Connect with us

Featured

സംസങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍ – ഭാഗം 2

പ്രതീക്ഷിച്ചതു പോലെ തന്നെ ആന്‍ഡ്രോയിഡ് ആരാധകര്‍ ഹാലിളകി വരികയും വിഡ്ഢിത്തങ്ങള്‍ വീണ്ടും വീണ്ടും പുലമ്പുകയും, സമനില തെറ്റിയ ഏതാനും പേര്‍ അവരുടെ വീട്ടുകാരെ വിളിക്കുവാന്‍ ഉപയോഗിക്കുന്ന പദങ്ങള്‍(സാമാന്യ ബോധമുള്ള ജനങ്ങള്‍ അതിനെ തെറി എന്ന് പറയും) പോലും ഉപയോഗിച്ചു നിര്‍വൃതിയടയാന്‍ ശ്രമിക്കുകയും ചെയ്തു.

 24 total views

Published

on

01

ഈ ലേഖനത്തിന്‍റെ ആദ്യ ഭാഗം നിങ്ങള്‍ വായിച്ചിരുന്നു എന്ന് കരുതുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ആന്‍ഡ്രോയിഡ് ആരാധകര്‍ ഹാലിളകി വരികയും വിഡ്ഢിത്തങ്ങള്‍ വീണ്ടും വീണ്ടും പുലമ്പുകയും, സമനില തെറ്റിയ ഏതാനും പേര്‍ അവരുടെ വീട്ടുകാരെ വിളിക്കുവാന്‍ ഉപയോഗിക്കുന്ന പദങ്ങള്‍(സാമാന്യ ബോധമുള്ള ജനങ്ങള്‍ അതിനെ തെറി എന്ന് പറയും) പോലും ഉപയോഗിച്ചു നിര്‍വൃതിയടയാന്‍ ശ്രമിക്കുകയും ചെയ്തു. അത്തരം വിഡ്ഢിത്തരങ്ങളും, തെറി വിളികളും അര്‍ഹിച്ച അവജ്ഞയോടെ തള്ളി കളയുന്നു. എന്തിരുന്നാലും അപൂര്‍വമായി ചില കാമ്പുള്ള കമന്‍റുകളും കാണുവാന്‍ സാധിച്ചു. അങ്ങനെ കണ്ട ഏതാനും കമന്റുകള്‍ക്കുള്ള വിശദീകരണമാണ് ഇത്തവണ ഇവിടെ പ്രതിപാതിക്കുന്നത്.

