Connect with us

Movie Reviews

പെൺകുട്ടികൾ വീട്ടിൽ സുരക്ഷിതരാണോ ?

വ്യത്യസ്തത ആഗ്രഹിക്കുന്ന ഷോർട്ട് ഫിലിം മേക്കേസിന് മാത്രമേ ഇത്തരം ചിന്തകൾ കൊണ്ടുവരാൻ സാധിക്കൂ. ഒമ്പതു മിനോട്ടോളം

 99 total views

Published

on

MANU VISWAMBHARAN സംവിധാനം ചെയ്ത മാർത്ത നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു ഷോർട്ട് ഫിലിം ആണ്. വിഷയത്തിലുപരി ഇതിന്റെ മേക്കിങ് കൂടി അതിനൊരു കാരണമാണ് . തുടങ്ങുമ്പോൾ നമ്മെ കൊണ്ട് എന്താണോ ചിന്തിപ്പിക്കുന്നത് അതിനു വിപരീതമായ ദിശയിലേക്കാണ് കഥയുടെ ട്വിസ്റ്റ്. ചില ആശയക്കുഴപ്പങ്ങൾ ബാക്കിവച്ചാണ് സിനിമ അവസാനിക്കുന്നത്. അതാകട്ടെ പ്രേക്ഷകരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതും.

മാർത്തയ്‌ക്ക്‌ വോട്ട് ചെയ്യാൻ 
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 

വ്യത്യസ്തത ആഗ്രഹിക്കുന്ന ഷോർട്ട് ഫിലിം മേക്കേസിന് മാത്രമേ ഇത്തരം ചിന്തകൾ കൊണ്ടുവരാൻ സാധിക്കൂ. ഒമ്പതു മിനോട്ടോളം വരുന്ന ഈ കൊച്ചു സിനിമ നമ്മെ പിടിച്ചിരുത്തും എന്നതിൽ സംശയമില്ല. സാമൂഹ്യപ്രസക്തിയേറിയ വിഷയം ത്രില്ലിംഗ് രീതിയില്‍ അവതരിപ്പിച്ച ‘മാര്‍ത്ത’യ്ക്ക് വലിയ സ്വീകാര്യതയും അംഗീകാരവും ലഭിക്കാനുള്ള എല്ലാ അര്ഹതയുമുണ്ട് എന്ന് പറയാതെ വയ്യ.

റിയാസ് ഹനീഫയും രവീണ കെ രവിയുമാണ് പ്രധാന കഥാപാത്രമായെത്തുന്നത്. സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ആണ് ഈ ചിത്രം ഒരുങ്ങിയത്. ഇതിൽ ടൈറ്റില്‍ കഥാപാത്രത്തിന് ചിത്രത്തില്‍ വേഷമില്ലെന്നതും ഒരു പ്രത്യേകതയാണ്.

പെൺകുട്ടികൾ വീട്ടിൽ സുരക്ഷിതരാകാത്തതിന് അനവധി കാരണങ്ങൾ ഉണ്ട്. ബന്ധുക്കളിൽ നിന്നും ലൈംഗിക ചൂഷണം അനുഭവിച്ച പെൺകുട്ടികൾ അനവധിയാണ്, അമ്മമാരും ചെറുതല്ലാത്ത കാരണം ആണ്. നമ്മുടെ വീട്ടിലെ പെൺകുട്ടികൾ വീട്ടിലും സുരക്ഷിതർ അല്ലെങ്കിൽ പിന്നെ എവിടെയാണ് അവർ സുരക്ഷിതർ ആകുന്നത് ?

**

മാർത്തയ്‌ക്ക്‌ വോട്ട് ചെയ്യാൻ 
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

മാർത്തയുടെ സംവിധായകൻ മനു വിശ്വംഭരൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ ഫിലിം ഫീൽഡിൽ തന്നെയാണ് , അതിലേക്കു കൂടുതൽ ട്രൈ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരു സിനിമയുടെ വർക്ക് നടക്കുകയാണ്.

