ചായപ്പൊടിയും പഞ്ചാരയും

“ഓട്ടോ ഡ്രൈവർ ആയ സുനീർ പാലാഴി സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘ചായപ്പൊടിയും പഞ്ചാരയും’ . ഇതൊരു ഫീൽ ഗുഡ് സിനിമയാണ്. കോവിഡ് കാലത്തു ജീവിതം വഴിമുട്ടിയ ഒരുകൂട്ടരാണ് ഓട്ടോ ഡ്രൈവർമാർ. കോവിഡ് അതിന്റെ മൂർദ്ധന്യ ഭാവം കൈവരിച്ച സമയത് വണ്ടി നിരത്തിലിറക്കാൻ അനുവദിച്ചില്ല എന്ന് മാത്രമല്ല അഥവാ ഇറങ്ങിയാൽ പെറ്റിയും കിട്ടും എന്നതാണ് അവസ്ഥ. മാത്രമോ വിജനമായ തെരുവുകളിൽ നിന്നും ഓട്ടം കിട്ടുകയുമില്ല. ഈ സാഹചര്യത്തിൽ അവർ എങ്ങനെ ജീവിക്കും എന്നത് ചിന്തിച്ചിട്ടുണ്ടോ ? സർക്കാരിന്റെ കിറ്റുകൾക്കൊന്നും അവരുടെ ദുരിതത്തെ ഇല്ലായ്മ ചെയ്യാൻ സാധിക്കുന്നതല്ല. കാരണം വീട്ടുവാടകയും വണ്ടിയുടെ അടവും മറ്റു ചിലവുകളും മുടങ്ങിക്കിടക്കുമ്പോൾ ആഹാരം മാത്രമാണ് മനുഷ്യന്റെ ആവശ്യമെന്നു പറയാൻ സാധിക്കില്ലല്ലോ.”

സുനീർ പാലാഴിയുടെ
സിനിമകൾക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“മകളുടെ ഓൺലൈൻ ക്ലാസിനു ആവശ്യമായ സ്വന്തം മൊബൈൽ പോലും വിറ്റ ഒരു ഓട്ടോ ഡ്രൈവർ ആണ് കഥാനായകൻ. അദ്ദേഹം മനഃപൂർവ്വം ചെയ്തതല്ല… ചെലവുകൾക്ക് പണം കണ്ടെത്താൻ ചെയ്തതാണ്. വീട്ടുവാടകയും വണ്ടിയുടെ അടവും മുടങ്ങുമ്പോൾ അയാൾ എങ്ങനെ സ്വസ്ഥമായി ജീവിക്കും ? പോരെങ്കിൽ റോഡിൽ കാത്തുനിൽക്കുന്ന സീസി ഗുണ്ടകളുടെ ആക്രമണവും നേരിടേണ്ടിവരുന്നു. എന്നാൽ നല്ല മനസുളളവർക്കു സഹായഹസ്തവുമായി ആരെങ്കിലും വരും. തന്റെ സഹപ്രവർത്തകനും ഓട്ടോയിൽ യാത്ര ചെയ്ത നന്മയുള്ള ഒരു മനുഷ്യനും ചെയ്ത നന്മയുടെ ബലത്തിൽ അയാൾ സന്തോഷത്തോടെ കണ്ണീരു തുടച്ചുകൊണ്ട് പോകുകയാണ്.”

“സുനീർ പാലാഴി എന്ന കലാകാരന്റെ ആത്മാംശമുള്ള ഓട്ടോ ഡ്രൈവർ ആണ് ഈ കഥയിലെ സന്തോഷ് എന്ന നായക കഥാപാത്രം. അയാളുടെ അന്നത്തെ ഒരു ‘ഓട്ടോ ദിവസം’ ആണ് കഥയുടെ പ്രമേയം. നമ്മയുടെയും സ്നേഹത്തിന്റെയും മനോഹരമായ ഒരു സമന്വയമാണ് ഈ സിനിമ. അതോടൊപ്പം പ്രതിസന്ധികളിൽ ദുഖിക്കുന്നവരുടെ മാംസം കൊത്തിവലിക്കാൻ നടക്കുന്ന കഴുകന്മാരെയും തുറന്നുകാട്ടുന്നു. ഈ ചെറിയ സിനിമ കണ്ടുകഴിയുമ്പോൾ നിങ്ങളുടെ മുഖത്തൊരു പുഞ്ചിരി വിടരും എന്നുറപ്പാണ്. അവിടെ സിനിമ വിജയിക്കുന്നു. സുനീറിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.”