ആദ്യമായി വിശദീകരിക്കാന്‍ പോകുന്നത് ആപ്പിളിന്‍റെ പ്രൊസസ്സര്‍ സംസങ്ങാണ് നിര്‍മിച്ചു നല്‍കുന്നത് എന്ന ആരോപണത്തെയാണ്. ശരിയാണ് ആപ്പിളിന്‍റെ പ്രൊസസ്സര്‍ നിര്‍മിച്ചു നല്‍കുന്നത് സംസങ്ങ് തന്നെയാണ്. പക്ഷെ അതിന്‍റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് ആപ്പിള്‍ തന്നെയാണ്(സംശയമുള്ളവര്‍ക്ക് ഈ ലിങ്ക് പരിശോധിക്കാം). ഒരു സാഹിത്യകാരന്‍ ഒരു പുസ്തകം രചിച്ചാല്‍ അതിലൊരു പ്രസാധകനുള്ള സ്ഥാനമേന്താണോ അതു മാത്രമാണ് സാംസങ്ങിന് ഇവിടെയുള്ളൂ. എം ടി രചിച്ച രണ്ടാമൂഴമെന്ന നോവല്‍ പ്രസിദ്ധികരിച്ചത് കറന്റ്‌ ബുക്സാണ്. അതിനാല്‍ നാലുകെട്ടിന്‍റെ സ്രഷ്ടാവ് കറന്റ്‌ ബുക്സാണ് എന്ന് പറയുമ്പോലെ പമ്പര വിഡ്ഢിത്തരമാണതു. ആപ്പിളിന് സ്വന്തമായി സെമികണ്ടക്ടര്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയില്ലാത്തതിനാല്‍ അവര്‍ ഡിസൈന്‍ ചെയ്യുന്ന അവരുടെ ഉല്‍പ്പന്നങ്ങള്‍ ഏതെങ്കിലും സെമികണ്ടക്ടര്‍ കമ്പനികള്‍ക്ക് നല്‍കുകയാണ് ചെയ്യാറുള്ളത്. സോണി, മോട്ടോറോള സംസങ്ങ് എന്നിവയൊക്കെയാണ് സെമികണ്ടക്ടര്‍ മേഖലയിലെ അതികായകര്‍. ആപ്പിളിനെ പോലെ ഗുണമേന്മയ്ക്ക് അങ്ങേയറ്റം വില കല്‍പ്പിക്കുന്ന കമ്പനി സംസങ്ങിനെ ഒരു കാര്യം ഏല്‍പ്പിച്ചിട്ടുണ്ടേങ്കില്‍ തീര്‍ച്ചയായും അവര്‍ ആ മേഖലയില്‍ നല്ല നിലവാരം പുലര്‍ത്തുന്നത് കൊണ്ട് തന്നെയാണ്. പക്ഷെ സെമി കണ്ടക്ടര്‍ മേഖലയില്‍ മികച്ച നിലവാരം പ്രകടിപ്പിക്കുന്ന സംസങ്ങ് മറ്റു മേഖലകളിലും അങ്ങനെയാണ് എന്ന് വാദിക്കുന്നത് പമ്പരവിഡ്ഢിത്തമാകുന്നു. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ പോലും സംസങ്ങ് ഒന്നമാതല്ല എന്ന യാഥാര്‍ത്ഥ്യം. ലോകത്തിലെ ഏറ്റവും മികച്ച മൂന്നു ആന്‍ഡ്രോയിഡ് ഫോണുകള്‍ താഴെ പറയുന്നവയാണ്.

1. വേര്‍ട്ടു – ആഡംബര ഫോണുകളുടെ തമ്പുരാന്‍ എന്ന് വിളിക്കുന്ന ഫോണ്‍. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും, ദ്രിഡതയുള്ളതുമായ ഫോണ്‍ നിര്‍മ്മിക്കുന്ന കമ്പനി. ഇങ്ങനെയൊരു ഫോണ്‍ പല സംസങ്ങ് വിഡ്ഢി ആരാധകര്‍ കേട്ടിട്ടുകൂടിയുണ്ടാവില്ല.

2. ഗൂഗിള്‍ നെക്സസ് – ആന്‍ഡ്രോയിഡ് ഫോണുകളുടെ സ്രഷ്ടാക്കളായ ഗൂഗിളിന്‍റെ പിന്തുണയോടെ എല്‍ ജി ഇറക്കുന്ന ഫോണ്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത് ഗൂഗിള്‍ നെക്സസാണെന്നു നിസംശയം പറയാം.

3. സോണി എക്സ്പീരിയ – ഇലട്രോണിക്സ് കമ്പനികളിലെ അതികായകന്‍മാരായ സോണിയുടെ മറ്റൊരു മികച്ച സംഭാവന. ഗൂഗിള്‍ നെക്സസ് കഴിഞ്ഞാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഏറ്റവും മികച്ചത് സോണി എക്സ്പീരിയ തന്നെ.