‘മാർത്ത’യിലേക്കു വന്നാൽ, എനിക്കൊരു സബ്ജക്റ്റ് കിട്ടി. പെൺകുട്ടികൾ വീട്ടിൽ സുരക്ഷിതാരാണോ എന്നതിനെ ബേസ് ചെയ്തത്. നേരത്തെ തന്നെ അത്തരമൊരു കൺസപ്റ്റ് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. പെൺകുട്ടികൾ സമൂഹത്തിൽ സുരക്ഷിതരാണോ എന്ന് നോക്കുന്നതിനു മുമ്പ് വീടുകളിൽ സുരക്ഷിതരാണോ എന്ന് ആദ്യം നോക്കേണ്ടതുണ്ട്. വീടുകളിൽ അവൾ സേഫ് ആണെങ്കില് അവൾക്കു സമൂഹത്തിൽ സുരക്ഷിതത്വം കിട്ടൂ. അങ്ങനെയൊരു കൺസപ്റ്റിൽ എങ്ങനെ അത് ചെയ്യാം എന്നാണു നമ്മൾ ആലോചിച്ചത്.

ഇത്തരം നോര്മലായൊരു സബ്ജക്റ്റിൽ ഡിഫറൻറ് ആയി അത് ചെയ്യാം എന്ന് ചിന്തിച്ചു, അപ്പോഴാണ് ഈ ഒരു സ്റ്റോറി നമ്മൾ എടുത്തത്. ഇത്തരത്തിൽ പറയാം എന്ന കൺസപ്റ്റിലേക്കു നമ്മൾ വന്നുചേർന്നത്. എന്റെകൂടെ ഇതിൽ സഹകരിച്ചവർ അനവധിയുണ്ട്. എല്ലാര്ക്കും ഈ ഒരു കൺസപ്റ്റിൽ സിനിമ എടുത്താൽ നന്നായി വരും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അതുപോലെ തന്നെ അതിനാവശ്യമായ ഫീഡ് ബാക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പലരും പറഞ്ഞുതന്നു. അതിന്റെ പ്രൊഡക്ഷൻ ഞങ്ങൾ എല്ലാരും കൂടി തന്നെയാണ് നിർവഹിച്ചതും.

Advertisement
മാർത്തയ്‌ക്ക്‌ വോട്ട് ചെയ്യാൻ 
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

അഭിനേതാക്കൾ

ഇതിൽ അഭിനയിച്ച റിയാസ് ഹനീഫ ഒരു പുതിയ ആളാണ്. പുള്ളി സിനിമയിലൊക്കെ അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. ഇത്തരമൊരു സബ്ജക്റ്റ് കിട്ടിയപ്പോൾ ഏറ്റവും നാച്വറൽ ആയി തന്നെ അഭിനയിച്ചു. പാഷനേറ്റ് + ആറ്റിട്യൂഡ് – ടിയാന് ശരിക്കും സിനിമയ്ക്ക് വേണ്ടത്, അതെല്ലാം റിയാസിനുണ്ട്. പുള്ളിയിൽ നിന്നും നമ്മൾ ഉദ്ദേശിച്ച ഔട്ട് പുട്ട് കിട്ടി. പിന്നെ ഇതിൽ അഭിനയിച്ച പെൺകുട്ടി, രവീണ കെ രവി – അവളും നമ്മൾ എന്താണോ പറഞ്ഞത് അത് കൃത്യമായി ചെയ്തു തന്നു. ഇവരെല്ലാരും സിനിമയിലേക്ക് പല രീതിയിലും ട്രൈ ചെയ്തുകൊണ്ടിരിക്കുന്നവർ ആണ്. എന്റെ അടുത്ത ഷോർട്ട് ഫിലിമിലും മർത്തയിൽ അഭിനയിച്ച റിയാസ് അഭിനയിക്കുന്നുണ്ട്.