അയൽക്കാരൻ

സുനീർ പാലാഴിയുടെ മറ്റൊരു ഷോർട്ട് മൂവിയാണ് ‘അയൽക്കാരൻ’. ഇതാണ് സുനീറിന്റെ ആദ്യത്തെ ഷോർട്ട് മൂവി . ഇതും തികച്ചും ഫീൽ ഗുഡ് മൂവിയാണ്. ഇതും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരിയുണർത്തുന്ന മനോഹരമായൊരു സൃഷ്ടിയാണ്. കൊറോണ തന്നെയാണ് ഇവിടെയും വില്ലനും പശ്ചാത്തലവും. കോവിഡ് പ്രതിസന്ധി കാരണം തൊഴിൽ നഷ്ടമായ അയൽക്കാരായ മൂന്നു പുരുഷന്മാരുടെ സംഭാഷണമാണ് ഈ ഷോർട്ട് മൂവി. ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കണം എന്നാണു എല്ലാ മതങ്ങളും ഉദ്ബോധനം ചെയ്യുന്നത്. ഇവിടെ ഒരു മഹാമാരി കുറേപേരെ കൊന്നൊടുക്കിയത് പോരാഞ്ഞിട്ട് ദരിദ്രരെ കൂടി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവിടെയാണ് ഇത്തരം മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഷോർട്ട് മൂവീസിനു പ്രസക്തി.

ഉണ്ണാൻ ഇല്ലാത്ത അയക്കാരന് സുഭിക്ഷമായി ഭക്ഷണം നൽകണമെന്ന് ഏതു മതം പറഞ്ഞാലും ഏതു പ്രത്യയശാസ്ത്രം പറഞ്ഞാലും ഏതൊക്കെ തത്വശാസ്ത്രങ്ങൾ പറഞ്ഞാലും അതിനെ നാം സ്വീകരിക്കേണ്ടതുണ്ട്. കാരണം അന്നദാനം ആണ് മഹാദാനം. ഈ നന്മയ്ക്കു സുനീറിനും സഹപ്രവർത്തകർക്കും ഒരു കയ്യടി നൽകുന്നു

സംവിധായകൻ സുനീർ പാലാഴി ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ പതിമൂന്നു വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്നു. ഇതിനിടയിൽ ഒരു ഒന്നരക്കൊല്ലം ദുബായിയിൽ ആയിരുന്നു. എന്റെ സ്ഥലം കോഴിക്കോട് ജില്ലയിലെ പാലാഴിയാണ്.

കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ വളരെ പ്രശസ്തരാണാല്ലോ. ?

തീർച്ചയായും …. അങ്ങനെയൊരു പേരുണ്ട്. ഇപ്പോൾ അതൊക്കെ നശിച്ചു തുടങ്ങിയോ എന്നൊരു സംശയമുണ്ട് .

അഭിമുഖത്തിന്റെ ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”Suneer Palazhi” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/10/suneer-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

‘ചായപ്പൊടിയും പഞ്ചാരയും’ എന്ന ഷോർട്ട് മൂവിയിലെ ഓട്ടോഡ്രൈവർ സുനീറിനെ പോലുള്ളവരുടെ ഒരു ആത്മാംശം ഉള്ളതാണ് അല്ലെ ? മൂവിയെ കുറിച്ചു പറയാമോ.. ?. 