അടുത്തതായി വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ആപ്പിളും സംസങ്ങും തമ്മിലുള്ള കേസുകളെ പറ്റിയുള്ള ആരോപണങ്ങളെയാണ്. അതില്‍ ഒട്ടു മിക്ക കേസുകളും ആപ്പിള്‍ ജയിക്കുകയും സംസങ്ങിനു അതിഭീമമായ നഷ്ടപരിഹാരമടക്കം കൊടുക്കേണ്ടതായും വന്നിട്ടുണ്ട്. അതൊന്നും കാണാന്‍ തയ്യാറല്ലാത്ത സംസങ്ങ് ആരാധകര്‍ അവര്‍ ബ്രിട്ടനില്‍ ഒരു കേസില്‍ നേടിയ നാണം കേട്ട ജയത്തെ കുറിച്ച് മാത്രം പറയുന്നത് ശ്രദ്ധയില്‍ പെട്ടു. സംസങ്ങ് ഉല്‍പ്പന്നങ്ങള്‍ പലതും ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ പകര്‍പ്പാണ് എന്ന് ആരോപിച്ചു കൊണ്ട് ആപ്പിള്‍ നല്‍കിയ കേസ് ആണ് അന്ന് തള്ളി പോയത്. അത് തള്ളുവാനുള്ള കാരണമായി ജഡ്ജി വിശദീകരിച്ച കാര്യം എന്ത് കൊണ്ടോ നമ്മുടെ സംസങ്ങ് ആരാധകര്‍ ശ്രദ്ധിച്ചില്ല തോന്നും. സംസങ്ങ് ഉല്‍പ്പന്നങ്ങള്‍ക്കൊന്നും തന്നെ ആപ്പിള്‍ ഉള്‍പ്പന്നങ്ങളുടെ ഗുണമേന്മയില്ലയെന്നും ആയതിനാല്‍ ആപ്പിള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നുമാണ് കോടതി വിലയിരുത്തിയത്(സംശയമുള്ളവര്‍ക്ക് ഈ ലിങ്ക് പരിശോധിക്കാം. ആ കേസിനെ കുറിച്ച് ബി ബി സിയില്‍ വന്ന റിപ്പോര്‍ട്ട്‌ ആണിത്).ശരിയാണ്, അത്തരത്തില്‍ നോക്കുകയാണെങ്കില്‍ കോടതി പറഞ്ഞതാണ് ശരി. ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ എന്തായാലും സംസങ്ങിനുയില്ലായെന്നു അടിവരയിടുന്ന വിധിയാണ് അന്ന് ബ്രിട്ടിഷ് കോടതി നടത്തിയതുയെന്നു വ്യക്തം.

