച്ചു കൊല്ലുമെന്നും ഒരു മൂഡവിശ്വാസവും നിലനിന്നിരുന്നു പണ്ട്.

You May Also Like

അത്ഭുത ഗോവണി.. !

കെട്ടിട നിർമ്മാണത്തിൽ മഹാത്ഭുതങ്ങൾ നടത്തിയ എഞ്ചിനീയേഴ്‌സ് പോലും ഈ ഗോവണിക്ക് മുന്നിൽ മുട്ടുമടക്കി എന്ന് പറയാം. കാരണം ഇതിന്റെ നിർമ്മാണ ത്തിന് പിന്നിലെ ശാസ്ത്രമെന്തെന്ന് അവർക്ക് മനസിലായിട്ടില്ല

എന്താണ് ഡ്രൈ ഐസ് ?

ഡ്രൈ ഐസ് പല പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. തണുത്ത വസ്തുക്കൾ ദീർഘകാലം തണുത്ത് തന്നെ ഇരിക്കാൻ ഡ്രൈ ഐസ് ഉപയോഗിക്കാറുണ്ട്

എന്താണ് ‘ഹ്യൂമന്‍ ലൈബ്രറി ‘ അഥവാ ‘മനുഷ്യപുസ്തകശാല’ ?

പുസ്തകങ്ങളില്‍ ഉള്ളവയേക്കാൾ തീക്ഷ്ണമാണ് അനുഭവങ്ങളില്‍ നിന്നുള്ള അറിവ്. അറിവിന്റെ എന്‍സൈക്ലോപീഡിയ തന്നെയാണ് ഓരോ മനുഷ്യരും.അങ്ങനെ യെങ്കില്‍ പുസ്തകങ്ങള്‍ക്ക് പകരം ആ മനുഷ്യന്മാരേ വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍ നന്നായിരിക്കും

പ്രഷർ കുക്കറിന്റെ പ്രവർത്തന തത്വം എന്താണ് ?

കുക്കറിൽ ഉള്ള വെയിറ്റിന്റെയും, സുരക്ഷ വാൽവിന്റെയും ,ഗാസ്കറ്റ് എന്നറിയപ്പെടുന്ന കറുത്ത റബ്ബർ വളയത്തിന്റെയും ഉപയോഗം എന്ത് ?