രാഗീത് ആർ ബാലൻ
കുറച്ചു ദിവസങ്ങൾക്കു മുൻപ് യൂട്യൂബിൽ ധന്യ വർമ്മയും ഗായികയും സംഗീതസംവിധായകയുമായ ഗൗരി ലക്ഷ്മിയുമായുള്ള ഒരു ഇന്റർവ്യൂ വന്നിട്ടുണ്ടായിരുന്നു..വളരെ ഏറെ ഇഷ്ടമുള്ള ഒരു ഗായികയാണ് ഗൗരി..സംഗീത ലോകത്ത് തന്റെതായ ഒരു കയ്യൊപ്പ് പതിപ്പിച്ച ഗായിക അതിലുപരി നല്ലൊരു സംഗീത സംവിധായക..
ചില സിനിമകൾ തീയേറ്ററിൽ റിലീസ് ചെയ്യുമ്പോൾ ചില പാട്ടുകൾ ഉണ്ടാകാറില്ല.. പകരം അവയെല്ലാം ആ സിനിമകളുടെ ഓഡിയോ കാസറ്റ്റുകളിൽ മാത്രമായി ഒതുങ്ങി പോകാറുമുണ്ട്.. ചിലപ്പോൾ ആ ഒരു ഗാനം ആയിരിക്കും ആ സിനിമയിലെ ഏറ്റവും മികച്ച ഗാനവും…അതുപോലെ ഒന്ന് ഗൗരിയുടെ career ലും സംഭവിച്ചിട്ടുണ്ട്.. ഇന്റർവ്യൂൽ ഗായത്രി പറയുന്നുണ്ട് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവർ എഴുതിയ ഒരു പാട്ട് ആയിരുന്നു 2012ൽ വന്ന കാസനോവ എന്ന സിനിമയിൽ ഉൾപെടുത്താതെ അതിന്റെ ഓഡിയോ കാസറ്റ്റിൽ മാത്രം ഒതുങ്ങി പോയ 🎶സഖിയെ നിൻ കൺ മുനകളിൽ 🎶എന്ന ഗാനം..
“Eightil വെച്ച് എഴുതിയ പാട്ടു 10th ൽബാംഗ്ലൂർ വെച്ച് ഓഡിയോ launch നടക്കുന്നു അതിനു ശേഷം ഡിഗ്രി ഫസ്റ്റ് ഇയർ എത്തുമ്പോൾ ആണ് പടം പുറത്തു വരുന്നത്.. പടം പുറത്തു വരുമ്പോൾ ഓഡിയോ കാസറ്റ്ൽ ഉണ്ട് 🎶സഖിയെ 🎶ഗൗരി ലക്ഷ്മി പേരൊക്കെ ഉണ്ട്. പടത്തിൽ പാട്ടില്ല… പ്രൊഡ്യൂസർ as usual എന്തോ ഫണ്ടിങ് ഇഷ്യൂസ് കാരണം പടത്തിൽ പാട്ടില്ല ഓഫ് കോഴ്സ് എനിക്ക് പതിനേഴു പതിനെട്ടു വയസ്സ് ഉണ്ട്.. തകർന്നു പണ്ടാരം അടങ്ങി പോയി…പിന്നെ അങ്ങോട്ട് ആ ഒരു ഏരിയ എനിക്ക് ചെയ്സ് ചെയ്യാൻ തോന്നിയിട്ടില്ല..”
അവർ എട്ടാം ക്ലാസ്സിൽ വെച്ച് എഴുതിയ ഒരു പാട്ടു ആയിരുന്നു 🎶സഖിയെ നിൻ കൺ മുനകളിൽ🎶 കാസനോവ എന്ന സിനിമയിലെ ഏറ്റവും മികച്ച ഗാനവും എന്റെ favourite സോങ്ങും അത് തന്നെ ആയിരുന്നു.. ഇന്നും പലരുടെയും favourite തന്നെ ആണ് ആ പാട്ടു…
വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ് ഒരു കലാകാരനെ കലാകാരിയെ സംബന്ധിച്ചിടത്തോളം അത്.. അവർ പറയുന്നുണ്ട് ആ ഒരു പാട്ടിനെ അവർ മനസ്സിൽ picturize വരെ ചെയ്തിരുന്നു എന്ന്.2007ൽ പുറത്തിറങ്ങിയ ചോട്ടാ മുംബൈ എന്ന സിനിമയുടെ ഓഡിയോ കാസറ്റ്റിൽ ഒരു പാട്ടുണ്ട് 🎶പൂനില മഴ നനയും 🎶2009ൽ പുറത്തിറങ്ങിയ പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ കാസറ്റ്ലും ഉണ്ട് 🎶ആരോ നിലാവായി തലോടി 🎶എന്നൊരു പാട്ടു…ഇങ്ങനെ സിനിമയിൽ ഉൾപെടുത്താതെ ഓഡിയോ കാസറ്റ്റിൽ മാത്രം വന്ന എത്ര എത്ര മനോഹര ഗാനങ്ങൾ ആണ് ഉള്ളത്..സിനിമകളിൽ ഉൾപ്പെടുത്താതെ ഓഡിയോ കാസറ്റ്കളിൽ ഒതുങ്ങി പോയ ഒത്തിരി കലാകാരൻമാർക്കും കലാകാരികൾക്കും അത് വലിയൊരു വിഷമം തന്നെ ആയിരിക്കാം.. പക്ഷെ അവരുടെയെല്ലാം ആ പാട്ടുകൾ എല്ലാം തന്നെ എന്നെ പോലെ favourite play ലിസ്റ്റിൽ കൊണ്ട് നടക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.. അത് തന്നെ ആണ് അവരെ പോലുള്ളവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.
എത്ര എത്ര ഗായകർ ആയിരിക്കാം സംഗീത സംവിധായകർ ആയിരിക്കാം ഇങ്ങനെ എങ്ങും എത്താതെ ഒരു വെള്ളിയാഴ്ച അറിയപ്പെടാതെ പോയിട്ടുണ്ടാകുക..ഞാൻ ഇതു എഴുതി നിർത്തുമ്പോൾ മറ്റൊരു വെള്ളിയാഴ്ച തന്റെ ശബ്ദം ലോകം മുഴുവൻ കേൾക്കും എന്ന് സന്തോഷത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന എത്ര കലാകാരന്മാരും കലാകാരികളും ഉണ്ടാകും മനസ്സിൽ picturize വരെ ചെയ്തു വെച്ചിരിക്കുന്നവർ..