ഇനി പറയുവാനുള്ളത് ഇരു കമ്പനികളുടെയും ഉല്‍പ്പന്നങ്ങളുടെ വിലയുമായി ബന്ധിപ്പിച്ചു നടത്തിയ ചില താരതമ്യങ്ങളെ കുറിച്ചാണ്. എന്നാല്‍ ഏറ്റവും വലിയ തമാശ ആപ്പിളിന്‍റെ അങ്ങേയറ്റം ഗുണമേന്മയുള്ള ഫോണിന്‍റെയും സംസങ്ങിന്‍റെ പ്ലാസ്റ്റിക്‌ ചട്ടയുള്ളതും, ചൂടാവുന്നതും, കാലക്രമേണ സ്ലോവായി കുഴഞ്ഞു പോകുന്ന ആന്‍ഡ്രോയിഡ് തമ്മിലുള്ള വിലകള്‍ തമ്മില്‍ കാര്യമായൊരു അന്തരമില്ലയെന്നതാണ്. പതിനാറു ജി ബി ആപ്പിള്‍ ഐഫോണ്‍ 5Sന്‍റെ വില 649 ഡോളറും, ഇറങ്ങിയ വേളയില്‍ സംസങ്ങ് S4ന്‍റെ വില 579 ഡോളറുമാണ്. അതായത് വെറും എഴുപതു ഡോളറിന്‍റെ (4200 രൂപ) വ്യത്യാസം മാത്രം. ഗുണമേന്മ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഈ തുച്ചമായ വ്യത്യാസം ഒന്നും തന്നെയല്ലയെന്ന് മാത്രമല്ല ആപ്പിള്‍ ഉല്‍പ്പന്നങ്ങളാണ് ലാഭം എന്നും പറയേണ്ടി വരും. പിന്നെ ദിവസങ്ങള്‍ കഴിയുതോറും സംസങ്ങ് ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞു കുറഞ്ഞു വരുന്നത് സ്വഭാവികമാനെല്ലോ. ഒരു സംസങ്ങ് ഉല്‍പ്പന്നം ഇറങ്ങുമ്പോള്‍ വാങ്ങുന്നവരെക്കാള്‍ ചുരുങ്ങിയതൊരു പതിനായിരം രൂപയുടെ വില കുറവില്‍ ആറു മാസങ്ങള്‍ക്ക് ശേഷം വാങ്ങുന്നവര്‍ക്ക് ലഭ്യമാകും. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറങ്ങിയ ഐ ഫോണ്‍ 3 ജി എസ് എന്ന മോഡല്‍ പോലും ഇപ്പോഴും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അയ്യായിരം മുതല്‍ എണ്ണായിരം രൂപ വരെ കൊടുത്തു ആളുകള്‍ വാങ്ങാന്‍ തയ്യാറാകുന്നതും കാണിക്കുന്നത് ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ അങ്ങേയറ്റത്തെ ഗുണമേന്മ തന്നെയാണ്. ആപ്പിള്‍ കമ്പനി പോലും ചരിത്ര താളുകളിലേക്ക് നീക്കികഴിഞ്ഞ അത്തരം പഴയ ഉല്‍പ്പന്നങ്ങള്‍ പോലും ഇന്നത്തെ പല നൂതന ഫോണുകളെക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുയെന്നുള്ളതും വസ്തുതയാണ്. ആ കാലഘട്ടത്തിളിറങ്ങിയ മറ്റു പല ഫോണുകളും ഇന്ന് അമ്പത് പൈസയ്ക്ക് പോലും എടുക്കാന്‍ ആളെ കിട്ടില്ലയെന്ന കാര്യം കൂടി നമ്മള്‍ ഈ അവസരത്തില്‍ ഓര്‍ക്കണം.

