ഡിസംബർ 1, ലോക എയ്ഡ്സ് ദിനം

358

ലളിതാ നമ്പ്യർ ( പൊതുജന താത്പര്യാർത്ഥം )

ഡിസംബർ 1 ലോക എയ്ഡ്സ് ദിനം

എയ്ഡ്സ് രോഗം ആദ്യമായി കണ്ടു പിടിച്ചത് 1983 ലാണ് . ഇന്ന് ലോകത്ത് ആകെ 37. 9 മില്യൻ ആളുകൾ ഈ രോഗാണുക്കൾ ബാധിതരെന്നാണ്കണക്കാക്കപ്പെടുന്നത്. അതിൽ തന്നെ 25% ആൾക്കാർക്കും ഈ രോഗമുണ്ടെന്ന വിവരം അറിയില്ല. ഇന്ത്യയിൽ ഇത് ആദ്യ മായി സ്ഥിരീകരിച്ചത് 1986 ലാണ്. ചെന്നൈ നഗരത്തിലെ ലൈംഗിക തൊഴിലാളികളിലാണ് സ്ഥിരീകരിച്ചത്. ഇന്ന് 2.11 മില്യൻ ആൾക്കാർക്ക് ഇന്ത്യയിൽ ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ എയ്ഡ്സ്. രോഗികൾ സ്വിറ്റ്സർലാൻഡിലാണെന്ന് കണക്കാക്കപ്പെടുന്നു.

ഹ്യൂമൻ ഇമ്മ്യൂണോ വൈറസ്
( HUMAN IMMUNO VIRUS -HIV)

റിട്രോ വൈറസ് ((Retrovirus) ഗ്രൂപ്പിൽ പെട്ട HIV വൈറസാണ് എയ്ഡ്സ് രോഗം പരത്തുന്നത്. ഈ വൈറസുകൾ ശരീരത്തിലെ സി. ഡി. ഫോർ (CD4) എന്ന ശ്വേത രക്താണുക്കളെ കടന്നാക്രമിക്കുന്നു. ഈ CD4 എന്ന ശ്വേത രക്താണുക്കളാണ്ശരീരത്തിൽ പ്രതിരോധ ശക്തി നൽകുന്നത്. തന്മൂലംശരീരത്തിലെ പ്രതിരോധം നഷ്ടപ്പെടുകയും ചെയ്യുന്നു.

ശരീരത്തിലെ CD4 ന്റെ സാധാരണ അളവ് 500 മുതൽ1500 വരെ ആണ്. ഇതിന്റെ അളവ് നോക്കിയാണ് വൈറസിന്റെ ആക്രമണം മനസിലാക്കുന്നത്. CD4 200 ൽ താഴെയായാൽ എയ്ഡ്സിന്റെ ലക്ഷണങ്ങൾ കണ്ട്തുടങ്ങും.
.
എച്ച് ഐ വിയും ബാധിതരും എയ്ഡ്സും തമ്മിലുള്ളവ്യത്യാസം എന്ത്?

HIV

ഒരാൾക്ക് എച്ച് . ഐ . വി . ബാധിച്ചു അഥവാ അയാളുടെ ശരീരത്ത് HIV അണുബാധ സ്ഥിരീകരിച്ചാൽ അത് ഉടനെ എയ്ഡ്സ് ആവണമെന്നില്ല. അണുബാധ ബാധിച്ച രോഗി യാതൊരു ലക്ഷണങ്ങളും ഇല്ലാതെ വർഷങ്ങളോളം ആരോഗ്യവാനായി ഇരിക്കും. വ്യക്തിയുടെ പ്രായം , ആരോഗ്യം ,പ്രതിരോധശക്തി, എന്നിവയെ ആശ്രയിച്ചിരിക്കും ഇത്. എന്നാൽ ഈ സമയയത്ത് ഇവർ മറ്റുള്ളവർക്ക് രോഗം പകർത്താം. രോഗ ലക്ഷണങ്ങൾ ഇല്ലാത്തത് കാരണം രോഗാണു ബാധിച്ചതാണോ എന്ന് രക്തപരിശോധന നടത്തുന്നതുവരെ അറിയാനും പറ്റില്ല. രക്തത്തിൽ രോഗാണുകണ്ടെത്തുകയും പക്ഷെ രോഗ ലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും ആയാൽ എച്ച് ഐ വി ബാധിതരെന്ന്പറയുന്നു.(HIV +VE ).

AIDS (ACQUIRED IMMUNO DEFICIENCY SYNDROME )

അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യാൻസി സിൻഡ്രോം എന്നാൽ രോഗാണുബാധിച്ച് ഉടനെയോ വർഷങ്ങൾക്ക് ശേഷമോ രോഗ ലക്ഷണങ്ങൾ കണ്ട്തുടങ്ങിയാൽ അതായത് എയ്ഡ്സ് രോഗത്തിന്റെ ലക്ഷണങ്ങളായ തൂക്കംകുറയൽ, ക്ഷീണം , വിശപ്പില്ലായ്മ മറ്റ് അണുബാധകൾ ഇവ കണ്ടുതുടങ്ങിയാൽ അവരെ എയ്ഡ്സ് രോഗികൾ എന്ന്പറയും. സാധാരണയായിഎയ്ഡ്സ് രോഗികളായാൽ പിന്നെ വേഗം ആരോഗ്യ നില വഷളാവും.ഈ സമയം CD4 200 ൽ താഴെയാവും. ശരീരത്തിലെ പ്രതിരോധ ശക്തി കുറയുന്നതുകാരണം ഇവർക്ക് മറ്റ് പല രോരോഗങ്ങളുംവരുന്നു. പ്രധാനമായും ന്യൂമോണിയ , ക്ഷയരോഗം , കാൻസർ തുടങ്ങിയവയാണ്.

തുടക്കത്തില് എച്ച്.ഐ.വി.ബാധിതര് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാറില്ല. പൂർണ്ണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വര്ഷം ജീവിച്ചെന്നിരിക്കും. കാലക്രമേണ രോഗലക്ഷണങ്ങള് പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ് നോഡൂകൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീര്ഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ ,വായിൽ പുണ്ണുകൾ തുടങ്ങിയവയുണ്ടാവുന്നു.

എങ്ങനെ പകരുന്നു ?

 • സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ച,
 • രക്ത ദാനം,
 • ശുചീകരിക്കാത്ത സിറിഞ്ചുകൾ , മറ്റ് ഉപകരണങ്ങൾ( ശസ്ത്ര ക്രിയാ സാമഗ്രികൾ )
 • ശരീരത്തിലെ ദ്രാവകങ്ങൾ,
 • രോഗ ബാധിതയായ അമ്മയിൽ നിന്ന് കുട്ടികളിലേക്ക് പ്ളാസന്റ വഴി , മുലപ്പാൽ വഴി ,
 • രോഗിയായ ഒരാളുടെ രക്തവുമായുള്ള ബന്ധം,
 • മയക്ക് മരുന്നിനടിമകൾ , തുടങ്ങി ഒട്ടേറെ കാര്യങ്ങള് കൊണ്ട് എയ്ഡ്സ് പകരാം. അമ്മയിൽ നിന്നും കുഞ്ഞിലേക്ക് ഗർഭധാരണ സമയത്തോ മുലയൂട്ടല് സമയത്തോ രോഗം പകരാം , ബാർബർ ഷാപ്പിലെ ശുചീകരിക്കാത്ത ക്ഷൗര കത്തികൾ ബ്ളേഡുകൾ വഴിയും പകരാം.

എന്താണ് വിന്ഡോ പീരിയഡ് (WINDOW PERIOD )?

സാധാരണയായി HIV വൈറസ് ശരീരത്തിൽ കടന്നാൽ ആറുമാസം കഴിഞ്ഞാണ് ഇവ രക്തത്തിൽ പ്രത്യക്ഷപ്പെട്ട് ടെസ്റ്റിലൂടെ അറിയാൻ കഴിയുന്നത്. ചിലപ്പോൾ രോഗാണു ഉള്ളിൽ കടന്നാലും ഈ സമയത്ത് രക്തം പരിശോധിച്ചാൽ നെഗറ്റീവ് ആയിരിക്കും ഫലം. ഈ കിലഘട്ടത്തെ വിന്ഡോ പീരിയഡ് എന്ന് പറയുന്നു.

പരിശോധനകൾ

രക്തത്തിൽ HIV വൈറസ് ഉണ്ടോന്ന് ഫലം വന്നാൽ അത് ശരിയാണോന്ന് സ്ഥിരപ്പെടുത്താൻ എലിസാ ടെസ്റ്റ് ചെയ്യുന്നു. ( ELISA- ENZYME LINKED IMMUNO ASSAY )
പിന്നെയും നൂറുശതമാനം സ്ഥിരീകരിക്കാനുള്ള ടെസ്റ്റാണ് വെസ്റ്റേൻ ബ്ളോട്ട് ടെസ്റ്റ് ( WESTERN BLOT TEST).

മിഥ്യാ ധാരണകൾ

ചുംബനത്തിൽ കൂടി എയ്ഡ്സ് പകരില്ല.
ഷേക്ക് ഹാന്റ്കൊടുത്താലും ഒരുമിച്ച് ഉറങ്ങിയാലും ഭക്ഷണം കഴിച്ചാലും ഒരേ ബഞ്ചിലിരുന്ന് പഠിച്ചാലും എയ്ഡ്സ് പകരില്ല. ശരീരത്തിലെ മുറിവുകളിൽ കൂടിമാത്രമെ രോഗാണുക്കൾ ഉള്ളിൽ കടക്കുകയുള്ളൂ. എയ്ഡ്സ് ബാധിതരെ അകറ്റി നിർത്തേണ്ടതില്ല. അവർക്കും സമൂഹത്തിൽ തുല്യതയോടെജീവിക്കാനുള്ള അവകാശമുണ്ട്.

ചികിത്സ

എയ്ഡ്സിന് ഭേദമാകാനുള്ള ചികിത്സയില്ല. എന്നാൽ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള മരുന്നുകൾ ലഭ്യമാണ്. എയ്ഡ്സ് രോഗ ലക്ഷണം ഇല്ലാതെ തന്നെ ഈ മരുന്നുകളുടെ ഉപയോഗം കൊണ്ട് വളരെ നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോകുന്നവർ ധാരാളമുണ്ട്. ഇവരുടെ CD4 കണക്ക് ഇടക്കിടക്ക്നോക്കേണ്ടതാണ്. ഇതിന് എതിരെയുള്ള വാക്സിൻന്റെ ഗവേഷണം നടന്നുകൊണ്ടിരിക്കയാണ് . കാനഡയിൽ ഇതിനെതിരെ ഒരുവാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.. എല്ലാ പരീക്ഷണങ്ങളും വിജയിച്ചു . ഇനി രണ്ടെണ്ണം കൂടി പൂർത്തീകരിക്കാനുണ്ട്. അതും കൂടി കഴിഞ്ഞാൽ നമുക്ക് എയ്ഡ്സിന് എതിരായ വാക്സിൻ നിലവിൽ വരും SAV001-H എന്നാണ് വാക്സിന്റെ പേര്

എച്ച്.ഐ.വി. ബാധിതര്ക്ക് ചിട്ടയായ ജീവിതക്രമവും മരുന്നിന്റെ കൃത്യമായ ഉപയോഗവും ആവശ്യമാണ്. എച്ച്.ഐ.വി. രംഗത്ത് സേവനമനുഷ്ഠിക്കുന്ന അനേകം സംഘടനകളുണ്ട്. ഡോക്ടറുടെയോ ആ രംഗത്തുള്ളവരുടെയോ ഉപദേശം തേടുക.വ്യാജമരുന്നുകളുടെ പിന്നാലെ പോകാതിരിക്കുക .എയ്ഡ്സിന് ഇപ്പോൾ നിലവിലുള്ള മരുന്ന് ആന്റി റിട്രോ വൈറസ് തെറാപ്പിയാണ് (A.R.T.). ഈ മരുന്ന് കഴിച്ചാൽ ജീവിത ദൈർഘ്യംകൂട്ടാൻ കഴിയു. ഈ മരുന്ന് തുടങ്ങി കഴിഞ്ഞാൽ അത് കർശനമായും കൃത്യമായും ജീവിതാവസാനംവരെയും തുടരണം. എല്ലാ സർക്കാർ ജില്ലാ ആശുപത്രികളിലും ഈ മരുന്നുകൾ സൗജന്യമായി കൊടുക്കുന്നു. കൗൻസിലിംഗ് സൗകര്യങ്ങളും ലഭ്യമാണ്.

എങ്ങനെ തടയാം

 • സുരക്ഷിതമായ ലൈംഗിക വേഴ്ച.
 • സ്വന്തം ജീവിതപങ്കാളിയല്ലാത്തവരുമായുള്ള ബന്ധം ഒഴിവാക്കുക.
 • രക്തദാനത്തിന് മുന്പുള്ള പരിശോധന
 • സിറിഞ്ചുകളും മറ്റ് സാധനങ്ങളും ശരിയായ രീതിയിൽ അണു വിമുക്തമാക്കണം
  (രോഗബാധിതരുടെ ദ്രാവകങ്ങളടങ്ങിയ വസ്ത്രങ്ങൾ രാസവസ്തുക്കളുപയോഗിച്ച് അണുവിമുക്തമാക്കണം,)
 • രക്ത പരിശോധന സമയത്ത് മുൻകരുതലുകളെടുക്കുക.,
 • ശരിയായ ബോധവത്ക്കരണം. എന്നിവ കൊണ്ട് ഈ രോഗം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്.
  അബദ്ധവശാൽ ഏതെങ്കിലും വിധത്തിൽ രോഗബാധിതരുമായി സമ്പർക്കത്തിലായവർ 24 മണിക്കൂറിനുള്ളിൽ കരുതൽ നടപടി എന്ന നിലയിലുള്ള ചികിത്സക്ക് വിധേയരാവേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ഈ മരുന്ന്ഒരു മാസം കഴിക്കണം. എയ്ഡ്സ് വിമുക്ത സമൂഹത്തിന് വേണ്ടി നമുക്കും കൈ കോർക്കാം.

ലളിതാ നമ്പ്യർ ( പൊതുജന താല്പര്യാർത്ഥം )