ഈ മൂവിയിലെ ഓട്ടോ ഡ്രൈവറെ പോലെ ഞാനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എനിക്ക് വണ്ടിയുടെ അടവുണ്ട് . എട്ടെണ്ണം തെറ്റിക്കിടക്കുകയാണ്. ചിന്തിച്ചുനോക്കിയപ്പോൾ..എനിക്കുമാത്രമല്ല..എന്നെപോലെ ഓട്ടോ ഓടിക്കുന്ന എല്ലാർക്കും വരുന്ന ഒരു ഗതിയാണ് ഇത്. വാഹനത്തിന്റെ അടവ്, പിന്നെ ഞാൻ പരിചയപ്പെട്ട മിക്ക ആളുകളും വാടവീട്ടിലാണ്. അതിന്റെ വാടക കൊടുക്കണം.. അങ്ങനെ അവർ പറയുന്ന സങ്കടങ്ങൾ ഞാൻ കേൾക്കാറുണ്ട്.. വാടക കൊടുക്കാൻ കഴിയുന്നില്ല..കോവിഡ് കാലത്ത് ആരോടെങ്കിലും കൈനീട്ടാനും സാധിക്കുന്നില്ല… ഇങ്ങനെയൊക്കെ പറയുമ്പോൾ..നമുക്ക് ഒന്നും കൊടുക്കാൻ കഴിയുന്നില്ല… കാരണം കൊടുക്കാൻ സാധിക്കണമെങ്കിൽ നമുക്ക് എന്തെങ്കിലും ആസ്തി വേണം. എല്ലാരുടെയും വരുമാനം മുട്ടിക്കിടക്കുമ്പോൾ … നമ്മളത് കേൾക്കുക സങ്കടപ്പെടുക എന്നല്ലാതെ വേറെ നിവർത്തിയില്ല.

“എന്റെ കൈയിൽ ആകെ ഉള്ളത് കലയാണ്”

സുനീർ പാലാഴി
സുനീർ പാലാഴി

എനിക്കു മൂന്നു പെൺകുട്ടികളാണ്. ഞാൻ ഓരോന്ന് ചിന്തിച്ചു നോക്കുമ്പോഴും ഒരു തുമ്പും കിട്ടുന്നില്ല.. കാരണം.. എനിക്കും വണ്ടിക്കു എട്ട് അടവുണ്ട്. ബാങ്കിൽ നിന്ന് വിളിവരുമെന്നു ഉറപ്പാണ്. ഇങ്ങനെ ഓരോന്ന് ചിന്തിച്ചപ്പോൾ എനിക്ക് മനസിലായത്, എന്റെ കൈയിൽ ആകെ ഉള്ളത് കലയാണ്. പാട്ടും എഴുതും … ഞാൻ വിചാരിച്ചു മേല്പറഞ്ഞ വിഷയങ്ങളെ കുറിച്ച് ഒരു സിനിമ ചെയ്യണം എന്ന് . ജനങ്ങൾ എത്ര കാണുന്നു വിജയിക്കുന്നു എന്നല്ല… എനിക്ക് അങ്ങനെയൊരു സിനിമ ചെയ്യണം എന്നൊരു അതിയായ ആഗ്രഹം ഉണ്ടായി. അങ്ങനെ ഞാൻ എന്റെ സുഹൃത്തും ക്യാമറാമാനുമായ Ashraf Palazhi യെ ബന്ധപ്പെട്ടു കാര്യങ്ങൾ സംസാരിച്ചു. ഇതിലെ നായകനായി അഭിനയിച്ച പ്രദീപ് ബാലൻ എന്റെ സുഹൃത്താണ് . പിന്നെ ..മൻസൂർക്ക, സാഹിർ, ഷാജിന ..അതിലഭിനയിച്ച ആ ചെറിയ മോൾ പ്രദീപ് ബാലന്റെ മകളാണ്. ഞാനും ഒരു കഥാപാത്രം ചെയ്തു. അങ്ങനെ ഞാൻ ആ ഷോർട്ട് ഫിലിം ചെയ്തു..

ഒരുപാട് കഷ്ടപ്പെട്ടാണ് ഈ ഷോർട്ട് മൂവി ചെയ്തത്

“ഒരുപാട് കഷ്ടപ്പെട്ടാണ് ചെയ്തത്. അടിച്ചുപൊളിക്കാൻ പൈസയൊന്നും ഇല്ലായിരുന്നു. ആർക്കും പൈസയൊന്നും കൊടുക്കാനില്ല… എല്ലാരോടും അക്കാര്യങ്ങൾ പറഞ്ഞു സമ്മതം മേടിച്ചാണ് ചെയ്തത്. ഞങ്ങൾ ഞങ്ങളുടെ സ്വന്തം യുട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തത്. ഈ മൂവി ഇറങ്ങിയപ്പോൾ ഒരുപാടുപേർ ഞങ്ങളെ വിളിച്ചു. ഞങ്ങൾക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല… ദുബായിയിൽ നിന്നും കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നും…മലയാളികൾ വിളിക്കുകയാണ്. അങ്ങനെയൊരു ഭാഗ്യം ലഭിച്ചു.”