Advertisement

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഒരു നിശ്ചിത ജനവിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഗുണമേന്മയ്ക്കും, സൗകര്യങ്ങള്‍ക്കും യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലാത്ത ജനങ്ങള്‍ക്ക്‌ വേണ്ടി മാത്രമുള്ളതാണ് ആപ്പിള്‍ ഉത്പന്നങ്ങള്‍. അതിനാല്‍ അത്തരം ജീവിത നിലവാരമുള്ളവര്‍ക്കു മാത്രമേ അതിന്‍റെ ഗുണഫലങ്ങള്‍ ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളൂ. അത് വെറും സാമ്പത്തീകമായ ഒരു ഘടകം മാത്രമല്ല.ടെക്ക്നോളജി ഉപയോഗിക്കുന്ന രീതി കൂടി അതില്‍ ഒരു പ്രധാനമാണ്. ഇന്ത്യക്കാര്‍ ടെക്നോളജി ഉപയോഗിക്കുന്ന രീതി ഒരിക്കലും ആ ഉല്‍പ്പന്നം ഉണ്ടാക്കിയവര്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത വിധത്തിലാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മിസ്സ്‌ കോളുകള്‍. മിസ്സ്‌ കോളുകള്‍ എന്ന സങ്കല്‍പ്പവും, അത് വെച്ച് മാര്‍കെട്ടിംഗ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതുമായ ഒരേ ഒരു രാജ്യം ഇന്ത്യയാണ്. മിസ്സ്‌ കോള്‍ കണ്‍സപറ്റ് കൊള്ളാമെങ്കിലും ഇന്ത്യകാരുടെ അത്തരം പല പ്രവണതകളും ദുരുപയോഗം നിറഞ്ഞവയാണ്. പെണ്ണുങ്ങളുടെ കുളിമുറികളിലും, അപകടത്തില്‍ തല ചിന്നി ചിതറി മരിച്ചവരുടെ ശരീരത്തിന്‍റെ ചിത്രങ്ങള്‍ എടുക്കുന്ന തരത്തിലോക്കെയാണ് ഇന്ത്യകാര്‍ ടെക്നോളജി ദുരുപയോഗം ചെയ്യുന്നത്. അങ്ങനെയുള്ള ഇന്ത്യയെ പോലുള്ള ഒരു മൂന്നാംലോക രാജ്യത്തെ സാധാരണക്കാരനെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഇണങ്ങുന്ന കാര്യമല്ല. ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്‌ത്താവിനെ സംബന്ധിച്ച് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ പറയുന്ന ഘടകങ്ങളെക്കാള്‍ വലുത് എളുപ്പത്തില്‍ പാട്ടുകളും, ഫോട്ടുകളും ട്രാന്‍സ്ഫര്‍ ചെയ്യുക, എഫ് എം റേഡിയോ കേള്‍ക്കുക എന്നിവയൊക്കെയാണ്. അവര്‍ക്ക് സാംസങ്ങ് പോലുള്ള ഫോണുകള്‍ തന്നെയാണ് മികച്ചത്. പക്ഷെ അതിനെ ആപ്പിളുമായി താരതമ്യം ചെയ്യരുത്. മീന്‍ മാര്‍കെറ്റില്‍ പോകാന്‍ പോലും നാനോ കാര്‍ ഉപയോഗിക്കാം എന്ന് പറഞ്ഞു കൊണ്ട് നാനോവാണ് ബെന്‍സിനെകാള്‍ മികച്ച കാര്‍ എന്ന് പറയും പോലെ വിഡ്ഢിത്തരമാണതു. ബെന്‍സ്‌ കാര്‍ ഉപയോഗിക്കാന്‍ യോഗ്യതയുള്ളവനെ അതിന്‍റെ മഹത്വം മനസ്സിലാവു. ദുര്‍ഗന്ധം വമിക്കുന്ന ഇടുങ്ങിയ മീന്‍മാര്‍ക്കെറ്റില്‍ ജോലി ചെയ്യുന്നവന് ബെന്‍സ്‌ ഒരിക്കലും ഇണങ്ങുകയില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയിട്ടു കാര്യമില്ലയെന്നു സാരം.

പിന്നെ ചിപ്പ്സെറ്റിനെകുറിച്ചും, സോഫ്റ്റ്‌വെയറിനെ കുറിച്ചുമൊക്കെ വാചാലരാകുന്ന ചില അല്പ്പജ്ഞാനികളോടായി പറയാനുള്ളത്, നിങ്ങള്‍ ഏതെങ്കിലുമൊരു മൈക്രോപ്രോസ്സര്‍ ഭാഷകളോ, സി പോലുള്ള കമ്പ്യൂട്ടര്‍ ഭാഷകളോമായി ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ഒന്നു ഗുസ്തിപിടിച്ചിട്ടു വാ. എന്നിട്ട് മതി ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ എന്നിവയെ കുറിച്ചുള്ള ജല്പ്പന്നങ്ങള്‍. ഇലക്ട്രോണിക്സില്‍ ഡയോഡ് മുതല്‍ മുകളിലോട്ടും, വിവര സാങ്കേതികയില്‍ അസ്സംബ്ലി ഭാഷ മുതല്‍ മുകളിലോട്ടും നല്ലവണ്ണം ഗ്രഹിച്ചു വരുന്ന ഒരാളും ആപ്പിളിനെ ഇകഴ്ത്തി സംസാരിക്കില്ല. നിങ്ങള്‍ക്ക് ഇപ്പോഴും അങ്ങനെ സംസാരിക്കുവാന്‍ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഈ മേഖലയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് കരുതിക്കോളൂ. അങ്ങനെ കരുതാനാവുന്നില്ലയെങ്കില്‍ ഉറപ്പിച്ചോളൂ, നിങ്ങള്‍ ഒരു പമ്പര വിഡ്ഢിയാണ് എന്ന വസ്തുത.

 25 total views,  1 views today

Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment7 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement