ഡോക്ടര്‍മാരുടെ അടയാളമായ സ്റ്റെതസ്കോപ്പ്‌ കണ്ടു പിടിക്കപ്പെട്ടത് എങ്ങനെ?

അറിവ് തേടുന്ന പാവം പ്രവാസി

????ഫ്രഞ്ച് ഡോക്ടറായ റെനെ ലെയ്‌ന്നെക് ആണ് സ്‌തെതസ്‌കോപ്പിന്റെ ആവശ്യം കണ്ടറിഞ്ഞ് സ്‌റ്റെത്ത് കണ്ടു പിടിച്ചത്. 1816 സെപ്തംബറി ലാണ് സ്‌തെതസ്‌കോപ്പ് കണ്ടുപിടിച്ചത്. ചികി ത്സയ്ക്കായി ലെയ്‌ന്നെക് നടത്തിനോക്കിയ ഒരു സൂത്രവിദ്യ യാണ് സ്‌തെതസ്‌കോപ്പിന്റെ പിറവി യില്‍ കലാശിച്ചത്.പാരീസിലെ നെക്കര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു 35 കാരനായ ലെയ്‌ന്നെക് അവിവാഹിതനായ ലെയ്‌ന്നെകിന് സ്ത്രീകളെ പരിശോധിക്കുന്നത് ലജ്ജ ഉണ്ടാ ക്കുന്ന സംഗതി ആയിരുന്നു. പ്രത്യേകിച്ച് ശരീരം പരിശോധിക്കേണ്ട അസുഖം ആണെങ്കില്‍, അങ്ങിനെയിരിക്കെ ലെയ്‌ന്നെക്കിന് ഒരു ദിവസം വളരെ തടിച്ച ഒരു യുവതിയെ പരിശോധിക്കേണ്ടി വന്നു ഹൃദയമിടിപ്പ് പരിശോധിക്കാനും നെഞ്ചിനകത്തെ ശബ്ദങ്ങള്‍ കേള്‍ക്കാനും ഒരു നിവൃത്തിയുമില്ല.

തടി കൂടി ഈ സ്ത്രീയുടെ ശരീരം തൂങ്ങി കിടക്കുന്നത് കൊണ്ട് ഹൃദയമിടി ക്കുന്നതൊന്നും കേള്‍ക്കാന്‍ ലെയ്‌ന്നെക്കിന് കഴിഞ്ഞില്ല. അക്കാലത്ത് ഹൃദയമിടിപ്പ്‌ നോക്കിയിരുന്നത് നെഞ്ചില്‍ കൈവിരല്‍ വച്ചും, ആവശ്യമെങ്കില്‍ അവിടെ ചെവി ചേര്‍ത്തു വച്ചുമാണ്. സ്ത്രീകളുടെതും ഇങ്ങനെയാണ് പരിശോധിക്കെണ്ടിയിരുന്നത്. ലെയുന്നക് ഈ യുവതിയുടെ നെഞ്ചില്‍ കൈവെച്ചു നോക്കിയെങ്കിലും ഒന്നും കേട്ടില്ല. ചെവി വെച്ച് നോക്കിയിട്ടും തഥൈവ. ഇതൊക്കെ കഴിയാതെ ചെറുപ്പക്കാര നായ ലെയ്ന്നകിനു മുന്‍പില്‍ ഉടുപ്പ് പൊക്കി കാണിക്കേണ്ടി വന്നു യുവതിക്ക്.ഹൃദയമിടിപ്പ്‌ നോക്കാന്‍ മാറിടം പൊക്കി നോക്കണം എന്ന സ്ഥിതിയായി. തന്റെ മുന്‍പില്‍ വസ്ത്രം പൊന്തിച്ചു നില്‍ക്കുന്ന രോഗിക്ക് മുന്നില്‍ പരവശനായി പോയ ഡോക്ടര്‍ ഈ വിഷമത്തില്‍ നിന്നും മോചനം നേടാന്‍ വേണ്ടി ആഞ്ഞു ചിന്തിച്ചു.

അപ്പോഴാണ് ലെയ്‌ന്നെക്കിന് ഒരു സൂത്രം തോന്നിയത്.ശബ്ദം ഖരവസ്തുക്ക ളിലൂടെ കടന്നുപോവുമ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദം ശ്രവിക്കാനാവും എന്ന് കേട്ടിട്ടുണ്ട്. ഒന്നു പരീക്ഷി ച്ചാലോ എന്നായി ലെയ്ന്നകിന്. കയ്യില്‍ കിട്ടിയ ഒരു കടലാസ് ചുരുട്ടി കുഴലാക്കി സ്ത്രീയുടെ സ്തനം താഴെ ചേര്‍ത്തുവച്ച് മറുഭാഗത്ത് ചെവി വച്ചു. അത്ഭുതം, ഹൃദയമിടിപ്പ് വളരെ വ്യക്തമായി കേള്‍ക്കുന്നു. യുവതിയുടെ മാറിടം ഒരു അപൂര്‍വ കണ്ടു പിടുത്തത്തിലേക്ക് നയിച്ച ലഹരിയില്‍ ആയിരുന്നു അപ്പോള്‍ ലെയ്ന്നക്.പിന്നീട് കുറച്ചു ദിവസത്തേക്ക് ലെയ്ന്നക് ചികിത്സ തന്നെ നിര്‍ത്തി വെച്ചു. ഏതൊരു ഡോക്ടര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഉപകരണം കണ്ടു പിടിക്കുവാ നുള്ള പരീക്ഷണത്തില്‍ ആയിരുന്നു പിന്നീടു ലെയ്ന്നക്. ഈ ഉപകരണം ഉപയോഗിച്ച് ഹൃദയത്തിന്റെ മാത്രമല്ല, നെഞ്ചിനകത്തെ എല്ലാ ശബ്ദങ്ങളും കേള്‍ക്കാനാവും എന്നദ്ദേഹം സങ്കല്പി ച്ചു.

ഇന്ന് കാണുന്ന പോലുള്ള ഒരു സ്റ്റെതസ്കോപ്പ്‌ അല്ലെങ്കിലും ഇന്ന ത്തെ സ്റ്റെതസ്കോപ്പിന്റെ നിര്‍മ്മാണത്തിലേക്ക് നയിച്ചത് ലെയ്ന്നകിന്റെ ഈ കണ്ടുപിടുത്തം ആയിരുന്നു.കുറേകാലം ഈ ഉപകരണം ആയിരുന്നു ഡോക് ടര്‍മാര്‍ ഉപയോഗിച്ച് പോന്നിരുന്നത്. പിന്നീടു ഒരു ബ്രിട്ടീഷ്‌ ഡോക്ടര്‍ ഇതിനെ കുറച്ചുകൂടി ഉപയോഗിക്കാന്‍ എളുപ്പ മുള്ള രൂപത്തിലാക്കി. 1840 ല്‍ ഡോ. ജോര്‍ജ്ജ് പി. കാമ്മാന്‍ എന്ന ന്യൂയോര്‍ക്ക് ഡോക്ടര്‍ ഇരട്ടക്കുഴലും, ആനക്കെമ്പ് വച്ചുള്ള രണ്ട് ശ്രവണസഹായി യുമുള്ള സ്‌തെതസ്‌ കോപ്പായി ഇന്നത്തെ രീതിയിലേക്ക് ഇതിനെ മാറ്റി നിര്‍മ്മിക്കുകയും ചെയ്തു.

Leave a Reply
You May Also Like

മലബന്ധ പ്രശ്നം..? ഇതാ ഒരു ലളിതമായ വീട്ടുവൈദ്യം !

വയറിന് ആരോഗ്യമുണ്ടെങ്കിൽ എല്ലാം ശരിയാകും. ദഹനക്കേടും മലബന്ധവും അകറ്റാൻ ചില ലളിതമായ വീട്ടുവൈദ്യങ്ങൾ ഇതാ. ഭക്ഷണക്രമം,…

മുതലകളെ മാംസഭോജികളിൽ ഏറ്റവും ഭീകരനെന്ന് വിശേഷിപ്പിക്കാൻ കാരണമെന്ത് ?

മാംസഭോജികളിൽ ഏറ്റവും ഭീകരനെന്ന് വിശേഷിപ്പിക്കുന്നത് ആരെ ? അറിവ് തേടുന്ന പാവം പ്രവാസി പണ്ടുകാലത്ത് ഭൂമി…

റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന ചില മരങ്ങളിൽ വെളുത്ത ചായം പൂശിയിരിക്കുന്നത് എന്തിനാണ്?

റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന ചില മരങ്ങളിൽ വെളുത്ത ചായം പൂശിയിരിക്കുന്നത് എന്തിനാണ്? അറിവ് തേടുന്ന പാവം…

അറിയാതെ നമ്മുടെ കൈമുട്ടുകൾ എവിടെയെങ്കിലും ശക്തിയായി ഇടിക്കുമ്പോൾ ശരീരത്തിൽ ഒരു മിന്നൽ പായുന്നതുപോലെയുള്ള തരിപ്പ് (ഷോക്ക്) അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?

കൈമുട്ടുകളിൽ ഇങ്ങനെ ഒരു സെൻ സേഷൻ ഉണ്ടാകുന്നത് ‘ഫണ്ണി ബോൺ ‘ (funny bone) എന്നറിയപ്പെടുന്ന ഉൾനാഡി കാരണം ആണ്.