ഏറ്റവും വലിയ സന്തോഷം , ഹരീഷ് കണാരൻ, ജനാർദ്ദൻ സാർ ഇവരൊക്കെ അത് ഷെയർ ചെയ്തു എന്നതാണ്. ജനാർദ്ദൻ സാറിനെ പോലുള്ളവരൊക്കെ അത് ഷെയർ ചെയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമല്ലേ..നമ്മളൊക്കെ അദ്ദേഹത്തെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവരാണ്. അപ്പോഴാണ് അദ്ദേഹം നമ്മുടെ ഒരു സൃഷ്ടി കണ്ടു ഷെയർ ചെയുന്നത്.

സുനീർ പാലാഴിയുടെ
സിനിമകൾക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

മുൻവർക്ക് ?

ഇതിനു മുൻപ് ‘അയൽക്കാരൻ’ എന്ന മൂന്നു മിനിട്ടും മുപ്പത് സെക്കന്റുമുള്ള ഷോർട്ട് മൂവി ചെയ്തു. അതും ഇതുപോലെ ഒരുപാട് അംഗീകാരങ്ങൾ നേടിത്തന്ന ഷോർട്ട് മൂവിയാണ്. അൻപത് ലക്ഷത്തോളം ആൾക്കാർ ആ സമയത്തു അത് കണ്ടിരുന്നു. ശ്രീകണ്ഠൻ നായർ സാറൊക്കെ അതിനെ കുറിച്ച് സംസാരിച്ചിരുന്നു.

സംവിധാന താത്പര്യങ്ങൾ ?

ഞാൻ സംവിധായകൻ ആകണം എന്ന് ആഗ്രഹിച്ചുവന്ന ഒരാളല്ല . എനിക്ക് പാട്ടുകളോടാണ് താത്പര്യം. മുഹമ്മദ് റാഫി, കിഷോർ കുമാർ , മുകേഷ് കുമാർ ഇവരുടെയൊക്കെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ്. ദാസേട്ടന്റെ പഴയപാട്ടുകൾ ..അതൊക്കെ ഞാൻ നിരന്തരം കേൾക്കുന്നതാണ്. ഞാൻ സ്റ്റേജിൽ പാടാറുണ്ട്. കുറച്ചൊക്കെ സ്റ്റേജ് ഷോസ് ഒക്കെ ചെയുന്നുണ്ട്. അതിനിടയ്ക്കാണ് കോവിഡ് കാലം വന്നതും ഞാൻ ഇതിലേക്ക് ഇറങ്ങുന്നതും . യാദൃശ്ചികം എന്ന് പറയാം.

ഒരു കലാകാരൻ എന്ന നിലയ്ക്ക് അംഗീകരിക്കപ്പെട്ടു എന്ന് തോന്നിയത് എപ്പോഴായിരുന്നു ?

ദുബായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , അതിൽ ഏഴു രാജ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ മികച്ച തിരക്കഥയ്ക്ക് എനിക്കാണ് അവാർഡ് ലഭിച്ചത്. ചായപ്പൊടിയും പഞ്ചസാരയും എന്ന എന്റെ സിനിമക്ക്. അമ്പതോളം സിനിമകൾ വന്നിരുന്നതിൽ നിന്നും നമ്മളെ പോലെ ഒരാൾ വിന്നർ ആകുക എന്ന് പറയുന്നത് ഒരു സന്തോഷം ആണല്ലോ. അത് ദുബായിൽ വച്ചിട്ടായിരുന്നു അവാർഡ്. അതൊക്കെ വലിയ സന്തോഷമായിരുന്നു. നാട്ടിൽ നമ്മുടെ യൂണിയന്റെ വക സ്നേഹോപഹാരങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ ചില അംഗീകാരങ്ങൾ കിട്ടി. പിന്നെ ഉത്‌ഘാടനങ്ങൾക്ക് വിളിക്കാൻ തുടങ്ങി. അതൊക്കെ വലിയൊരു അവാർഡ് ആയി കരുതുന്നു. എനിക്കതൊക്കെ വലിയ ഭാഗ്യവും അത്ഭുതവും ആണ്. മറ്റുളളവർ അതൊക്കെ ചെയ്യുന്നത് കണ്ടിട്ടേയുള്ളൂ. നമ്മൾ അവിടെ എത്തുമെന്ന് കരുതിയില്ലല്ലോ.