ടൈറ്റിൽ കഥാപാത്രത്തിന് റോൾ ഇല്ലാത്ത സിനിമയാണ് മാർത്ത , അതേക്കുറിച്ചു മനു പറയുന്നു

ടൈറ്റിൽ കഥാപാത്രത്തിന് വേഷം കൊടുക്കാതിരുന്നത് ആ കഥാപാത്രത്തെ കാണിക്കാതിരിക്കുന്നതാണ് കുറച്ചുകൂടി നല്ലതെന്നു തോന്നി. കാരണം ആ കഥാപാത്രത്തെ കാണിച്ചു കഴിഞ്ഞാൽ അതൊരു ക്ളീഷേയിലേക്കു പോകും. എന്തായാലും വിഷയം നോക്കിയാൽ ക്ളീഷേ പൂർണ്ണമായി ഒഴിവാക്കി ചെയ്യാൻ ആകില്ല. എന്നാൽ അത് ആൾക്കാർക്ക് തോന്നിപ്പിക്കാതെ ചെയ്യാൻ ആണ് ഞങ്ങൾ ശ്രദ്ധിച്ചത്. അതിലെ പെൺകുട്ടിയുടെ അമ്മയാണല്ലോ മാർത്ത. അവരെ കാണിക്കാതിരുന്ന തന്നെയാണ്. അത് പുതുമ ഉണ്ടാകാനും കാരണമായി എന്ന് തോന്നുന്നു .

മാർത്ത ഒരു ക്രിസ്ത്യൻ പേരാണ് ആ പേരിനെ എടുത്തുവച്ചിട്ടു എന്തിനാണ് ഇങ്ങനെയൊരു നെഗറ്റിവ് റോൾ കൊടുത്തതെന്ന് ചിലർ ചോദിച്ചു. എന്നാൽ ഒരു പേരിൽ എന്തിരിക്കുന്നു. മേരി എന്ന് പേരുള്ള ഒരാൾ എന്തെല്ലാം ജോലികൾ ചെയുന്നുണ്ടാകും. അത് കൊണ്ടു പേരിലൊന്നും ഒരു കാവ്യവുമില്ല. മാർത്ത ഒരു ക്രിസ്ത്യൻ കുടുംബം ആയിരുന്നാലും ആ സ്ത്രീയേ ഞങ്ങൾ കാണിച്ചിട്ടില്ല. അവരെ പ്ലേസ് ചെയ്യാതെ തന്നെ അങ്ങനെയൊരു കഥാപാത്രം അവിടെ ഉണ്ട് എന്നത് . പത്തൊമ്പതു വയസുകാരിയായ ഒരു പെൺകുട്ടിയുടെ ‘അമ്മ എന്ന് പറയുമ്പോൾ അവർക്കൊരു മിനിമം അമ്പത് വയസെങ്കിലും ഉണ്ടാകും. അത്രയും പ്രായമുള്ള ഒരു സ്ത്രീയുടെ അടുത്തുപോലും സ്വന്തം സ്വന്തം മകൾ സുരക്ഷിതയല്ല എന്നാണ് ഞാൻ ഉദ്ദേശിച്ചതും . നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കാൻ മാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ.

അതിന്റെ അവസാനം ഒരു quote ഉണ്ട്. ‘സ്ത്രീകൾ സമൂഹത്തിൽ എന്നപോലെ വീടുകളിലും സുരക്ഷിതർ ആണോ എന്ന് ചിന്തിക്കുന്ന കാലത്തു മാർത്ത ഒരു ഓർമപ്പെടുത്തലാണ്’. ജസ്റ്റ് ഒരു ഓർമ്മപ്പെടുത്തൽ അത്രേ ഉള്ളൂ. ഇത് കണ്ടതിനു ശേഷം ആരെങ്കിലുമൊക്കെ ഒന്ന് ചിന്തിച്ചാൽ നന്ന്. കുറേയധികം സ്ത്രീകൾ ഇത് കാണണം എന്നുണ്ടായിരുന്നു. നമ്മളെ കൊണ്ടാകുന്ന ഒരു റീച്ചിൽ ഇത് എത്തിച്ചിട്ടുണ്ട്.

ഷോർട്ട് മൂവി മേഖലയിലും ഒടിടി പ്ലാറ്റ് ഫോം വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മനു പറയുന്നു

ശരിക്കും ഒരു സിനിമ ചെയുന്നതിന്റെ അതെ ബുദ്ധിമുട്ടാണ് ഷോർട്ട് മൂവിയും ചെയുന്നത്. വലിയൊരാശയത്തെ പത്തുമിനിട്ടിൽ കൺവെ ചെയുക എന്നത് അത്രത്തോളം വർക്ക് ചെയ്താലേ സാധിക്കൂ. ഞങ്ങൾ ഒരു ചെറിയ ബഡ്ജറ്റ് സിനിമ ഇപ്പോൾ പ്ലാൻ ചെയ്യുന്നുണ്ട്. ഒരു ആക്ടറോട് കഥ പറഞ്ഞിട്ടു ഇരിക്കുകയാണ്, പുള്ളിക്ക് കഥ ഇഷ്ടപ്പെട്ടു. മുൻപ് എന്നെ ഇന്റർവ്യൂ ചെയ്ത മറ്റൊരു കൂട്ടരോടും ഞാൻ പറയുകയുണ്ടായി ഷോർട്ട് മൂവിക്കു വേണ്ടിയും ഒടിടി പ്ലാറ്റ് ഫോം ആവശ്യമാണ് എന്ന്. ഒരു ഷോർട്ട് ഫിലിം പരമാവധി പത്തുമിനിറ്റ് മതിയെന്നാണ് എന്റെ അഭിപ്രായം, അത് കണ്ടിട്ട് അഞ്ചു മിനിറ്റ് എങ്കിലും ചിന്തിക്കാൻ സാധിക്കണം. മാർത്തയിൽ ഞാനൊരു കൺഫ്യൂഷൻ ഇട്ടിട്ടുണ്ട് .ആ കൺഫ്യുഷനെ കുറിച്ച് ആളുകൾ ചിന്തിച്ചാൽ ഞങ്ങൾ വിജയിച്ചു എന്നതാണ് . ഇത് കണ്ട പലരും ഒരു നാല് കഥകളോളം എന്നോട് പറഞ്ഞു, അത് അങ്ങനെയാണോ ഇങ്ങനെയാണോ ഉദ്ദേശിച്ചത് എന്നൊക്കെ… അത് നന്നായെന്ന് എനിക്ക് തോന്നി. അതിന്റെ ബേസിക് ആശയം പിടികിട്ടുകയും അതിലെ ആ ആശയക്കുഴപ്പം അവർക്കിഷ്ടപ്പെടുന്ന കഥയാക്കി ചിന്തിക്കുന്നത് ..അങ്ങനെ തന്നെ ആയിക്കോട്ടെയെന്നും കരുതി.

Advertisement

എല്ലാരും മാർത്ത കാണുക , വോട്ട് ചെയ്യുക.

SCREENPLAY/ DIRECTION : MANU VISWAMBHARAN
PRODUCED BY : HITHA HARIDAS
STORY : NANDU VISWAMBHARAN
CINEMOTOGRAPHY : THAJUDEEN MIRAMAX.
EDITING: NITHIN THOMAS
BACKGROUND MUSIC : REISH M
SFX & MIXING : JOSE ARUKALIL (AJ FX LAB THODUPUZHA)
TITLE & POSTER DESIGN : ROHITH RAJ
HELICAM : ALAN JANE

DUBBING STUDIO:
GEETHAM SOUND STUDIO THODUPUZHA

On screen:

RIYAS HANEEFA

RAVEENA K RAVI


 100 total views,  1 views today

Advertisement
Advertisement
Entertainment1 hour ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement