മികച്ച സംവിധായകനുള്ള പുരസ്‌കാരം ജസ്റ്റിൻ മാത്യുവിനാണ് . അദ്ദേഹം സംവിധാനം ചെയ്ത ടെൻ മിനിറ്റ്സ്, ദി പൊർട്ടൻറ്, വാണ്ടർ ഹർ വേ എന്നീ മൂന്നു ചിത്രങ്ങൾ ആണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. ഇടുക്കി കട്ടപ്പനയാണ് ജസ്റ്റിന്റെ സ്വദേശം . സിനിമാമേഖലയിൽ അദ്ദേഹം സജീവമായി ഉണ്ട്. സിനിമ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹങ്ങളുമായി അതിന്റെ പണിപ്പുരയിലാണ്.
‘ടെൻ മിനിട്ട്സ്’ (പത്തു മിനിറ്റുകൾ ) വ്യക്തമായൊരു അവബോധം ലക്ഷ്യമിട്ടുള്ള ഷോർട്ട് മൂവിയാണ്. ഈ കൊച്ചു സിനിമ കണ്ടു കഴിയുമ്പോൾ നമ്മിൽ നിരാശയാണ് സമ്മാനിക്കുന്നത്. കഥാപാത്രത്തിന്റെ ദുരവസ്ഥയെ ആലോചിച്ചുള്ള ആ ‘നിരാശ’ തന്നെയാണ് ഈ സിനിമയുടെ വിജയവും. ആ നിരാശ പ്രേക്ഷകരിലേക്ക് പടർന്നു കയറുമ്പോൾ ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ‘സമയത്തിന് മാറ്റം വരും, മാറ്റേണ്ട തീരുമാനങ്ങൾ മാറ്റാൻ സാധിക്കാതെ ആകരുത് ‘.
‘The Portent’ . ഒരു ദുസൂചനയെന്നോ അസാധാരണത്വം തോന്നുന്ന എന്തെങ്കിലും കാര്യമെന്നോ ഒക്കെ അർത്ഥമുള്ള വാക്ക് ഈ ത്രില്ലർ ടൈപ്പ് മൂവിക്കു അനുയോജ്യം തന്നെയാണ്. ഒരു സിനിമ കാണുന്ന പ്രതീതിയിൽ കാണാൻ സാധിക്കുന്ന എല്ലാ ചേരുവകളും ഇതിലുണ്ട്. സംവിധാനവും കാമറയും എഡിറ്റിങ്ങും മ്യൂസിക്കും എല്ലാം മികച്ചു നിൽക്കുന്നു.
WANDER HER WAY ഒരു ട്രാവൽ ഡോക്ക്യൂമെന്ററി ആയാണ് എടുത്തിരിക്കുന്നത്. പ്രകൃതിയും പ്രണയവും കാല്പനികമായ വാക്കുകളായി സമ്മേളിക്കുമ്പോൾ കാഴ്ചക്കാരുടെ കണ്ണിനും കാതിനും മനോഹാരിത നൽകുന്നു. മനോഹരമായ ഭൂപ്രകൃതി, കാമറ, കാല്പനികത തുളുമ്പുന്ന കവിതാപരമായ എഴുത്ത് .. എല്ലാം സമ്മേളിക്കുന്ന മനോഹരമായൊരു വീഡിയോ. വിവിധ കാമറ ടെക്നിക്കുകൾ കാണിക്കാൻ വേണ്ടിയുള്ള ഒരു ശ്രമം കൂടി ആയിരുന്നു.
ജസ്റ്റിൻ മാത്യു ബൂലോകം ടീവിയോട് സംസാരിക്കുന്നു.
സിനിമാമേഖലയിൽ കുറച്ചുകാലമായി സജീവമായി തന്നെ ഞാനുണ്ട്.. ഒരു സിനിമ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹങ്ങളുമായി ഇരിക്കുകയാണ്. അതിന്റെ ഒരു പണിപ്പുരയിലുമാണ്. ഇപ്പോൾ പ്രധാനമായും ഷോർട്ട് മൂവീസ് ആണ് ചെയുന്നത്. ഞാൻ ഒട്ടേറെ ഷോർട്ട് മൂവീസ് മുന്നേ ചെയ്തിട്ടുണ്ട്

അവാർഡിന്റെ സന്തോഷം അദ്ദേഹം ബൂലോകം ടീവി പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു
പ്രത്യകിച്ചു എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.. വളരെ സന്തോഷമുണ്ട്. ഇത്രയും സിനിമകളിൽ നിന്നും സെലക്റ്റ് ചെയ്തു എന്ന് പറയുമ്പോൾ അതിന്റേതായ ഒരു എക്സൈറ്റ്മെന്റ് എനിക്കുണ്ട്. അടുത്ത വർക്കുകൾ ചെയ്യാനുള്ള ഒരു പ്രചോദനമായി ഈ അവാർഡിനെ ഞാൻ കരുതുന്നു .
അവാർഡിന് അർഹമായ ജസ്റ്റിന്റെ മൂന്നു സിനിമകൾ മൂന്നു വ്യത്യസ്തമായ ആശയങ്ങളാണ്. സംവിധാനത്തിലെ ഈ ഫ്ളക്സിബിലിറ്റിയെ എങ്ങനെ കാണുന്നു ?
ഞാൻ സത്യത്തിൽ വിഷയങ്ങളങ്ങനെ നോക്കാറില്ല. ഓരോ വിഷയം ചെയ്യുമ്പോഴും അതിനോട് നീതിപുലർത്തുന്ന സമീപനമാണുള്ളത്. ഈ മൂന്നു ചിത്രങ്ങളും ഒന്നിച്ചുകാണുമ്പോൾ ആണ് വ്യത്യസ്തത കൂടുതലായി അനുഭവപ്പെടുന്നത് എന്നാൽ മൂന്നും മൂന്നു സമയത്തു മൂന്നു സമീപനങ്ങളിൽ ചെയ്തതാണ് . നമ്മൾ ഒരു വർക്ക് ചെയുമ്പോൾ ആ വർക്കിൽ ആണല്ലോ ശ്രദ്ധിക്കുന്നത്.
അഭിമുഖത്തിന്റെ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”ജസ്റ്റിൻ മാത്യു” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/01/jusfinal.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
ഇപ്പോൾ കുറച്ചു വർക്കുകൾ ചെയ്തുകൊണ്ടിക്കുകയാണ്. ആഡ് ഫിലിംസ് ഉണ്ട് ആല്ബങ്ങളുണ്ട് അങ്ങനെ കുറെ വർക്കുകൾ ചെയുന്നുണ്ട്. അതെല്ലാം വ്യത്യസ്തമാക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ട്. ഓരോ ഷോട്ടുകൾക്കും ഭംഗി വേണം പിന്നെ കണ്ടന്റിനെ മാക്സിമം എൻഹാൻസ് ചെയുന്ന രീതിയിൽ അവതരിപ്പിക്കുക. അല്ലെങ്കിൽ.. ആ സ്റ്റോറി ആളുകൾക്ക് കൺവെ ആകണം. ആ രീതിയിലുള്ള ചിന്താഗതിയിൽ ആണ് പോകുന്നത്
ചെയ്യാനിരുന്ന ഒരു സിനിമാ പ്രോജക്റ്റ് ഏകദേശം ആയതായിരുന്നു. മോഹൻലാലിൻറെ അടുത്തുപോയി ഒരു കഥ പറഞ്ഞതാണ്. പുള്ളിക്ക് അത് ഇഷ്ടപ്പെടുകയും അത് ചെയ്യാമെന്ന് സമ്മതിച്ചതുമാണ്. അതോടുകൂടി ഞാൻ ആർട്ട് ഫിലിം നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ സ്ക്രിപ്റ്റും കാര്യങ്ങളും എല്ലാം ശരിയായി മോഹൻലാൽ സ്ക്രിപ്റ്റ് വാങ്ങുകയും ചെയ്തതായിരുന്നു. ‘ഒപ്പ’ത്തിന്റെ സെറ്റിൽ വച്ചായിരുന്നു എന്റെ കൈയിൽ നിന്നും സ്ക്രിപ്റ്റ് വാങ്ങിക്കുന്നത്. അത് കഴിഞ്ഞു എന്തോ ചില കാരണങ്ങളാൽ ആ പ്രോജക്റ്റ് നടക്കുമെന്നോ ഇല്ലന്നോ അവർ പറഞ്ഞിട്ടില്ല.അതങ്ങു സൈലന്റ് ആയിപ്പോയി. ചിലപ്പോൾ നടക്കുമായിരിക്കും. ഇപ്പോൾ രണ്ടു സ്റ്റോറികൾ കൈയിലുണ്ട്. പ്രൊഡ്യൂസർമാർ റെഡി ആയിട്ടുണ്ട്. രണ്ടു ആർട്ടിസ്റ്റുകളുടെ ടൈമിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ് .
തികച്ചും മൂല്യമുള്ള..വ്യത്യസ്തമായ ഒരു അവാർഡായി ഞാൻ കരുതുകയാണ് . ഞാൻ സാധാരണ ഇത്തരം ഫെസ്ടിവലുകൾക്കു അധികം അങ്ങനെ സബ്മിറ്റ് ചെയ്‌തിട്ടില്ല. ഇത് വളരെ സത്യസന്ധമായ ഒരു പ്രസ്ഥാനം എന്ന് തോന്നിയിട്ടാണ് ഇതിലേക്ക് അയക്കുന്നത്. വളരെ പ്രസിദ്ധരായ ആളുകൾ ആണ് ഇത് കാണുകയും വിലയിരുത്തുകയും ചെയ്‌തിരിക്കുന്നത് എന്ന് മനസിലായി. വളരെ നല്ല ഭാവിയുള്ള ഒരു ചാനലാണ് ബൂലോകം ടീവി എന്നാണു എനിക്ക് മനസിലായിട്ടുള്ളത്.
ടെൻ മിനിട്സ് ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/ten-minutes_aoMV4LHJfLBXKkY339.html
ദി പോർട്ടന്റ് ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/the-portent_aoMV4LHJfLBXKkY31.html
വാണ്ടർ ഹർ വേ ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/wander-her-way_aoMV4LHJfLBXKkY299.html
**