അടുത്ത പ്രോജക്റ്റുകൾ

കഴിഞ്ഞ രണ്ടു ദിവസം മുന്നേ ഷൂട്ട് ചെയ്തിരുന്നു. ചെറിയ വിഷയം ആണെങ്കിലും അതൊരു ചെറിയ വിഷയം അല്ല. നമ്മൾ ഏവരും കണ്ടിരിക്കേണ്ട, ഉൾക്കൊള്ളേണ്ട, മാനിക്കേണ്ട വിഷയമാണ്. ഒരു മൂന്നു മിനിറ്റ് സബ്ജക്റ്റ്. അത് കാണുന്ന ആളുകൾക്ക് ആ അനുഭവം ഉണ്ടാകുമെന്നാണ് എന്റെയൊരു കാഴ്ചപ്പാട്.

സുനീർ പാലാഴിയുടെ
സിനിമകൾക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

കലാകാരനായ ഒരു ഓട്ടോ ഡ്രൈവർ എന്ന നിലക്ക് യാത്രക്കാരിൽ നിന്നും ജീവിതകഥകൾ കേട്ടിട്ടുണ്ടോ ?സ്വാധീനിച്ചിട്ടുണ്ടോ ?

എന്റെ നാട്ടിൽ എല്ലാര്ക്കും എന്നെയിപ്പോൾ അറിയാം. അല്ലാതെ ഓട്ടോയിൽ കയറുന്നവരും ചിലപ്പോൾ അവരുടെ പ്രശനങ്ങൾ പറയാറുണ്ട്. ഒരിക്കൽ എന്റെ ഓട്ടോയിൽ ഒരു സിനിമാ ഡയറക്ടർ കയറി. അദ്ദേഹത്തിന്റെ ആ ലുക്കും ഭാവങ്ങളും കണ്ടാണ്‌ അദ്ദേഹം ഒരു ഡയറക്ടർ എന്ന് ആദ്യമേ തോന്നിയത് . അദ്ദേഹം തന്റെ കൂടെയുള്ള ആളോട് സംസാരിക്കുന്നതും സിനിമകളെ കുറിച്ചാണ്. അദ്ദേഹത്തെ ഞാൻ ചേളാരിയിൽ കൊണ്ടുപോയി ഇറക്കി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, സാർ ഒരു ഡയറക്ടർ ആണ് അല്ലെ എന്ന്. അതെ, അതെങ്ങനെ മനസിലായി എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. സാറിന്റെ രൂപത്തിൽ അങ്ങനെ നോനി, പിന്നെ സംസാരവും മൊത്തം സിനിമയാണ്. ഞാൻ ഇങ്ങനെ ഷോർട്ട് ഫിലിം ഒക്കെ ചെയ്തിട്ടുണ്ട് .. എന്നൊക്കെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പിന്നെ ഞാനദ്ദേഹത്തിന് അയച്ചുകൊടുത്തു. അത് കണ്ടിട്ട് അദ്ദേഹം എന്നോട് പറഞ്ഞു…”മോനെ ഇത് പന്ത്രണ്ടു മിനിട്ടെ ഉള്ളൂ എങ്കിലും ഇത് അത്ര ചെറുതൊന്നും അല്ല കേട്ടോ …ഇതൊക്കെ ചെയ്യാൻ പറ്റുന്നു എങ്കിൽ അത് വലിയ ഭാഗ്യമാണ്..ദൈവം നൽകിയ ഭാഗ്യമാണ്. …” . ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ വലിയ സന്തോഷമാണ്.

കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാരുടെ നന്മ പ്രശസ്തമാണ്, അങ്ങനെ ഒരു അനുഭവം ?

എന്റെ ഓട്ടോയിൽ എയർ ഇന്ത്യയുടെ പൈലറ്റ് കയറിയിട്ടുണ്ട് . അദ്ദേഹം ഇപ്പോൾ എന്റെയൊരു വലിയ സുഹൃത്തുമാണ്. ആ സൗഹൃദം എനിക്ക് കിട്ടാനുള്ള കാരണം ഞാനൊരു ഓട്ടോ ഡ്രൈവർ ആയതുകൊണ്ട് മാത്രമാണ്. എന്റെ ഓട്ടോയിൽ കയറി സഞ്ചരിച്ച ആ ചെറിയ സമയത്തെ പരിചയം. പുള്ളി ഹിന്ദി സംസാരിക്കുന്നു വൈഫ് മലയാളം സംസാരിക്കുന്നു. അവരങ്ങനെ യാത്ര ചെയുമ്പോൾ ഞാനൊരു ഹിന്ദി ഗസൽ മൂളുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ ഇങ്ങോട്ട് പരിചയപ്പെടുകയും പല കാര്യങ്ങളും തിരക്കുകയും ചെയ്തു. അതൊരു വലിയ അനുഭവമായിരുന്നു. മറ്റൊരു കാര്യം ….എന്റെ ഓട്ടോയിൽ ആരെങ്കിലും എന്തെങ്കിലും വച്ച് മറന്നത് തിരിച്ചുകൊടുക്കുക പോലൊരു അവസരം എനിക്കുണ്ടായിട്ടില്ല. എന്നാൽ കിട്ടിയ മറ്റൊരു അവസരം എന്താണെന്നുവച്ചാൽ ഓർഫനേജുകളിൽ കണ്ണുകാണാത്തവരും സുഖമില്ലാത്തവരും ആയ ആൾക്കാർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. കാരണം എനിക്ക് സാമ്പത്തികം ഉള്ള ആളുകളുമായി ബന്ധങ്ങളുണ്ട്. അവരുടെ സഹായത്തോടെ ഞാൻ മേല്പറഞ്ഞ ഓർഫനേജുകളിൽ ഉള്ളവർക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കും. എനിക്ക് ബന്ധങ്ങളുള്ള സമ്പന്നർക്ക് ഇതിനു ചിലവാക്കുന്ന പണമൊന്നും ഒരു വിഷയമല്ല. എന്നാലോ ഒരുദിവസത്തെ മുഴുവൻ ഭക്ഷണം കിട്ടുന്നവർക്കു അതിന്റെ സന്തോഷവും കിട്ടും.

സുനീർ പാലാഴിയുടെ
സിനിമകൾക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ചായപ്പൊടിയും പഞ്ചാരയും

Story and Direction: Suneer Palazhi
Lamiya presents
D O P & Cuts: Ashraf Palazhi
Ass. Director: Sijesh Sivanand
Music: Sai Balan
Voice: Devarajan
Studio: Mehafil
Artist: Pradeep Balan, Mansoor Palazhi, Jojil Palazhi, Sahir Palazhi,Baby Ishika, Shajina Subin, & Subin Palazhi.

***

അയൽക്കാരൻ

Story& Direction : Suneer Palazhi
Dop : Ashraf Palazhi
Recording : Navaneeth Vengeri
Sound Designing : Rasheed Nas
Production : Mansoor Palazhi
Design : Sajeesh Shivanand

Leave a Reply
You May Also Like

രജനിക്ക് പുതിയ ചിത്രത്തിന് 148 കോടി

രജനിക്ക് പുതിയ ചിത്രത്തിന് 148 കോടി അയ്മനം സാജൻ പുതിയ ചിത്രമായ ജയ്‌ലറിന് രജനികാന്തിന്റെ പ്രതിഫലം…

നിങ്ങൾ ഒരു അഭയാർത്ഥിയോ? തീവ്രവാദിയോ? വിജയ് സേതുപതി നായകനാകുന്ന യതും ഒരേ യാവരും കേളീറിന്റെ ട്രെയിലർ പുറത്തിറങ്ങി

നിങ്ങൾ ഒരു അഭയാർത്ഥിയോ? തീവ്രവാദിയോ? വിജയ് സേതുപതി നായകനാകുന്ന യതും ഒരേ യാവരും കേളീറിന്റെ ട്രെയിലർ…

ചിമ്പുവും ​ഗൗതം മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം വെന്ത് തനിന്തത് കാടിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്

ചിമ്പുവും ​ഗൗതം മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം വെന്ത് തനിന്തത് കാടിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്.…

സിപ്പ് ഇടാത്ത ഷോര്‍ട്ട് ടോപ്പും ട്രെന്‍ഡിങ് പാന്റും ധരിച്ചു അനശ്വരരാജൻ

അനശ്വരരാജൻ മലയാളത്തിലെ ഏറ്റവും പ്രശസ്തയായ യുവനടിയാണ് . ‘ഉദാഹരണം സുജാത’ എന്ന മഞ്ജുവാര്യര്‍ ചിത്രത്തിലൂടെ അഭിനയ…